Therapy World Pharma Surgicals

Therapy World Pharma Surgicals wìde choice for you

For sale and rent  price❤️❤️Pick up from shop...
19/06/2026

For sale and rent price❤️❤️
Pick up from shop...

Comfortable  for bed ridden patients
16/06/2026

Comfortable for bed ridden patients

Inaugaration ceremony
11/06/2026

Inaugaration ceremony

04/06/2026
Inviting all of you
04/06/2026

Inviting all of you

15/04/2026

Happy vishu

01/12/2025

Opening Soon.....

02/09/2025

കുടുംബം -part 1

ഒരു വീട്ടിൽ പങ്കാളികൾ തമ്മിൽ പരസ്പരം സപ്പോർട്ട് ചെയ്യാൻ കഴിഞ്ഞാൽ പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഴപ്പം ഇല്ലാ....

ഭർത്താക്കന്മാരുടെ വില ഭാര്യവീട്ടിൽ ഉണ്ടാക്കുന്നത് അവളുടെ നാവിലൂടെ ആണ്.. പെൺകുട്ടികൾ എങ്ങനെ ആണോ അവനെ പറ്റി പറയുന്നത് ആ കണ്ണിലൂടെ ആകും അവനെ അവളുടെ വീട്ടുകാർ കാണുക... അതുപോലെ തന്റെ ഭർത്താവിനെ ആരെങ്കിലും കൊച്ചാക്കി സംസാരിക്കുമ്പോൾ പ്രതികരിക്കാൻ അവൾക്കു കഴിഞ്ഞാൽ അവിടെ തീരും പറയുന്നവരുടെ ചൊറിച്ചിൽ...

ഇനി പെണ്ണിന്റെ കാര്യത്തിലേക്കു വരാം... കൂടുതൽ ആയി നടക്കുന്ന കാര്യം ആണ് ഭാര്യയെ തന്റെ വീട്ടുകാർ, നാട്ടുകാർ ഒക്കെ എന്തേലും പറഞ്ഞാൽ പ്രതികരിക്കാത്ത ഭർത്താവ്.... ഇവിടെ കാര്യങ്ങൾ കുറച്ചു varirety ആണ് കേട്ടോ 😊.. കാര്യം അവർ മനസിലാക്കാത്തത് തന്നെ വിശ്വസിച്ചു മാത്രം വന്നൊരു പെണ്ണ്... എന്തൊക്കെ പറഞ്ഞാലും ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ 😏എന്നിട്ട് ആരും കാണാതെ ഒരു അശ്വസിപ്പിക്കൽ,, 😏. ഇത് ശരിക്കും സ്നേഹമാണോ എന്തോ.. എന്തായാലും പറയാനുള്ളവർക്ക് വളം ഇട്ടു കൊടുക്കുന്നു എന്നേ എനിക്ക് പറയാൻ കഴിയു.. ഒരു തവണ എങ്കിലും നിങ്ങൾ ആണുങ്ങൾ അവിടെ പ്രതികരിച്ചാൽ പിന്നെ അവർക്കു രണ്ടാമത് അതിനു ധൈര്യം വരില്ല എന്നത് സത്യം... എന്നാൽ നമ്മളുടെ ആണുങ്ങളുടെ ചിന്ത എന്താന്ന് അറിയാമോ 😇എന്നേ അവർ ഒരു അച്ചികോന്തൻ എന്നു പറയുമോന്നു... എങ്ങനെ 😐.. ഈ pet name ഒക്കെ മകനേ ഉള്ളു കേട്ടോ... മരുമകന് ബാധകം അല്ല.... 😛... പിന്നെ നമ്മ ഭർത്താക്കന്മാർ മാരുടെ കാര്യം... അഡ്ജസ്റ്റ്‌മെന്റ് അങ്ങ് പഠിപ്പിച്ചു തരും... നീ adjust ചെയ്യൂ... നീ അങ്ങനെ ചെയ്യൂ, നീ ഇങ്ങനെ ചെയ്യൂ, 🫣എനിക്ക് അവരെ മാറ്റാൻ പറ്റില്ല, എനിക്ക് പറയാൻ പറ്റില്ല എന്നൊക്കെ 🙂‍↔... ഇതൊക്കെ കേട്ടു കേട്ടു നമ്മ പെണ്ണുങ്ങൾ നമ്മുടെ പേര് തന്നെ അവസാനം മറന്നു പോകും...

പങ്കാളി ആണോ പെണ്ണോ ആകട്ടെ... അവൾ അല്ലേൽ അവൻ ആരുടേയും കളിപ്പാട്ടമല്ല... നമ്മളുടെ നാക്കിൽ ആണ് അവരുടെ വില... ആർക്കും തട്ടിക്കളിക്കാൻ ഇട്ടു കൊടുക്കാതിരിക്കുക.....

✍️✍️sandya

ഇന്ന് fb യിൽ കണ്ട ഒരു വാർത്ത.... ഒരു കൊച്ചു പെൺകുട്ടി നാലാം ക്ലാസ്സിൽ പഠിക്കുന്നു.... ഇത്രയും മർദ്ദനങ്ങൾ രണ്ടാനമ്മയിൽ നി...
09/08/2025

ഇന്ന് fb യിൽ കണ്ട ഒരു വാർത്ത.... ഒരു കൊച്ചു പെൺകുട്ടി നാലാം ക്ലാസ്സിൽ പഠിക്കുന്നു.... ഇത്രയും മർദ്ദനങ്ങൾ രണ്ടാനമ്മയിൽ നിന്നും ഏറ്റു എന്നു കേട്ടപ്പോൾ,, അതും അച്ഛന്റെ സാനിധ്യത്തിൽ... എവിടെയോ ഒരു നോവ് തോനുന്നു.... ഒരു പക്ഷെ ഞാനും ഒരു പെണ്ണായതു കൊണ്ടാവാം... എനിക്ക് രണ്ടു പെൺകുട്ടികൾ ഉള്ളത് കൊണ്ടും ആവാം....

നമ്മൾ അമ്മമാർക്ക് മരിക്കാൻ പേടി തോന്നുന്നത് ഒരു പക്ഷെ ഇത്തരം കാര്യങ്ങൾ ഒക്കെ ചിന്തിക്കുമ്പോഴാകാം...

ഇവിടെ ആരാണ് തെറ്റുകാർ... അച്ഛൻ അല്ലെ... അയാളുടെ ചോരയെ ഒരു അന്യസ്ത്രീ വേദനിപ്പിക്കുമ്പോൾ മിണ്ടാതെ ഇരുന്നവൻ... ചുറ്റിനും ആ കുഞ്ഞിന് മരിച്ചു പോയ അമ്മയുടെ ബന്ധുക്കൾ ആയി ആരും ഉണ്ടായിരുന്നില്ലേ ഇടയ്ക്കെങ്കിലും ഒന്നു അന്വേഷിക്കാൻ... അറിയില്ല...
രണ്ടാം വിവാഹം ഒരിക്കലും ഒരു തെറ്റല്ല... എന്നാൽ കുട്ടികൾ ഉള്ളവർ വിവാഹം കഴിക്കുമ്പോൾ അവരുടെ സുരക്ഷ കൂടി ഉറപ്പു വരുത്തേണ്ട താണ്...
ഭാര്യയുടെ മരണ ശേഷം പല ആണുങ്ങളും എത്രയും പെട്ടെന്ന് അടുത്ത വിവാഹത്തിലേക്കു പോകുന്നുണ്ട്.. അതിനു അവർക്കുള്ള ഉത്തരം ഒന്നെങ്കിൽ ഞങ്ങൾക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പാടാണെന്നോ അല്ലേൽ എന്റെ കുഞ്ഞുങ്ങളെ നോക്കാൻ ആളു വേണമെന്നോ ഒക്കെ ആവാം.
ഒരു പക്ഷെ ഇത്തരം ആശങ്കകള് ഉള്ളത് കൊണ്ടാവാം പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾ ഭർത്താവിന്റെമരണശേഷം പെട്ടെന്ന് മറ്റൊരാളെ തിരഞ്ഞു എടുക്കാത്തതും... അവിടെ സ്ത്രീകൾ എപ്പോളും അവരുടെ കുട്ടികൾക്ക് പരിഗണന കൂടുതൽ കൊടുക്കുന്നുണ്ട്...

എല്ലാവരും മോശം ആണെന്നല്ല... എന്നാൽ മോശം ആൾക്കാരും ഉണ്ട്... സ്വന്തം സുഖം മാത്രം നോക്കി പോകുമ്പോൾ നീറുന്ന കുറച്ചു പിഞ്ചു മക്കൾ ഉണ്ടാകാം....

എന്തായാലും ആ മോൾക്ക്‌ നീതി കിട്ടട്ടെ...
സുഖമായി പേടിയില്ലാതെ ജീവിക്കാൻ കഴിയട്ടെ.. പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ല എന്ന ചൊല്ല് എത്രയോ സത്യമാണ്

Photo - കടപ്പാട്
✍️- Sandya

Address

Al Manamah
318

Website

Alerts

Be the first to know and let us send you an email when Therapy World Pharma Surgicals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share