23/04/2026
ഡി.എൻ.എ. ടെസ്റ്റിലൂടെ രോഗസാധ്യത മുൻകൂട്ടി അറിയാം; കീഹോൾ ക്ലിനിക്കിൽ ജെനറ്റിക് ടെസ്റ്റിംഗ് സേവനങ്ങൾ
കീഹോൾ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിലുള്ള ഡി.എൻ.എ ഡയഗ്നോസ്റ്റിക്സിൽ, വ്യക്തികൾക്ക് ഡി.എൻ.എ ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു. രോഗങ്ങൾ അപകടകരമാകുന്നതിനു മുൻപേ തന്നെ അവയെ അറിയാനുള്ള സാധ്യതകൾ കണ്ടെത്താനും, വ്യക്തികളിൽ ചില പ്രത്യേക രോഗങ്ങൾക്ക് സാധ്യതയുണ്ടോ എന്നറിയാനും സഹായിക്കുന്നതിനാൽ ടെസ്റ്റുകൾ ഏറെ പ്രാധാന്യമർഹിക്കുന്നു. പ്രമേഹം, കാൻസർ, ഹൃദ്രോഗങ്ങൾ, നാഡീവ്യവസ്ഥ സംബന്ധമായ അസുഖങ്ങൾ, ഓട്ടോഇമ്യൂൺ രോഗങ്ങൾ തുടങ്ങിയവയിൽ വ്യക്തിക്ക് സാധ്യതയുണ്ടോ എന്ന് കണ്ടെത്താൻ ഈ പരിശോധന സഹായിക്കുന്നു. ഡയബിറ്റിസ്, ലിവർ, കിഡ്നി, കൊളസ്‌ട്രോൾ മുതലായവയ്ക്കും പരിശോധനകൾ നടത്തുന്നു.