Varikad Medicals Illickal Kottayam

Varikad Medicals Illickal Kottayam VARIKAD MEDICALS, NEAR MOULANA DENTAL CLINIC, ( KUMARAKOM ROAD ILLICKAL P.O.

KOTTAYAM,KERALA )

A " MEDICAL SHOP " for all your needs And "Rx" is also known as " PRESCRIPTION ".

27/06/2026

എപ്പോഴും അയൽപക്കത്തേക്ക്‌ ആണ്‌ നമ്മുടെ കണ്ണ്‌.അയൽക്കാരൻ എന്ത്‌ ചെയ്യുന്നു എന്നാണ്‌ നമ്മുടെ നോട്ടം.അവൻ എന്ത്‌ ചെയ്താലും അത്‌ ഞാനും ചെയ്യും എന്ന ഒരു മനോഭാവം അല്ല നമുക്കു വേണ്ടത്‌.സ്വയം ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്യാതെ മറ്റുള്ളവരുടെ പ്രവൃത്തികളെയും അഭിപ്രായങ്ങളെയും വിമര്‍ശിക്കാനാണ് ഇന്ന് നമ്മിൽ പലരുടേയും ത്വര.മറ്റുള്ളവര്‍ ചെയ്യാന്‍ പോകുന്നതിലല്ല മറിച്ച്‌ ഞാൻ ചെയ്യേണ്ടതെല്ലാം ചെയ്തു എന്ന കൃതാര്‍ഥതയാണ്‌ നമുക്ക്‌ ഉണ്ടാവേണ്ടത്‌.കുടുംബത്തോടും അയല്‍വാസികളോടും നാടിനോടും മറ്റും നാം ചെയ്യേണ്ടുന്ന കടമയും ബാധ്യതകളും തൃപ്തികരമായി നിര്‍വഹിക്കുന്നുണ്ടോ എന്ന് നാം സ്വയം വിലയിരുത്തണം.

ശുഭദിനാശംസകൾ.

26/06/2026

ഒന്ന് കാലിടറി വീഴുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കാൻ ആരുമില്ല എന്ന സത്യം തിരിച്ചറിയുന്നവൻ ജീവിതത്തിലെ ഏറ്റവും വലിയ പോരാളിയായി മാറും.

ശുഭദിനാശംസകൾ.

25/06/2026

നാം കാണുന്ന ഒരു കാഴ്ച്ചയും പൂർണ്ണമാകണം എന്നില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവരിൽ ആരും മുഴുവൻ കാഴ്ച്ചകളും കണ്ട ആൾ ആവില്ല. തങ്ങൾ കണ്ട താൽക്കാലിക കാഴ്ച്ചകളുടെ അടിസ്ഥാനത്തിൽ വിധി പുറപ്പെടുവിക്കുന്നവർ അപരന്റെ ജീവിതത്തിന്‌ തന്നെ ആവാം സഡൻ ബ്രേക്ക്‌ ഇടുന്നത്‌. മൗനമാണ്‌ ഏറ്റവും നല്ല മറുപടി. എല്ലാ കാര്യങ്ങളും എല്ലായ്പ്പോഴും വിശദീകരിക്കാനൊ ബോധ്യപ്പെടുത്താനൊ കഴിയില്ല. സത്യമായത്‌ എല്ലാം സ്വീകരിക്കപ്പെടണമെന്നും സ്വീകാര്യതയുള്ളവ എല്ലാം സത്യം ആകണമെന്നും നിർബന്ധമില്ല. എല്ലാം കണ്ടും കേട്ടും കർത്തവ്യനിരതരായി മാത്രം കടന്നു പോകണമെങ്കിൽ അസാധാരണമായ ആർജവം വേണം. കുറിക്ക്‌ കൊള്ളുന്ന മറുപടികൾ പറയാൻ അവസരം ലഭിച്ചിട്ടും നിശബ്ദമായിരിക്കുമ്പോഴണ്‌ മൗനം വാചാലമാകുന്നത്‌. മൗനമാണ്‌ എന്നും ബലമുള്ള ഊന്നുവടി. സ്വയം വീഴാതിരിക്കാനും അപരനെ വേദനിപ്പിക്കാതിരിക്കാനും നമ്മോട് ബഹുമാനം ഉണ്ടാക്കാനും ഇത് മതി.

ശുഭദിനാശംസകൾ.

24/06/2026

ക്ഷമയും അദ്ധ്വാനവുമാണ്‌ സൗഭാഗ്യങ്ങളുടെ താക്കോൽ.അതില്ലാത്തവർക്ക്‌ ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രമായിരിക്കും.ബുദ്ധിമാനായ ഒരാൾക്ക് തെറ്റ്‌ പറ്റിയാൽ ക്ഷമ ചോദിക്കും.പക്ഷേ വിഡ്ഢികൾ സ്വയം ന്യായീകരിച്ച്‌ കൊണ്ടേയിരിക്കും.ക്ഷമിക്കുക എന്നത് കൊണ്ട് ഒന്നിനും വഴങ്ങി കൊടുക്കലല്ല മറിച്ച് മനസ്സു കൊണ്ട് അവരെ തോൽപ്പിക്കലാണ് എന്ന് മനസ്സിലാക്കുക.ഒന്നും ഓർക്കാതെ പറയുന്ന വാക്കുകൾ സൂക്ഷിക്കുക, അത് പിന്നീട്‌ ഓർത്തിരുന്നു കരയാൻ കാരണമാകും.നമുക്ക് ചുറ്റും നടക്കുന്ന ചില കാര്യങ്ങള് കാണാതിരുന്നാൽ, ചിലത് കേൾക്കാതിരുന്നാൽ, ചിലയിടങ്ങളിൽ മൗനം പാലിച്ചാൽ നമ്മുടെ ജീവിതം മനോഹരമാകും.

ശുഭദിനാശംസകൾ.

23/06/2026

ഉള്ളത്‌ കൊണ്ട്‌ തൃപ്തിപ്പെടുന്നവന്‌ എത്ര ദരിദ്രമായ അവസ്ഥയിലും നിരാശപ്പെടേണ്ടി വരുന്നില്ല. നമുക്ക്‌ ആഡംബരത്തിന്‌ ഉള്ളവ ചിലപ്പോൾ ഉണ്ടാവില്ലെങ്കിലും നമുക്ക്‌ ജീവിക്കാൻ ആവശ്യമായത്‌ നമ്മുടെ പക്കൽ ഉണ്ട്‌ എന്നതാണ്‌ സത്യം. മനുഷ്യ ജീവിതം അനുഗ്രഹങ്ങളുടെ ഒരു സാഗരമാണ്. പലപ്പോഴും നാമതിന് വേണ്ടത്ര വില കൽപ്പിക്കാറില്ല. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സുള്ളവർക്കേ അനുഗ്രഹങ്ങളെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ജീവിതത്തിൽ നമുക്ക് മുകളിലുള്ളവരിലേക്കല്ല നമ്മെക്കാൾ താഴെയുള്ളവരിലേക്കാണ് നാം നോക്കേണ്ടത്. എന്തെങ്കിലും നഷ്ടങ്ങൾ സംഭവിക്കുമ്പോൾ, അതിൽ കഠിനമായ് വേവലാതിപ്പെടാതിരിക്കുകയും കൂടുതലായി ലഭിക്കുന്നെതെല്ലാം തനിക്കുള്ള പാരിതോഷികമാണെന്നും, നഷ്ടപ്പെടുന്നെതെല്ലാം തനിക്ക് അർഹതയില്ലാത്തവയാണെന്നും കണക്കാക്കുക. നമ്മിൽ വന്ന് ചേരേണ്ടത് എവിടെയാണെങ്കിലും നമ്മിൽ വന്ന് ചേരും.

ശുഭദിനാശംസകൾ.

22/06/2026

നൽകുന്നത് ഒരു പുഞ്ചിരിയാണെങ്കിൽ പോലും അതിലും വേണം ആത്മാർത്ഥത.എങ്കിലേ ബന്ധങ്ങൾക്ക് വിലയുണ്ടാകു.

ശുഭദിനാശംസകൾ.

20/06/2026

പുസ്തകങ്ങൾ വായിക്കുമ്പോൾ ശാസ്ത്രത്തിന്റെ വിസ്മയങ്ങളിലൂടെയും സാഹിതൃത്തിന്റെ ഭംഗിയിലൂടെയും കടന്ന് പോകുന്നു.സാമുഹൃ ബന്ധങ്ങളുടെ പ്രാരംഭമാണ് വായന.

ശുഭദിനാശംസകൾ.

19/06/2026

രക്ത ബന്ധത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറത്ത് വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മുത്തുകൾ കൊണ്ട് നമ്മൾ കോർത്ത് എടുക്കുന്ന മാസ്മരികമായ ഒരു ബന്ധം അതാണ് സൗഹ്യദം.

ശുഭദിനാശംസകൾ.

18/06/2026

ജീവിത വിജയത്തിൽ കൃത്യനിഷ്ഠക്ക്‌ വളരെ അധികം പ്രാധാന്യം ഉണ്ട്‌.ജീവിതത്തിൽ വിജയിച്ച ഭൂരിഭാഗം ആളുകളും സമയത്തിന്‌ വളരെ അധികം പ്രാധാന്യം നൽകിയിട്ടുള്ളവർ ആണ്‌.കൃത്യനിഷ്ഠയുടെ വിപരീതം ആണ്‌ അലസത.അലസത ഉള്ളവർ കാര്യങ്ങൾ എല്ലാം പിന്നെ ഒരു സമയത്തേക്ക്‌ മാറ്റി വക്കുന്നു.അവർ ഒരിക്കലും ജീവിത വിജയം നേടുന്നില്ല.ലക്ഷ്യബോധമുള്ളവര്‍ ഒരിക്കലും സമയം നഷ്ടപ്പെടുത്തുകയില്ല.സമയ ബോധമുള്ളവര്‍ക്ക് ഒരിക്കലും നഷ്ടബോധം ഉണ്ടാവുകയുമില്ല.കടിഞ്ഞാൺ ഇല്ലാത്ത കുതിരയാണ്‌ സമയം.അത്‌ എപ്പോഴും മുന്നോട്ട്‌ കുതിച്ചു കൊണ്ടിരിക്കുന്നു. ഒരിക്കലും നമുക്ക്‌ തിരിച്ച്‌ ലഭിക്കാത്ത ഒന്നാണ്‌ നഷ്ടപ്പെട്ട സമയം.ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യൗവ്വനത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിക്കുന്നവര്‍ കഴിഞ്ഞുപോയ സമയം എന്നത് ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതമാണെന്ന് മറക്കാതിരിക്കുക.നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ സമയം പാഴാക്കാതിരിക്കുക.ഈ ലോകത്തിലെ ഏറ്റവും മൂല്യം ഏറിയ ഒന്നാണിത്‌.

ശുഭദിനാശംസകൾ.

17/06/2026

ആളുകൾ അവരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ആകാംക്ഷയുള്ളവരാണ് എന്നാൽ സ്വയം മെച്ചപ്പെടുത്താൻ അവർ തയ്യാറാകുന്നില്ല.അതിനാൽ അവർ ബന്ധിക്കപ്പെട്ടവരായി തുടരുന്നു.

ശുഭദിനാശംസകൾ.

Address

Kottayam

Opening Hours

Monday 9am - 9:30pm
Tuesday 9am - 9:30pm
Wednesday 9am - 9:30pm
Thursday 9am - 9:30pm
Friday 9am - 9:30pm
Saturday 9am - 9:30pm
Sunday 10am - 9pm

Telephone

+914812382879

Website

Alerts

Be the first to know and let us send you an email when Varikad Medicals Illickal Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Varikad Medicals Illickal Kottayam:

Shortcuts

Share