10/09/2026
.ഇത്രയും പേന കൾ വയറിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്ത് എടുക്കേണ്ടി വന്ന അവസ്ഥ..ഇതൊക്കെ എങ്ങനെ വയറ്റിൽ ഇട്ടു അല്ലേ?കടുത്ത നെഞ്ചുവേദനയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് 2024 സെപ്റ്റംബർ 5 ശനിയാഴ്ചയാണ് 33 വയസ്സുകാരിയായ യുവതിയെ കുടുംബാംഗങ്ങൾ നരസറാവുപേട്ടിലെ മാതാശ്രീ പ്രൈവറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷം സെപ്റ്റംബർ 6 ഞായറാഴ്ച ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 14 പ്ലാസ്റ്റിക് പേനകൾ, 5 തടി സ്പൂണുകൾ, ഒരു മെഴുകുതിരി എന്നിവയാണ്! പുറത്തെടുത്ത പേനകളിൽ ഒന്നിന്റെ മൂടി (Cap) നഷ്ടപ്പെട്ടിരുന്നു, അതിന്റെ കൂർത്ത ഭാഗം വയറ്റിൽ തുളച്ചുകയറിയതാണ് കടുത്ത വേദനയ്ക്ക് കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.ഭക്ഷണ പദാർത്ഥങ്ങളല്ലാത്ത വസ്തുക്കൾ കഴിക്കാൻ തോന്നുന്ന 'പിക്ക സിൻഡ്രോം' (Pica Syndrome) എന്ന അപൂർവ മാനസിക/ശാരീരിക അവസ്ഥയാകാം ഇതിന് പിന്നിലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.നമ്മളെ ചിന്തിപ്പിക്കേണ്ട അവസ്ഥ ആണ്.എന്റാണെങ്കിലും വേറെ അധികം ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്നത് ഭാഗ്യം