District Medical Office - Health, Ernakulam

District Medical Office - Health, Ernakulam ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)എറണാകുളം Ernakulam is a district of Kerala, India situated in the central part of that state.

Spanning an area of about 3,068 km2, Population 32,82,388 Ernakulam district is home to over 12% of Kerala’s population. Its headquarters is located at Kakkanad in Kochi. Ernakulam bordering the district of Thrissur in the north, Idukki in the East, Alapuzha and Kottayam in the south, Lakshadweep Sea in the west is an amalgam of a hoary heritage and global growth of industry and commerce. The Dist

rict Medical Office of Health has a crucial and effective role in health care system in the District. The Official website of District Medical Office of Health, Ernakulam provides information and awareness regarding Government Hospitals is Ernakulam, Communicable and non-communicable diseases as well as preventive and curative measures. This page will be updated periodically with latest news, events, information, messages, important orders, etc. Active and sincere involvement of the staff of the Health Services Department is the backbone for the updating of events and data's. The general public may utilize this site in benefitting manner. Government Hospitals in Ernakulam:

Government Hospitals in Ernakulam district are General Hospital Ernakulam and Muvattupuzha, District Hospital, Aluva, High Court Dispensary, District TB Centre, Karuvelipady, Women and Children Hospital, Mattanchery, Taluk Head Quarters Hospitals are Fort Kochi, Thripunithura, Perumbavoor, Kothamangalam and North Paravur. Taluk Hospitals are Njarakkal, Karuvelipady, Angamaly, Puthenvelikara, Piravom and Palluruthy. 23 Community Health Centres, 75 Primary / Family Health Centres etc .. under District Medical Office of Health Ernakulam.

*ഈ ഓണം കരുതലാണം**ചിട്ടയോടെ ചിത്തിര*ആധിവ്യാധികളില്ലാത്ത ഒരു ഓണക്കാലത്തിനായി  പ്രതിരോധ ശീലങ്ങൾ പാലിക്കാൻ നമുക്ക് ശ്രദ്ധിക്...
17/08/2026

*ഈ ഓണം കരുതലാണം*

*ചിട്ടയോടെ ചിത്തിര*

ആധിവ്യാധികളില്ലാത്ത ഒരു ഓണക്കാലത്തിനായി പ്രതിരോധ ശീലങ്ങൾ പാലിക്കാൻ നമുക്ക് ശ്രദ്ധിക്കാം. വീടും പരിസരവും പൊതു ഇടങ്ങളും വൃത്തിയാക്കി വെക്കുക. ഓണത്തെ വരവേൽക്കാൻ പ്രകൃതി അണിഞ്ഞൊരുങ്ങുന്ന ഈ വേളയിൽ നമ്മുടെ പ്രവൃത്തികൾ പരിസ്ഥിതി സൗഹൃദമാക്കാൻ ശ്രദ്ധിക്കാം. വീടും പരിസരവും പൊതു ഇടങ്ങളും വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കാം. നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നമ്മളിലേക്ക് തന്നെ രോഗങ്ങളായി തിരികെ എത്തും എന്നതിനാൽ മാലിന്യങ്ങൾ അലക്ഷ്യമായി ചുറ്റുപാടും വലിച്ചെറിയാതെ അവ തരംതിരിച്ച് സംസ്കരിക്കുവാൻ ശ്രദ്ധിക്കുക. പാത്രങ്ങൾ, ബക്കറ്റുകൾ, ചിരട്ടകൾ എന്നിവ അലക്ഷ്യമായി പരിസരത്ത് ഇടാതെ അവ വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ കമിഴ്ത്തി വെക്കുകയോ അടച്ചു വെക്കുകയോ ചെയ്യുക. ചിട്ടയായുള്ള പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധികളെ പ്രതിരോധിക്കാം

17/08/2026

ഈ ഓണം ഹരിത ഓണം

*ഈ ഓണം ഹരിത ഓണം*വീടുകളിലും സ്ഥാപനങ്ങളിലും പൊതുപരിപാടികളിലും ഹരിത പ്രോട്ടോക്കോൾ പാലിച്ച് ഈ ഓണം പരിസ്ഥിതി സൗഹൃദമാക്കാൻ ഇക്...
16/08/2026

*ഈ ഓണം ഹരിത ഓണം*

വീടുകളിലും സ്ഥാപനങ്ങളിലും പൊതുപരിപാടികളിലും ഹരിത പ്രോട്ടോക്കോൾ പാലിച്ച് ഈ ഓണം പരിസ്ഥിതി സൗഹൃദമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഓണാഘോഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും Single Use Plastic (SUP) മുക്തമാക്കുക

പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ, കുപ്പിവെള്ളം(500 ml ൽ താഴെ), ഫ്ലെക്സ്‌സ് ബാനറുകൾ, PVC അലങ്കാരങ്ങൾ എന്നിവ ഉപയോഗിക്കരുത്

ഡിസ്പോസിബിൾ കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, സ്ട്രോകൾ എന്നിവ ഉപയോഗിക്കരുത്.

ഭക്ഷണ വിതരണത്തിന് വാഴയില, സ്റ്റീൽ അല്ലെങ്കിൽ മറ്റ് പുനരുപയോഗിക്കാവുന്ന പാത്രങ്ങൾ മാത്രം ഉപയോഗിക്കണം.

മാലിന്യങ്ങൾ ജൈവം, അജൈവം എന്നിങ്ങനെ വേർതിരിച്ച് ശേഖരിക്കണം.

ജൈവ അജൈവ മാലിന്യങ്ങൾ അനുയോജ്യമായ സംവിധാനത്തിലൂടെ സംസ്കരിക്കുകയും കൈമാറുകയും ചെയ്യണം.

അലങ്കാരത്തിനായി പൂക്കൾ, ഇലകൾ, തുണി, മുള തുടങ്ങിയ പ്രകൃതിദത്തവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കൾ ഉപയോഗിക്കണം.

പേപ്പർ ഉപയോഗം പരമാവധി കുറച്ച് ഡിജിറ്റൽ ക്ഷണക്കത്തുകളും അറിയിപ്പുകളും പ്രോത്സാഹിപ്പിക്കണം.

ഓണപരിപാടികൾ അവസാനിച്ച ഉടൻ ആഘോഷ വേദിയും പരിസരവും പൂർണമായും ശുചീകരിച്ച് മാലിന്യമുക്തമാക്കണം.

മലിനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കത്തിൽ വരുന്ന ആർക്കും എലിപ്പനി വരാം.മഴക്കാലത്ത് കെട്ടിക്കിടക്കുന്...
15/08/2026

മലിനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കത്തിൽ വരുന്ന ആർക്കും എലിപ്പനി വരാം.മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ പാദം മൂടുന്ന തരത്തിലുള്ള പാദരക്ഷകൾ ധരിക്കുക മണ്ണുമായും വെള്ളവുമായം സമ്പർക്കത്തിൽ വരുന്ന പ്രവർത്തികൾ ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാ ഉപാധികൾ ഉപയോഗിക്കുക എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പ്രകാരം കഴിക്കുക

14/08/2026

Measles can be fatal.

Do you know its symptoms?
🔴 Rash that starts on the face and spreads over the body
🔴 Fever
🔴 Cough
🔴 Red and watery eyes
🔴 Small white spots inside the cheeks

Seek health care if you suspect you or your child has measles.

*HPV വാക്‌സിനേഷൻ ആഗസ്റ്റ് 31 വരെ മാത്രം*ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാമത്തെ പ്രധാന കാൻസർ ആയ ഗർഭാശയഗള ...
13/08/2026

*HPV വാക്‌സിനേഷൻ ആഗസ്റ്റ് 31 വരെ മാത്രം*

ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാമത്തെ പ്രധാന കാൻസർ ആയ ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള എച്ച് പി വി വാക്‌സിനേഷൻ ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കുന്നു. 2026 ഫെബ്രുവരി 28നു രാജ്യവ്യാപകമായി ആരംഭിച്ച വാക്‌സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി ആഗസ്‌റ്റ് 31 നകം 14 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. 14 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും വാക്‌സിൻ നൽകി ഭാവിയിൽ എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ഗർഭാശയഗള കാൻസറിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഗർഭാശയത്തിൻറെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെർവിക്സ്) കാൻസറാണ് ഗർഭാശയഗള കാൻസർ. 99.7% ഗർഭാശയഗള കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് ഉണ്ടാകുന്നത്. മിക്ക HPV അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും, HPV യുടെ തുടർച്ചയായ അണുബാധ ഗർഭാശയഗള കാൻസറിലേക്ക് നയിച്ചേക്കാം. 2006 മുതൽതന്നെ HPV വാക്സിൻ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വളരെ സുരക്ഷിതമായി നൽകിവരുന്നുണ്ട്. സെർവിക്കൽ ക്യാൻസർ തടയുന്നതിൽ HPV വാക്സിൻ 90% ത്തിലധികം ഫലപ്രദമാണ്.

ആഗസ്റ്റ് 31 ന് ക്യാമ്പയിൻ അവസാനിക്കുന്നതിനാൽ എല്ലാവരും പ്രസ്തുത തീയ്യതിക്ക് മുമ്പ് തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ഷാഹിർഷാ ആർ അറിയിച്ചു.

09/08/2026
കൊച്ചി സർവ്വകലാശാലയിൽ അധ്യാപകർക്ക് മാനസീകാരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചുകൊച്ചി സർവ്വകലാശാലയിലെ യൂത്ത് വെൽഫെയർ വകുപ്...
08/08/2026

കൊച്ചി സർവ്വകലാശാലയിൽ അധ്യാപകർക്ക് മാനസീകാരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു

കൊച്ചി സർവ്വകലാശാലയിലെ യൂത്ത് വെൽഫെയർ വകുപ്പിൻ്റേയും ജില്ലാ മാനസിക ആരോഗ്യ വിഭാഗത്തിൻ്റേയും നേതൃത്വത്തിൽ സർവകലാശാലയിലെ അധ്യാപകർക്കായി മാനസീക ആരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒന്നാം ഘട്ടമായി സ്‌കൂൾ ഓഫ് എൻജിനിയറിങിലെ അധ്യാപകർക്കായി എൻജിനീയറിംങ് കാമ്പസിൽ പരിശീലന പരിപാടി നടന്നു. പുതു തലമുറയിൽ പെട്ട വിദ്യാർത്ഥികളെ മനസ്സിലാക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ കാര്യക്ഷമമായി അഭിമുഖീകരിക്കുന്നതിനും ഉള്ള വിവിധ മാനസിക ആരോഗ്യ രീതികളെപ്പറ്റി വിദഗ്ദർ ക്ലാസ്സുകൾ നയിച്ചു. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സിണ്ടിക്കേറ്റ് അംഗം ഡോ പി അബ്‌ദുള്ള, രജിസ്ട്രാർ ഡോ. അരുൺ എ. യു , എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ മാനസിക ആരോഗ്യ പരിശീലന നോഡൽ ഓഫീസർ ഡോ. ദയ പാസ്‌കൽ, ഡോ. വിനീത മേരി തോമസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ. വിനോദ് എസ്. എസ്, മാനസിക ആരോഗ്യ മിഷൻ പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ. വിജിൻ എം എസ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ഡോ. ധന്യ ടി നന്ദി പറഞ്ഞു. സർവ്വകലാശാലയിലെ മുഴുവൻ അധ്യാപകർക്കും തുടർ ദിവസങ്ങളിൽ ഈ പരിശീലന പരിപാടി നടത്തുമെന്ന് യൂത്ത് വെൽ ഫെയർ വകുപ്പ് ഡയറക്ടർ ഡോ. പി. കെ ബേബി അറിയിച്ചു.

03/08/2026

*ശക്തമായ മഴ ചെയ്യുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണം*

ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ *എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം*.
മലിനമായ മണ്ണിലും, ചെളിയിലും, വെള്ളക്കെട്ടിലും എലിപ്പനിയുടെ രോഗാണുക്കൾ ഉണ്ടാകാം. ശരീരത്തിലെ നേർത്ത സ്തരങ്ങളിലൂടെയും മുറിവുകളിലൂടെയും ഇവ ശരീരത്തിൽ പ്രവേശിച്ച് എലിപ്പനിക്ക് കാരണമാകും. എലിപ്പനി അതിവേഗം മാരകമായി മരണം സംഭവിക്കാവുന്ന രോഗമാണ്. ചെളിയിലും വെള്ള ക്കെട്ടിലും ഇറങ്ങിയവരും, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും മലിനമായ ജലവുമായും മണ്ണുമായും സമ്പർക്കത്തിൽ വരുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവരും ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരും ഗംബൂട്ട് , കൈയ്യുറ എന്നിവ ധരിക്കണം . ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ഡോക്സി സൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കുകയും വേണം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും എലിപ്പനി പ്രതിരോധ മരുന്ന് ലഭ്യമാണ്.

*ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ ഉണ്ടാകാതിരിക്കാൻ
ആഹാര പാനീയ വ്യക്തി ശുചിത്വ കാര്യങ്ങളിലും പരിസര ശുചിത്വത്തിലും വളരെ ശ്രദ്ധ വേണം. മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ജലസ്രോതസ്സുകൾ മലിനമാകാം.
കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ക്യാമ്പുകളിൽ താമസിക്കുന്നവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക.

പനി ഉണ്ടായാൽ ഉടൻ ചികിത്സ തേടണം
പനി പല രോഗങ്ങളുടെയും ഒരു രോഗലക്ഷണമാണ്. പനി ചിലപ്പോൾ എലിപ്പനിയോ , ഡെങ്കിപ്പനിയോ , മഞ്ഞപ്പിത്തമോ, പകർച്ചപ്പനിയോ ആകാം.
പനി , ശരീര വേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ധരിക്കുക. സ്വയം ചികിത്സ പാടില്ല

*പാമ്പ് കടിയേൽക്കാതിരിക്കാനും കടിയേറ്റാൽ ശാസ്ത്രീയമായ ചികിത്സ എടുക്കാനും ശ്രദ്ധിക്കുക*

മഴമൂലം മാളങ്ങളിൽ വെള്ളം കയറി പാമ്പുകൾ വീടുകളിലും പരിസരപ്രദേശങ്ങളിലും കയറുവാനും പാമ്പുകടിയേൽക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേക ശ്രദ്ധ വേണം. വീടിനുള്ളിലും പരിസരത്തും വിറക്, മറ്റു പാഴ്‌വസ്തുക്കൾ എന്നിവ കൂട്ടിയിടരുത്. വാതിലുകളും ജനലുകളും തുറന്നിടരുത്. വീടിനുള്ളിൽ ടോർച്ച് ഉപയോഗിച്ച് നിരീക്ഷിച്ച് ഇഴജന്തുക്കളില്ലായെന്ന് ഉറപ്പുവരുത്തണം. രാത്രി ടോർച്ച് ഉപയോഗിച്ച് മാത്രം പുറത്തിറങ്ങുക .പാദങ്ങൾ മൂടുന്ന തരത്തിലുള്ള പാദരക്ഷകൾ ധരിക്കുക

പാമ്പുകടിയേറ്റ
വ്യക്തിക്ക് പ്രഥമ ശുശ്രൂഷ നൽകുകയും ശാസ്ത്രീയമായ ചികിത്സ ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും വേണം.

*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

പാമ്പുകടിയേറ്റാൽ
പരിഭ്രാന്തരാകരുത്. ഭയം വിഷത്തിൻ്റെ വ്യാപനം വർദ്ധിപ്പിക്കും.

കടിയേറ്റ ഭാഗം അനക്കാതിരിയാൻ ശ്രദ്ധിക്കണം . കടിയേറ്റ ഭാഗം ഹൃദയനിരപ്പിന് താഴെയായി വെയ്ക്കുക.

കടിയേറ്റ സ്ഥലത്തിന് ചുറ്റും ആഭരണങ്ങളോ ഇറുകിയ വസ്ത്രങ്ങളോ ഉണ്ടെങ്കിൽ മാറ്റുക.

കടിയേറ്റ ഭാഗം മുറുക്കി കെട്ടരുത്.

കടിയേറ്റ വ്യക്തിയെ ഇടതുവശം ചരിഞ്ഞു വലതുകാൽ മടക്കി കൈകളിൽ മുഖം ചേർത്ത് കിടത്തുക

പാമ്പിനെ പിടിക്കാനോ കൊല്ലാനോ വേണ്ടി സമയം കളയരുത് സാധ്യമെങ്കിൽ അതിൻ്റെ നിറം/അടയാളങ്ങൾ മാത്രം ശ്രദ്ധിക്കുക, ഫോട്ടോ എടുക്കാം

പാമ്പുകടി ഏറ്റാൽ ഉടൻ തന്നെ പാമ്പുകടിക്ക് ചികിത്സയുള്ള അടുത്തുള്ള ആശുപത്രിയിൽ ( ആൻ്റി വെനം ലഭ്യമായ ഇടങ്ങളിൽ) എത്തുക, കാലതാമസം അപകടകരമാകാം.
ആലുവ ജില്ലാ ആശുപത്രി , എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി ,
ഗവ മെഡിക്കൽ കോളേജ്, കളമശ്ശേരി, തൃപ്പുണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി, ഞാറയ്ക്കൽ താലൂക്ക് ആശുപത്രി, പള്ളുരുത്തി താലൂക്ക് ആശുപത്രി ,പിറവം താലൂക്ക് ആശുപത്രി ,
താലൂക്ക് ആശുപത്രി കരുവേലിപ്പടി, താലൂക്ക് ആസ്ഥാന ആശുപത്രി ഫോർട്ട്കൊച്ചി,
താലൂക്ക് ആസ്ഥാന ആശുപത്രി കോതമംഗലം,
താലുക്ക് ആസ്ഥാന ആശുപതി പറവൂർ,
താലൂക്ക് ആസ്ഥാന ആശുപത്രി പെരുമ്പാവൂർ
, സ്ത്രീകളുടെയും കുട്ടികളുടെയും
ആശുപത്രി മട്ടാഞ്ചേരി
എന്നിവിടങ്ങളിൽ ആൻ്റി വെനം ലഭ്യമാണ്.

3/8/2026
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എറണാകുളം

Address

Kochi

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914842360802

Alerts

Be the first to know and let us send you an email when District Medical Office - Health, Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to District Medical Office - Health, Ernakulam:

Shortcuts

Share