Ayur360

Ayur360 Ayur360 is a brand promoted by Dekalife Ayurveda Private Limited. We aim to treat the body and soul.

We bring to you the full experience of Ayurveda from Online consultation to medicines, from wellness consultation to nutrition.

നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌ കറുക. ഇത് poacea സസ്യകുടുംബത്തിൽ ഉള്ളതും, ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon  ...
12/08/2022

നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌ കറുക. ഇത് poacea സസ്യകുടുംബത്തിൽ ഉള്ളതും, ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon എന്നുമാണ്‌. ഇത് ആയുർവ്വേദത്തിൽ ഔഷധമായും, ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു.കറുകയുടെ പുക അന്തരീക്ഷശുദ്ധി ഉണ്ടാക്കും. കറുക ദുര്‍വ എന്നാണ് സംസ്കൃതത്തിൽ അറിയപ്പെടുന്നത്. ചൂടുന്നതുകൊണ്ട് ആധിവ്യാധികള്‍ ശമിക്കുമെന്നാണു വിശ്വാസം.
കറുക എണ്ണകാച്ചിത്തേച്ചാല്‍ ചര്‍മ്മരോഗം വ്രണം എന്നിവ മാറും. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര്‍ സിദ്ധൌഷധമാണ്‌. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിയ്ക്കും ഉത്തമമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു.അമിതമായ രക്ത പ്രവാഹം നിർത്താനും, കഫ-പിത്ത രോഗങ്ങൾക്കും കറുക ഉപയോഗിക്കാം.

  കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയു...
29/07/2022



കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയും കരൾകോശങ്ങൾക്ക് ദ്രവിക്കൽ സംഭവിക്കുകയും ചെയ്യുന്നു. കരൾ സിറോസിസിന് ഇത് കാരണമാകുന്നു. അമിതവണ്ണം, മദ്യപാനം, പ്രമേഹം എന്നിവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ ഉയരുന്നതിന് കാരണമാകുന്നു. ചിട്ടയായ വ്യായാമവും ആഹാരനിയന്ത്രണവും കൊളസ്ട്രോൾ കുറയ്ക്കും. ചിലർക്ക് മരുന്നുകളാകും ഫലപ്രദം. ആകസ്മികമായോ മറ്റോ ഉദരാശയത്തിന്റെ അൾട്രാസൗണ്ട് സ്കാനിംഗ് നടത്തുമ്പോഴോ മറ്റോ ആണ് ഈ അവസ്ഥ കണ്ടെത്തപ്പെടുന്നത്. കരളിന്റെ ധർമ്മം പരിശോധിക്കുന്ന ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ രോഗവ്യാപനത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു.

അമിതവണ്ണം കുറയ്ക്കുക.
മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക.
ഏകദേശം 100 ഗ്രാം പഴം ദിവസം കഴിയ്ക്കേണ്ടതാണ് .
കുറഞ്ഞപക്ഷം 2 ലിറ്റർ വെള്ളം കുടിയ്ക്കുക.
പുറത്ത് നിന്നുള്ള ആഹാരം കഴിവതും ഒഴിവാക്കുക.
തൈര്, പാൽ, ബട്ടർ ക്രീം, തുടങ്ങിയവ പരിമിതിപ്പെടുത്തുക.
സക്കാറിൻ മുതലായ കൃത്രിമആഹാരങ്ങൾ‌ ഭക്ഷിക്കാതിരിയ്ക്കുക.

28/07/2022
ഇന്ന് ജൂലെെ 28. ലോക ഹെപ്പറ്റൈറ്റിസ് ദിനം (world hepatitis day). ലോകമാകെ പടർന്നു പിടിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കരൾ രോഗ...
28/07/2022

ഇന്ന് ജൂലെെ 28. ലോക ഹെപ്പറ്റൈറ്റിസ് ദിനം (world hepatitis day). ലോകമാകെ പടർന്നു പിടിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കരൾ രോഗികളാക്കി മാറ്റുന്ന രോഗം. ഹെപ്പറ്റൈറ്റിസ് - ബി പോലുള്ള രോഗം ഉണ്ടെന്ന് രോഗി തിരിച്ചറിയുമ്പോഴേക്കും പലപ്പോഴും അത് സങ്കീർണ്ണമായിതീർന്നിരിക്കും. രോഗബാധ തിരിച്ചറിയാൻ വൈകുന്നത് പെട്ടെന്നുള്ള ജീവഹാനിയിലേക്ക് എത്തിക്കുകയും ചെയ്യും.ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ ബോധവത്കരണവും രോഗബാധയുള്ളവർക്ക് ഐക്യദാർഢ്യവും ശക്തമാക്കുക എന്നത് ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്.

ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയെല്ലാം ചില തരത്തിൽ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണങ്ങളും അപകടസാധ്യതകളും വ്യത്യസ്തമാണ്. ജനനസമയത്ത് തന്നെ ഹെപ്പറ്റൈറ്റിസ് -ബി ബാധയുണ്ടാവാതിരിക്കാനായി വാക്‌സിനേഷൻ ഉറപ്പുവരുത്തുക.ലോകത്ത് ഏകദേശം 354 ദശലക്ഷം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുമായി ജീവിക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. വേൾഡ് ഹെപ്പറ്റൈറ്റിസ് അലയൻസ് 2007-ൽ സ്ഥാപിതമായി. 2008-ൽ ആദ്യമായി ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. ഹെപ്പറ്റൈറ്റിസ് രോഗങ്ങളുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ എന്തൊക്കെ എന്നതാണ് താഴേ പറയുന്നത്...

1. ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാളുമായി നേരിട്ടുള്ള സമ്പർക്കം ഹെപ്പറ്റൈറ്റിസ് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

2. ശുചിത്വത്തിന്റെ അഭാവം ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകൾ പിടിപെടാൻ നമ്മെ പ്രേരിപ്പിക്കും.

3. രക്തം, ഉമിനീർ, ശുക്ലം എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് പിടിപെടാനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗം. ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാളുമായുള്ള ലൈംഗിക ബന്ധമോ അടുത്ത ബന്ധമോ അത് നിങ്ങളിലേക്ക് പകരുന്നു.

4. ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകൾ മലിനമായ ഭക്ഷണത്തിൽ കണ്ടെത്തിയേക്കാം. പഴകിയതോ കേടായതോ ആയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷണം എപ്പോഴും വൃത്തിയുള്ള ചുറ്റുപാടിൽ സൂക്ഷിക്കുക. വൃത്തിഹീനമായ ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നതോ കുടിക്കുന്നതോ അപകടസാധ്യത വർദ്ധിപ്പിക്കും.

5. വേവിക്കാത്ത സമുദ്രവിഭവങ്ങൾ ഹെപ്പറ്റൈറ്റിസ് സാധ്യത വർദ്ധിപ്പിക്കും. ശരിയായി പാകം ചെയ്തതും വൃത്തിയുള്ളതുമായ സമുദ്രവിഭവങ്ങൾ കഴിക്കുന്നത് ഉറപ്പാക്കുക.

6. ഉപയോഗിച്ച സിറിഞ്ചുകളുടെ ഉപയോഗവും ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാളുടെ രക്തവുമായി സമ്പർക്കം പുലർത്തുന്നതും രോ​ഗം പിടിപെടാൻ ഇടയാക്കും.

ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം (Common Cold). വൈറസ് മൂലമാണ്‌ ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണീ അസ...
25/07/2022

ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം (Common Cold). വൈറസ് മൂലമാണ്‌ ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണീ അസുഖം ലക്ഷണങ്ങൾ സൃഷ്ടിക്കുന്നത്. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചികിത്സയില്ലെങ്കിലും ഏഴുമുതൽ പത്തുവരെ ദിവസങ്ങൾ കൊണ്ട് തനിയെ മാറുന്ന അസുഖമാണിത്, എന്നിരുന്നാലും ജലദോഷം വരുമ്പോൾ മറ്റസുഖങ്ങൾ പിടിപെടാനും അത് മരുന്നില്ലാതെ മാറാതിരിക്കാനും സാധ്യതയുണ്ട്. രോഗത്തിന്റെ ചില ലക്ഷണങ്ങൾ മൂന്നാഴ്ച്ചവരെ നീണ്ടുനിൽക്കാറുണ്ട്. 200-ലധികം വൈറസുകൾ ജലദോഷത്തിനു കാരണമാകാറുണ്ടെങ്കിലും റൈനോവൈറസ് എന്നയിനമാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.

ശ്വസനനാളത്തിന്റെ മുകൾഭാഗത്തെ രോഗബാധകളെ വർഗ്ഗീകരിക്കുന്നത് രോഗബാധ ഉണ്ടാകുന്ന ശരീരഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ്. ജലദോഷം മൂക്കിനെയും തൊണ്ടയെയും (ഫാരിഞ്ചൈറ്റിസ്), സൈനസുകളെയുമാണ് (സൈനസൈറ്റിസ്) സാധാരനഗതിയിൽ ബാധിക്കുന്നത്. ചിലപ്പോൾ കണ്ണുകളെയും (കൺജൻക്ടിവൈറ്റിസ് ബാധിക്കാറുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും രോഗാണുവിനെതിരേ ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ പ്രതികരണം മൂലമാണ്. കൈകൾ കഴുകുന്നതാണ് രോഗം വരാതെ തടയാനുള്ള ഏറ്റവും പ്രധാനമാർഗ്ഗം. ആവശ്യമുള്ള സമയത്ത് ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നതും രോഗം തടയാൻ സഹായകമാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മനുഷ്യരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന അസുഖമാണിത്. സാധാരണഗതിയിൽ മുതിർന്ന ഒരാളെ ഒരു വർഷം രണ്ടോ മൂന്നോ തവണ ജലദോഷം ബാധിക്കും. കുട്ടികളെ വർഷം തോറും ആറുമുതൽ പന്ത്രണ്ടുവരെ തവണ ഈ അസുഖം ബാധിക്കാറൂണ്ട്. രോഗത്തിന്റെ വിധം
തിരുത്തുക
വൈറസ് സാധാരണയായി മൂക്കിലൂടെയാണ് പ്രവേശിക്കുന്നത്. എന്നാൽ കണ്ണിലെ കണ്ണുനീർ ഗ്രന്ഥികളുടെ കുഴൽ (naso lacrimal duct) വഴിയും മൂക്കിലേയ്ക്ക് പ്രവേശിക്കാം. മൂക്കിനും തൊണ്ടയ്ക്കുമിടക്കുള്ള ഭാഗത്തെ കോശങ്ങളിൽ ഇരിപ്പുറപ്പിക്കുന്നു. അവിടെവച്ച് ഇവ വളരെ പെട്ടെന്ന് വംശവർദ്ധന നടത്തുന്നു. രോഗി മൂക്ക് ചീറ്റാതെ വലിച്ചു ശ്വാസകോശത്തിലേയ്കു കയറ്റുന്നത് ഈ സമയത്ത് വൈറസിന് സഹായകമാവുന്നു.
ഒന്നോ രണ്ടോ ദിവസം മാത്രമേ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ എടുക്കൂ.

സാധാരണയായി മൂക്കിലോ തൊണ്ടയിലോ ചൊറിച്ചിലോടെയാണ് ലക്ഷണങ്ങൾ തുടങ്ങുന്നത്. വൈറസ് മൂക്കിൽ പ്രവേശിക്കുന്ന ഭാഗത്ത് ഒരു പ്രത്യേക അനുഭവം തോന്നുന്നു. അടുത്ത ദിവസം മുതൽ തുമ്മലും മൂക്കൊലിപ്പും തുടങ്ങാം. ഈ സമയത്ത് രോഗി സഹന ശക്തി കുറവുള്ളവനായി കാണപ്പെടാം. ആദ്യം ഉണ്ടാകുന്ന സ്രവങ്ങൾക്ക് കട്ടി കുറവായിരിക്കും എന്നാൽ ക്രമേണ മൂക്ക് അടയുന്ന തരത്തിൽ കട്ടി വയ്ക്കുകയും ഏതെങ്കിലും ഒരു മൂക്ക് ( ചിലപ്പോൾ രണ്ടും) അടഞ്ഞു പോകുകയും ചെയ്യാം. തുമ്മലിന്റെ ശക്തിയും ക്രമേണ കുറഞ്ഞു വരുന്നു.

∙ ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.
∙ ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത്, തിളപ്പിച്ച് നേർ പകുതിയാക്കി ഉപയോഗിച്ചാൽ ജലദോഷം ശമിക്കും.

∙ തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ഫലം ചെയ്യും.

∙ കുരുമുളക്, തിപ്പലി, ജീരകം എന്നിവ 10ഗ്രാം വീതമെടുത്ത് 200 മില്ലി വെള്ളത്തിൽ വേവിച്ച് ആവശ്യത്തിന് കരിപ്പെട്ടി ചേർത്ത് ദിവസവും കുടിക്കുക.

∙ തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുക.

∙ തുളസി പനിക്കൂർക്ക ആടലോടകം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് നല്ല ഫലം നൽകും. ജലദോഷത്തിനൊപ്പമുള്ള കഫം, മൂക്കടപ്പ്, തലവേദന എന്നിവയ്ക്ക് ഇത് നല്ലതാണ്.

∙ ഒരുകപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. ദിവസവും രണ്ടോ മൂന്നോ ആവർത്തി കുടിക്കുക.

Address

Ernakulam

Alerts

Be the first to know and let us send you an email when Ayur360 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayur360:

Shortcuts

Share