13/03/2026
ടി.എം.എം. ആശുപത്രി മന്ദമരുതിയും ഓപ്പറേഷൻ സഹായ ഫൗണ്ടേഷൻ (Operation Sahay Foundation)യും ചേർന്ന് ടി.എം.എം മന്ദമരുതി ഡയാലിസിസ് യൂണിറ്റിന്റെ ആദ്യ വാർഷികം ഇന്ന്, 2026 മാർച്ച് 13 വെള്ളിയാഴ്ച നടത്തി. ഡയാലിസിസ് സേവനത്തിന്റെ ഗുണഭോക്താക്കളും അഭ്യുദയകാംക്ഷികളും ഒന്നിച്ച് കൂടിയ ഹൃദയസ്പർശിയായ സംഗമമായിരുന്നു ഇത്.
റാന്നി പഴവങ്ങാടി പഞ്ചായത്തിന്റെ പ്രസിഡന്റ് ശ്രീ. പ്രമോദ് എബ്രഹാം സിറിയാക് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഡോ. ജേക്കബ് ജോൺ, കൗൺസലിംഗ് സൈക്കോളജിസ്റ്റ് കൗൺസലിംഗ് സെഷൻ നയിച്ചു.
പരിപാടിയിൽ ശ്രീ. സണ്ണി തോമസ് (സെക്രട്ടറി, TMM Mannamaruthy & മുൻ ചെയർമാൻ TMM Group), ശ്രീ. ജോർജ് ജോൺ (COO, OSF), ശ്രീ. അനിൽ രാജൻ (Director, OSF), ശ്രീ. ജേക്കബ് അലക്സാണ്ടർ (Board Member, TMM Group) എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ടി.എം.എം മന്ദമരുതി ഡയാലിസിസ് യൂണിറ്റിൽ സമർപ്പിത സേവനം കാഴ്ചവെച്ചതിനുള്ള അംഗീകാരമായി ഡയാലിസിസ് ടെക്നീഷ്യൻ ശ്രീ. സിജിൻ കുഞ്ഞുമോന് Certificate of Appreciation നൽകി ആദരിച്ചു.
അവസാനമായി ഡോ. മാത്യൂസ് ചെരുകര, സീനിയർ ഓർത്തോപീഡിക് സർജൻ പ്രാർത്ഥനയോടെ പരിപാടി സമാപിപ്പിച്ചു.
ഡയാലിസിസ് രോഗികളും അവരുടെ ബന്ധുക്കളും TMM Hospital Mannamaruthy ഡയാലിസിസ് സെന്ററിൽ ലഭിക്കുന്ന പരിചരണവും സൗകര്യങ്ങളും സംബന്ധിച്ച അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.
ഈ സേവനം സാധ്യമാക്കുന്നതിൽ BPCL നൽകിയ പിന്തുണയും എല്ലാവരും നന്ദിയോടെ സ്മരിച്ചു.
രോഗികളും അഭ്യുദയകാംക്ഷികളും ഒരുമിച്ച് അനുഭവങ്ങൾ പങ്കുവെച്ച സന്തോഷകരവും ആത്മീയവുമായ ഒരു കൂടിച്ചേരലായി ഈ സംഗമം മാറി.
094460 34893
TMM Hospital Mannamaruthy, in association with Operation Sahay Foundation, conducted the First Anniversary of the TMM Mannamaruthy Dialysis Unit today, Friday, 13th March 2026.
The gathering brought together dialysis beneficiaries and well-wishers for a meaningful session of interaction and fellowship.
The meeting was officially inaugurated by Mr. Pramod Abraham Cyriac, President of Ranny Pazhavangadi Panchayath.
Dr. Jacob John, Counselling Psychologist, led an insightful counselling session.
Mr. Sunny Thomas (Secretary, TMM Mannamaruthy & Ex-Chairman, TMM Group), Mr. George John (COO, OSF), Mr. Anil Rajan (Director, OSF), and Mr. Jacob Alexander (Board Member, TMM Group) were present and addressed the gathering.
Mr. Sijin Kunjumon, Dialysis Technician at TMM Mannamaruthy, was honoured with a Certificate of Appreciation for his exemplary services in the dialysis unit.
The meeting concluded with prayer by Dr. Mathews Cherukara, Senior Orthopedic Surgeon.
During the session, dialysis patients and their bystanders shared their life experiences, highlighting the comfort, care, and support they receive at the Dialysis Centre of TMM Hospital Mannamaruthy.
The support of BPCL in making this initiative possible was also remembered with gratitude by all.
The get-together was a joyful time of fellowship and gratitude.