27/04/2026
ശ്രീ ഗുരുഭ്യോ നമഃ
മെയ് 9,10 തിയതികളിൽ ശ്രീവിദ്യാധിരാജവിദ്യാഗുരുകുലത്തിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി 2 ദിവസത്തെ ഹിന്ദു ആത്മീയക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. ക്യാമ്പിൽ വിദ്യാർത്ഥികളുടെ നിത്യജീവിതത്തിലേക്കു വേണ്ടുന്ന യോഗവും ശീലവും ലഘു ആചരണ പദ്ധതിയും ഭാവിജീവിതത്തിലേക്കും ആദ്ധ്യാത്മിക ജീവിതത്തിലേക്കും വേണ്ടുന്ന ശരിയായ ദിശാബോധവും കാലം ആവശ്യപ്പെടുന്ന ധാർമിക മനോഭാവവും പകർന്നു നൽകുന്നു. 1000 രൂപയാണ് ക്യാമ്പ് ഫീസ് നിശ്ചയിച്ചിരിക്കുന്നത് . 5500 രൂപാ ഫീസ് ഉള്ള റെയ്കി പ്രഥമ പദവി ദീക്ഷ നിശ്ചയിച്ച 1000 രൂപാ ക്യാമ്പ് ഫീസിനുള്ളിൽ തന്നെ വിദ്യാർത്ഥികൾക്ക് നൽകുന്നു. റെസിഡൻഷ്യൽ ക്യാമ്പിലേക്ക് കുട്ടികളെ ചേർക്കാൻ താത്പര്യപ്പെടുന്നവർ അറിയിച്ചാലും. സ്ഥലം: എറണാകുളം ഇടപ്പള്ളി മണിമല റോഡിൽ നെടുംതുരുത്തി നഗറിൽ ആണ്.