Jeevadhara Kalari / ജീവധാര കളരി

Jeevadhara Kalari / ജീവധാര കളരി Thakan kalari,Kadinayogam,Varmakalai Ayurveda Siddha Kalari Marma chikitsa,since-1984

സിദ്ധവൈദ്യശാസ്ത്രം. ആര്യാവർത്തിലെ ഋഷിശ്വരന്മാരുടെ  സംഭാവനകളായ നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും അറുപത്തിനാു കളിലും ഉൾക്കൊള...
11/08/2026

സിദ്ധവൈദ്യശാസ്ത്രം.

ആര്യാവർത്തിലെ ഋഷിശ്വരന്മാരുടെ സംഭാവനകളായ നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും അറുപത്തിനാു കളിലും ഉൾക്കൊള്ളാത്തതോ പരാമർശിക്കപ്പെടാ ത്തതോ ആയ ഒന്നും തന്നെ ഈ പ്രപഞ്ചത്തിൽ ഇല്ല. ബാല്യ, കൌമാര, യൌവന, ഗൃഹസ്ഥാശ്രമധർമ്മാദി കളെക്കുറിച്ച് ഒന്നും ബാക്കിയിടാതെ, ഓരോ ദശകളി ലും അനുഷ്ഠിക്കേണ്ടതും, ആചാരിക്കേണ്ടതും, അഭ്യസി ക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ സംബന്ധിച്ച് വിശദ മായും ബൃഹത്തായും തപോധനരായ ആ ഋഷിന്മാർ വിവരിച്ചിട്ടണ്ട്.

ആര്യവൃത്തമെന്നു ചരിത്രക്കാരന്മാർ വിവക്ഷിക്ക പ്പെടുന്ന ഉത്തരേന്ത്യയിലും, ദ്രാവിഡവൃത്തമെന്ന് പരാമർശിക്കപ്പെട്ടിട്ടുള്ള ദക്ഷിണേന്ത്യയിലും ചരിത്രാ തീത കാലഘട്ടത്തിന് മുമ്പ് തന്നെ സംസ്കാരങ്ങൾ വിടരു കയും വികാസം പ്രാപിക്കുകയും ചെയ്തിരുന്നു. ആ കാലഘട്ടങ്ങളിൽ നാമ്പിട്ടതും വികാസം പ്രാപിച്ചതുമായ ആദിസംസ്കാരത്തെ സംബന്ധിച്ച് ഊഹാപോഹങ്ങൾ അല്ലാതെ വ്യക്തമായ രേഖകളില്ല. ചരിത്രക്കാരന്മാർക്ക് വ്യക്തമായ രേഖപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ലാത്ത കാലഘട്ടത്തിൽ ദ്രാവിഡവൃത്തിൽ സംസ്ക്കാരം വികാസം പ്രാപിക്കുകയും പിൻതലമുറകൾക്ക് വേണ്ടി അമൂല്യങ്ങളായ പല ഗ്രന്ഥങ്ങളും താളിയോലകളിൽ പകർത്തിയിട്ടുണ്ട്. വായ്മൊഴിയായും പീന്നീട് വായ്മൊഴിയിലൂടെ ചൊല്ലി കേട്ടവ പകർത്തിയെടുത്ത പകർപ്പുകളുമായാണ് പ്രസ്തുതഗ്രന്ഥങ്ങൾ പ്രചരിക്ക പ്പെട്ടത്. മലയാളഭാഷയ്ക്ക് വായ്മൊഴി തന്നെയുണ്ടാകു ന്നതിനും ശതാബ്ധങ്ങൾക്ക് മുമ്പാണ് ദ്രാവിഡവൃത്തിൽ മഹത്ഗ്രന്ഥങ്ങൾ വിരചിതമായത്. അക്കാലത്ത് മലയാളഭാഷയുടെ വായ്മൊഴിക്ക് തമിഴിൽനിന്നും മുക്തിനേടുവാൻ കഴിഞ്ഞിരുന്നുമില്ല.

വ്യാകരണശാസ്ത്രം നിലവില്ലാത്ത അക്കാലത്തെ രചനകൾ എല്ലാം തന്നെ വൃത്തസംബന്ധിയോ ത്രികാലാദി ഭേദങ്ങളോ രചിക്കപ്പെട്ട കൃതികൾക്ക് ബാധകമായിരുന്നില്ല. അനേകകാലത്തെ തപസിദ്ധി കളിലൂടെ ലഭിച്ച തത്വങ്ങൾ സഹജഗണങ്ങളുടെ നന്മയ്ക്ക് വേണ്ടി അവർക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ വിവരിക്കുകയാണ് ചെയ്തത്. ശുരു സ്വന്തം ശിഷ്യന്മാരോടു ഉപദേശിക്കുന്ന രൂപത്തിലായിരുന്ന അവടുടെ രചനരീതി. അത്തരത്തിൽ പ്രാകൃതമായ ഭാഷാശൈലിയിൽ പദ്യരൂപേണ അഗസ്ത്യമുനി അരുൾ ചെയ്ത് അതിസൂക്ഷ്മമായ മനുഷ്യശരീര സംബന്ധിയായ ശാസ്ത്രമാണ് സിദ്ധവൈദ്യശാസ്ത്രം. ശരീരത്തെ ശരിയായി അപഗ്രഥിച്ചു പഠിച്ചതിനുശേഷമാണ് പഞ്ചഭൂതനിർമ്മിതമാണ് പ്രപഞ്ചസൃഷ്ടികൾ എന്ന് നിഗമനത്തിൽ മഹാമുനി അരുൾ ചെയ്തത്. പഞ്ചഭൂത സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ശാസ്ത്രത്തിന് മറ്റ് ഭാരതീത വൈദ്യശാസ്ത്രത്തെ പോലെ തന്നെ വ്യക്ത മായ അടിത്തറയുണ്ട്.
അഗസ്ത്യമുനി തുടങ്ങി 18 സിദ്ധന്മാർ, നവനാദസി ദ്ധന്മാർ, നവകോടിസിദ്ധന്മാർ തുടങ്ങി അനേകം സിദ്ധന്മാരിലൂടെ ഗുരുശിഷ്യപരമ്പരയിലൂടെയാണ് ഊ ശാസ്ത്രം വളർന്നത്. മൂലഗ്രന്ഥങ്ങൾ പഴന്തമിഴ് ലിപി കളിലായിരുന്നു. ആരോഗ്യമെന്നത് ശാരീരികവും, മാനസികവും, സാമൂഹികവും, ആത്മീയവുമായ ഘടകങ്ങളുടെ പരിപൂർണ്ണമായ സ്വാസ്ഥ്യൻ്റെ അവസ്ഥ യെന്ന് സിദ്ധവൈദ്യം നിർവ്വഹിച്ചിരിക്കുന്നു.

"മറുപ്പ തുടൽനോയ് മരുന്തെന ലാകും
മറുപ്പ തുളനോയ് മരുന്തെനയ് പാലും
മറുപ്പ തിനിനോയ് വാരാ തിരുക്ക
മറുപ്പരു ചാവൈയു മരുന്തെന ലാമേ."
- തിരുമൂലർ തിരുമന്ത്രം
ശാരീരിക രോഗങ്ങളെയും മാനസികരോഗങ്ങളെയും മാറ്റുന്നതാണ് മരുന്ന്. രോഗം വരാതെ ചെറുത്തുനിർ ത്തുന്നതാണ് മരുന്ന്. കൂടാതെ അമരത്വം കൈവരി ക്കാൻ ഉതകുന്നതാണ് മരുന്ന്. ഇതാണ് തിരുമുലർ സിദ്ധൻ തിരുമന്ത്രമെന്ന കൃതിയിൽ പറയുന്നത്.

(സഹായഗ്രന്ഥങ്ങളുടെ വിവരം ഈ പരമ്പര അവസാനിക്കുന്നവസരത്തിൽ നൽകുന്നതാണ്. )

കടപ്പാട് 🙏🙏🙏

ആയോധനകലയുമായി(കളരി ) ബന്ധപ്പെട്ട ശില്പം.1800 വർഷം പഴക്കമുള്ള തൊടുപുഴ അണ്ണാമലനാഥർക്ഷേത്രത്തിലെ കരിങ്കൽത്തൂണിലാണ് ഈ ശില്പം...
10/08/2026

ആയോധനകലയുമായി
(കളരി ) ബന്ധപ്പെട്ട ശില്പം.
1800 വർഷം പഴക്കമുള്ള തൊടുപുഴ അണ്ണാമലനാഥർക്ഷേത്രത്തിലെ കരിങ്കൽത്തൂണിലാണ് ഈ ശില്പം ഉള്ളത്.
കളരി, മല്ലയുദ്ധം ഇന്നിങ്ങനെയുള്ള
ശില്പങ്ങൾ പുരാതന ക്ഷേത്രങ്ങളിൽ ധാരാളമായി കാണാൻ കഴിയും,
എന്നാൽ ക്ഷേത്രങ്ങളിൽ പോകുന്നവർ ഇതൊന്നും ശ്രദ്ധിക്കാറില്ല. കാണാറില്ല എന്നതാണ് വാസ്തവം.
അതിപുരാതനകാലത്ത് തന്നെ കേരളത്തിൽ കളരിയുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്
ഈ ശില്പങ്ങൾ.
പാണ്ഡ്യ ശൈലിയിലുള്ള ക്ഷേത്രമാണ് അണ്ണാമലനാഥർ ക്ഷേത്രം.
(അനീഷ് പി ജി )

🙏അവതാരങ്ങളും 16കലകളും🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹നമ്മുടെ ശരീരത്തിലെ പ്രധാന ചക്രങ്ങൾ/ആധാരങ്ങൾ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വ...
09/08/2026

🙏അവതാരങ്ങളും 16കലകളും
🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

നമ്മുടെ ശരീരത്തിലെ പ്രധാന ചക്രങ്ങൾ/ആധാരങ്ങൾ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ, ബിന്ദുവിസ്സർഗ്ഗം, ലലനാ ചക്രം, പിന്നെ ഒൻപതാമത്തെ ചക്രം സഹസ്രാരം എന്നിവയാണ്. ഇതിൽ ബിന്ദുവിസ്സർഗ്ഗ ചക്രവും ലലനാ ചക്രവും താരതമ്യേന ചെറുതാണ്. കുണ്ഡലിനി ശക്തി മൂലാധാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് സുഷുമ്നാ നാഡിയിലൂടെ ഓരോരോ ചക്രങ്ങളിൽ സ്പർശിച്ച് , അവയ്ക്ക് ജീവൻ നല്കി മുകളിലേക്ക് പോയി സഹസ്രാര ചക്രത്തിൽ എത്തുന്നു. സഹസ്രാരത്തിൽ നിന്ന് ആജ്ഞാ ചക്രത്തിലേയ്ക്കും ബിന്ദുവിസ്സർഗ്ഗത്തിലേയ്ക്കും ലലനാ ചക്രത്തിലേയ്ക്കും എത്തിചേരുമ്പോൾ അതീന്ദ്രിയാനുഭവങ്ങൾ ഉണ്ടാകുന്നു.

സഹസ്രാര ചക്രം ആയിരം ഇതളുകളുള്ള ഒരു താമരയാണ്. ഓരോ ഇതളിനും പതിനാറു കലകൾ വീതമുണ്ട്. കുണ്ഡലിനി ശക്തി എട്ടു ചക്രങ്ങൾക്കും ജീവൻ നല്കി സഹസ്രാരത്തിൽ എത്തുമ്പോൾ പൂർണ്ണാവതാരങ്ങൾക്ക് പതിനാറ് കലകളും വികസിക്കുന്നു.

ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ ഈശ്വരാംശത്തെയാണ് ഈ 16008 [16 X 1000 + 8] കൊണ്ട് [നിഗൂഡമായ അർത്ഥം] സൂചിപ്പിക്കുന്നത്. ഇവയെയാണ് ആലങ്കാരികമായി ഭാര്യമാർ എന്ന് സൂചിപ്പിക്കുന്നത്.

പുരാണങ്ങളിൽ ചൈതന്യശക്തിയുടെ അളവുകോൽ 'കല' ആയിരുന്നു
യ, ലോഹം മറ്റ് ജഡമായ പദാർത്ഥങ്ങൾ എന്നിവയിൽ ഒരു കലയും സസ്യങ്ങളിൽ രണ്ട് കലകളും മൃഗങ്ങളിൽ മൂന്ന് മുതൽ നാല് കലകൾ വരേയും സാധാരണ മനുഷ്യരിൽ അഞ്ചു കലകളും ആത്മീയമായി ഉന്നതിയിൽ നിൽക്കുന്നവർക്ക് ആറ് കലകളും സിദ്ധൻമാർക്ക് ഏഴ് കലകളും ഏറ്റവും ഉന്നതമായ നിലയിൽ എത്തിയ മഹർഷിമാരിലും പുണ്യവാളൻമാരിലും 8 കലകൾ വീതവും വികസിക്കുമായിരുന്നു.

മനുഷ്യശരീരത്തിനു എട്ട്‌ കലകൾക്കപ്പുറം താങ്ങുവാൻ കഴിയില്ല. അവതാരങ്ങൾക്ക് സാത്വികമായ മറ്റൊരു ശരീരമാണുള്ളത്. സന്ദീപനി മുനി ഈ വിവരങ്ങൾ ശ്രീകൃഷ്ണനോടും ബലരാമനോടും പറയുമ്പോൾ അദ്ദേഹത്തിനു ശ്രീകൃഷ്ണൻ അവതാരമാണെന്ന് അറിയില്ലായിരുന്നു. ശ്രീരാമചന്ദ്രന്റെ വിവരങ്ങൾ വരെ മാത്രമേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ. ഭാവിയിൽ മഹാവിഷ്ണു വീണ്ടും അവതാരം എടുക്കുമെന്ന് സൂചിപ്പിക്കുകയുമുണ്ടായി.

ഒൻപത് കലകൾ വരെ വികസിപ്പിക്കുവാൻ കഴിയുന്നവർ ദൈവമായി മാറുന്നു. നരസിംഹാവതാരം 9 കലകൾ വരെ വികസിപ്പിച്ചിരുന്നു. അംശാവതാരങ്ങൾക്ക് കലകൾ കുറവായിരിക്കും. ശ്രീരാമന് 14 കലകൾ വരെ ഉണ്ടായിരുന്നു. അവസാനത്തെ രണ്ട് കലകൾ ആയ 'പരിപൂർണയും', 'സ്വരുപവസ്ഥിതും' ഇല്ലായിരുന്നു.

അവതാരമെടുക്കുന്നതിനു മുൻപ് തന്നെ 14 കലകൾ മതി എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാൻ കാരണം രാവണനെ വധിക്കുവാൻ മനുഷ്യന് മാത്രമേ പറ്റുകയുള്ളൂ എന്നതിനാലാണ്.

പൂർണാവതാരമായ ശ്രീകൃഷ്ണനിൽ 16 കലകളും വികസിച്ചിരുന്നു.

അന്നമയ, പ്രാണമയ, മനോമയ, വിജ്ഞാനമയ, ആനന്ദമയ എന്നീ അഞ്ചു കലകൾ ആണ് മനുഷ്യർക്കുള്ളത്. അതിശയിനി, വിപരിനഭിനി, സംക്രമിനി തുടങ്ങിയ മൂന്ന് കലകൾ കൂടി യോഗചര്യകൾ കൊണ്ട് മനുഷ്യർക്ക്‌ വികസിപ്പിക്കാൻ കഴിയും.

പ്രഭവി, കുന്തിനി, വികാസിനി,മര്യാദിനി, സംഹ്ളദിനി, ആഹ്ളാദിനി, പരിപൂർണ, സ്വരുപവസ്തിത് തുടങ്ങിയവയാണ് ബാക്കിയുള്ള എട്ട് കലകൾ.

ഭൂമിയുടെ ഉത്തരധ്രുവം, ദക്ഷിണധ്രുവം എന്ന് പറയുന്നത് പോലെ മനുഷ്യശരീരത്തിനും രണ്ട് ധ്രുവങ്ങൾ ഉണ്ട്. ഉത്തരധ്രുവം എന്നത് ബ്രഹ്മരന്ധ്രവും ദക്ഷിണധ്രുവം മൂലാധാരവും ആണ്. മൂലാധാരത്തിലാണ് കുണ്ഡലിനിശക്തി ഉറങ്ങിക്കിടക്കുന്നത്.

നമ്മുടെ പുരാണങ്ങൾ പ്രകാരം മഹാവിഷ്ണു, ക്ഷീരസാഗരത്തിൽ, ആയിരം തലയുള്ള ശേഷനാഗത്തിന്റെ പുറത്താണ് ശയിക്കുന്നത്. പാൽക്കടൽ എന്ന് പറയുന്നത് മസ്തിഷ്കത്തിലെ, സ്നേഹമുള്ള നമ്മുടെ വെളുത്ത മനസ്സ് തന്നെയാണ്. ഈ ശരീരത്തിൽ തന്നെയാണ് ക്ഷീരസാഗരവും ശേഷനാഗവും ഭഗവാനും എല്ലാം വസിക്കുന്നത്. ക്ഷീര സാഗരം മസ്തിഷ്കത്തിലെ മജ്ജയും 1000 തലയുള്ള ശേഷനാഗം സഹസ്രാര ചക്രത്തിന്റെ ആയിരം ഇതളുകളേയുമാണ് സൂചിപ്പിക്കുന്നത്.

സഹസ്രാരത്ത്തിലെ 16 കലകൾ എന്നുപറയുന്നത് Cerebrospinal Fluid ഉം ആയി ബന്ധപ്പെട്ടു കിടക്കുന്ന മസ്തിഷ്കത്തിലെ 16 ഭാഗങ്ങൾ തന്നെയാണ്

1.Cerebrum, 2. Cerebellum ,3. Medulla Oblongata, 4. Pons , 5.Midbrain, 6. Corpus Callosum , 7. Corpus Striatum, 8.Pituitary Gland, 9. Pineal Gland, 10. Thalamus, 11. Hypothalamus, 12. Subthalamus, 13. Metathalamus ,14. Epithalamus,15. Cord plexuses ,16.ventricles. തുടങ്ങിയവയാണ് ഇത്. ചൈതന്യശക്തിയുടെ അളവുകോലായ 'കലയും' ഇതുതന്നെ.

ESP (Extra Sensory Perception) വികസിക്കണമെങ്കിൽ ഈ പറഞ്ഞ ഭാഗങ്ങൾ ഊർജ്ജസ്വലമാകണം. കുണ്ഡലിനിശക്തി മൂലാധാരത്തിൽ നിന്ന് ഓരോ ആധാരങ്ങളേയും ഉണർത്തി ഉത്തരധ്രുവമായ സഹസ്രാര ചക്രത്തിൽ എത്തുമ്പോൾ ഈ കലകളും ചാർജ് ആയി തുടങ്ങും.

കുണ്ഡലിനിയെ ചലിപ്പിച്ച് സഹസ്രാര പത്മത്തിലുള്ള ആയിരം ഇതളുകളേയും വിരിയിച്ച് ഭഗവാനുമായി സംയോജിക്കുമ്പോഴുള്ള പ്രത്യേക കഴിവുകളും അനുഗ്രഹാവസ്ഥയും പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ അവസ്ഥ ഏറ്റവും സന്തോഷകരവും നിർവൃതിദായകവും മറ്റു സർവ്വ ചിന്തകളിൽ നിന്നുള്ള മോക്ഷവും പരമമായ മുക്തിയിലേക്കു കൊണ്ടുപോകാൻ കഴിവുള്ളതുമാണ്... 🙏🙏🙏

അഗസ്ത്യ മഹർഷി ഉപദേശിച്ച പ്രകാശധ്യാനം🙏🙏🙏🙏🙏🙏🙏🙏അഗസ്ത്യ മഹർഷിയുടെ ഉപദേശങ്ങളിൽ ജീവിതത്തെ ലളിതവും അർത്ഥപൂർണ്ണവുമാക്കുന്ന നിരവധ...
09/08/2026

അഗസ്ത്യ മഹർഷി ഉപദേശിച്ച പ്രകാശധ്യാനം
🙏🙏🙏🙏🙏🙏🙏🙏

അഗസ്ത്യ മഹർഷിയുടെ ഉപദേശങ്ങളിൽ ജീവിതത്തെ ലളിതവും അർത്ഥപൂർണ്ണവുമാക്കുന്ന നിരവധി മാർഗങ്ങളുണ്ട്. ഭക്തി, ധർമ്മം, ദൈവവിശ്വാസം, സത്യനിഷ്ഠ എന്നിവയാണ് അദ്ദേഹത്തിന്റെ ജീവിതദർശനത്തിന്റെ അടിസ്ഥാനം. അതോടൊപ്പം, പുറമേ വളരെ ലളിതമായി തോന്നുമെങ്കിലും ആഴത്തിലുള്ള ആത്മീയ അനുഭവത്തിലേക്ക് നയിക്കുന്ന ചില ധ്യാനരീതികളും അദ്ദേഹം ഉപദേശിക്കുന്നു.

അവയിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രകാശധ്യാനം.

പ്രഭാതസമയത്ത് ശാന്തമായ ഒരു സ്ഥലത്ത് പദ്മാസനത്തിലോ സുഖാസനത്തിലോ ഇരിക്കുക. കണ്ണുകൾ അടച്ച ശേഷം ഇടത് കണ്ണിലൂടെ പൗർണ്ണമി ചന്ദ്രന്റെ ശീതളമായ വെളിച്ചവും വലത് കണ്ണിലൂടെ സൂര്യന്റെ തേജസ്സാർന്ന പ്രകാശവും ഉള്ളിലേക്ക് പ്രവേശിക്കുന്നതായി മനസ്സിൽ സങ്കൽപ്പിക്കുക.

ശേഷം ഈ രണ്ട് പ്രകാശധാരകളും ഒന്നായി നെറ്റിയുടെ മധ്യഭാഗത്ത്, ഭ്രൂമധ്യത്തിൽ, സംഗമിക്കുന്നതായി ധ്യാനിക്കുക. ആ പ്രകാശം പിന്നീട് തല മുഴുവൻ നിറഞ്ഞ് ഒരു ദീപ്തമായ പ്രകാശഗോളമായി മാറുന്നതായി അനുഭവിച്ചുകൊണ്ട് കുറച്ചുസമയം ആ അവസ്ഥയിൽ ലയിച്ചിരിക്കുക. ഇതാണ് അഗസ്ത്യ മഹർഷി ഉപദേശിക്കുന്ന പ്രകാശധ്യാനം.

പ്രപഞ്ചം അനാദികാലം മുതൽ സൃഷ്ടിയും സംഹാരവും മാറ്റങ്ങളും നിറഞ്ഞ ഒരു നിരന്തര പ്രവാഹമാണ്. അത് വികസിച്ചുകൊണ്ടിരിക്കുന്നു, ചലിച്ചുകൊണ്ടിരിക്കുന്നു, പുതിയ രൂപങ്ങൾ കൈക്കൊള്ളുകയും പഴയവ ലയിക്കുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾക്കിടയിലും അതിനെ നയിക്കുന്ന ഒരു അദൃശ്യശക്തി നിലനിൽക്കുന്നു.

ജീവന്റെ ഉത്ഭവത്തിനും ചിന്തകളുടെ ജനനത്തിനും അടിസ്ഥാനമായ ഈ ശക്തി എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നതാണ്. അത് സാധാരണ ഇന്ദ്രിയങ്ങൾ കൊണ്ട് കാണാനോ അളക്കാനോ കഴിയില്ല. എന്നാൽ സൂക്ഷ്മമായ ആത്മീയാനുഭവത്തിലൂടെ അതിനെ തിരിച്ചറിയാൻ കഴിയും.

ഇതുതന്നെയാണ് ബ്രഹ്മം അഥവാ പരമസത്യം എന്ന് ആത്മീയഗ്രന്ഥങ്ങൾ വിശേഷിപ്പിക്കുന്നത്. എല്ലാത്തിലുമുള്ളതും എല്ലാറ്റിനെയും താങ്ങിനിർത്തുന്നതുമായ ഈ സത്യം അനുഭവത്തിലൂടെയാണ് അറിയാൻ കഴിയുക.

പ്രപഞ്ചത്തിന്റെ ആരംഭം എന്തായിരുന്നു? അതിന്റെ വികാസത്തിന് പിന്നിലെ ശക്തി ഏതാണ്? കോടിക്കണക്കിന് നക്ഷത്രസമൂഹങ്ങളെയും ഗാലക്സികളെയും പരസ്പരം ബന്ധിപ്പിക്കുന്ന ശക്തി എന്താണ്? ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമന്വേഷിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞരും തത്ത്വചിന്തകരും പഠനം നടത്തുന്നത്.

അവരുടെ കണ്ടെത്തലുകൾ പ്രകാരം, പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവം പ്രകാശവും ഊർജവും തന്നെയാണ്. പ്രകാശം ചിലപ്പോൾ തരംഗമായും ചിലപ്പോൾ കണമായും പ്രവർത്തിക്കുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും നീഹാരികകളും ഉൾപ്പെടെ പ്രപഞ്ചത്തിലെ സകല വസ്തുക്കളും ഈ ഊർജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു.

മനുഷ്യശരീരവും ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്നാണ് അഗസ്ത്യ മഹർഷിയുടെ ഉപദേശം. ശരീരം പ്രകാശസ്വഭാവമുള്ള സൂക്ഷ്മകണങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രാണായാമവും ധ്യാനവും അഭ്യസിക്കുന്നതിലൂടെ ഈ സത്യം അനുഭവിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.

അത്തരം അനുഭവം മനുഷ്യനെ ആന്തരികമായ ശാന്തിയിലേക്കും മാനസിക തെളിച്ചത്തിലേക്കും നയിക്കുന്നു. കരുണയും സ്നേഹവും വർധിക്കുന്നു. ദുഃഖങ്ങളെ അതിജീവിക്കാനുള്ള ശക്തിയും ജീവിതപ്രശ്നങ്ങളുടെ യഥാർത്ഥ കാരണം തിരിച്ചറിയാനുള്ള വിവേകവും ലഭിക്കുന്നു.

മഹർഷിയുടെ വിശദീകരണമനുസരിച്ച്, നമ്മുടെ ശരീരത്തിലെ ഓരോ കോശവും പ്രപഞ്ചത്തിൽ നിറഞ്ഞിരിക്കുന്ന സൂക്ഷ്മ ഊർജം സ്വീകരിക്കുമ്പോൾ നമ്മുടെ ജീവശക്തി വർധിക്കുന്നു. അതിന്റെ ഫലമായി ഉയർന്ന ഊർജനിലയുള്ള ചിന്തകളും സദ്ഭാവനകളും നമ്മിൽ നിന്ന് പുറപ്പെടുന്നു.

ഈ നല്ല ഊർജം ചുറ്റുപാടുകളെയും സ്വാധീനിക്കുന്നു. പ്രതികൂലചിന്തകളുടെയും ദുഃഖത്തിന്റെയും തീവ്രത കുറയുകയും സമാധാനവും ഐക്യവും വളരുകയും ചെയ്യുന്നു.

അഗസ്ത്യ മഹർഷി ഈ ദിവ്യപ്രകാശമായി പ്രപഞ്ചമാകെ വ്യാപിച്ചുനിൽക്കുന്നതായി അദ്ദേഹം വിവരിക്കുന്നു. അതിസൂക്ഷ്മമായ തലത്തിൽ ഈ ശക്തി എല്ലായിടത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മനസ്സറിഞ്ഞ് മഹർഷിയെ ശരണം പ്രാപിക്കുന്നവരുടെ ദുഃഖങ്ങൾ അകറ്റി അവർക്ക് ആന്തരികമായ ആനന്ദം നൽകുമെന്നാണ് വിശ്വാസം.

ഈ ധ്യാനത്തിലൂടെ മനുഷ്യനും ദൈവികപ്രകാശം ഉൾക്കൊണ്ട് ആത്മബോധത്തിലേക്ക് ഉയരാൻ കഴിയും. തുടർന്ന് ആ പ്രകാശം സ്വന്തം ജീവിതത്തിലൂടെയും പ്രവർത്തികളിലൂടെയും മറ്റുള്ളവരിലേക്കും പകരാൻ സാധിക്കും.

അങ്ങനെ സ്വന്തം ജീവിതം മാത്രമല്ല, സമൂഹത്തിനും ലോകത്തിനും നന്മ പകരുന്ന ഒരു ജീവിതം നയിക്കാൻ കഴിയും. ഒടുവിൽ പ്രപഞ്ചസത്യവുമായി ഒന്നായി, ശിവചൈതന്യത്തിൽ ലയിച്ച പരമാനന്ദാവസ്ഥ അനുഭവിക്കുകയെന്നതാണ് അഗസ്ത്യ മഹർഷിയുടെ ഈ ഉപദേശത്തിന്റെ സാരം.

ഗൃഹമർമ്മം?  ഓം ഐശ്വകർമ്മപരമാത്മനേ നമഃ ഓം ഗും ഗുരുഭ്യോ നമഃ മനുഷ്യശരീരത്തിൽ 107 മർമ്മസ്ഥാനങ്ങൾ ഉള്ളതുപോലെ, ഒരു ഗൃഹത്തിനും ...
01/08/2026

ഗൃഹമർമ്മം?

ഓം ഐശ്വകർമ്മപരമാത്മനേ നമഃ
ഓം ഗും ഗുരുഭ്യോ നമഃ
മനുഷ്യശരീരത്തിൽ 107 മർമ്മസ്ഥാനങ്ങൾ ഉള്ളതുപോലെ, ഒരു ഗൃഹത്തിനും അതിന്റെ ജീവശക്തി പ്രവഹിക്കുന്ന ചില പ്രത്യേക കേന്ദ്രങ്ങൾ ഉണ്ടെന്ന് വാസ്തുശാസ്ത്രം പറയുന്നു. ഈ കേന്ദ്രങ്ങളെയാണ് ഗൃഹമർമ്മം എന്ന് വിളിക്കുന്നത്.

'മർമ്മം' എന്ന സംസ്കൃതപദത്തിന്റെ അർത്ഥം രഹസ്യം, ജീവകേന്ദ്രം, അതിസൂക്ഷ്മമായ സ്പർശനീയസ്ഥാനം എന്നതാണ്.

ഒരു മനുഷ്യന്റെ മർമ്മസ്ഥാനത്ത് മുറിവേറ്റാൽ ശരീരത്തിന്റെ പ്രവർത്തനങ്ങളെ അത് ബാധിക്കുന്നതുപോലെ, ഗൃഹമർമ്മങ്ങളിൽ ശാസ്ത്രവിരുദ്ധമായ നിർമ്മാണങ്ങൾ വരുമ്പോൾ ഗൃഹത്തിന്റെ സമതുലിതാവസ്ഥ തകരുമെന്ന് വാസ്തുഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു.
ഗൃഹമർമ്മം എവിടെയാണ്?
വാസ്തുപുരുഷമണ്ഡലം നിർമ്മാണഭൂമിയിൽ ആലേഖനം ചെയ്ത ശേഷം അതിൽ വിവിധ സൂത്രരേഖകൾ വരയ്ക്കുന്നു.
പ്രധാനമായും:
വംശസൂത്രം (ലംബരേഖകൾ)
അനുവംശസൂത്രം (തിരശ്ചീനരേഖകൾ)
കർണ്ണസൂത്രം (Diagonal)
വിദിശാസൂത്രം (Corner diagonals)

ഈ രേഖകൾ പരസ്പരം സംഗമിക്കുന്ന സ്ഥലങ്ങളിൽ ചിലത് മർമ്മം, ചിലത് ഉപമർമ്മം, ചിലത് മഹാമർമ്മം എന്നിങ്ങനെ നിർണ്ണയിക്കപ്പെടുന്നു.
അതിനാൽ മർമ്മം ഒരു മുറിയുടെ പേരല്ല; ഗണിതപരമായി നിർണ്ണയിക്കുന്ന ഒരു സൂക്ഷ്മബിന്ദുവാണ്.

എന്തുകൊണ്ടാണ് മർമ്മം പ്രധാനമാകുന്നത്?
വാസ്തുശാസ്ത്രം ഒരു കെട്ടിടത്തെ വെറും ഇഷ്ടികയുടെയും സിമന്റിന്റെയും കൂട്ടായ്മയായി കാണുന്നില്ല.
അത്...ഭൂമി, ദിശ, അളവ്, അനുപാതം, പ്രകാശം,വായുസഞ്ചാരം,ഭാരം വിതരണം,ഉപയോഗരീതി എന്നിവയെല്ലാം സമന്വയിപ്പിച്ചുള്ള ഒരു ജീവിക്കുന്ന സംവിധാനമായാണ് കാണുന്നത്.
അതുകൊണ്ടാണ് ചില കേന്ദ്രങ്ങളിൽ ഭാരമേറിയ നിർമ്മാണങ്ങൾ ഒഴിവാക്കണമെന്ന് ഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നത്.

മർമ്മസ്ഥാനങ്ങളിൽ ഒഴിവാക്കേണ്ടവ
മർമ്മസ്ഥാനം ന ഭിന്ദ്യാത്
സ്തംഭകൂപാദികർമ്മഭിഃ ।
മർമ്മഭേദേ ഗൃഹേ നിത്യം
വ്യാധിദുഃഖം പ്രജായതേ ॥
മർമ്മസ്ഥാനങ്ങളെ തൂൺ, കിണർ തുടങ്ങിയ നിർമ്മാണങ്ങളാൽ ഭേദിക്കരുത്. മർമ്മഭേദം സംഭവിച്ചാൽ ഗൃഹത്തിൽ ദുഃഖങ്ങളും ക്ലേശങ്ങളും ഉണ്ടാകുമെന്നാണ് പരമ്പരാഗത വാസ്തുശാസ്ത്രം പറയുന്നത്.

ഇതിന്റെ കാരണം വെറും വിശ്വാസമല്ല; ഘടനയുടെ സമതുലിതാവസ്ഥയും ഉപയോഗപ്രവാഹവും സംരക്ഷിക്കാനാണെന്നാണ് നിരവധി ഗവേഷകർ വിലയിരുത്തുന്നത്.
ശാസ്ത്രീയമായ വീക്ഷണം
ആധുനിക നിർമ്മാണശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഗൃഹമർമ്മത്തെ ഇങ്ങനെ മനസ്സിലാക്കാം:
ഘടനാപരമായ ലോഡ് വിതരണം (Structural Load Path)
കേന്ദ്രസമതുലനം (Balance)
സഞ്ചാരപാതകൾ (Circulation)
വായു-പ്രകാശ പ്രവാഹം
പ്രവർത്തനക്ഷമത (Functional Efficiency)
ഇവയെല്ലാം ശരിയായി നിലനിർത്തുന്ന ആശയമാണ് ഗൃഹമർമ്മം എന്ന് ചില ഗവേഷകർ വിശദീകരിക്കുന്നു.

ഗൃഹമർമ്മം വെറും വിശ്വാസമല്ല.
അത്...
അളവിന്റെ ശാസ്ത്രമാണ്.
പ്രമാണത്തിന്റെ ശാസ്ത്രമാണ്.
ദിക്കുകളുടെ ശാസ്ത്രമാണ്.
നിർമ്മാണസമതുലനത്തിന്റെ ശാസ്ത്രമാണ്.
അതിനാൽ ഗൃഹമർമ്മം അറിയാതെ വാസ്തു പഠിക്കുന്നത്, മനുഷ്യശരീരത്തിലെ മർമ്മസ്ഥാനം അറിയാതെ ചികിത്സ നടത്തുന്നതിന് തുല്യമാണെന്ന് പാരമ്പര്യ ആചാര്യന്മാർ സൂചിപ്പിക്കുന്നു.

ഗുരുസ്മരണയിൽ
ആചാര്യ ഷിജു പവന്നൂർ

നാടൻ അഭ്യാസങ്ങളിലെ തടകൾ  പ്രധാനമായും നാല് തടകളാണ് ഉള്ളത്അവ1  കേറിതട      എതിരാളിയുടെ പ്രയോഗങ്ങളെ മൂന്നോട്ട് കേറി ഉത്‌ഭവസ...
31/07/2026

നാടൻ അഭ്യാസങ്ങളിലെ തടകൾ
പ്രധാനമായും നാല് തടകളാണ് ഉള്ളത്
അവ
1 കേറിതട
എതിരാളിയുടെ പ്രയോഗങ്ങളെ മൂന്നോട്ട് കേറി ഉത്‌ഭവസ്ഥാനത്തു തന്നെ തടുക്കുന്നു. ഇങ്ങനെ തടുക്കുമ്പോൾ. ഉള്ളം കൈ , വിരലുകൾ,കൈതണ്ട , മുഷ്‌ടി , കൈമുട്ട്, കാൽകൾ, തോൾ മുതലായവ തടുക്കാൻ ഉപയോഗിക്കുന്നു. കേറി തടയിൽ തന്നെ മൂന്ന് വകഭേദങ്ങൾ ഉണ്ട്
ഒന്നാമത്തേത് ശത്രുവിൻ്റെ ദേഹത്തോട് ഒട്ടി കേറി തടുക്കുന്നു, രണ്ടാമത് ഒഴിഞ്ഞു മാറി തടുക്കുന്നു, മൂന്നാമത്തേത് ചുറ്റി മാറി തടുക്കുന്നു
2 ഇറങ്ങി തട
ശത്രുവിൻ്റെ പ്രയോഗങ്ങളെ പിന്നോട്ട് ഇറങ്ങി തടുക്കുന്നു
ഇതിൽ ഒന്നാമത്തേത് നേരെ പിന്നോട്ട് ഇറങ്ങുന്നതും, രണ്ടാമത്തേത് വശങ്ങളിലേക്ക് ഇറങ്ങി തടുക്കുന്നതും മൂന്നാമത്തേത് ഒഴിഞ്ഞിറങ്ങി തടുക്കുന്നതും ആണ്
3 കറക്കി തട
ഇതിൽ ശത്രുവിൻ്റെ പ്രയോഗങ്ങളെ കറക്കി തടുക്കുന്നു . ഒന്നാമത്തേതിൽ പ്രയോഗ ങ്ങൾ വരുമ്പോൾ നമുടെ കൈകൾ കൊണ്ട് കറക്കി തടുക്കുന്നതും, രണ്ടാമത്തേതിൽ നമ്മൾ മൊത്തമായി കറങ്ങി മാറി തടുക്കുന്നതും, മൂന്നാമത്തേതിൽ ശത്രുവിനെ മൊത്തമായി കറക്കുന്നതും ഉൾപ്പെടുന്നു
4 മാറി തട

കാലുകളുടെ നിലയിലും ചുവടിലുമുള്ള സ്ഥാനം അനുസരിച്ചുള്ള ഒഴിഞ്ഞു മാറി തുടുക്കുന്നു . ഇതിൽ കേറിയും, ഇറങ്ങിയും, വശങ്ങളിലേക്ക് മാറിയും ഉണ്ട്
കൂടാതെ
മേൽ തട
കീഴ്‌ത്തട
വട്ടതട
നടുക്കു തട
നാലും കൂട്ടിതട ഇങ്ങനെ യും തടകൾ ഉണ്ട്

ശരനൂൽ ശാസ്ത്രംതമിഴ് ശൈവ സിദ്ധൻമാരുടെ അമൂല്യമായ ഒരു കണ്ടുപിടിത്തമാണ് ശരനൂൽ ശാസ്ത്രം അഥവാ സ്വരയോഗ. ഒരു വ്യക്തിയുടെ പ്രപഞ്ച...
28/07/2026

ശരനൂൽ ശാസ്ത്രം

തമിഴ് ശൈവ സിദ്ധൻമാരുടെ അമൂല്യമായ ഒരു കണ്ടുപിടിത്തമാണ് ശരനൂൽ ശാസ്ത്രം അഥവാ സ്വരയോഗ.

ഒരു വ്യക്തിയുടെ പ്രപഞ്ചബോധം അയാളുടെ ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.. ശ്വാസത്തെ നിയന്ത്രിച്ചുകൊണ്ടു ബാഹ്യ പ്രപഞ്ചത്തെ നിയന്ത്രിക്കാം എന്ന് ശര ശാസ്ത്രം പറയുന്നു.. മനുഷ്യ പ്രകൃതിയെ നിയന്ത്രിക്കുന്ന സൂര്യ ശക്തിയെ വലതു നാസാ ദ്വാരം വഴിയും ചന്ദ്ര ശക്തിയെ ഇടതു നാസാ ദ്വാരം വഴിയും അഭ്യാസത്തിലൂടെ നിയന്ത്രിച്ചു പ്രപഞ്ച ശക്തികളെ ജീവിത വിജയത്തിന് ഉപയോഗിക്കാം എന്ന് ഈ ശാസ്ത്രം പറയുന്നു.. ആത്മീയതയോടൊപ്പം മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പ്രായോഗിക പരിഹാരമായാണ് ശരനൂൽ ശാസ്ത്രം സിദ്ധമഹർഷിമാർ വികസിപ്പിച്ചെടുത്തത്...

യോഗ വിദ്യകളിലെ രഹസ്യം എന്നാണ് ഈ മാർഗ്ഗം അറിയപ്പെടുന്നത്.. രഹസ്യം എന്ന് പറയുന്നത് പറയാൻ പാടില്ലാത്തതു എന്നല്ല... പറഞ്ഞാലും മനസ്സിലാവാത്തത് എന്നാണർത്ഥം.. അതായതു അഭ്യാസത്തിൽ കൂടിയും അനുഭവത്തിൽ കൂടിയും മാത്രം മനസ്സിലാവുന്നത് എന്നർത്ഥം.. യോഗവിദ്യകളിലെ മാസ്റ്റർ ഡിഗ്രിയാണ് ശരയോഗം.. ഈ വിദ്യ പഠിക്കാൻ അർഹതയുള്ളവരെ കുറിച്ച് പറയുന്നത്... ഏതെങ്കിലും യോഗ ക്രിയകളിൽ പ്രാവീണ്യം ഉള്ളവരോ..(ശിവയോഗം,, ക്രിയയോഗം, വാസി യോഗം, കായകല്പ... etc ) പ്രാണായാമം മാധ്യമ രീതി എങ്കിലും സുഗമമായി ചെയ്യാൻ പറ്റുന്നവരോ...(പ്രാണായാമം മൃദു 4/16/8..മാധ്യമം 8/32/16..തീവ്രം 16/64/32..തീവ്ര പ്രാണായാമത്തിൽ ശരീര ഭാരം കുറഞ്ഞു ഉയർന്നു പോകും.. ലെവിറ്റേഷൻ ) ശ്വാസഗതിക്കും മൂക്കിനും വൈകല്യങ്ങൾ ഇല്ലാത്തവരും.. തുടങ്ങി പല നിബന്ധനകൾ പറയുന്നുണ്ട്.. തുടക്കക്കാർ ചെയ്താൽ ശാരീരിക മാനസിക വൈഷമ്യങ്ങൾ ഉണ്ടാവും എന്നത് കൊണ്ടാണത് പറയുന്നത്..

തിരുമന്ത്രത്തിലെ മൂന്നാം തന്ത്രത്തിലെ 790 മന്ത്രം മുതലാണ് ശരനൂൽ ശാസ്ത്രം രേഖപ്പെടുത്തിയിരിക്കുന്നത്..

മന്ത്രം 790
"വെള്ളിവെണ് തിങ്കൾ വിളങ്കും പുതൻ ഇടം.., ഒള്ളിയ മന്തൻ ഇരവി ചൊവ്വയ്‌ വലം.., വള്ളിയ പൊന്നേ വളരും പിറെ ഇടം.., തെള്ളിയ തേയ് പിറെ താൻ വലം ആമെ.."
മന്ത്രം 791
"വെള്ളി വേണ് തിങ്കൾ വിളങ്കും പുതൻ മുൻറു.. തള്ളി യിടത്തെ തയങ്കു യാമാകിൽ... ഒള്ളിയ കായതൂക്കു കൂന മിലൈയെന്റെ.. വള്ളൽ നമ്മകു മകിഴ്ന്തുറൈത് താനെ....."

വെള്ളി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉണരുമ്പോൾ ശ്വാസം ഇടതു നാസാ ദ്വാരം വഴിയും... ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ വലതു നാസാ ദ്വാരം വഴിയും ശ്വാസം സഞ്ചരിക്കണം.. ഇതിനു നേരെ എതിരായി ആണ് ശ്വാസം പ്രവഹിക്കുന്നതെങ്കിൽ ശര യോഗാഭ്യാസത്താൽ ശ്വാസത്തെ മാറ്റി ഒഴുക്കി എഴുന്നേൽക്കണം.. ഇങ്ങനെ ചെയ്താൽ ദീർഘായുസ്സും.. രോഗങ്ങൾ ഇല്ലാത്ത അവസ്ഥയും ഫലം..

ഒരു മനുഷ്യന്റെ ജനനം മുതൽ മരണംവരെയുള്ള എല്ലാ ജീവിത വ്യാപാരത്തിലും ശരനൂൽ ശാസ്ത്രം ഉപയോഗിച്ച് വിജയം കൈവരിക്കാം.. ഈ വിദ്യ അറിയുന്നവൻ ശിവ തുല്യൻ ആണ് എന്ന് തിരുമൂലർ ഋഷി പറയുന്നു.. ഈ ശാസ്ത്രപ്രകാരം ജീവിതം നയിക്കുന്നവർക്ക് ആയാസരഹിതമായി എല്ലാ ആഗ്രഹങ്ങളും നേടാൻ സാധിക്കുന്നു. ഭൂതം, വർത്തമാനം, ഭാവി,കുണ്ഡലിനി ശക്തിയെ ഉണർത്തി ജ്ഞാനം നേടുക, ധനം,ദാരിദ്രം, വിജയം, പരാജയം, ആയുസ്സ്, രോഗം, മരണം,പരീക്ഷ, ധനം മുതൽ മുടക്കാൻ, കടം കൊടുക്കാനും വാങ്ങാനും, യുദ്ധം, ജോലി, വശ്യം, സന്താന ഭാഗ്യം..... etc തുടങ്ങി ഏതു കാര്യങ്ങളും ഈ ശാസ്ത്രപ്രകാരം മനസ്സിലാക്കാൻ കഴിയും..പ്രാണനിലെ പഞ്ചഭൂത തത്വങ്ങളുടെ വിന്യാസത്തെ മനസ്സിലാക്കിയാണ് ഇത് സാധിക്കുന്നത്..രാമ രാവണ യുദ്ധത്തിൽ രാമനും.., മഹാഭാരത യുദ്ധത്തിൽ അർജുനനും വിജയം വരിച്ചത് പഞ്ചഭൂത തത്വം രണ്ടുപേർക്കും അനുകൂലമായത് കൊണ്ടാണ്.. രാവണനും കൗരവരും തോറ്റതും കൊല്ലപ്പെട്ടതും അവരുടെ പഞ്ചതത്വം അവർക്കെതിരായി പ്രവർത്തിച്ചത് കൊണ്ടാണ്...

കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ശര ശാസ്ത്രത്തിൽ പ്രതിവിധിയുണ്ട്.. കാമശാസ്ത്രം സ്വരയോഗയുമായി ബന്ധപ്പെട്ട അതീവ രഹസ്യമായ ഒരു ലൈംഗിക വ്യായാമം ആകുന്നു.. പുരുഷന്റെ വലതു കല പ്രവർത്തിക്കുമ്പോൾ വേണം സ്ത്രീയുമായി ബന്ധപ്പെടേണ്ടത് എന്ന് ശര ശാസ്ത്രം പറയുന്നു.. തന്ത്രയോഗയിൽ കിട്ടുന്ന ആനന്ദ രതിമൂർച്ഛ ലഭിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ശര ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്..

വന്ധ്യയായ സ്ത്രീകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാൻ ആ സ്ത്രീയുടെ ശരീരത്തിലെ പഞ്ചഭൂത തത്വങ്ങൾ മാറ്റി വിന്യസിച്ചാൽ മതി.. ആർത്തവ ചക്രത്തിനു ശേഷം ഒറ്റ സംഖ്യാ ദിവസങ്ങളിൽ പകലോ, രാത്രിയോ പുരുഷന് സൂര്യനാഡിയും സ്ത്രീക്ക് ചന്ദ്ര നാഡിയും ഒഴുകുന്ന സമയം ജല തത്വമോ, അഗ്നി തത്വമോ പ്രബലമായിരിക്കുന്ന സമയം ബന്ധപ്പെട്ടാൽ വന്ധ്യയായ സ്ത്രീക്കും ഒരാൺകുഞ്ഞു പിറക്കും.. ഗർഭ ധാരണ സമയത്തു വായു തത്വമാണ് പ്രബലമെങ്കിൽ ആ കുഞ്ഞു വേദനയും ദുഖവും നൽകും.. ജല തത്വമാണെങ്കിൽ ആ കുഞ്ഞു കീർത്തിമാൻ ആയിരിക്കും. ഭൂതത്വമാണ് എങ്കിൽ സുന്ദരനും ധനവാനും ആയിരിക്കും.. ആകാശ തത്വം പ്രബലം ആയാൽ ഗർഭം അലസിപ്പോവുകയും ചെയ്യും. രതി സമയം പുരുഷന് സൂര്യ കല പ്രവർത്തിക്കുകയും, ആ കലയെ മാറ്റി ചന്ദ്ര കല ആക്കുകയും ചെയ്താൽ ഗർഭധാരണം ഉണ്ടാവില്ല.. etc..

രതി സമയം സ്ത്രീയുടെ ---- ശ്വാസത്തെ പുരുഷൻ വലതു നാഡിയിൽ കൂടി വലിച്ചെടുത്തു ആയതിനെ ജീവ മണ്ഡലമായ --- ചക്രത്തിൽ പ്രതിഷ്ഠിക്കണം.. ആ സ്ത്രീ ജീവിതകാലം മുഴുവൻ ആ വ്യക്തിയോട് വശീകരിക്കപ്പെട്ടിരിക്കും.... ഇത് തപസ്വികളാൽ പറയപ്പെട്ടിട്ടുള്ളതാണ് . സ്ത്രീ പുരുഷ സൗന്ദര്യം വർധിക്കാനും വശീകരണത്തിനും നിരവധി മാർഗ്ഗങ്ങൾ പറഞ്ഞിരിക്കുന്നു.. ഇത്തരം മാർഗ്ഗങ്ങൾ എല്ലാം ഭാര്യ ഭർത്താക്കന്മാർ തമ്മിലാണ് ചെയ്യേണ്ടത് എന്ന് ശരനൂൽ ശാസ്ത്രം ഊന്നിപ്പറയുന്നു.. ശിവ ശക്തി സംയോഗമാണ് ഇവിടെ അർത്ഥമാക്കുന്നത്..(ഒരിക്കൽ ഒരു സിദ്ധഗുരു ധ്യാനയോഗം പഠിപ്പിക്കാൻ വന്നപ്പോൾ പറഞ്ഞത്... തമിഴനോ, മറ്റേതു നാട്ടുകാരോ ആകട്ടെ.. ഇത് ചെയ്യണം എന്ന് പറഞ്ഞാൽ ചെയ്യും... ഇത് ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യില്ല.. എന്നാൽ മലയാളിക്ക് പഠിച്ച വിദ്യ ആരുടെയെങ്കിലും ദേഹത്തു പരീക്ഷിച്ചു നോക്കിയില്ലങ്കിൽ ഒരു സമാധാനവും ഇല്ല.., ഉറക്കവും കിട്ടില്ല.... അദ്ദേഹം കളിയാക്കിയതല്ല. മലയാളിയുടെ പരീക്ഷണ ത്വരയെ കുറിച്ച് പറഞ്ഞതാണ് )

ദുഷ് കർമ്മങ്ങൾ ചെയ്തു ദുഃഖ കയത്തിൽ വീണുപോയവർക്കും ഈ മാർഗ്ഗം അനുഷ്ഠിച്ചു പാപ പരിഹാരങ്ങൾ ചെയ്തു ദുഃഖ നിവാരണം നടത്താം . പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ രഹസ്യമാണ് ശര നൂൽ ശാസ്ത്രം. ശ്വാസഗതി ആവശ്യാനുസാരം തിരിച്ചു വിട്ട് ദൈനംദിന കൃത്യങ്ങൾ നമുക്ക് അനുകൂലമാക്കാം.. ശുഭകരവും അശുഭകരവും ആയ പ്രവൃത്തിക്കനുസരിച്ചു സൂര്യ നാഡിയെയും ചന്ദ്ര നാഡിയെയും പ്രവർത്തിപ്പിക്കേണ്ടത് അവനവൻ തന്നെയാണ്..

നാരായണീയാസ്ത്രം എന്നൊരു മന്ത്രവിദ്യയെകുറിച്ച് പുരാണങ്ങളിൽ പറയുന്നുണ്ട്.. യാതൊന്നിനാലും, ത്രി മൂർത്തികൾക്കു പോലും തടുക്കുവാൻ കഴിയാത്ത അതീവ ശക്തിയുള്ള നശീകരണ അസ്ത്രം ആണത്.. സർവ്വായുധങ്ങളും താഴെയിട്ടു സാഷ്ടാംഗ നമസ്കാരം മാത്രമെ അതിനു മുൻപിൽ പ്രധിവിധിയുള്ളു.... അതുപോലെ കാലവും, പ്രപഞ്ച ശക്തികളും, പഞ്ചഭൂത തത്വങ്ങളും എതിരു വരുന്ന സമയത്തു.. മത്സരിക്കാനോ, എതിർക്കാനോ, ശുഭകാര്യങ്ങളോ ചെയ്യരുത്.. അത്തരം സമയത്തു ചെയ്യുന്ന പ്രവൃത്തികൾ പ്രശ്നങ്ങളെ അതീവ രൂക്ഷമാക്കുകയേയുള്ളു.. ആ സമയം നിസ്സംഗമായിരിക്കുക, പ്രാർത്ഥനകൾ മാത്രം ചെയ്യുക എന്നതാണ് കരണീയം.. ഒരു മനുഷ്യായുസ്സിലെ 40 ശതമാനം കാലം ഇങ്ങനെയുള്ളതാണെന്നു ശാസ്ത്രം പറയുന്നു.. ഇത്തരം കാലങ്ങളെ തിരിച്ചറിയാതെ ആ സമയങ്ങളിൽ ചെയ്യുന്ന പ്രവൃത്തികൾ ആണ് ഒരാളുടെ ജീവിതത്തിൽ കഷ്ടപ്പാടും, ബുദ്ധിമുട്ടും, ദുരിതങ്ങളും വിതയ്ക്കുന്നത്..ഇത്തരം സമയങ്ങളെ ശരനൂൽ ശാസ്ത്രം വഴി അറിയാം.. ചന്ദ്ര നാഡിയിൽ കൂടി ഒഴുകേണ്ട ശ്വാസം സൂര്യ നാഡിയിൽ കൂടിയും... സൂര്യ നാഡിയിൽ കൂടി ഒഴുകേണ്ട ശ്വാസം ചന്ദ്ര നാഡിയിൽ കൂടി ഒഴുകുകയും,, സുഷുമ്‌നയിൽ കൂടി മാത്രം ഒഴുകയും ചെയ്യുന്ന സമയം തിരിച്ചറിഞ്ഞു ശുഭ കാര്യങ്ങളും പ്രവൃത്തികളും ഒഴിവാക്കി പ്രാർത്ഥനയും ധ്യാനവും മാത്രം ചെയ്തു ആപത്തുകൾ ഒഴിവാക്കാം... 🙏

കടപ്പാട് പോസ്റ്റ് ::സ്വര ചിന്താമണി..🙏🙏🙏

Address

Alakode
670571

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Telephone

+917559094809

Website

Alerts

Be the first to know and let us send you an email when Jeevadhara Kalari / ജീവധാര കളരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jeevadhara Kalari / ജീവധാര കളരി:

Shortcuts

Share