11/07/2022
മഴക്കാലചര്യ ആയുർ എക്സ്പോ 2022
സ്വാഗതസംഘം രൂപീകരിച്ചു
ചെങ്ങോട്ട്കാവ്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(AMAI), ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ് ,നാഷണൽ ആയുഷ് മിഷൻ, കേരള ആയുർവേദ കോപ്പറേറ്റീവ് സൊസൈറ്റി ,കെ എം സി .ടി ആയൂവേദ മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായി നടത്തുന്ന മഴക്കാലചര്യ, ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ,എക്സിബിഷൻ, ഔഷധ സസ്യ പ്രദർശനം, ആരോഗ്യ ക്വിസ്, മീറ്റ് ദ ഡോക്ടർ ,യോഗ ഡാൻസ് തുടങ്ങിയ പരിപാടികൾ 24-07-2022 ഞായറാഴ്ച്ച ചെങ്ങോട്ട്ക്കാവ് ശ്രീരാമാനന്ദാശ്രമം സ്ക്കൂളിൽ വെച്ചു നടത്തുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.
ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീബ. എം. കെ ചെയർമാനായും, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പർ
ഡോ. അഖിൽ എസ് കുമാറിനെ കൺവീനറായും തിരഞ്ഞെടുത്തു,
വൈസ് ചെയർമാൻ ശ്രീ.പി വേണു മാസ്റ്റർ (വൈസ് പ്രസിഡൻ്റ് ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്), ബിന്ദു മുതിരകണ്ടത്തിൽ (ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ)
ജോ. കൺവീനർ ഡോ. അഞ്ജു ബിജേഷ് (സെക്രട്ടി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ, ഡോ.ശിവപ്രസാദ് വി ( മെഡിക്കൽ ഓഫീസർ ചേലിയ ആയുർവേദ ഡിസ്പെൻസറി )