03/10/2021
Dear friends,
ആയുർവേദ ഗ്രന്ഥങ്ങളിൽ എവിടെയും കൊറോണ എന്നൊരു reference നമുക്കാർക്കും കിട്ടില്ല.
എന്നാൽ ഇപ്പോൾ കണ്ടു വരുന്ന പ്രത്യേകിച്ച് കേരളത്തിൽ കാലവർഷാരംഭത്തോടെ കണ്ടു വരുന്ന പല പകർച്ച വ്യാധികളും നമുക്ക് സുപരിചിതങ്ങളാണ്.അവയ്‌ക്കെല്ലാം ആയുർവേദശാസ്ത്രം ഈ പേരുകളിലൂടെ പരിചയപ്പെടുത്തിയിട്ടുമില്ല.
കാണാൻ സാധ്യതയുള്ള ജ്വരങ്ങളെല്ലാം കാലജ്വരങ്ങൾ എന്നൊരു വിഭാഗത്തിൽ ഉൾപ്പെടുത്തി കാണുന്നുണ്ട്.
ഇവ തീവ്രതയിൽ ഏറ്റക്കുറച്ചിലോടെ കാണുന്നവയും പല അവയവ കോശങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നതുമാണ്. മനുഷ്യശരീരത്തെ തന്നെ ദുർഘടമായ പ്രതിസന്ധിഘട്ടത്തിലെത്തിക്കുന്നതായും കാണുന്നുണ്ട്.
വൈറൽ പനി, ടൈഫോയ്ഡ്, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവയെല്ലാം ഈ അടുത്ത സമയങ്ങളിലായി വളരെ കേട്ടുപഴകിയവയാണ്. എലിപ്പനിയും ടൈഫോയിഡും ബാക്ടീരിയ കാരണവും മഞ്ഞപ്പിത്തം വൈറൽ പനികൾ എല്ലാം വൈറസ് കാരണവും എന്ന് ശാസ്ത്രം. ഇത് രോഗകാരണമായി ആയുർവേദം വിവക്ഷിച്ചത് ശരീരത്തിന് പുറത്തുള്ള സൂക്ഷ്മ ജീവികൾ എന്നാണ്.
ഇവയുടെ ലക്ഷണം കഠിനമായ പനിയും അനുബന്ധ പ്രശ്നങ്ങളുമാണ്. പനി വരാത്തവരായി ആരുമുണ്ടാവില്ല.
മുൻപൊക്കെ പനി വരുമ്പോൾ വീട്ടിലെ പ്രായമായവർ കടുപ്പത്തിൽ ഒരു ചുക്കുകാപ്പി ഉണ്ടാക്കി കൊടുക്കും.
എന്നിട്ട് നല്ല കട്ടിയുള്ള പുതപ്പ് പുതപ്പിച്ചിരുത്തും.അവർക്കറിയാമായിരുന്നു ഈ ചുക്കുകാപ്പിയിലെ ഔഷധദ്രവ്യങ്ങൾ മതിയാവും പനി കുറയ്ക്കാൻ എന്ന്. അത് inbuilt ആയതും തലമുറകളായി ചെയ്തുപോരുന്നവയും അന്നത്തെ തലമുറയിലെ ഓരോരുത്തരുടെയും പൊതുജ്ഞാനത്തിൽ എന്നും ഉള്ളവയുമായിരുന്നു--- ഈ അറിവുകൾ.
നമുക്ക് കൈമോശം വന്നുപോയ നന്മകളും.
{എന്നാൽ കൊറോണ attack വന്നാൽ ICU ലെ കൊടും തണുപ്പിൽ ഇട്ട് ന്യൂമോണിയ ആക്കി മാറ്റുന്ന പുതിയ സംവിധാനം 2nd wave ന്റെ അതിതീവ്രതയിൽ പെടുന്നതാണല്ലോ !!!!
ICU പിന്നെ വെന്റിലേറ്റർ പിന്നെ മരണം... }
അവ antipyretic,anti bacterial, anti viral property ഉള്ളവയാണെന്നു തെളിയിക്കാൻ ശാസ്ത്രം പുരോഗമിച്ച(അലോപ്പതിയല്ല)ഈ കാലത്ത് Research കൾ വെളിവാക്കുന്നുണ്ട്. അതുകൊണ്ട് എന്തും ഏതും ശാസ്ത്രീയാടിസ്ഥാനം വേണ്ടവർക്ക് ഉത്തരവുമായി.
ജ്വര ചികിത്സയിൽ പടോലനിംബാദി കഷായം വിവരിക്കുന്നുണ്ട്. ഇതിലെ ഔഷധദ്രവ്യങ്ങൾ പരിശോധിച്ചാൽ പടോലം, നിംബ, ത്രിഫല, മൃദ്വികം കുടകപ്പാലയരി ഇവയ്ക്ക് മേൽപ്പറഞ്ഞ ഗുണങ്ങൾ ഉണ്ട്. ത്രിഫല, മൃദ്വികം ഇവ രാസായനിക property ഉള്ളതിനാൽ ഒരേ സമയം ശരീരത്തെ സംരക്ഷിക്കുകയും ഈ രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.
ദശാംഗം ഗുളിക യിലെ ഔഷധങ്ങൾ respiratory system ത്തിൽ പൂർണ്ണമായും action ഉള്ളവയും അലോപ്പതിയിലെ side effects ഉള്ള antibiotics നേക്കാളും ശക്തമായ മരുന്നുകൾ ആണിവ. ഒരിക്കലും ശരീരത്തിന് കേടുപാടുകൾ വരുത്താത്തവയും.
ശരീരത്തിലെ ആന്തരികാവയവങ്ങളെ വരെ ആക്രമിച്ചാലും ഈ രോഗാണുക്കൾ ബാക്ടീരിയ ആയാലും വൈറസ് ആയാലും ഇത്രയും ശ്രേഷ്ഠമായ മരുന്നുകളെ വെല്ലാൻ അവയ്ക്കാവില്ല.
അനേകം മരുന്നുകളിൽ രണ്ടെണ്ണം മാത്രം നിങ്ങളുടെ അറിവിലേക്ക് പറഞ്ഞെന്നു മാത്രം. ഉപയോഗിച്ചു തന്നെ നിങ്ങളറിയണം ഇവയുടെ ഗുണഗണങ്ങൾ.
-- Dr Deepthi Satwik
10/5/21