17/06/2026
Soul's journey to Kailas -ManasarovaR 💚
Part:3
Tri Flame – അമ്മ നൽകിയ അദൃശ്യ കവചം.
കൈലാസ യാത്രയ്ക്ക് ശേഷം പലരും എന്നോട് ഒരു ചോദ്യം ചോദിച്ചു.
"ഇത്രയും ഉയരവും തണുപ്പും കഠിനമായ സാഹചര്യങ്ങളിൽ ആരോഗ്യം ok ആയിരുന്നോ.
ആ ചോദ്യത്തിന് മരുന്നുകളുടെ പേരുകൾ പറയാം.
ശാരീരിക തയ്യാറെടുപ്പിനെക്കുറിച്ച് പറയാം.
അനുഭവസമ്പന്നരായ ഗൈഡുകളെക്കുറിച്ച് പറയാം.
എന്നാൽ എന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് ഉയരുന്ന മറുപടി മറ്റൊന്നാണ്.
ഞാൻ ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്നില്ല.
ഒരു അദൃശ്യ ശക്തി എന്നോടൊപ്പം സഞ്ചരിച്ചിരുന്നു.
ആ ശക്തിയെ ഞാൻ Tri flame എന്ന് വിളിക്കുന്നു.
അകലത്തിൽ പോകുന്ന ഒരാൾ തുമ്മിയാൽ പോലും പനി വരുന്നതും , HB കുറവായതിനാൽ ഓക്സിജൻ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകാം എന്ന ഡോക്ടറുടെ മുന്നറിയിപ്പും, തിരക്കുകൾ കൊണ്ട് പലപ്പോഴും യാത്രയ്‌ക്കായുള്ള ശാരീരിക മുന്നൊരുക്കങ്ങൾ ചെയ്യാൻ കഴിയാതെ വന്നതും ഒക്കെ മനസ്സിൽ തെളിഞ്ഞു വരും.
16 ദിവസങ്ങൾക്കു ശേഷം ഇതൊന്നും ബാധിക്കാതെ തിരിച�