30/08/2025
ആരോഗ്യത്തിന് വേണ്ടിയാണ് നമ്മൾ ഭക്ഷണം തിരഞ്ഞെടുത്തു കഴിക്കുന്നത്... പക്ഷേ ഈ തിരഞ്ഞെടുപ്പ് അധികമാകുമ്പോൾ അത് ആരോഗ്യത്തിനു ഹാനികരമാകുന്നു.
ചിലർ ഭക്ഷണ കാര്യത്തിൽ അത്യധികമായ ശുദ്ധിയും ആരോഗ്യവശവും മാത്രം കണക്കിലെടുക്കുന്നത് ഒരു ഭക്ഷണ മാനസികാരോഗ്യ പ്രശ്നം ആണ്. ഇതിനെ 'ഓർത്തോ റെക്സിയ നേർവോസ' എന്ന് പറയുന്നു.
ഇവർ ഭക്ഷണം "ശുദ്ധം അല്ലെങ്കിൽ കഴിക്കില്ല" എന്ന നിലപാടിലാണ്.
ഇവരുടെ അതിജീവനത്തിന് വേണ്ട ആരോഗ്യശീലങ്ങൾ ആരോഗ്യത്തിനു തന്നെ തടസ്സം ആയി മാറുന്നു.
⚠️ പ്രധാന ലക്ഷണങ്ങൾ
✅ എല്ലാ ഭക്ഷണത്തിനും കൂടുതൽ പഠനവും വിമർശനവും
✅ പുറത്തുനിന്നുള്ള ഭക്ഷണം മുഴുവനായി ഒഴിവാക്കൽ
✅ കൂടെ ഭക്ഷിക്കുന്നവർക്ക് കഠിനമായ നിയന്ത്രണം
✅ആരോഗ്യകരമായ ഭക്ഷണം കിട്ടിയില്ലെങ്കിൽ കുറ്റബോധം
✅ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക, നിരന്തരം ചിന്തകൾ
മാനസികമായി എങ്ങിനെ ബാധിക്കുന്നു?
✅സാമൂഹികമായി അകലം പാലിക്കുന്നു.
✅ഭക്ഷണത്തിൽ മാത്രം കേന്ദ്രീകൃതമായ ജീവിതം.
✅ഭക്ഷണം തൊട്ടുനോക്കാനും, മോശമെന്നു തോന്നിയാൽ ആ ഭക്ഷണം അകറ്റാനുമുള്ള ശക്തമായ ആസക്തികൾ.
ഉദാഹരണങ്ങൾ
✅സ്വയം തയ്യാറാക്കാത്തതെന്തും ഒഴിവാക്കുക
✅തിളച്ച വെള്ളത്തിൽ മാത്രം പച്ചക്കറികൾ കഴുകാനുള്ള പ്രവണത
✅ഓർഗാനിക് അല്ലെങ്കിൽ കഴിക്കില്ല
✅ദിവസവും പലവട്ടം ഭക്ഷണ പട്ടിക പരിശോധിക്കുക
✅ഭക്ഷണം കഴിക്കുന്നതേ ഭയപ്പാടുണ്ടാക്കുന്ന ഒരു കാര്യമാകുന്നു.
ചികിത്സ:
✅സൈക്കോതെറാപ്പി (CBT)
✅മൈൻഡ്‌ഫുള്‍ ഈറ്റിംഗ് പരിശീലനം
ഹോമിയോപ്പതിക്ക് വ്യക്തിഗതമാക്കിയ സമഗ്ര ചികിത്സ വഴി മേൽപ്പറഞ്ഞ രോഗാവസ്ഥ പരിഹരിക്കാൻ കഴിയും. ഇതിനായി ഒരു അംഗീകൃത ഹോമിയോപ്പതി ഡോക്ടറുടെ ചികിത്സ തേടുക.
ആരോഗ്യശീലങ്ങൾ എപ്പോഴെങ്കിലും മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെങ്കിൽ, അത് ആരോഗ്യകരമല്ല.അതിന് ചികിത്സ കൂടിയേ തീരൂ.