30/05/2026
കുട്ടികളുടെ ചെറിയ പ്രായത്തിലെ emotions നമുക്ക് “ഇതൊക്കെ ചെറിയ കാര്യമാണ്” എന്ന് തോന്നാം…
പക്ഷേ അവർക്ക് അത് ചെറിയ കാര്യമല്ല.
ഒരു കുഞ്ഞ് കരയുമ്പോൾ
“കരയണ്ട” എന്ന് പറഞ്ഞ് അടച്ചു പൂട്ടുമ്പോൾ,
അവൻ/അവൾ പഠിക്കുന്നത് —
“എന്റെ emotions important അല്ല” എന്നതാണ്.
ഒരു കുഞ്ഞ് പേടിക്കുമ്പോൾ
“ഇതിൽ എന്താ പേടിക്കാൻ?” എന്ന് ചോദിച്ചാൽ,
അവർ slowly അവരുടെ feelings hide ചെയ്യാൻ തുടങ്ങും.
ചെറിയ പ്രായത്തിൽ കേൾക്കപ്പെടാത്ത emotions,
വളർന്ന് വരുമ്പോൾ
anger issues ആയി മാറാം…
overthinking ആയി മാറാം…
self doubt ആയി മാറാം…
അല്ലെങ്കിൽ ആരോടും തുറന്ന് സംസാരിക്കാനാകാത്ത അവസ്ഥയായി മാറാം.
നമ്മൾ പലപ്പോഴും കുട്ടികളുടെ behaviour correct ചെയ്യാൻ ശ്രമിക്കും…
പക്ഷേ behaviour ന്റെ പിന്നിലെ emotion മനസ്സിലാക്കാൻ ശ്രമിക്കാറില്ല.
ഒരു plant നു വെള്ളം കൊടുക്കാതെ leaves മാത്രം polish ചെയ്താൽ അത് healthy ആകില്ല…
അതുപോലെയാണ് കുട്ടികളും.
Emotionally safe ആയ ഒരു environment ആണ് അവരുടെ real growth ന്റെ root.