07/05/2026
അഭിമാന നിമിഷം: എ.എച്ച്.ഐ.എം.എസ് (AHiMS) പ്ലാറ്റ്‌ഫോം ദേശീയ ശ്രദ്ധയിലേക്ക്! 🏥💻
ഭാരത സർക്കാരിന്റെ നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി (NCH) ചെയർമാൻ ശ്രീ. തർക്കേശ്വർ ജയിൻ അവർകൾക്ക് മുൻപിൽ, കോഴിക്കോട് ജില്ലയിലെ AHiMS പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം.
ഹോമിയോപ്പതി മേഖലയിലെ ഡിജിറ്റൽ വിപ്ലവമായ AHiMS-ന്റെ ഡെമോൺസ്ട്രേഷൻ അദ്ദേഹത്തിന് മുൻപാകെ നിർവ്വഹിച്ചു. നമ്മുടെ ചികിത്സാ രീതികളെ കൂടുതൽ ആധുനികവും ജനകീയവുമാക്കുന്നതിൽ സാങ്കേതികവിദ്യയ്ക്കുള്ള പങ്കിനെ അദ്ദേഹം പ്രശംസിച്ചു.