Dr Salam's Neuro Mind care

Dr Salam's Neuro Mind care Dr. Salam's Neuro Mind Care is a clinic for mental Health Problems. currently i am Consultant Psychiatrist ALMAS HOSPITAL, kottakkal, kerala

I have finished MBBS from AIIMS DELHI 2016 and finished MD PSYCHIATRY NIMHANS bangalore 2021.

22/07/2026
19/06/2026

മറ്റെന്നാൾ NEET പരീക്ഷ എഴുതാൻ പോകുന്ന എല്ലാ NEET aspirants നും വിജയാശംസകൾ

Dr Abdu salam ok
Kerala medical entrance -23 (year 2011)
AIIMS delhi entrance -102(year 2011)

പരീക്ഷാ ഹാളിന് പുറത്തിറങ്ങിയപ്പോൾ കണ്ട ആശ്വാസം ഒരു നിമിഷം കൊണ്ട് ആശങ്കയ്ക്ക് വഴിമാറിയോ? കഠിനാധ്വാനം ചെയ്ത് എഴുതിയ നീറ്റ്...
27/05/2026

പരീക്ഷാ ഹാളിന് പുറത്തിറങ്ങിയപ്പോൾ കണ്ട ആശ്വാസം ഒരു നിമിഷം കൊണ്ട് ആശങ്കയ്ക്ക് വഴിമാറിയോ? കഠിനാധ്വാനം ചെയ്ത് എഴുതിയ നീറ്റ് പരീക്ഷ റദ്ദാക്കപ്പെടുമ്പോൾ തോന്നുന്ന നിരാശയും ദേഷ്യവും തീർത്തും സ്വാഭാവികമാണ്. അപ്രതീക്ഷിതമായ ഇത്തരം തിരിച്ചടികൾ നമ്മുടെ മാനസികാരോഗ്യത്തെ തളർത്തിയേക്കാം. എന്നാൽ ഇത് നിങ്ങളുടെ കഴിവിന്റെ കുറവല്ലെന്നും വ്യവസ്ഥിതിയിലെ പാളിച്ചയാണെന്നും സ്വയം ഓർമ്മിപ്പിക്കുക. അമിതമായ ഉത്കണ്ഠ തോന്നുമ്പോൾ പ്രിയപ്പെട്ടവരോട് സംസാരിക്കാനും കൃത്യമായ വിശ്രമം എടുക്കാനും ശ്രദ്ധിക്കണം. ഒരു പരീക്ഷയും നിങ്ങളുടെ ജീവിതത്തേക്കാൾ വലുതല്ല. തളരാതെ ഇരിക്കൂ, ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാം. കൂടെയുണ്ട് എന്ന ഉറപ്പോടെ,

MANAS PSYCHIATRIC CLINIC

ഓൺലൈൻ അപ്പോയിന്റ്മെന്റുകൾക്കും അന്വേഷണങ്ങൾക്കും ദയവായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
📞 9037489654

https://www.instagram.com/manaspsychiatricclinic?igsh=cWhreDNoNTdwcTg3

ഇന്ന് ഒരു രോഗി വന്നു. 65 വയസുള്ള സ്ത്രീ. അവർക്ക് 4 മക്കൾ ഉണ്ട്. ഒ.പി റൂമിൽ വരുമ്പോൾ അവരുടെ കൂടെ 40 വയസുള്ള അനിയത്തിയും ഉ...
25/05/2026

ഇന്ന് ഒരു രോഗി വന്നു. 65 വയസുള്ള സ്ത്രീ. അവർക്ക് 4 മക്കൾ ഉണ്ട്. ഒ.പി റൂമിൽ വരുമ്പോൾ അവരുടെ കൂടെ 40 വയസുള്ള അനിയത്തിയും ഉണ്ടായിരുന്നു.
അനിയത്തിക്ക് പോളിയോ ബാധിച്ചിരുന്നതിനാൽ നടക്കാൻ ബുധിമുട്ടുണ്ട്. രണ്ട് കയ്യിലും Crutches ഉപയോഗിച്ചാണ് നടക്കുന്നത്. ഒറ്റനോട്ടത്തിൽതന്നെ മനസ്സു വേദനിപ്പിക്കുന്ന ദൃശ്യം!

ആ രോഗി ഒരു പാട് കരഞ്ഞു. അവർ 45 വർഷമായി മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നു. അവരുടെ ഭർത്താവിന് അക്കാരം അറിയില്ല. 4 മക്കൾ ക്കും അറിയില്ല. മരുമക്കൾ ക്കും അറിയില്ല.

അവരെ ഇത്രയും കാലം ഡോക്ടർ കാണിക്കാൻ കൊണ്ടുപോയത് അവരുടെ ഉമ്മയായിരിന്നു. ഉമ്മ യുടെ മരണ ശേഷം ഇപ്പോൾ അനിയത്തി ആണ് bystander ആയി വരുന്നത്

തനിക്ക് മാനസികരോഗം ഉണ്ട് എന്നറിഞ്ഞാൽ ആളുകൾ കളിയാക്കുമെന്ന ഭീതിയാണവർക്ക്.
മരുമക്കൾക്കൊന്നും തന്റെ അവസ്ഥ ഉൾക്കൊള്ളാനാവില്ലെന്നും അവരുടെ മുന്നിൽ താനൊരു പരിഹാസപാത്രമാകും എന്ന ആശങ്കയുമുണ്ട്.

ഇപ്പോൾ അവരുടെ മരുന്ന് കഴിഞ്ഞിട്ട് കുറച്ചു ദിവസമായിരിക്കുന്നതിനാൽ രോഗലക്ഷണം കൂടുതലായി.

പക്ഷേ Psychiatrist കാണിക്കാൻ അവരുടെ കൂടെ വരാൻ ആളില്ല. മരുന്ന് വാങ്ങാൻ പൈസയുമില്ല.എല്ലാ ദിവസവും ഭർത്താവിന്റെ പോക്കറ്റിൽ നിന്ന് 10 രൂപ എടുത്തുവച്ചാണ് അവർ മരുന്നിനും യാത്രക്കുമുള്ള പണം കണ്ടെത്താറ്!
മാനസിക രോഗത്തിന്റെ പ്രയാസങ്ങൾക്കു പുറമെ, വീട്ടിലെയും കുടുംബത്തിലെയും സകലരിൽനിന്നും തന്റെ രോഗം മറച്ചുവെക്കാനും,
ഭാർത്താവറിയാതെ ചികിത്സക്കുള്ള പണം സ്വരൂപിക്കാനും, വീട്ടിൽ ആരുമറിയാതെ മരുന്നു കഴിക്കാനുമൊക്കെ നിർബന്ധിതയാകുന്നൊരു അറുപത്തഞ്ചുകാരി വൃദ്ധയുടെ മനോനിലയൊന്ന് ആലോചിച്ചുനോക്കൂ!

നമ്മൾ ഇപ്പോൾ 2026 ൽ എത്തിയിട്ടും ഇപ്പോഴും മാനസിക രോഗത്തിനും രോഗിക്കും Stigma ഉണ്ടെന്നു വ്യക്തമാക്കുന്നു ഈ സ്ത്രീയുടെ അനുഭവം.
മാനസിക പ്രശ്നങ്ങളെ വളരെ വേഗം ഭ്രാന്ത് ആയി മുദ്രകുത്തുകയും,
രോഗബാധിതരെ സഹാനുഭൂതിയോടെ ചേർത്തുപിടിക്കുന്നതിനു പകരം ഭ്രാന്തരായി മുദ്രകുത്തി ആക്ഷേപിച്ച് അകറ്റിനിർത്തുകയും ചെയ്യുന്ന പ്രാകൃത മനോനിലയിൽനിന്ന് ഇക്കാലത്തും സമൂഹം മോചിതമാവാത്തതിന്റെ പല ഇരകളിൽ ഒരാൾ മാത്രമാണ് ഈ സ്ത്രീയെന്നോർക്കുക.

health

മെയ്‌ 24, ഇന്ന് ലോക സ്കിസോഫ്രീനിയ ദിനമാണ്.ഒറ്റയ്ക്കിരിക്കുമ്പോൾ ആരോ സംസാരിക്കുന്നതു പോലെയോ മറ്റാരും കാണാത്ത കാഴ്ചകൾ കാണു...
24/05/2026

മെയ്‌ 24, ഇന്ന് ലോക സ്കിസോഫ്രീനിയ ദിനമാണ്.

ഒറ്റയ്ക്കിരിക്കുമ്പോൾ ആരോ സംസാരിക്കുന്നതു പോലെയോ മറ്റാരും കാണാത്ത കാഴ്ചകൾ കാണുന്നതു പോലെയോ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ചിന്തകളിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ *ഷിസോഫ്രീനിയ (Schizophrenia)* എന്ന അവസ്ഥയുടെ ഭാഗമാകാം. ഇത് വ്യക്തിത്വത്തിന്റെ കുഴപ്പമല്ല, മറിച്ച് തലച്ചോറിലെ ഡോപാമൈൻ പോലുള്ള ഘടകങ്ങളിൽ വരുന്ന വ്യതിയാനം മൂലം സംഭവിക്കുന്നതാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേ വിദഗ്ധ സഹായം തേടുന്നത് രോഗം മൂർച്ഛിക്കാതിരിക്കാൻ സഹായിക്കും. അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ പോകാതെ ശാസ്ത്രീയ ചികിത്സയിലൂടെ ഈ അവസ്ഥയെ നമുക്ക് നേരിടാം.

https://www.instagram.com/manaspsychiatricclinic?igsh=cWhreDNoNTdwcTg3

Discussion on common mental illness in general practice at AFPI malappuram
24/05/2026

Discussion on common mental illness in general practice at AFPI malappuram

Address

Kadoopuram
Malappuram
676506

Alerts

Be the first to know and let us send you an email when Dr Salam's Neuro Mind care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Salam's Neuro Mind care:

Shortcuts

Share