Little Flower Hospital & Research Centre - Angamaly

Little Flower Hospital & Research Centre - Angamaly Providing comprehensive, compassionate healthcare with advanced medical expertise.

A trusted destination for quality treatment, diagnostics, and patient-centered care.

09/06/2026

ജൂൺ 10 ലോക നേത്രദാന ദിനമായി ആചരിക്കുമ്പോൾ, കഴിഞ്ഞ 60 വർഷങ്ങളായി പതിനായിരങ്ങൾക്ക് കാഴ്ചയുടെ വസന്തമേകിയ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേത്രവിഭാഗം ഒരു പുതിയ നാഴികക്കല്ലിലേക്ക് കൂടി കടക്കുകയാണ്.
​കഴിഞ്ഞ 56 വർഷത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ഏകദേശം 30,000-ൽ പരം ആളുകൾക്ക് കാഴ്ചയുടെ വെളിച്ചം നൽകിയ ഐ ബാങ്ക് അസോസിയേഷൻ ഓഫ് കേരള,
ഈ മഹത്തായ ലക്ഷ്യത്തിനായി കൈകോർത്ത എല്ലാ സാമൂഹിക സംഘടനകളെയും മറ്റ് സന്നദ്ധ പ്രവർത്തകരെയും ആദരിക്കുന്നതിനായി 'നേത്രദാന ദിനം 2K26' - വോളന്റിയേഴ്സ് സംഗമം നാളെ സംഘടിപ്പിക്കുന്നു.
​നേത്രദാനത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിനായി നടത്തുന്ന ഈ സംഗമത്തിലേക്ക് ഏവരെയും ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഒഫ്താൽമോളജി വിഭാഗത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കരുത്തോടെ നേരിടാം, പുഞ്ചിരിയോടെ അതിജീവിക്കാം; ബ്രെയിൻ ട്യൂമർ ഒരു അവസാനമല്ല. 🧠✨ലോക ബ്രെയിൻ ട്യൂമർ ദിനത്തിൽ, പോരാടുന്നവർക്...
08/06/2026

കരുത്തോടെ നേരിടാം, പുഞ്ചിരിയോടെ അതിജീവിക്കാം; ബ്രെയിൻ ട്യൂമർ ഒരു അവസാനമല്ല. 🧠✨

ലോക ബ്രെയിൻ ട്യൂമർ ദിനത്തിൽ, പോരാടുന്നവർക്ക് കരുത്തായും അതിജീവിച്ചവർക്ക് ആദരവായും നമുക്ക് കൈകോർക്കാം. കൃത്യമായ പരിചരണവും പ്രത്യാശയും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാം.

🏥 ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി - ഡിപ്പാർട്ട്മെന്റ് ഓഫ് ന്യൂറോ സയൻസസ്. നിങ്ങളുടെ ആരോഗ്യ യാത്രയിൽ എപ്പോഴും ഞങ്ങൾ ഒപ്പമുണ്ട്.

Facing it with strength, surviving with a smile; a brain tumor is never the end of the road. 🧠✨

This World Brain Tumour Day, let’s unite to spread hope, awareness, and unwavering support for the fighters and survivors. With advanced care and the right guidance, recovery is always within reach.

🏥 Department of Neuro Sciences, Little Flower Hospital, Angamaly. Leading care, transforming lives.

ഭക്ഷണത്തിന്റെ രുചിക്കും ഫ്രഷ്നസിനും അപ്പുറം, നമ്മൾ കാണാതെ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഭക്ഷണ സുരക്ഷയാണ് (Food Safe...
07/06/2026

ഭക്ഷണത്തിന്റെ രുചിക്കും ഫ്രഷ്നസിനും അപ്പുറം, നമ്മൾ കാണാതെ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഭക്ഷണ സുരക്ഷയാണ് (Food Safety). ലോക ഭക്ഷ്യസുരക്ഷാ ദിനത്തിൽ ഓർക്കുക, ഭക്ഷണം സുരക്ഷിതമാക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്!

Beyond the rich flavors and crisp freshness lies the most crucial ingredient you can’t see: Food Safety. This World Food Safety Day, let’s remember that food safety is everyone’s responsibility!

കമ്പ്യൂട്ടറിന് മുന്നിൽ കൂനിക്കൂടിയിരിക്കുന്നത് വെറുമൊരു ശീലമല്ല, നിങ്ങളുടെ നട്ടെല്ലിനെ ബാധിക്കുന്ന വലിയൊരു പ്രശ്നമാണ്. ന...
07/06/2026

കമ്പ്യൂട്ടറിന് മുന്നിൽ കൂനിക്കൂടിയിരിക്കുന്നത് വെറുമൊരു ശീലമല്ല, നിങ്ങളുടെ നട്ടെല്ലിനെ ബാധിക്കുന്ന വലിയൊരു പ്രശ്നമാണ്. നട്ടെല്ല് നിവർത്തി ഇരിക്കാം, ആരോഗ്യം സംരക്ഷിക്കാം.

Sit up straight and protect your back. Your posture matters more than you think. Keep these simple ergonomics rules in mind

ജീവിതത്തെയും കലയെയും മാത്രമല്ല, തന്റെ രോഗാവസ്ഥയെയും സരസമായി  നേരിട്ടൊരു മനുഷ്യൻ യാത്രയാവുന്നു...💔
06/06/2026

ജീവിതത്തെയും കലയെയും മാത്രമല്ല, തന്റെ രോഗാവസ്ഥയെയും സരസമായി നേരിട്ടൊരു മനുഷ്യൻ യാത്രയാവുന്നു...💔

06/06/2026

ദേശീയ ശരാശരിയേക്കാൾ കൂടുതൽ പ്രമേഹ-ഹൈപ്പർ ടെൻഷൻ രോഗികൾ ഇന്ന് കേരളത്തിലുണ്ടെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഹൃദയത്തെയും വൃക്കകളെയും സുരക്ഷിതമായി സൂക്ഷിക്കാൻ കൃത്യമായ സമയത്ത് ഹെൽത്ത് ചെക്കപ്പുകൾ ചെയ്യാം.
​ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലിയിൽ നിങ്ങളുടെ ഹെൽത്ത് ചെക്കപ്പ് ഇന്ന് തന്നെ ഉറപ്പാക്കൂ

Surveys indicate that the number of diabetes and hypertension patients in Kerala is currently higher than the national average. Regular health check-ups at the right time can help keep your heart and kidneys safe.
Secure your health check-up at Little Flower Hospital, Angamaly today!

05/06/2026

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ലോക പരിസ്ഥിതി ദിനാചരണം വൃക്ഷതൈ നട്ടുകൊണ്ട് ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി ഉദ്‌ഘാടനം ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ സവിശേഷതകളെക്കുറിച്ചും, മണ്ണൊലിപ്പ് തടയുന്നതിനെക്കുറിച്ചും ഡയറക്ടർ സംസാരിച്ചു. നഴ്സിംഗ് സൂപ്രണ്ട് സി. പൂജിത, ലിംസാർ പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ധന്യ എം. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

05/06/2026

നമ്മുടെ പരിസ്ഥിതി നമ്മളായിരിക്കുന്ന ഇടങ്ങൾ കൂടിയല്ലേ.

അങ്ങനെയെങ്കിൽ
നമ്മുടെ ആശുപത്രിയെയും
പരിസരങ്ങളെയും ആരോഗ്യകരമായി സംരക്ഷിക്കുന്ന,
ആഘോഷിക്കപ്പെടാത്ത
ഈ ഹീറോകൾക്കായി
ഈ പരിസ്ഥിതി ദിനം ഞങ്ങൾ സമർപ്പിക്കുന്നു.

Real change starts with those who care for our environment daily. Let's honor their dedication by doing our part to keep our hospital and community sustainable.

​ Day

കുളിർമയേകുന്ന മഴക്കാലം പനിച്ചൂടിലേക്ക് വഴിമാറാതിരിക്കാൻ നമുക്ക് മുൻകരുതലുകളെടുക്കാം!  മഴക്കാലത്തോടൊപ്പം പടർന്നുപിടിക്കാൻ...
04/06/2026

കുളിർമയേകുന്ന മഴക്കാലം പനിച്ചൂടിലേക്ക് വഴിമാറാതിരിക്കാൻ നമുക്ക് മുൻകരുതലുകളെടുക്കാം!
മഴക്കാലത്തോടൊപ്പം പടർന്നുപിടിക്കാൻ സാധ്യതയുള്ള ഡെങ്കിപ്പനി, ചിക്കൻഗുനിയ, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിയാനും, സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ പങ്കുവെക്കുന്ന ഈ ആരോഗ്യവിവരങ്ങൾ ശ്രദ്ധിക്കൂ. സ്ലൈഡ് ചെയ്ത് മുഴുവനായി വായിക്കാം.
മുൻകരുതലുകളെടുക്കാം, സുരക്ഷിതരായിരിക്കാം! 🩺

As the monsoon rains arrive to cool down the season, let’s make sure they don’t bring unwanted fevers and illnesses along with them!

Little Flower Hospital brings you an essential Monsoon Health Guide to help you protect your family from seasonal diseases like Dengue, Chikungunya, Leptospirosis, and Typhoid.

Swipe through to learn the key symptoms to watch out for, preventative measures you can easily take at home, and crucial care tips to stay safe. Prevention is always the best cure. Stay alert, stay healthy! 🩺

03/06/2026

അത്യാധുനിക
മൾട്ടി സ്പോട്ട് ഗ്രീൻ ലേസർ ഫോട്ടോകോയാഗുലേഷൻ മെഷീനും ഇനി അങ്കമാലി ലിറ്റിൽ ഫ്ളവർ
ആശുപത്രിക്ക് സ്വന്തം.

റെറ്റിനക്ക് മാത്രമല്ല,
കണ്ണിൻ്റെ പ്രഷർ കൂടി നിയന്ത്രിക്കുവാൻ കഴിയുന്ന മൾട്ടി സ്പോട്ട് ലേസർ മെഷീൻ കൂടിയാണിത്.


ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്, വേദനയില്ലാതെ ചികിത്സ നേടാൻ ഇനി കഴിയും.

പാരമ്പര്യത്തോടൊപ്പം,
ഏറ്റവും ആധുനിക സംവിധാനങ്ങളാൽ
അനുദിനം ശാക്തീകരിക്കപ്പെടുന്നത് കൊണ്ട് കൂടിയാണ് നമ്മളെന്നും ഒന്നാമതാവുന്നത്

Little Flower Hospital introduces the latest state-of-the-art Green Laser Photocoagulation Machine.

This advanced multi-spot laser system enables faster, more precise, and minimally painful treatment, not just for retinal conditions, but also for effectively controlling eye pressure.

Patients can now benefit from advanced laser care with greater comfort, enhanced precision, and quicker recovery.

Legacy combined with cutting-edge technology and advanced treatment systems is what continues to make us a trusted leader in healthcare.

Address

P. B. No. 23
Angamali
683572

Alerts

Be the first to know and let us send you an email when Little Flower Hospital & Research Centre - Angamaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Little Flower Hospital & Research Centre - Angamaly:

Share

Category