REACH Mental health Counselling center

REACH Mental health Counselling center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from REACH Mental health Counselling center, Mental Health Service, Kodungallur.

Counseling psychology clinicലെ പല പ്രശ്നങ്ങളെയും പരിശോധിച്ചാൽ മനസിലാവും എല്ലാത്തിന്റെയും പിന്നിൽ ഒരു ആത്മവിശ്വാസത്തിന്റെ...
20/07/2023

Counseling psychology clinicലെ പല പ്രശ്നങ്ങളെയും പരിശോധിച്ചാൽ മനസിലാവും എല്ലാത്തിന്റെയും പിന്നിൽ ഒരു ആത്മവിശ്വാസത്തിന്റെ കുറവാണുള്ളത്. ആത്മവിശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകൾ നമ്മുടെ കാഴ്ച്ചപ്പാടുകളേയും ജീവിത നിലപാടുകളെയും സാമൂഹ്യ ബന്ധങ്ങളെയും മാത്രമല്ല, പെരുമാറ്റങ്ങളേയുമൊക്കെ ആഴത്തിൽ സ്വാധീനിക്കുന്നു.

😍ആത്മവിശ്വാസത്തിന്റെ ഏണിപ്പടികൾ

ആത്മവിശ്വാസമെന്നത് ഒരാൾക്ക് ജനിക്കുമ്പോളേ കിട്ടുന്ന ഒരു വരമല്ല. വളർന്നുവരുന്ന സാഹചര്യങ്ങളും കുടുംബബന്ധങ്ങളുമൊക്കെ ആത്മവിശ്വാസത്തിനു കരുത്തു പകരുമെങ്കിലും ആത്മവിശ്വാസമെന്നത് ഒരുവൻ സ്വയം പരിശ്രമത്തിലൂടെ നേടിയെടുക്കേണ്ട ഒരു കഴിവാണ്. വീണും എണീറ്റും പിന്നെയും വീണുമൊക്കെയല്ലാതെ എങ്ങിനെയാണ് ഒരു കുട്ടി നടക്കാൻ പഠിക്കുക? ഒരിക്കൽ വീണതുകൊണ്ട് കുട്ടി പിന്നീട് നടക്കാൻ മടിച്ചാൽ എന്താകും അവസ്ഥ?......

എന്നെ ഞാൻ അറിയാതെ പോകരുത്.....

കുറവുകളില്ലാത്തവരായി ആരുമുണ്ടാകില്ല. പക്ഷെ കുറവുകൾക്കൊപ്പം കഴിവുകളും ഉണ്ടെന്നത് മറക്കരുത്. ചില കുറവുകൾ പരിഹരിക്കുക പ്രയാസമാണ്. മാറ്റാൻ പറ്റാത്ത ഇത്തരം പ്രയാസങ്ങളെ പഴിച്ചിട്ടെന്തു കാര്യം? ജീവിതമെന്തിനു പരിഭവിച്ച് തീർക്കണം? ആരും സ്വന്തം ജീവിതം കണക്കു പറഞ്ഞ് മേടിക്കുന്നതല്ല. യാദൃശ്ചിക ഭാഗ്യമായി കിട്ടിയതാണ് ജീവൻ. തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നെങ്കിൽ നാം അങ്ങിനെയല്ലേ ചെയ്യൂ? അപ്പൊ പിന്നെ ദാനം കിട്ടിയ പശുവിന്റെ വായിൽ പല്ലുണ്ടോ എന്ന് നോക്കേണ്ടതുണ്ടോ? ഇത്തിരി കറുത്തിട്ടാണെങ്കിലും, പൊക്കം ഇത്തിരി കുറഞ്ഞിരുന്നാലും, ഞാൻ ജീവിച്ചിരിക്കുന്നല്ലൊ. ഈ ലോകത്തിന്റെ ഭാഗമായിരിക്കുന്നല്ലോ. ലാഭം തന്നെ. സ്വയം അറിയുക. കഴിവുകളേയും, കുറവുകളെയും. .....ശരിയായ അറിവ് ആത്മ വിശ്വാസത്തിന്റെ അടിത്തറയാണ്......

എനിക്ക് ഞാൻ തന്നെ കൂട്ട് ❤️love urself

അറിവുകൾ മാത്രം ആത്മ വിശ്വാസം
പകരണം എന്നില്ല. ചില അറിവുകൾ നമ്മെ അരക്ഷിതരാക്കുകയും ചെയ്യും. ഞാൻ ഞാനായിരിക്കുന്നതിൽ സംതൃപ്തി ഇല്ലാത്തവരാണ് ആത്മവിശ്വാസം കുറവുള്ളവരാകുന്നത്. എന്നെപ്പോലെ മറ്റൊരാളില്ല. അതാണ്‌ എന്റെ തനിമ. ആ തനിമയെ കുറവുകളോടും നിറവുകളോടും കൂടി അംഗീകരിക്കാൻ കഴിയട്ടെ. ഈ ലോകത്തിലെ ഏറ്റവും കഴിവുള്ളവൻ ഞാനല്ല. ഏറ്റവും കഴിവു കുറഞ്ഞവനും ഞാനല്ല. ഞാൻ ഞാനാണ്. എനിക്ക് എന്നെ ഇഷ്ട്ടവുമാണ്.

വാചാലമായ ആത്മഭാഷണം...self talk

പുറമേ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ എല്ലാവരും സ്വയം സംസാരിക്കുന്നവരാണ്‌. ആത്മ വിശ്വാസം വളരുകയോ തളരുകയോ ചെയ്യുന്നത് സ്വയം നടത്തുന്ന ഈ സംഭാഷണത്തിലൂടെയാണ്. നമ്മുടെ തന്നെ ചിന്തകളെ വീക്ഷിച്ചാൽ മനസ്സിലാകും, പലപ്പോഴും നമ്മൾ ഉള്ളിൽ പഴിക്കുകയും നിഷേധത്തിന്റെയും സ്വയം വിമർശനത്തിന്റെയും സംഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നവരാണ്. മറ്റുള്ളവർ നമ്മെ പഴിക്കുന്നതിലേറെ നാം നമ്മെത്തന്നെ പഴിക്കുന്നു. മറ്റുള്ളവർ നമ്മെ താഴ്ത്തുന്നതിലേറെ നാം നമ്മെ തന്നെ ഇകഴ്ത്തുന്നു.

ജീവിതത്തിലും നിയമം അതുതന്നെയാണ് :

നിങ്ങൾ പ്രേതങ്ങളെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ അവ പ്രത്യക്ഷപ്പെട്ടേ ഒക്കു. ചിന്തിക്കുന്നത് നിങ്ങൾക്ക് കാണാനാവും : നിങ്ങൾ ശത്രുക്കളെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ നിങ്ങളവരെ സൃഷ്ടിക്കും. നിങ്ങൾ സ്നേഹിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ചുറ്റും സ്നേഹം പ്രത്യക്ഷമാകും; നിങ്ങൾ വെറുക്കുകയാണെങ്കിൽ വെറുപ്പ് പ്രത്യക്ഷമാകും. നിങ്ങൾ ചിന്തിക്കുന്നതെന്തും സവിശേഷമായ ഒരു നിയമപ്രകാരം നിറവേറ്റിക്കൊണ്ടിരിക്കുന്നു. നിങ്ങൾ യാതൊന്നും ചിന്തിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് യാതൊന്നും സംഭവിക്കുന്നില്ല.

💪💪ആത്മ വിശ്വാസത്തിനു കുറുക്കു വഴിയില്ല. മാനം കെടാൻ, കളിയാക്കപ്പെടാൻ, പരാജയപ്പെടാൻ നമ്മുടെ മനസ്സിനെ വിട്ടു കൊടുക്കുക.ഇന്നല്ലെങ്കിൽ നാളെ നമ്മുടെ മനസ്സ് നട്ടെല്ലുള്ളതാകും. നമ്മളും ആത്മ വിശ്വാസമുള്ളവരാകും.💪💪

06/07/2023

Address

Kodungallur
680669

Opening Hours

Saturday 9am - 5pm
Sunday 9am - 5pm

Telephone

+918089150660

Website

Alerts

Be the first to know and let us send you an email when REACH Mental health Counselling center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to REACH Mental health Counselling center:

Shortcuts

Share