02/08/2021
💕 അമ്മിഞ്ഞപ്പാൽ അമൃതം 💕
എല്ലാ വർഷവും ആഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആചരിച്ചു വരുന്നു. മുലയൂട്ടൽ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമാണ് എല്ലാ വർഷവും ആഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നത്.
ഈ മുലയൂട്ടൽ വാരത്തിൽ കുഞ്ഞുങ്ങളെ ഗർഭം ധരിച്ചിരിക്കുന്ന എല്ലാ വനിതകൾക്കും കൊച്ചിയിൽ തികച്ചും സുരക്ഷിതമായി DNA-യുടെ വൈറ്റിലയിൽ ഐഷാ റോഡിലുള്ള അന്തർദ്ദശീയ നിലവാരത്തിലുള്ള മോളിക്യുളാർ ടെസ്റ്റിംഗ് സെൻ്ററിൽ തികച്ചും സൗജന്യമായി കോവിഡ് ആർടി പിസിആർ ടെസ്റ്റിംഗ് ചെയ്ത് കൊടുക്കുന്നു ...
NABL Accredited മോളിക്യുളാർ ലാബ് ആയ DNA Diagnostics and Research Centre-ൽ നിന്ന് QR കോഡോഡ് കൂടിയ ICMR Approved RT-PCR Report 24 മണിക്കൂറിനുള്ളിൽ തികച്ചും സൗജന്യമായി...
വയറ്റിലൊരു കുഞ്ഞ് ജീവനെ സൂക്ഷിക്കുന്ന ...
അമ്മയാകാൻ ഒരുങ്ങുന്ന എല്ലാവർക്കും DNA Diagnostics and Research Centre ലേക്ക് ഈ ആഴ്‌ചയിൽ സ്നേഹത്തോടെ ബഹുമാനത്തോടെ സ്വാഗതം
💕 അമ്മിഞ്ഞപ്പാൽ അമൃതം 💕
കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകാഹാരം നൽകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് മുലയൂട്ടൽ. നവജാതശിശു ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നു. മുലയൂട്ടൽ ശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നു. ലോകത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന്റെ അടിസ്ഥാനമാണിത്. കുഞ്ഞുങ്ങളുടെ ആദ്യ പ്രതിരോധമാണ് മുലപ്പാൽ. പോഷണങ്ങളും രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റിബോഡികളും കൊണ്ട് സമൃദ്ധമാണ് മുലപ്പാൽ
_മുലപ്പാലിന്റെ ഗുണങ്ങൾ_
മുലപ്പാൽ കുഞ്ഞിന് വലിച്ചു കുടിക്കാൻ ഉതകും വിധം ദ്രവ രൂപത്തിലുള്ളതും പാകത്തിന് ചൂടുള്ളതുമാണ്.
മുലപ്പാൽ സമീകൃതാഹാരമാണ്. ആവശ്യത്തിന് അന്നജവും മാംസ്യവും കൊഴുപ്പും ജീവകങ്ങളും ധാതുക്കളും അടങ്ങിയത്. ലാക്ടോസ് കൂടുതൽ അടങ്ങിയ മുലപ്പാൽ മാധുര്യമേറിയതാണ്. ദഹനത്തെ സഹായിക്കാനുതകുന്നതും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതുമായ നിരവധി എൻസൈമുകൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്.
കുഞ്ഞിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന വിവിധ ഘടകങ്ങളും മുലപ്പാലിലുണ്ട്. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച പരിപോഷിപ്പിക്കുന്ന സവിശേഷമായ ലോംഗ് ചെയിൻ ഫാറ്റി ആസിഡുകളും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു.
മുലപ്പാൽ അണുവിമുക്തമാണെന്നതിന് പുറമേ രോഗാണുക്കളെ പ്രതിരോധിക്കാൻ ശേഷിയുള്ള വിവിധ ഘടകങ്ങൾ അടങ്ങിയിട്ടുമുള്ളതുമാണ്.(ലാക്ടോഫെറിൻ, പെറോക്സിഡേസ്, ലൈപേസ്, പാരാ അമിനോ ബെൻസോയിക് ആസിഡ് മുതലായവ)
ഇമ്യൂണോ ഗ്ലോബുലിനുകളും, ലൈസോസൈം, കോംപ്ലിമെന്റ്സ് എന്നിവയോടൊപ്പം അമ്മയിൽ നിന്നുമുള്ള ആന്റിബോഡികളും കുഞ്ഞിന്റെ രോഗ പ്രതിരോധത്തിന്റെ കാവലാളാകുന്നു.
മുലയൂട്ടൽ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ കൂടിച്ചേരലിൽ പ്രധാന പങ്കു വഹിക്കുന്നു. കുഞ്ഞിന്റെ വളർച്ചയിലും വികാസത്തിലും ഇത് പരമപ്രധാനമാണ്.
പ്രസവശേഷം ഉടൻ തന്നെ മുലയൂട്ടുന്നത് അമ്മയുടെ ഗർഭപാത്രം പെട്ടെന്ന് ചുരുങ്ങുന്നതിനും തദ്വാരാ രക്തസ്രാവം തടയുന്നതിനും സഹായിക്കുന്നു. മാറിനും അണ്ഡാശയത്തിലും ഉണ്ടാകുന്ന അർബുദത്തിന്റെ സാധ്യത മുലയൂട്ടൽ കുറയ്ക്കുന്നു.
മുലയൂട്ടൽ അമ്മയുടെ ശരീരത്തിലെ അമിതമായ കൊഴുപ്പ് ഒഴിവായി ശരീര സൗന്ദര്യം നിലനിർത്താനും സഹായിയ്ക്കുന്നു.
ലാക്റ്റേഷണൽ അമെനോറിയ അഥവാ മുലയൂട്ടൽ സമയത്ത് ആർത്തവം ഉണ്ടാവാതിരിക്കുന്ന കാലയളവ് കൃത്യമായി ഉപയോഗപ്പെടുത്തിയാൽ മികച്ച ഒരു കുടുംബാസൂത്രണ മാർഗവുമാണ്.
കുഞ്ഞിന് ആദ്യത്തെ ആറു മാസക്കാലം മുലപ്പാൽ മാത്രം മതി. ചുരുങ്ങിയത് കുഞ്ഞിന് രണ്ട് വയസ്സാകുന്നത് വരെ മുലപ്പാലൂട്ടുന്നത് തുടരുകയും വേണം.
കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ എത്രയും വേഗം മുലയൂട്ടിത്തുടങ്ങണം. മുലപ്പാലൂട്ടുന്നതിന് വിഘാതമായ അസുഖങ്ങളൊന്നും കുഞ്ഞിനും അമ്മയ്ക്കും ഇല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മുലയൂട്ടിത്തുടങ്ങാം. മുലപ്പാലല്ലാതെ മറ്റൊന്നും വാവയ്ക്ക് സാധാരണ ഗതിയിൽ നൽകേണ്ടതില്ല.
_എങ്ങനെയാണ് മുലയൂട്ടേണ്ടത്?_
അമ്മയ്ക്ക് സൗകര്യപ്രദമായ ഏത് പൊസിഷനിലും മുലയൂട്ടാം. മുലയൂട്ടുന്നതിനിടയിൽ ,പ്രത്യേകിച്ച് രാത്രിയിൽ അമ്മയും കുഞ്ഞും ഉറങ്ങിപ്പോകാനും അതുവഴി മുലപ്പാൽ കുഞ്ഞിന്റെ ശ്വാസനാളത്തിൽ കയറി അപകടമുണ്ടാകാനും ഇടയുള്ളതിനാൽ, കിടന്നു മുലയൂട്ടുന്നതിനെ പലപ്പോഴും ഡോക്ടർമാർ നിരുത്സാഹപ്പെടുത്താറുണ്ട്.
അമ്മയ്ക്ക് ആയാസരഹിതമായി ചാരി ഇരുന്ന് മുലയൂട്ടാം. അമ്മയുടെ ഇടതു കൈത്തണ്ടയിൽ കുഞ്ഞിന്റെ തലയും ചുമലും അരക്കെട്ടും ഒരേ തലത്തിൽ വരുന്നതു പോലെ കിടത്തി, ദേഹത്തോട് ചേർത്തുപിടിക്കാം.
_എത്ര നേരം ഇടവിട്ട് മുലപ്പാലൂട്ടണം?_
ഓരോ കുഞ്ഞും സവിശേഷ സ്വഭാവമുള്ളവരാണ്. അവരുടെ ആവശ്യാനുസരണം മുലയൂട്ടുക എന്നതാണ് പ്രധാനം.
കുഞ്ഞിന് പാലു വേണം എന്ന ആവശ്യം അറിയിക്കുന്ന സൂചനകൾ പതുക്കെ അമ്മയ്ക്ക് അറിയാറായിത്തുടങ്ങും. അതിനനുസരിച്ച് പാലൂട്ടുക.
സാമാന്യേന ശരാശരി രണ്ടു രണ്ടര മണിക്കൂർ കൂടുമ്പോൾ പാലൂട്ടണം. ഇത് ഓരോ കുഞ്ഞിലും വ്യത്യാസപ്പെട്ടിരിക്കും . ശരാശരി പ്രതിദിനം 8-12 വരെ തവണ മുലയൂട്ടണം. രാത്രിയിലും ചുരുങ്ങിയത് 3-4 തവണ മുലയൂട്ടേണ്ടതുണ്ട്.
_മുലപ്പാൽ കുഞ്ഞിന് തികയുന്നുണ്ടോ?_
മുലപ്പാൽ ആവശ്യത്തിനുണ്ടോ എന്ന് മനസ്സിലാക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ഉപകരിക്കും.
മുലപ്പാൽ കുടിച്ചു കഴിഞ്ഞ് കുഞ്ഞ് ശാന്തമായി ഉറങ്ങുന്നു.
ആവശ്യത്തിന് തൂക്കം വെക്കുന്നു.
പ്രതിദിനം അഞ്ചാറ് തവണ മൂത്രം ഒഴിക്കുന്നു, ആവശ്യത്തിന് മലം പോകുന്നു.
_മുലപ്പാലുണ്ടാവാൻ എന്തു ചെയ്യണം ?_
മുലപ്പാലുണ്ടാവാൻ ഏറ്റവും വേണ്ടത് സ്വസ്ഥതയും സമാധാനവും ആണ്.
മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിക്കണം. പ്രതിദിനം മൂന്ന് ലിറ്റർ (പതിനഞ്ച് ഗ്ലാസ് വീതം).
പോഷകസമൃദ്ധമായ ആഹാരം കഴിയ്ക്കണം. ഇലക്കറികളും പഴവർഗങ്ങളും തീർച്ചയായും ആഹാരത്തിൽ ഉൾപ്പെടുത്തണം.
Stay Home, Stay Safe, Stay away from Covid ♥️👍..
DNA Diagnostics & Research Centre
Therroth Enclave, Aysha Road,
Ponnurunni, Vytila, Kochi-19
www.dnadiagnostics.net
Email: [email protected]
_____
Call/WhatsApp: 9288007800 | 92880008099
Phone: 0484-4049994
Follow us on Instagram: https://www.instagram.com/dna_diagnostics/