AROHA Wellness

AROHA Wellness AROHA Wellness Counselling and Therapy Centre

14/06/2026

പലരും കരുതിയിരിക്കുന്നത് Emotional Intelligence എന്നാൽ
വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് മാത്രമാണ് എന്നാണ്.
പക്ഷേ യഥാർത്ഥത്തിൽ Emotional Intelligence എന്നത്
വികാരങ്ങളെ അടിച്ചമർത്തൽ അല്ല…
അവയെ മനസ്സിലാക്കലാണ്.
ഞാൻ ഇപ്പോൾ എന്താണ് അനുഭവിക്കുന്നത്?
എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത്?
ഈ വികാരം എന്റെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?
ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് സ്വയം മറുപടി കണ്ടെത്താൻ കഴിയുമ്പോഴാണ് Emotional Intelligence വളരുന്നത്.
സ്വന്തം വികാരങ്ങളെ മനസ്സിലാക്കുന്ന ആളുകൾക്ക്
കൂടുതൽ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയും
ബന്ധങ്ങൾ ആരോഗ്യകരമായി നിലനിർത്താൻ കഴിയും
സമ്മർദ്ദങ്ങളെ കൂടുതൽ പക്വതയോടെ കൈകാര്യം ചെയ്യാൻ കഴിയും
Emotional Intelligence എന്നത്
“കരയരുത്, ദേഷ്യപ്പെടരുത്” എന്നൊക്കെ സ്വയം നിർബന്ധിക്കുന്നതല്ല…
“എനിക്കിങ്ങനെ തോന്നാൻ കാരണം എന്താണ്?” എന്ന് സ്വയം മനസ്സിലാക്കാനുള്ള കഴിവാണ്.

AROHA Wellness

To book a session
message 8921260124

ഒരു പ്രൊഫഷണൽ തെറാപ്പിസ്റ്റ് നിങ്ങളെ കേൾക്കുന്നത് വിധിയെഴുതാനല്ല, മറിച്ച് മനസ്സിലാക്കാനാണ്. അവർ ശാസ്ത്രീയമായ രീതികളും, നൈ...
07/06/2026

ഒരു പ്രൊഫഷണൽ തെറാപ്പിസ്റ്റ് നിങ്ങളെ കേൾക്കുന്നത് വിധിയെഴുതാനല്ല, മറിച്ച് മനസ്സിലാക്കാനാണ്. അവർ ശാസ്ത്രീയമായ രീതികളും, നൈതിക മൂല്യങ്ങളും, രഹസ്യാത്‌മകതയും പാലിച്ച് നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ വികാരങ്ങളേയും അനുഭവങ്ങളേയും ബഹുമാനിക്കും, നിങ്ങളുടെ വളർച്ചക്കും മാനസിക ആരോഗ്യത്തിനും ഒപ്പം നിൽക്കുകയും ചെയ്യും.

07/06/2026
ഭയം, വിഷാദം, ആശങ്ക തുടങ്ങി എന്ത് അനുഭവമായാലും,അത്,ഒറ്റയ്ക്ക് എല്ലാം നേരിടേണ്ടതില്ല. 🤍Aroha Wellness-ൽ,നിങ്ങളുടെ മനസ്സിന്...
06/06/2026

ഭയം, വിഷാദം, ആശങ്ക തുടങ്ങി എന്ത് അനുഭവമായാലും,
അത്,
ഒറ്റയ്ക്ക് എല്ലാം നേരിടേണ്ടതില്ല. 🤍
Aroha Wellness-ൽ,
നിങ്ങളുടെ മനസ്സിന് സുരക്ഷിതമായൊരു ഇടവും
ഹൃദയത്തിന് ആശ്വാസമായൊരു യാത്രയും ഒരുക്കുന്നു.
Mindfulness | Therapy | Healing
📞 To Book a Session: 8921260124

06/06/2026

കൗമാരപ്രായം ശരീരത്തിലെ മാറ്റങ്ങളുടെ കാലം മാത്രമല്ല, വികാരങ്ങളുടെയും മാനസിക വളർച്ചയുടെയും അതീവ സങ്കീർണ്ണമായ ഘട്ടമാണ്. ഈ പ...
05/06/2026

കൗമാരപ്രായം ശരീരത്തിലെ മാറ്റങ്ങളുടെ കാലം മാത്രമല്ല, വികാരങ്ങളുടെയും മാനസിക വളർച്ചയുടെയും അതീവ സങ്കീർണ്ണമായ ഘട്ടമാണ്. ഈ പ്രായത്തിൽ കുട്ടികൾക്ക് അനുഭവപ്പെടുന്ന വികാരങ്ങൾ പലപ്പോഴും അവർക്കുതന്നെ വ്യക്തമായി മനസ്സിലാകാതെ വരാം. അതുകൊണ്ടുതന്നെ ചിലപ്പോൾ അവർ പെട്ടെന്ന് ദേഷ്യപ്പെടുകയും, മിണ്ടാതിരിക്കുകയും, അകന്നു നിൽക്കുകയും, അതിയായ സന്തോഷത്തിലേക്കോ ദുഃഖത്തിലേക്കോ മാറുകയും ചെയ്യുന്നത് സാധാരണമാണ്.

കൗമാരക്കാരുടെ മസ്തിഷ്കം ഇപ്പോഴും വളർച്ചയിലാണുള്ളത്. പ്രത്യേകിച്ച് വികാരനിയന്ത്രണം, തീരുമാനമെടുക്കൽ, ക്ഷമ, സ്വയം നിയന്ത്രണം എന്നിവ കൈകാര്യം ചെയ്യുന്ന ഭാഗങ്ങൾ പൂർണ്ണമായി വികസിച്ചിട്ടില്ല. അതോടൊപ്പം ഹോർമോണുകളിൽ വരുന്ന മാറ്റങ്ങൾ, പഠന സമ്മർദ്ദം, സുഹൃത് ബന്ധങ്ങൾ, ശരീരത്തെക്കുറിച്ചുള്ള ആശങ്കകൾ, സോഷ്യൽ മീഡിയയിലെ താരതമ്യങ്ങൾ, കുടുംബത്തിൻ്റെ പ്രതീക്ഷകൾ തുടങ്ങിയവ ഇവരുടെ മനസ്സിനെ ശക്തമായി സ്വാധീനിക്കുന്നു.

പലപ്പോഴും “ഇവൻ വാശിക്കാരൻ”, “അവൾ അനുസരണമില്ലാത്ത കുട്ടിയാണ്” എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന പല കൗമാരക്കാരും യഥാർത്ഥത്തിൽ വികാരപരമായി overwhelmed ആയിരിക്കാം.

കൗമാരക്കാരിൽ സാധാരണ കണ്ടുവരുന്നതിതൊക്കെയാണ്

സ്വയം വിലകുറച്ച് കാണൽ
മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്യൽ
പഠന സമ്മർദ്ദം
ഒറ്റപ്പെടൽ
മനസ് തുറന്ന് സംസാരിക്കാൻ ബുദ്ധിമുട്ട്.
അമിത ചിന്ത (Overthinking)
ഭാവിയെക്കുറിച്ചുള്ള ആശങ്ക.
കൂട്ടുകാർ അംഗീകരിക്കണമെന്ന ആവശ്യം,
ശരീരഭാവത്തെക്കുറിച്ചുള്ള അസ്വസ്ഥത
പെട്ടെന്നുള്ള mood swings എന്നിവയാണ്.

കൗമാരക്കാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്തെന്നോ, ഇതൊക്കെയാണ് -

1. കേൾക്കുന്ന ഒരാൾ

ഉപദേശം പറയുന്നതിന് മുൻപ് അവരെ കേൾക്കാൻ തയ്യാറാകുന്ന ഒരാൾ. പലപ്പോഴും അവർക്ക് പരിഹാരം വേണ്ടതല്ല; മനസ്സിലാക്കപ്പെടാനാണ് ആഗ്രഹം.

2. Emotional Safety

ഭയപ്പെടുത്തി നിയന്ത്രിക്കുന്നിടത്ത് കുട്ടികൾ മനസ്സ് തുറക്കില്ല. വിമർശനത്തേക്കാൾ സ്വീകരണമാണ് അവരെ കൂടുതൽ സുരക്ഷിതരാക്കുന്നത്.

3. താരതമ്യം ചെയ്യാതിരിക്കുക

“അവനെ നോക്ക്”, “അവളെ പോലെ ആകൂ” എന്ന വാക്കുകൾ ആത്മവിശ്വാസം തകർക്കാൻ ഇടയാക്കാം.

4. സ്നേഹത്തോടെ ഉള്ള അതിരുകൾ

അമിത നിയന്ത്രണവും അമിത സ്വാതന്ത്ര്യവും ഒരുപോലെ ദോഷകരമാണ്. സ്നേഹത്തോടെയുള്ള boundaries ആണ് കുട്ടികൾക്ക് ആവശ്യം.

5. മാനസികാരോഗ്യ ബോധവൽക്കരണം

ഉറക്കമില്ലായ്മ, പെട്ടെന്നുള്ള കോപം, മിണ്ടാതിരിക്കുക, എല്ലാത്തിൽ നിന്നുമുള്ള പിന്മാറ്റം തുടങ്ങിയവ ചിലപ്പോൾ മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളായിരിക്കാം.

മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടത്

കുട്ടികളുടെ വികാരങ്ങളെ ചെറുതാക്കി കാണാതിരിക്കുക
സ്ഥിരമായ വിമർശനം ഒഴിവാക്കുക
സംസാരിക്കാൻ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക
ചെറിയ ശ്രമങ്ങൾ പോലും അഭിനന്ദിക്കുക
ഗുണമേന്മയുള്ള സമയം ചെലവഴിക്കുക
കുട്ടിയുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ മനസ്സിലാക്കി സമീപിക്കുക

കൗമാരക്കാരെ മനസ്സിലാക്കുക എന്നത് അവരെ നിയന്ത്രിക്കുക എന്നതല്ല; അവരുമായി connect എന്നതാണ്. ഓരോ ദേഷ്യത്തിന്റെയും നിശബ്ദതയുടെയും പിന്നിൽ പറയപ്പെടാത്ത ഒരു emotion ഉണ്ടാകാം.
“എന്നെ ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ?” എന്നതാണ് പല കൗമാരമനസ്സുകളുടെയും നിശബ്ദമായ ചോദ്യം.

അവരെ കേൾക്കാം…
അവരെ മനസ്സിലാക്കാം…
കാരണം വികാരപരമായി സുരക്ഷിതരായ കുട്ടികളാണ് ആത്മവിശ്വാസമുള്ള മുതിർന്നവരായി വളരുന്നത്.

for online session contact
AROHA Wellness
089212 60124

കുട്ടിക്കാലത്ത് നമ്മളനുഭവിച്ച ചില വാക്കുകൾ, അവഗണനകൾ, ഭയങ്ങൾ, താരതമ്യങ്ങൾ, അല്ലെങ്കിൽ സ്‌നേഹത്തിന്റെ കുറവ്… ഇവ എല്ലാം നമ്...
03/06/2026

കുട്ടിക്കാലത്ത് നമ്മളനുഭവിച്ച ചില വാക്കുകൾ, അവഗണനകൾ, ഭയങ്ങൾ, താരതമ്യങ്ങൾ, അല്ലെങ്കിൽ സ്‌നേഹത്തിന്റെ കുറവ്… ഇവ എല്ലാം നമ്മുടെ മനസ്സിൽ ആഴത്തിലുള്ള അടയാളങ്ങൾ ഉണ്ടാക്കാം. വളർന്ന ശേഷം പോലും ചില സാഹചര്യങ്ങളിൽ നമ്മൾ അധികം പേടിക്കുന്നതും, വേദനിക്കുന്നതും, സ്വയം കുറ്റപ്പെടുത്തുന്നതും, അതിരുകടന്ന് പ്രതികരിക്കുന്നതും പലപ്പോഴും ഈ “inner child” ന്റെ മുറിവുകളുമായി ബന്ധപ്പെട്ടിരിക്കും.
അതുകൊണ്ടാണ് self-kindness അത്ര പ്രധാനപ്പെട്ടത്.
നമ്മുടെ വികാരങ്ങളെ സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക.
എപ്പോഴും ശക്തയായി നിൽക്കണം എന്നില്ല. ചിലപ്പോൾ മനസ്സ് ക്ഷീണിക്കാം, വേദനിക്കാം, കരയാം. ആ വികാരങ്ങളെ തള്ളിക്കളയാതെ ഞാനിപ്പോൾ എന്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് സ്വയം അംഗീകരിക്കുന്നത് തന്നെ healing ന്റെ ആദ്യപടിയാണ്.
കുറ്റബോധമില്ലാതെ വിശ്രമിക്കുക
ഒരുപാട് ആളുകൾക്ക് വിശ്രമിക്കുന്നത് പോലും ഒരു കുറ്റം പോലെ തോന്നാറുണ്ട്. പക്ഷേ വിശ്രമം ഒരു luxury അല്ല… അത് മനസ്സിനും ശരീരത്തിനും ആവശ്യമായ care ആണ്. കുറച്ച് സമയം അവനവനായി മാറ്റിവെക്കുന്നത് സ്വാർത്ഥതയല്ല.
ആവശ്യമുള്ളപ്പോൾ സഹായം തേടുക
എല്ലാ മുറിവുകളും നമുക്ക് ഒറ്റയ്ക്ക് ഭേദമാക്കാൻ കഴിയണമെന്നില്ല. ചിലപ്പോൾ ഒരു സുഹൃത്ത്, ഒരു കൗൺസിലർ, ഒരു സ്വകാര്യമായ സംഭാഷണം… ഇതൊക്കെ മനസ്സിന് വലിയ ആശ്വാസമാകാം. സഹായം തേടുന്നത് ബലഹീനതയല്ല; അത് self-respect ആണ്.
നമ്മളിൽ പലരും ഇന്നും ഉള്ളിലെ ആ ചെറിയ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ കാത്തിരിക്കുകയാണ്.
“നീ വിലപ്പെട്ടവളാണ്…
നിന്റെ വികാരങ്ങൾ സത്യമാണ്…
നിനക്കും സ്നേഹവും സമാധാനവും അർഹമാണ്…”
എന്ന് ആരെങ്കിലും പറയാൻ.
ആ ശബ്ദം ഇനി പുറത്തുനിന്ന് മാത്രം വരേണ്ടതില്ല.
അത് നമ്മുടെ ഉള്ളിൽ നിന്നും സ്വയം ആകാം.
Healing begins the moment we stop fighting ourselves and start holding ourselves with compassion.

AROHA Wellness
089212 60124

Anxiety Iceberg  എന്ന ആശയം നമ്മെ ഓർമ്മിപ്പിക്കുന്നത്, ഒരാളുടെ മനസ്സിലെ സംഘർഷങ്ങൾ പലപ്പോഴും പുറമേ കാണുന്നതിനെക്കാൾ വളരെ ആ...
02/06/2026

Anxiety Iceberg എന്ന ആശയം നമ്മെ ഓർമ്മിപ്പിക്കുന്നത്, ഒരാളുടെ മനസ്സിലെ സംഘർഷങ്ങൾ പലപ്പോഴും പുറമേ കാണുന്നതിനെക്കാൾ വളരെ ആഴത്തിലാണെന്നതാണ്.
പുറത്ത് കാണുന്നത് ചെറിയ അസ്വസ്ഥത, ഉത്സാഹക്കുറവ്, ഒഴിഞ്ഞുമാറൽ, നെഗറ്റീവ് ചിന്തകൾ എന്നിവയായിരിക്കാം. പക്ഷേ അതിന്റെ പിന്നിൽ ഭയം, നിരാകരണത്തെക്കുറിച്ചുള്ള ആശങ്ക, അമിതചിന്ത, മാനസിക തളർച്ച, ശരീര അസ്വസ്ഥതകൾ തുടങ്ങിയ പല കാര്യങ്ങളുമുണ്ടാകാം.
അതുകൊണ്ട് തന്നെ, ഓരോരുത്തരോടും കൂടുതൽ കരുതലോടെയും മനസ്സിലാക്കിയും പെരുമാറേണ്ടത് വളരെ പ്രധാനമാണ്. പലരും അവരുടെ വേദനകൾ ആരുമറിയാതെ കൊണ്ടു നടക്കുന്നുണ്ടാകാം.
സ്വന്തം മനസ്സിനോടും നമുക്ക് ദയയുണ്ടാകണം കാരണം നമ്മൾ പുറത്തുകാണിക്കുന്നതിലുപരി ഒരുപാട് കാര്യങ്ങൾ നമ്മുടെയുള്ളിൽ നടക്കുന്നു.

https://www.facebook.com/share/1DBNqWg4kS/

ഇന്നത്തെ അതിവേഗ ജീവിതത്തിൽ പലരും നേരിടുന്ന ഒരു സാധാരണ മാനസിക അവസ്ഥയാണ് Overthinking ഒരേ കാര്യത്തെ വീണ്ടും വീണ്ടും ചിന്തി...
24/05/2026

ഇന്നത്തെ അതിവേഗ ജീവിതത്തിൽ പലരും നേരിടുന്ന ഒരു സാധാരണ മാനസിക അവസ്ഥയാണ് Overthinking ഒരേ കാര്യത്തെ വീണ്ടും വീണ്ടും ചിന്തിച്ച് മനസ്സിനെ ക്ഷീണിപ്പിക്കുന്നതാണത്.
എന്തായിരിക്കും സംഭവിക്കുക?, ഞാൻ ശരിയായി പറഞ്ഞോ? അവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കും?
അവർ എന്നെക്കുറിച്ച് ആണോ സംസാരിച്ചത്, എന്നിങ്ങനെ തുടർച്ചയായി ചിന്തകൾ കറങ്ങിക്കൊണ്ടിരിക്കും.
പക്ഷേ അതിരുകടന്ന ചിന്ത, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് പകരം, അവയെ കൂടുതൽ വലുതാക്കി മാറ്റും

ഓവർതിങ്കിംഗ് പതിയെ മനസ്സിനെയും ശരീരത്തെയും ബാധിക്കാൻ തുടങ്ങും.
ചെറിയ കാര്യങ്ങൾ പോലും വലിയ പ്രശ്നമായി തോന്നാം
ഉറക്കക്കുറവ് അനുഭവപ്പെടാം
തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടാകും
ആത്മവിശ്വാസം കുറയാം
ഭയം, ആശങ്ക, മാനസിക ക്ഷീണം എന്നിവ വർധിക്കാം
ഇപ്പോഴുള്ള നിമിഷം ആസ്വദിക്കാൻ പോലും കഴിയാതെ പോകാം
ചിന്തകൾ ആവർത്തിക്കുന്നത് മനസ്സിനെ കൂടുതൽ കുടുക്കുകയാണ് ചെയ്യുന്നത്.

ചിന്തകൾ നിയന്ത്രണം വിട്ടുപോകുമ്പോൾ, ആദ്യം ചെയ്യേണ്ടത് ചിന്തിക്കുന്നത് നിർത്തലാണ്.
ആഴത്തിൽ ശ്വാസം എടുക്കുക.
മനസ്സിന് ചെറിയൊരു ഇടവേള നൽകുക.

“ഇപ്പോൾ ഞാൻ എന്താണ് ചിന്തിക്കുന്നത്?”
“ഈ ചിന്ത എനിക്ക് സഹായകരമാണോ?”
എന്ന് സ്വയം ചോദിക്കുക.
നമ്മുടെ ചിന്തകളെ നിരീക്ഷിക്കാൻ പഠിക്കുമ്പോൾ, അവയുടെ ശക്തി കുറയാൻ തുടങ്ങും.
ചിന്തകളിൽ കുടുങ്ങി നിൽക്കുന്നതിനുപകരം ശ്രദ്ധയെ മറ്റൊരിടത്തേക്ക് തിരിക്കുക.

നടക്കാൻ പോകുക
സംഗീതം കേൾക്കുക
എഴുതി വയ്ക്കുക
വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുക
ഇഷ്ടമുള്ള പ്രവർത്തികളിൽ ഏർപ്പെടുക
ചിന്തകളിൽ നിന്ന് ഒളിച്ചോടുകയല്ല അവയിൽ മുങ്ങിപ്പോകാതിരിക്കുക എന്നതാണ്.
ഓരോ ചിന്തയും സത്യമാകണമെന്നില്ല.
ഓരോ ഭയവും യാഥാർത്ഥ്യമാകണമെന്നില്ല.
മനസ്സിന് വിശ്രമം നൽകാനും, “ഇപ്പോൾ” ഈ നിമിഷത്തിൽ ജീവിക്കാനും നമ്മൾ പഠിക്കണം.
സമാധാനം എന്നത് എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നതല്ല.
അവയെ അതിരുകടന്ന് ചിന്തിക്കാതെ നേരിടാൻ കഴിയുന്ന അവസ്ഥയാണ്.

Your mind deserves peace too.

Address

AROHA Wellness Near Changampuzha Park
Kochi
682024

Website

Alerts

Be the first to know and let us send you an email when AROHA Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share