12/08/2024
രക്തം ദാനം ചെയ്യുമ്പോൾ നാം മറ്റൊരാളെ ജീവിതത്തിലേക്ക് കൈപടിച്ച് തിരികെ കൊണ്ടുവരിക കൂടിയാണ്. രക്തദാനം മഹാദാനം എന്ന് പറയുമ്പോഴും ജീവിതത്തിൽ ഇതുവരെ രക്തം ദാനം ചെയ്യാത്തവർ ഏറെയാണ്. അനാവശ്യമായ ഭയവും, രക്തദാനം സംബന്ധിച്ചുള്ള അജ്ഞതയും മൂലമാണ് ചിലരെങ്കിലും രക്തദാനത്തിന് സന്നദ്ധരാകാതെ വിട്ടുനിൽക്കുന്നത്. ജീവിതത്തിലിതുവരെ രക്തദാനം ചെയ്യാത്തവരെ രക്തദാനം ചെയ്യുനതിന് വേണ്ട ബോധവൽക്കരണം നൽകി അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടുകൂടി YCF Blood Donation "മധുരം" എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
https://chat.whatsapp.com/CkqZyFqCYT2DOCTWCYxJ9o