Dr Soumya Vivek

Dr Soumya Vivek Associate Professor, Dermatologist, Amrita Institute of Medical Sciences, Kochi

അക്യൂട്ട് ഹെയർ ഷെഡ്‌ഡിങ് അഥവാ പെട്ടെന്നുള്ള  ക്രമാതീതമായ മുടി കൊഴിച്ചിൽ
21/01/2025

അക്യൂട്ട് ഹെയർ ഷെഡ്‌ഡിങ് അഥവാ പെട്ടെന്നുള്ള ക്രമാതീതമായ മുടി കൊഴിച്ചിൽ

Dr. Q | What is Acute Hair Shedding? - ആരും ശ്രദ്ധിക്കാത്ത അപകടകാരിയായ Hair Loss | Treatment | N18V ...

വീണ്ടും ചില മുടി വിശേഷങ്ങൾ-  മുടി കൊഴിച്ചിലിനെ ക്കുറിച്ചും, കേശ സംരക്ഷണത്തെ ക്കുറിച്ചും, ഷാംപൂ, സ്ട്രൈറ്റനിങ് , മുതലായ ക...
20/03/2022

വീണ്ടും ചില മുടി വിശേഷങ്ങൾ- മുടി കൊഴിച്ചിലിനെ ക്കുറിച്ചും, കേശ സംരക്ഷണത്തെ ക്കുറിച്ചും, ഷാംപൂ, സ്ട്രൈറ്റനിങ് , മുതലായ കാര്യങ്ങളും .....

മുടി ( Hair ) എന്നു പറയുന്നത് ഏതൊരു വ്യക്തിയുടെയും സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ഒരു അവിഭാജ്യ ഘ....

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.ചര്മ രോഗങ്ങളെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ദൂരദർശൻ ചാനൽ ഇൽ ചെയ്ത ഒരുപരിപാടി ...
25/12/2021

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
ചര്മ രോഗങ്ങളെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ദൂരദർശൻ ചാനൽ ഇൽ ചെയ്ത ഒരുപരിപാടി ഇവിടെ കൊടുക്കുന്നു.

Samoohyapadam(സാമൂഹ്യപാഠം)@ 2pm 22-12-2021 ചർമ്മ രോഗങ്ങളും പ്രതിവിധിയും.Guest: Dr. Soumya Jagadeesan.Associate Professor & Consultant Dermatologist,Departmen...

മുടി, സൗന്ദര്യത്തിന്റെ മാത്രമല്ല, സ്വന്തം വ്യക്തിത്വത്തിന്റെയും പ്രതിച്‌ഛായയുടെയും എല്ലാം ഒരു അവിഭാജ്യ ഘടകമാണെന്ന് അത് ന...
29/08/2021

മുടി, സൗന്ദര്യത്തിന്റെ മാത്രമല്ല, സ്വന്തം വ്യക്തിത്വത്തിന്റെയും പ്രതിച്‌ഛായയുടെയും എല്ലാം ഒരു അവിഭാജ്യ ഘടകമാണെന്ന് അത് നഷ്ടപ്പെടുമ്പോളാണ് മനസ്സിലാവുക. "Alopecia areata" എന്ന അത്ര അസാധാരണമല്ലാത്ത autoimmune disease കാരണം കഷ്ടത അനുഭവിക്കുന്ന ഒരു പാട് പേരുണ്ട്. ഇതിനെക്കുറിച്ച് എന്റെ patient ഉം, നല്ല സുഹൃത്തും, vlogger ഉം ആയ അരുൺ വര്ഗീസ് തന്റെ അനുഭവങ്ങൾ പങ്കു വെക്കുന്നു.അരുൺ ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയതിൽ ഒരു പാട് സന്തോഷമുണ്ട്, എന്നെക്കൊണ്ടു കഴിയുന്നത് പോലെ കൂടെ ഉണ്ടാവും. ഫുൾ സപ്പോർട്ട്!

hR4n-l8CDtOa3wRD-zojD7yI8hqksJCPVPAbag

എന്റെ ജീവിത അനുഭവ കാത. ഇങ്ങനെ ഒരു അവസ്ഥാ ആർക്കും വരാതിരിക്കട്ടെ.

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. ഐശ്വര്യപൂർണ്ണമായ, ആരോഗ്യപൂർണമായ, ഓണം ആകട്ടെ.അമൃത ഹോസ്പിറ്റൽ ടീമിന്റെ, ഞാനും കൂടി ഉൾ...
21/08/2021

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. ഐശ്വര്യപൂർണ്ണമായ, ആരോഗ്യപൂർണമായ, ഓണം ആകട്ടെ.
അമൃത ഹോസ്പിറ്റൽ ടീമിന്റെ,
ഞാനും കൂടി ഉൾപ്പെട്ട ഒരു ഓണം സ്പെഷ്യൽ ഇവിടെ സമർപ്പിക്കുന്നു!

എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ... ഓണത്തിന് വീട്ടിൽ തയ്യാറാക്കാവുന്ന, പോഷകസമൃദ്ധമായ പഴങ്ങ.....

കോവിഡും  മുടി  കൊഴിച്ചിലും കോവിഡ് ബാധയെ തുടർന്ന് വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ.ഇതിൽ സാധാരണ മുടി ...
04/08/2021

കോവിഡും മുടി കൊഴിച്ചിലും

കോവിഡ് ബാധയെ തുടർന്ന് വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ.
ഇതിൽ സാധാരണ മുടി കൊഴിച്ചിലിൽ നിന്ന് വ്യത്യസ്തമായി വളരെ അധികം മുടികൾ ദിവസവും പൊഴിയുന്നതായി കാണപ്പെടുന്നു. കോവിഡ് വന്നു ആഴ്ചകൾക്കു ശേഷമാണ് തുടക്കം, 5 മാസം വരെ ഇത് തുടരാം. ഒരു പാട് മാനസിക സംഘർഷം ഉണ്ടാക്കുന്നതായി കണ്ടു വരുന്നു. മുടി കൊഴിച്ചിൽ കൂടി ശിരോചർമ്മം പുറത്തു കാണുന്ന നില വരെ എത്താം. ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് നോക്കാം.

നമ്മുടെ തലയിൽ ഉള്ള മുടികൾ 3 phases ഇൽ ആയാണ് കാണുന്നത്. Anagen അഥവാ വളർന്നു കൊണ്ടിരിക്കുന്ന മുടികൾ , telogen അഥവാ കൊഴിഞ്ഞു കൊണ്ടിരിക്കുന്ന മുടികൾ, അല്ലെങ്കിൽ catagen, ഇതിന്റെ ഇടക്കുള്ള മുടികൾ. Anagen അവസ്ഥയിലുള്ള മുടികൾ ഏകദേശം 3 വര്ഷം എങ്കിലും ഈ അവസ്ഥയിൽ ഇരിക്കുന്നു. എന്നാൽ ഇത് കഴിയുമ്പോൾ ചില സിഗ്നലിങ് മൂലം ഇവ telogen അവസ്ഥയിലേക്ക് മാറുന്നു. Telogen അവസ്ഥയുടെ ദൈർഘ്യം 3 മാസം ആണ്. ഇതിൽ പ്രവേശിച്ചു കഴിഞ്ഞാൽ മുടിയുടെ റൂട്ട് മുകളിലേക്ക് പൊങ്ങി വരികയും 3 മാസത്തിനുള്ളിൽ തന്നെ പൊഴിയുകയോ ചീകുമ്പോളോ കുളിക്കുമ്പോളോ മറ്റും പോകുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ anagen മുടികൾ ആയിരിക്കും നമ്മുടെ ശിരസ്സിൽ 90 ശതമാനവും കാണുക, telogen 10 ശതമാനവും, catagen 0 - 1 ശതമാനവും.
കോവിഡ് വന്ന രോഗികളിൽ ഉണ്ടാകുന്ന സ്ട്രെസ് കാരണം 'telogen effluvium' എന്ന അവസ്ഥ ഉണ്ടാകുന്നു. അതായത് പെട്ടെന്ന് തന്നെ ഒരുമിച്ചു ഒരുപാട് മുടികൾ telogen അവസ്ഥയിലേക്ക് മാറിപ്പോകുന്നു.ആ മുടികൾ എല്ലാം തന്നെ കുറച്ചു ആഴ്ചകൾ ക്കുള്ളിൽ കൊഴിയാൻ തുടങ്ങുന്നു. ഇത് 4 -5 മാസങ്ങൾ വരെ നീണ്ടു നിൽക്കാം.

ഇതിനെ നേരിടാൻ നാം എന്തൊക്കെ ചെയ്യണം ?

1. ആദ്യം മനസ്സിലാക്കേണ്ടത് ഇത് ഒരു 'reversible', താൽക്കാലികമായ മുടി കൊഴിച്ചിൽ ആണെന്നാണ്. കോവിഡ് ഇൽ നിന്ന് മുക്തി നേടി ശരീരം പൂർവ ആരോഗ്യ സ്ഥിതി നേടിക്കഴിഞ്ഞു കുറച്ചു മാസങ്ങൾക്കുള്ളിൽ മുടി കൊഴിച്ചിൽ പൂർണമായും നിൽക്കുകയൂം ആ രോമകൂപങ്ങളിൽ പുതിയ anagen മുടികൾ വളരുന്നതുമാണ്. ഈ അവസ്ഥ ക്ഷമയോടെ നേരിട്ടു മാനസിക സംഘർഷം കുറക്കുന്നത് മുടി കൊഴിച്ചിൽ കുറക്കാൻ സഹായകമാണ്. അതല്ലെങ്കിൽ മാനസിക വിഷമം മൂലം ഉണ്ടാവുന്ന സ്ട്രെസ് മുടി കൊഴിച്ചിലിന്റെ തോത് വർദ്ധിപ്പിക്കാം. കോവിഡ് എന്ന മഹാ മാരിയിൽ നിന്ന് സുഖം പ്രാപിച്ചതിൽ സന്തോഷിച്ചു, മുടി പൂർണമായും തിരിച്ചു വരുന്ന ഒരു കാര്യമാണെന്ന് മനസ്സിലാക്കി മുടിയുടെ ഇനിയുള്ള വളർച്ചക്കുതകുന്ന സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാം.

2 . ഒരു ഡോക്ടർ ഉടെ സഹായത്തോടെ ശരീരത്തിൽ മറ്റു രോഗങ്ങളോ, പോഷകക്കുറവോ, തൈറോയ്ഡ്, മറ്റു ഹോർമോൺ വ്യതിയാനങ്ങളോ ഇല്ല എന്ന് ഉറപ്പു വരുത്തുക. ആവശ്യമായ പോഷക ആഹാരങ്ങൾ, supplements എന്നിവ നിർദ്ദേശ പ്രകാരം ഉപയോഗിക്കുക.

3. പൊതുവെ ഉള്ള മുടിയുടെ വളർച്ചയ്ക്കുള്ള ലേപനങ്ങളും മറ്റും ഉപയോഗിക്കാവുന്നതാണ്.
പക്ഷെ, മറ്റു രോഗങ്ങളുടെ അഭാവത്തിൽ, കോവിഡ് മൂലമുള്ള മുടി കൊഴിച്ചിൽ താനേ മാറുന്നതാണ് എന്ന് മനസിലാക്കുക.

ഡോ സൗമ്യാ ജഗദീശൻ
കൺസൾട്ടന്റ് ഡെര്മറ്റോളജിസ്റ്
അമൃത ഹോസ്പിറ്റൽ, കൊച്ചി

On Covid, vaccines and skin..🙏
25/06/2021

On Covid, vaccines and skin..🙏

കോവിഡ് 19 ന്റെ വരവോടെയാണ് നമ്മൾ സ്ഥിരമായി മാസ്ക് ധരിക്കാനും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാനും ശീ....

കുട്ടികളില്‍ വളരെ സാധാരണയായി കണ്ടു വരുന്ന ഒരു ചര്‍മരോഗമാണ് childhood eczema/കരപ്പന്‍/ atopic dermatitis. സ്കിന്‍ അലെര്‍ജ...
01/06/2021

കുട്ടികളില്‍ വളരെ സാധാരണയായി കണ്ടു വരുന്ന ഒരു ചര്‍മരോഗമാണ് childhood eczema/കരപ്പന്‍/ atopic dermatitis. സ്കിന്‍ അലെര്‍ജി യുടെ ഗണത്തില്‍പ്പെടുന്ന ഈ രോഗത്തെക്കുറിച്ച് മിഥ്യാ ധാരണകള്‍ അനവധിയാണ്.. IADVL കേരള യുടെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ ഭാഗമായി ചെയ്ത ഒരു സംഭാഷണം. കുറച്ചു പേര്‍ക്കെങ്കിലും പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

കുട്ടികളില് വളരെ അധികം കാണപെടുന്ന ഒരു ത്വക്‌ രോഗമാണ് കരപ്പൻ അഥവാ ചൈൽഡ് ഹുഡ് എക്‌സിമ. ഇതു പ്രായമായാവരിലും കാണപ്...

ഈ ലക്കത്തിലെ ആരോഗ്യ മാസികയില്‍ വന്ന ലേഖനം.ഇതില്‍ പറഞ്ഞിരിക്കുന്നതു  പോലെ ചര്‍മ്മത്തില്‍ വരുന്ന പല മാറ്റങ്ങളും, പല ചര്‍മ്...
15/01/2021

ഈ ലക്കത്തിലെ ആരോഗ്യ മാസികയില്‍ വന്ന ലേഖനം.

ഇതില്‍ പറഞ്ഞിരിക്കുന്നതു പോലെ ചര്‍മ്മത്തില്‍ വരുന്ന പല മാറ്റങ്ങളും, പല ചര്‍മ്മ രോഗങ്ങളും, കണ്ണാടിയെന്ന പോലെ നമ്മുടെ ആന്തരിക ആരോഗ്യത്തിന്റെ പ്രതിഫലനമാകാം. ചര്‍മ്മത്തില്‍ വരുന്ന ഓരോ മാറ്റങ്ങളിലും നമ്മള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ല. എന്നാല്‍ പ്രത്യേകിച്ചു കാരണം ഒന്നും കൂടാതെ വരുന്ന മാറ്റങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുകയും ആവശ്യമുണ്ടെങ്കില്‍ ഡോക്ടറെ കാണിച്ചു സംശയ നിവൃത്തി വരുത്തേണ്ടതുമാണ്🙏.

Address

Amrita Institute Of Medical Sciences, Ponekkara
Kochi
682041

Telephone

+914842858590

Website

Alerts

Be the first to know and let us send you an email when Dr Soumya Vivek posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Soumya Vivek:

Shortcuts

Share

Category