11/08/2026
Bed Sheet Collection Inauguration - Harvest Festival 2026
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെ (STOCYM) ആഭിമുഖ്യത്തിൽ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായി നടത്തുന്ന ബെഡ്ഷീറ്റ് കളക്ഷന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 26 വെള്ളിയാഴ്ച നടന്നു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ. തോമസ്കുട്ടി പി. എൻ., ഒ.വി.ബി.എസ് (OVBS 2026) ഡയറക്ടറായി എത്തിച്ചേർന്ന റവ. ഫാ. ക്രിസ് സെബി എന്നിവർ ചേർന്ന് ബെഡ്ഷീറ്റ് കളക്ഷൻ ഫോം പ്രകാശനം ചെയ്തുകൊണ്ട് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് ചടങ്ങിലെ ആദ്യ ബെഡ്ഷീറ്റ് ശേഖരണം സിജു ജോർജ്, റോണി കുര്യാക്കോസ് ബെഹനാൻ, റോബിൻ കോശി, ടിജോ എബ്രഹാം, ജിജിൻ ജോർജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ കത്തീഡ്രൽ ഭരണസമിതി ഭാരവാഹികൾ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 ഭാരവാഹികൾ, ബെഡ്ഷീറ്റ് കളക്ഷൻ കോർഡിനേറ്റർ, യുവജനപ്രസ്ഥാനം ഭാരവാഹികൾ എന്നിവരും സഭാംഗങ്ങളും പങ്കെടുത്തു.
St. Thomas Orthodox Christian Youth Movement (STOCYM), the youth wing of St. Mary’s Indian Orthodox Cathedral, officially inaugurated its bed sheet collection drive on Friday, June 26. The initiative is being organized as part of the upcoming Harvest Festival 2026.
Following the Holy Qurbana, Cathedral Vicar and STOCYM President Rev. Fr. Thomaskutty P. N., along with Rev. Fr. Chris Sebi, who joined as the Director of OVBS 2026, jointly inaugurated the drive by officially releasing the bed sheet collection form.
The first batch of bed sheets for the collection drive was received by Siju George, Rony Kuriakose Behanan, Robin Koshy, Tijo Abraham, and Gigin George.
The inaugural ceremony was attended by the Cathedral managing committee members, Harvest Festival 2026 officials, the bed sheet collection coordinator, STOCYM managing committee members, and parishioners