18/05/2026
#ലക്ഷ്യമാണ്_പ്രധാനം
🎯 🎯 🎯 🎯 🎯
ഒരു പായ്ക്കപ്പൽ സങ്കൽപ്പിക്കുക. എഞ്ചിന്റെയോ ഇന്ധനത്തിന്റെയോ സഹായമില്ലാതെ, കാറ്റിന്റെ ദിശയെ മാത്രം ആശ്രയിച്ചാണ് അത് കടലിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്നത്. കൊടുങ്കാറ്റുകളെയും വൻ തിരമാലകളെയും അതിജീവിച്ച് അത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഒരേയൊരു കാരണമേയുള്ളൂ—അതിന് കൃത്യമായൊരു 'ലക്ഷ്യസ്ഥാനം' (Destination) ഉണ്ടായിരുന്നു. അവർ കാറ്റിന്റെ ദിശയ്ക്കനുസരിച്ച് തങ്ങളുടെ ലക്ഷ്യം മാറ്റിയില്ല, പകരം ലക്ഷ്യത്തിലെത്താൻ പാകത്തിൽ പായ്‌മരങ്ങൾ ക്രമീകരിച്ച് കാറ്റിനെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.
നമ്മുടെ ജീവിതവും ഇതുപോലെയാണ്. എന്താണ് നേടേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് നമുക്ക് വേണം, ഏത് സാഹചര്യത്തിലും ലക്ഷ്യം മാറ്റരുത്, ലക്ഷ്യത്തിലേക്കുള്ള മാർഗം ഒന്ന് പരാജയപ്പെട്ടാൽ മറ്റൊരു മാർഗ്ഗം തേടണം