Me to Me Meditation Centre

Me to Me Meditation Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Me to Me Meditation Centre, Meditation Center, Balaramapuram.

ആത്മീയജ്ഞാനം ഏവരുടെയും ജന്മ അവകാശമാണെന്നും അതിനാൽ ആത്മജ്ഞാനം ഏവർക്കും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന Me to Me ധ്യാനകേന്ദ്രത്തിന്റെ FB പേജ് ആണിത്.. ഇതിലെ രചനകൾ എല്ലാം ധ്യാനഗുരു അവധൂത് ജി സത്യാന്വേഷികൾക്കായി സൃഷ്ടിച്ചിട്ടുളളതാണ്...

12/08/2026

അവധൂത്ജിയുടെ ചിന്തകൾ സാധകരുടെ ആത്മീയ ഉന്നതിക്ക് ഉതുകുന്നതാണ്. മനനത്തിലൂടെ ഏവർക്കും നിത്യ സത്യത്തെ അറിയുവാൻ സാധിക്കട്ടെ...

#ധ്യാനം #യോഗം #ആത്മീയത #പ്രഭാഷണം #ചിന്തകൾ
#ജ്ഞാനം

11/08/2026

ആത്മാഭാഷണം

#രാധകൃഷ്ണ #കൃഷ്ണ #രാധ #രാധഭക്തി #കൃഷ്ണഭക്തി #രാധമാധവം #

ധ്യാനകഥ🔅🔅🔅🔅🔅*യാന്ത്രികത*കുറച്ച് ദിവസങ്ങൾക്കു ശേഷം ദിവസം ധ്യാനസാധകൻ ഗുരുവിന്റെ അടുത്ത് വന്നു.ധ്യാനസാധകൻ : ഗുരോ, രാവിലെ ധ്...
04/08/2026

ധ്യാനകഥ
🔅🔅🔅🔅🔅

*യാന്ത്രികത*

കുറച്ച് ദിവസങ്ങൾക്കു ശേഷം ദിവസം ധ്യാനസാധകൻ ഗുരുവിന്റെ അടുത്ത് വന്നു.

ധ്യാനസാധകൻ : ഗുരോ, രാവിലെ ധ്യാനവും ജപവും ചെയ്യുന്നുണ്ട്. അപ്പോൾ നല്ല ജാഗ്രതയുണ്ട്. പക്ഷേ വൈകുന്നേരമാകുമ്പോൾ എല്ലാം യാന്ത്രികമാകുന്നു. മനസ്സ് എന്നെ കളിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.

ഗുരു ഒരു പഴയ കാറ്റാടിയെ കാണിച്ചു.

ധ്യാനഗുരു : പ്രിയനേ, നീ അതിനെ ശ്രദ്ധിക്കു.. അത് എന്തുകൊണ്ടാണ് കറങ്ങുന്നത്?

ധ്യാനസാധകൻ : കാറ്റ് വീശുന്നതുകൊണ്ട്.

ധ്യാനഗുരു : കാറ്റ് നിൽക്കുമ്പോൾ?

ധ്യാനസാധകൻ : അത് പതുക്കെ നിൽക്കും.

ഗുരു കുറച്ചുനേരം മൗനമായി.

ധ്യാനഗുരു : നിന്റെ മനസ്സും അങ്ങനെത്തന്നെയാണ്. വർഷങ്ങളായി ശീലങ്ങളുടെയും ഓർമകളുടെയും ആഗ്രഹങ്ങളുടെയും കാറ്റിൽ അത് കറങ്ങിക്കൊണ്ടിരിക്കുന്നു.

ധ്യാനസാധകൻ : അപ്പോൾ അതിനെ എങ്ങനെ നിർത്താം?

ധ്യാനഗുരു : അതിനെ നിർത്താൻ ശ്രമിക്കുന്നതും കാറ്റിന്റെ മറ്റൊരു രൂപമല്ലേ? കാറ്റ് വന്നാൽ കാറ്റാടി കറങ്ങുന്നത് നിൽക്കുമോ ?

സാധകൻ ആശയക്കുഴപ്പത്തിലായി.

ധ്യാനഗുരു : "ഞാൻ യാന്ത്രികനാകരുത്", "ഞാൻ കൂടുതൽ ജാഗ്രതയുള്ളവനാകണം" എന്ന ചിന്തകളും മനസ്സിന്റെ തന്നെ ചലനങ്ങളാണ്. അവയും കാറ്റാടിയെ കറക്കുന്ന കാറ്റിന്റെ ഭാഗമാണ്.

ധ്യാനസാധകൻ : എന്നാൽ ഞാൻ എന്താണ് ചെയ്യേണ്ടത്?

ധ്യാനഗുരു : നീ യാന്ത്രികനാകുന്ന നിമിഷം അത് അറിയുന്നുണ്ടോ?

ധ്യാനസാധകൻ : ചിലപ്പോൾ അറിയാം.

ധ്യാനഗുരു : ആ അറിയലാണ് പ്രധാനമായത്. യാന്ത്രികതയെ മാറ്റാനുള്ള ശ്രമമല്ല. കാരണം യാന്ത്രികതയെ കാണുന്ന ജാഗ്രത യാന്ത്രികമല്ല. എന്നാൽ യാന്ത്രികതയെ അവസാനിപ്പിക്കാൻ ശ്രമിക്കുന്ന മനസ്സ് യാന്ത്രികതയുടെ ഭാഗമാണ്.

സാധകൻ നിശബ്ദനായി ഇരുന്നു. സാധകൻ തിരിച്ചറിഞ്ഞു, ഇത്രയും കാലം താൻ യാന്ത്രികതയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു എന്ന്. എന്നാൽ ഇപ്പോൾ അവൻ യാന്ത്രികതയെത്തന്നെ നിരീക്ഷിച്ചു.
ആ നിമിഷത്തിൽ സവിശേഷമായ ഒരു ശാന്തത ഉണ്ടായിരുന്നു.

*ഒരു തുള്ളി വെളിച്ചം*

*യാന്ത്രികതയെ പൂർണമായി കാണുന്ന ജാഗ്രതയിൽ പുതിയൊരു ഊർജം ജനിക്കുന്നു.*

*അവധൂത് ജി*

#ധ്യാനം #ആത്മീയത #ജ്ഞാനം

04/08/2026

|satsang|avadhoothji|metome|

#ജ്ഞാനം #ആത്മീയത #ധ്യാനം

29/07/2026

#ഗുരുപൂർണ്ണിമ

29/07/2026

Address

Balaramapuram

Alerts

Be the first to know and let us send you an email when Me to Me Meditation Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share