Ministry Health Of Foreign Vacancy

Ministry Health Of Foreign Vacancy Pls like our page

വഴി ഒരുക്കി സഹകരിക്കുക 🙏
29/07/2026

വഴി ഒരുക്കി സഹകരിക്കുക 🙏

 #സൗദിയിൽ പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ തട്ടിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വിളിച്ച് OTP നമ്പർ കൈക്കലാക്കി...
28/07/2026

#സൗദിയിൽ പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ തട്ടിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വിളിച്ച് OTP നമ്പർ കൈക്കലാക്കി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുന്ന സംഘം സജീവം. അബ്ഹയിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാർ ഇതിനകം തട്ടിപ്പിനിരയായി. OTP, Nafath, Absher അംഗീകാരങ്ങൾ എന്നിവ ഒരിക്കലും മറ്റൊരാൾക്കും കൈമാറരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് ഫോൺ വിളിക്കുകയും OTP നമ്പർ കൈപ്പറ്റി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഘങ്ങൾ സജീവമാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം അബ്ഹയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാർ ഇത്തരം തട്ടിപ്പിന് ഇരയായി. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച തട്ടിപ്പുകാർ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ച് OTP നമ്പർ ആവശ്യപ്പെടുകയായിരുന്നു. OTP പങ്കുവെച്ചതോടെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമായി.

ഇത്തരം രീതിയിൽ നിരവധി പ്രവാസികൾ തട്ടിപ്പിനിരയായതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. OTP, ബാങ്ക് വെരിഫിക്കേഷൻ കോഡ്, Nafath അല്ലെങ്കിൽ Absher അംഗീകാര അഭ്യർഥനകൾ എന്നിവ ഒരിക്കലും മറ്റൊരാൾക്കും കൈമാറരുതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സോഷ്യൽ മീഡിയ വഴിയും ഫോൺ കോളുകളിലൂടെയും നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ കോളുകൾ ലഭിച്ചാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

 #കാൽവേദനയും ഞരമ്പുകൾ തടിച്ചു വീർക്കുന്നതും അവഗണിക്കരുത്; ഇത് വാരിക്കോസ് വെയിൻ ആകാം! നമ്മളിൽ പലരെയും അലട്ടുന്ന ഒരു പ്രധാ...
11/07/2026

#കാൽവേദനയും ഞരമ്പുകൾ തടിച്ചു വീർക്കുന്നതും അവഗണിക്കരുത്; ഇത് വാരിക്കോസ് വെയിൻ ആകാം!
നമ്മളിൽ പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വാരിക്കോസ് വെയിൻ (Varicose Veins). ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ഞരമ്പുകളിലെ വാൽവുകളുടെ പ്രവർത്തനം മന്ദഗതിയിലാകുമ്പോഴാണ് രക്തം കാലുകളിൽ കെട്ടിക്കിടന്ന് ഞരമ്പുകൾ നീലനിറത്തിൽ തടിച്ചു വീർക്കുന്നത്.
പ്രധാന ലക്ഷണങ്ങൾ:
കാലുകളിൽ ഉണ്ടാകുന്ന അസഹനീയമായ വേദനയും ഭാരക്കൂടുതലും (Aching & Heaviness)
കാലിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് പോലുള്ള അനുഭവം (Throbbing Pain)
രാത്രികാലങ്ങളിൽ കാലുകളിലുണ്ടാകുന്ന മസിൽ കയറ്റം അഥവാ ഉളുക്ക് (Muscle Cramping)
ഞരമ്പുകൾ തടിച്ച ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിലും തടിപ്പും (Itching)
ലളിതമായ ചില പരിഹാരമാർഗ്ഗങ്ങൾ:
1. വ്യായാമം ശീലമാക്കുക: ദിവസവും കൃത്യമായി നടക്കുന്നത് കാലുകളിലെ രക്തപ്രവാഹം വർദ്ധിപ്പിക്കാൻ സഹായിക്കും.
2. ഭാരം നിയന്ത്രിക്കുക: ശരീരഭാരം കൂടുന്നത് കാലുകളിലെ ഞരമ്പുകൾക്ക് മേൽ അമിത സമ്മർദ്ദം ഉണ്ടാക്കും. അതിനാൽ ഭാരം നിയന്ത്രിച്ചു നിർത്തുക.
3. കാലുകൾ ഉയർത്തി വെക്കുക: വിശ്രമിക്കുമ്പോഴോ ഉറങ്ങുമ്പോഴോ കാലുകൾ ഹൃദയത്തിന്റെ ലെവലിനേക്കാൾ അല്പം ഉയരത്തിൽ (ഒരു തലയിണ വെച്ച്) ഉയർത്തി വെക്കുന്നത് രക്തപ്രവാഹം സുഗമമാക്കും.
4. തുടർച്ചയായ നിൽപ്പ് ഒഴിവാക്കുക: ഒരേ നിൽപ്പോ ഇരിപ്പോ ദീർഘനേരം തുടരാതിരിക്കുക. ഇടയ്ക്കിടെ നടക്കാൻ ശ്രദ്ധിക്കുക.
5. കംപ്രഷൻ സ്റ്റോക്കിംഗ്സ് (Compression Stockings): ഡോക്ടറുടെ നിർദ്ദേശപ്രകാരം കാലുകളിൽ കൃത്യമായ സമ്മർദ്ദം നൽകുന്ന പ്രത്യേക തരം സോക്സുകൾ ഉപയോഗിക്കുന്നത് രക്തം കെട്ടിക്കിടക്കുന്നത് തടയും

ശ്രദ്ധിക്കുക: ലക്ഷണങ്ങൾ കഠിനമാവുകയോ, കാലുകളിൽ കറുത്ത പാടുകളോ വ്രണങ്ങളോ (Ulcers) രൂപപ്പെടുകയോ ചെയ്താൽ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം ഒരു വാസ്കുലാർ സർജനെ (Vascular Surgeon) കണ്ട് കൃത്യമായ ചികിത്സ (Laser treatment, Sclerotherapy മുതലായവ) തേടേണ്ടതാണ്.

 #കുവൈറ്റിൽ ചരിത്ര നേട്ടം; മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയിൽ അതിവേഗ വീണ്ടെടുക്കൽ പ്രോട്ടോക്കോൾ വിജയകരമായി നടപ്പാക്കി അൽ-...
09/07/2026

#കുവൈറ്റിൽ ചരിത്ര നേട്ടം; മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയിൽ അതിവേഗ വീണ്ടെടുക്കൽ പ്രോട്ടോക്കോൾ വിജയകരമായി നടപ്പാക്കി അൽ-റാസി ആശുപത്രി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ മേഖലയ്ക്ക് അഭിമാനകരമായ നേട്ടവുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പ്രമുഖ അസ്ഥിരോഗ ചികിത്സാ കേന്ദ്രമായ അൽ-റാസി ആശുപത്രിയിലെ ഓർത്തോപീഡിക് സർജറി വിഭാഗം മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ അതിവേഗ വീണ്ടെടുക്കൽ പ്രോട്ടോക്കോൾ വിജയകരമായി നടപ്പിലാക്കി. ദേശീയ തലത്തിൽ തന്നെ ഈ അത്യാധുനിക മെഡിക്കൽ പ്രോട്ടോക്കോൾ ആദ്യമായാണ് വിജയകരമായി പ്രയോഗിക്കുന്നത്.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ, അൽ-റാസി ആശുപത്രിയിലെ അസ്ഥിരോഗ-ജോയിന്റ് റീപ്ലേസ്‌മെന്റ് സർജറി വിദഗ്ദ്ധനായ ഡോ. ഹമദ് അൽ അനേസി ഈ ചരിത്ര നേട്ടത്തെക്കുറിച്ച് വിശദീകരിച്ചു. ആഗോളതലത്തിലെ ഏറ്റവും പുതിയ മെഡിക്കൽ രീതികൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് ഈ പ്രോട്ടോക്കോൾ നടപ്പാക്കിയിട്ടുള്ളതെന്നും ഇത് കുവൈറ്റിന്റെ ആരോഗ്യ മേഖല കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് മുൻപ് ആരംഭിച്ച്, ശസ്ത്രക്രിയയ്ക്കിടയിലും അതിനുശേഷവും തുടരുന്ന ഒരു സംയോജിത ചികിത്സാ രീതിയാണിത്. രോഗിക്ക് അനുഭവപ്പെടുന്ന വേദന പരമാവധി കുറയ്ക്കുക, ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന സങ്കീർണ്ണതകൾ പരിമിതപ്പെടുത്തുക, രോഗിയുടെ ചലനശേഷി അതിവേഗം വീണ്ടെടുക്കുക എന്നിവയാണ് ഈ രീതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ഈ പുതിയ സമീപനത്തിലൂടെ, ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗികൾക്ക് സ്വന്തം കാലിൽ നിൽക്കാനും നടക്കാനും സാധിച്ചു എന്ന് ഡോ. അൽ അനേസി ചൂണ്ടിക്കാട്ടി. കൃത്യമായ മെഡിക്കൽ വിലയിരുത്തലുകൾ പൂർത്തിയാക്കി, രോഗിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷം ശസ്ത്രക്രിയ നടന്നു അതേ ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നത് ഈ പ്രോട്ടോക്കോളിന്റെ വലിയ സവിശേഷതയാണ്.

 #ദുബായിൽ നിന്നു നാട്ടിലേക്ക് മടങ്ങുകയായിരുന്ന പൂജ എന്ന മലയാളി നേഴ്സ് വിമാനത്തിനുള്ളിൽ താരമായി ദുബായിൽ നിന്ന് തിരുവനന്തപ...
08/07/2026

#ദുബായിൽ നിന്നു നാട്ടിലേക്ക് മടങ്ങുകയായിരുന്ന പൂജ എന്ന മലയാളി നേഴ്സ് വിമാനത്തിനുള്ളിൽ താരമായി

ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം
യുഎഇയിലെ റാസൽഖൈമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കൊല്ലം പരവൂർ സ്വദേശിനിയായ പൂജ, വിമാനം പറന്നുയർന്ന് അല്പം കഴിഞ്ഞപ്പോഴാണ് അടിയന്തര വൈദ്യസഹായം തേടിയുള്ള അനൗൺസ്മെന്റ് കേട്ടയുടനെ, പൂജ ക്യാബിൻ ക്രൂവിന് അരികിലേക്ക് ഓടിയെത്തിയത്.

ചികിത്സ കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു വനിതാ യാത്രക്കാരിക്ക് വിമാനത്തിനുള്ളിൽ വെച്ച് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും അവർ പൂർണ്ണമായും ബോധം കെടുന്ന അവസ്ഥയിൽ എത്തുകയുമായിരുന്നു.

പൂജ ഉടൻ തന്നെ അവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകുകയും തട്ടിവിളിച്ച് ഉണർത്തി വെള്ളം കൊടുക്കുകയും ചെയ്തു
കടുത്ത ഭയം കാരണം ആ സ്ത്രീ തണുത്തുവിറയ്ക്കാൻ തുടങ്ങിയപ്പോൾ ക്യാബിൻ ക്രൂവിന്റെ സഹായത്തോടെ അവരുടെ കൈകാലുകൾ തിരുമ്മി ചൂടാക്കാനും മാനസികമായി ധൈര്യം പകരാനും പൂജ പ്രത്യേകം ശ്രദ്ധിച്ചു.

യാത്രാക്കാരിയുടെ അവസ്ഥ കണ്ട് വിമാനം മറ്റേതെങ്കിലും വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കണോ എന്ന് ക്യാബിൻ ക്രൂ ആശങ്കപ്പെട്ടെങ്കിലും ,തന്റെ പ്രൊഫഷണൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൂജ ധൈര്യപൂർവ്വം അതിന്റെ ആവശ്യമില്ലെന്ന് നിർദ്ദേശിക്കുകയായിരുന്നു ..

വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് പൂജ വീണ്ടും ആ യാത്രക്കാരിയുടെ അടുത്തെത്തി സുഖവിവരങ്ങൾ അന്വേഷിച്ചു. ആ സമയത്ത് ഭയമെല്ലാം മാറി ആ മുഖത്തുണ്ടായ ആശ്വാസച്ചിരിയും തന്നെ ചേർത്തുപിടിച്ച് അവർ പറഞ്ഞ നന്ദിയുമാണ് ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് പൂജ വിനയത്തോടെ ഓർക്കുന്നു.

വിമാനത്തിനുള്ളിൽ വെച്ച് തന്നെ താങ്ക്സ് കാർഡ് സമ്മാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും ഈ മലയാളി നഴ്സിനെ ആദരിച്ചു.
സ്വന്തം സൗകര്യങ്ങൾ മാറ്റിവെച്ച് സഹയാത്രികയുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന പൂജ ഇപ്പോൾ സോഷ്യൽ മീഡിയ യിലും വൈറൽ ആണ്
.അഭിനന്ദനങ്ങൾ

 #തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഇക്രയിലേക്കാണ് ആംബുലൻസ് പോകുന്നത്. തിരുനെൽവേലി സ്വദേശിയായ കുട്ടി മരി...
06/07/2026

#തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഇക്രയിലേക്കാണ് ആംബുലൻസ് പോകുന്നത്. തിരുനെൽവേലി സ്വദേശിയായ കുട്ടി മരിച്ചത് സൈക്കിളിൽ ആംബുലൻസ് ഇടിച്ച്

മൂക്കൊലിപ്പിന്റെ സൂചന 🩺👨‍⚕️  #ഭാമീസ്വ്ളോഗ്
21/06/2026

മൂക്കൊലിപ്പിന്റെ സൂചന 🩺👨‍⚕️ #ഭാമീസ്വ്ളോഗ്

 #കെ.എസ്.ആർ.ടി.സി യാത്ര സ്ത്രീകൾക്ക് സൗജന്യമായാൽ നഴ്സിംഗ് സമൂഹത്തിന് വലിയ ഗുണം ചെയ്യും.90% വനിതകൾ തൊഴിലെടുക്കുന്ന മേഖലയാ...
16/05/2026

#കെ.എസ്.ആർ.ടി.സി യാത്ര സ്ത്രീകൾക്ക് സൗജന്യമായാൽ നഴ്സിംഗ് സമൂഹത്തിന് വലിയ ഗുണം ചെയ്യും.90% വനിതകൾ തൊഴിലെടുക്കുന്ന മേഖലയായതുകൊണ്ടും, അനിയന്ത്രിതമായി പെട്രോൾ-ഡീസൽ വർദ്ധനവ് ഉണ്ടാകുന്നതിനാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് ശുഭപ്രതീക്ഷയോടെ നഴ്സിംഗ് സമൂഹം...

Jasminsha Manthadathil

🙏🙏
12/05/2026

🙏🙏

Address

Kollam

Website

Alerts

Be the first to know and let us send you an email when Ministry Health Of Foreign Vacancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category