Eve child development center

Eve child development center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Eve child development center, Medical and health, eve child development center, Punalur.

18/06/2026

"അയർലൻഡിൽ നിന്ന് വന്നപ്പോൾ മോന് സംസാരിക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ടായിരുന്നു... പക്ഷേ 'Eve'ൽ എത്തിയ ശേഷം അവനിൽ ഒരുപാട് നല്ല മാറ്റങ്ങളുണ്ട്". ഒരു അമ്മയുടെ ഈ വാക്കുകളേക്കാൾ വലിയ ഉറപ്പ് മറ്റെന്തുണ്ട്?

മക്കളുടെ ചെറിയൊരു പുരോഗതി പോലും മാതാപിതാക്കൾക്ക് നൽകുന്ന സന്തോഷം ചെറുതല്ല. കുട്ടികളിലെ സംസാര വൈകല്യങ്ങളും പെരുമാറ്റ ബുദ്ധിമുട്ടുകളും സ്നേഹത്തോടെയും കരുതലോടെയും മാറ്റിയെടുക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

📞 Call us today: +91 79077 31605
📧 [email protected]

അച്ചടക്കം എന്നാൽ കഠിനമായ ശിക്ഷയല്ല, കുട്ടികളോടുള്ള കരുതലാണ്. ലക്ഷ്യബോധമുള്ള, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന, സമൂഹത്ത...
17/06/2026

അച്ചടക്കം എന്നാൽ കഠിനമായ ശിക്ഷയല്ല, കുട്ടികളോടുള്ള കരുതലാണ്. ലക്ഷ്യബോധമുള്ള, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന, സമൂഹത്തിന് മാതൃകയായ ഒരു തലമുറയെ വളർത്തിയെടുക്കാൻ സ്നേഹപൂർണ്ണമായ അച്ചടക്കം ശീലമാക്കൂ. ലക്ഷ്യങ്ങളിലേക്ക് അവർ സ്വയം വളരട്ടെ.

📞 Call us today: +91 79077 31605
📧 [email protected]

16/06/2026

അങ്ങനെ ഈ മാസത്തെ സേവിങ്‌സും പാളി 😜

കുട്ടികൾക്ക് നമ്മൾ നൽകുന്ന ഏറ്റവും വലിയ സമ്മാനം വിലകൂടിയ കളിപ്പാട്ടങ്ങളല്ല, മറിച്ച് നമ്മുടെ സമയവും സ്നേഹവുമാണ്. അടിസ്ഥാന...
15/06/2026

കുട്ടികൾക്ക് നമ്മൾ നൽകുന്ന ഏറ്റവും വലിയ സമ്മാനം വിലകൂടിയ കളിപ്പാട്ടങ്ങളല്ല, മറിച്ച് നമ്മുടെ സമയവും സ്നേഹവുമാണ്. അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം അവർക്ക് ലഭിക്കുന്ന ശ്രദ്ധയിലും കരുതലിലുമാണ് കുട്ടികളുടെ മാനസികാരോഗ്യം അടങ്ങിയിരിക്കുന്നത്. കുട്ടികളുടെ കൊച്ചു കൊച്ചു വിശേഷങ്ങൾ കേൾക്കാനും അവരെ മനസ്സിലാക്കാനും നമ്മൾ സമയം കണ്ടെത്തണം. മാനസികമായി ആരോഗ്യവും സന്തോഷവുമുള്ള കുട്ടികളാണ് നമ്മുടെ നാളത്തെ കരുത്ത്.

📞 Call us today: +91 79077 31605
📧 [email protected]

11/06/2026

കുട്ടികളിലെ ശ്രദ്ധക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ?
എങ്കിൽ കുട്ടികളുടെ ഏകാഗ്രതയും ഫോക്കസും വർദ്ധിപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന 5 ലളിതമായ തെറാപ്പി ആക്ടിവിറ്റികൾ ഇതാ. ബോൾ ബാലൻസിങ്, പാറ്റേൺ ട്രെയ്‌സിങ്, ബീഡിങ്, ബൈലാറ്ററൽ ആക്ടിവിറ്റികൾ, കോയിൻ ബാലൻസിങ് എന്നിവയിലൂടെ കുട്ടികളുടെ ശ്രദ്ധയും ശരീര ഏകോപനവും വളരെ പെട്ടെന്ന് മെച്ചപ്പെടുത്താം.

📞 +91 79077 31605
📧 [email protected]

10/06/2026

ഒരു Parent എന്ന നിലയിൽ നിങ്ങൾ നേരിടുന്ന പല പ്രശ്‌നങ്ങളും പല മാതാപിതാക്കളും അനുഭവിക്കുന്നുണ്ടെന്ന്
നിങ്ങൾക്ക് അറിയാമോ ?
അതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ webinar. കുട്ടികളെ എങ്ങനെ ശരിയായ രീതിയിൽ വളർത്തണം, അവരുടെ സ്ക്രീൻ ടൈം എങ്ങനെ കുറയ്ക്കണം എന്നതിനെക്കുറിച്ചെല്ലാം ചർച്ച ചെയ്ത കഴിഞ്ഞ വെബിനാർ ഒരു വൻ വിജയമായിരുന്നു. നിരവധി മാതാപിതാക്കൾക്ക് അവരുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനും പരിഹാരം കണ്ടെത്താനും ഇതിലൂടെ സാധിച്ചു. കഴിഞ്ഞ വെബിനാറിലെ മാതാപിതാക്കളുടെ മികച്ച പ്രതികരണങ്ങൾക്ക് ശേഷം, ചൈൽഡ് കെയർ സ്പെഷ്യലിസ്റ്റ് ശ്രുതി സുധീഷ് നയിക്കുന്ന അടുത്ത വെബിനാർ ജൂൺ 13-ന് നടക്കുന്നു. കുട്ടികളുടെ അക്കാദമിക് & ബിഹേവിയർ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ടെത്താം.

📞 Call us today: +91 79077 31605
📧 [email protected]

09/06/2026

കുട്ടികൾക്ക് എപ്പോഴും മികച്ചത് നൽകണം എന്ന് കരുതി ICSE, CBSE സിലബസുകൾക്ക് പിന്നാലെ പോകുന്ന Parent ആണോ നിങ്ങൾ ?
എങ്കിൽ നിങ്ങൾ അറിയേണ്ട ഒന്നുണ്ട് കുട്ടികളുടെ താല്പര്യവും പഠനശേഷിയും തിരിച്ചറിഞ്ഞ് അനുയോജ്യമായ സ്കൂളും സിലബസും തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുകയാണ് ഒരു നല്ല Parent എന്ന നിലയിൽ നിങ്ങൾ ചെയ്യേണ്ടത്.

📞 Call us today: +91 79077 31605
📧 [email protected]

08/06/2026

വിവാഹമോചനം കുട്ടികളെ എങ്ങനെ ബാധിക്കുന്നു? അവർക്ക് ഏറ്റവും സുരക്ഷിതമെന്ന് തോന്നേണ്ട ഇടം ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവർക്ക് എങ്ങനെ മറികടക്കാം?
മാതാപിതാക്കൾ എന്ന നിലയിൽ ഈ ഒരു ഘട്ടത്തിൽ കുട്ടികളോട് കാര്യങ്ങൾ തുറന്നു സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളെ കുറ്റപ്പെടുത്താതെ, അവർക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം ഒരുക്കാൻ നമുക്ക് ഒരുമിച്ച് ശ്രമിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും താഴെ കമന്റ് ചെയ്യൂ!

📞 Call us today: +91 79077 31605
📧 [email protected]

06/06/2026

സ്ക്രീൻ ടൈം 0% ആക്കാൻ പറ്റില്ലെങ്കിൽ എന്ത് ചെയ്യും?

നമ്മൾ ഒരു കാർട്ടൂണും പ്രൊമോട്ട് ചെയ്യുന്നില്ല! കുഞ്ഞുങ്ങൾക്ക് സ്ക്രീൻ ടൈം കൊടുക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാൽ കൊടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ, മാതാപിതാക്കൾ കൂടെയിരുന്ന് സ്ലോ-പേസ്ഡ് കാർട്ടൂണുകൾ കാണിക്കുന്നതാണ് മറ്റുള്ളവയെ അപേക്ഷിച്ച് ഭേദം.

കൂടുതൽ അറിയാൻ വീഡിയോ പൂർണ്ണമായും കാണൂ!

📞 Call us today: +91 79077 31605
📧 [email protected]

05/06/2026

മനസ്സിലാക്കുന്നുണ്ട്... പക്ഷെ മിണ്ടുന്നില്ല!

കുട്ടികൾ നമ്മൾ പറയുന്നത് കേട്ട് പ്രതികരിക്കുമെങ്കിലും സ്വന്തമായി വാക്കുകൾ പറയാൻ അല്പം സമയമെടുക്കാറുണ്ട്. ഇതിന് പിന്നിലെ കാരണമാണ് Receptive vs Expressive Language സ്കില്ലുകൾ.

കുട്ടികൾ ആദ്യം കാര്യങ്ങൾ മനസ്സിലാക്കി (Receptive Language) ആംഗ്യങ്ങളിലൂടെയോ പോയിന്റ് ചെയ്തോ കാണിക്കാൻ ശ്രമിക്കും, അതിന് ശേഷമാണ് വാക്കുകൾ പറഞ്ഞു തുടങ്ങുന്നത്.

കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണൂ! ✨കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണൂ!
📱 +91 79077 31605
📧 [email protected]

Address

Eve Child Development Center
Punalur
691305

Alerts

Be the first to know and let us send you an email when Eve child development center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share