Blood bank , Govt medical college, kottayam

Blood bank , Govt medical college, kottayam Govt medical college, blood bank

ലോക വനിത ദിനത്തോടനുബന്ധിച്ച് കൂട്ടം  ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ്.ക്യാമ്പിന് ഡോക്ടർ ചിത്ര  ജെയിംസ...
11/03/2026

ലോക വനിത ദിനത്തോടനുബന്ധിച്ച് കൂട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ്.
ക്യാമ്പിന് ഡോക്ടർ ചിത്ര ജെയിംസ് അഭിനന്ദനങ്ങൾ അറിയിക്കുകയും ഡോ.ജ്യോതിസ് പി. ഡോ. അഞ്ജന മോഹൻ, ഡോ. മിലി എസ്. രക്തം ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
എല്ലാവർഷവും പതിവായി വനിതാ ദിനത്തിൽ കൂട്ടം ചാരിറ്റബിൾ സൊസൈറ്റി രണ്ടാം സന്നദ്ധ രക്തദാനം ചെയ്തുവരുന്നു.പങ്കെടുത്ത എല്ലാവർക്കും സൊസൈറ്റി ഭാരവാഹികൾക്കും ബ്ലഡ് സെൻ്ററിൻ്റെ നന്ദി അറിയിക്കുന്നു.

വനിതാ ദിനത്തോടനുബന്ധിച്ച് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ നടത്തിയ  രക്ത ദാന ക്യാമ്പ് 30 - അധികം പേര് പങ്കെടുത്തു. പ്രസ്തുത ...
08/03/2026

വനിതാ ദിനത്തോടനുബന്ധിച്ച് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ നടത്തിയ രക്ത ദാന ക്യാമ്പ് 30 - അധികം പേര് പങ്കെടുത്തു. പ്രസ്തുത ക്യാമ്പിന് ഡോ. ചിത്ര ജയിംസ് നേതൃത്വം നൽകി. ഡോ.
ജ്യോതി പി., ഡോ. അഞ്ജന മോഹൻ, ഡോ. മിലി എസ് എന്നിവർ രക്തദാനം നടത്തിയ നേതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു.

കെഎസ്എഫ്ഇ എംപ്ലോയിസ് അസോസിയേഷൻ ഭാരവാഹികൾ രക്തദാനം നടത്തിയ എല്ലാവർക്കും ബ്ലഡ് സെൻ്ററിൻ്റെ നന്ദി അറിയിക്കുന്നു

കേരളത്തിലെ ആദ്യത്തെ ബ്ലഡ് മൊബൈൽ കോട്ടയം മെഡിക്കൽ കോളേജിന് ലഭിച്ചു.പഴയ ബ്ലഡ് വാൻ കാലഹരണപ്പെട്ടപ്പോൾ  കോട്ടയം മെഡിക്കൽ കോള...
08/03/2026

കേരളത്തിലെ ആദ്യത്തെ ബ്ലഡ് മൊബൈൽ കോട്ടയം മെഡിക്കൽ കോളേജിന് ലഭിച്ചു.

പഴയ ബ്ലഡ് വാൻ കാലഹരണപ്പെട്ടപ്പോൾ കോട്ടയം മെഡിക്കൽ കോളേജിന് കൈത്താങ്ങായത് എം. ആർ. എഫ്. കമ്പനിയാണ്. പുതിയ ബ്ലഡ് മൊബൈൽ തങ്ങളുടെ C S R പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുകയാണ് ഉണ്ടായത്

മെഡിക്കൽ സൂപ്രണ്ട് ഡോ. ടി കെ. ജയകുമാർ, ട്രാൻസ്ഫ്യൂഷൻ വിഭാഗം മേധാവി ഡോ. ചിത്ര ജെയിംസ് , KSBTC ഉദ്യോഗസ്ഥർ, എന്നിവരുടെയെല്ലാം ശ്രമഫലമായിട്ടാണ് ഈ വാൻ നമുക്ക് ലഭിച്ചത്.

മന്ത്രി ശ്രീ വി എൻ വാസവന്റെ സാന്നിധ്യത്തിൽ എംആർഎഫ് - നിന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ജയകുമാർ സാറും ട്രാൻസ്ഫ്യൂഷൻ വകുപ്പ് മേധാവി ഡോ.ചിത്ര ജെയിംസും ബ്ലഡ് മൊബൈൽ ഏറ്റുവാങ്ങി.

ഈ അവസരത്തിൽ,
ഡോ. ജയകുമാർ സാറിനും, മെഡിക്കൽ ഓഫീസേഴ്സിനും, ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോ വൃക്തികളോടുമുള്ള സ്നേഹാദരവ് അർപ്പിക്കുന്നു.

MRF കമ്പനിയോടും അതിലെ ഓരോ ജീവനക്കാരോടും ഉള്ള നന്ദിയും സ്നേഹവും ഈ സമയം അറിയിക്കുന്നു.

✨✨എല്ലാ പ്രിയപ്പെട്ട രക്തദാക്കൾക്കും കോട്ടയം മെഡിക്കൽ കോളേജ്  ബ്ലഡ് സെന്ററിന്റെ പുതുവത്സരാശംസകൾ.✨✨ 🩸2026 - ലെ ആദ്യത്തെ പ...
01/01/2026

✨✨എല്ലാ പ്രിയപ്പെട്ട രക്തദാക്കൾക്കും കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ പുതുവത്സരാശംസകൾ.✨✨
🩸2026 - ലെ ആദ്യത്തെ പ്ലേറ്റ് ലെറ്റ് ദാതാവ് , ശ്രീ ജെറോം ജെ അംബ്രോസിനോടൊപ്പം ബ്ലഡ് സെൻറർ ടീം🩸

ആതുരസേവനരംഗത്തെപ്രശോഭനമാക്കാൻ നിയുക്തരായ ഭാവി ഡോക്ടർമാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🌹 ഇന്ന് രക്തദാനം നിർവ്വഹിച്ച രണ്ടാ...
02/12/2025

ആതുരസേവനരംഗത്തെ
പ്രശോഭനമാക്കാൻ നിയുക്തരായ ഭാവി ഡോക്ടർമാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🌹 ഇന്ന് രക്തദാനം നിർവ്വഹിച്ച രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ഒരുപാട് നന്ദിയർപ്പിക്കട്ടെ... നിങ്ങളുടെ സേവനം പൊതുസമൂഹത്തിന് എന്നും പ്രചോദനമേകട്ടെ.ഈ കുട്ടികൾക്ക് നേതൃത്വം നൽകിയ ഡോ: അജ്ഞന മോഹനും സ്നേഹപൂർവ്വം നന്ദി പറയുന്നു.❣️

14/10/2025

ചങ്ങനാശേരി .എൻ.എസ്.എസ്. ഹിന്ദു കോളേജിൽ വച്ചു നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പിൽ നിന്നും 60 യൂണിറ്റ് രക്തം ശേഖരിച്ചു. ക്യാമ്പിലെ ആദ്യ രക്തം ദാനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ രക്തദാന ക്യാമ്പ് ഉത്ഘാടനം ചെതു. രക്തദാനം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുഴുവൻ ടീമിനും അവരുടെ ഉത്സാഹത്തിനും സഹകരണത്തിനും ബ്ലഡ് സെന്ററിന്റെ അഭിനന്ദനങ്ങൾ.....ഹൃദയം നിറഞ്ഞ നന്ദി!🌷🌷

2025 ദേശീയ സന്നദ്ധ രക്തദാന ദിനം. ജില്ലാതല ഉദ്ഘാടനം  സെമിനാർ , രക്തദാതാക്കൾക്കും സഹകരണ സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും അവാർ...
09/10/2025

2025 ദേശീയ സന്നദ്ധ രക്തദാന ദിനം. ജില്ലാതല ഉദ്ഘാടനം സെമിനാർ , രക്തദാതാക്കൾക്കും സഹകരണ സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും അവാർഡ്. വാർത്തകൾ - മാതൃഭൂമി

2025 ജില്ലാതല ദേശീയ സന്നദ്ധ രക്തദാന ദിനം കോട്ടയം ഗവ.  മെഡിക്കൽ കോളേജ് ആചരിച്ചു. കോട്ടയം, ഒക്ടോബർ 8, 2025: കോട്ടയം ഗവ.  മ...
09/10/2025

2025 ജില്ലാതല ദേശീയ സന്നദ്ധ രക്തദാന ദിനം കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആചരിച്ചു.

കോട്ടയം, ഒക്ടോബർ 8, 2025: കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വകുപ്പ് ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനം ആഘോഷിച്ചു. രാവിലെ 9:30 മുതൽ 11:30 വരെ നടന്ന പരിപാടി, സന്നദ്ധ രക്തദാനത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനും വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

"തടസ്സങ്ങൾ മറികടക്കൽ: സ്ത്രീ രക്തദാനത്തിലെ വെല്ലുവിളികൾ" എന്ന വിഷയത്തിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. ചിത്ര ജെയിംസ് സെമിനാറോടെയാണ് പരിപാടി ആരംഭിച്ചത്.
ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ പഞ്ചായത്തിലെയും കോട്ടയം മുനിസിപ്പാലിറ്റിയിലെ മെഡിക്കൽ കോളേജിനോട് ചേർന്നുള്ള വാർഡുകളിലെയും ആശാ പ്രവർത്തകർ സെമിനാറിൽ പങ്കെടുത്തു.

തുടർന്ന് രാവിലെ 10:30 ന് " സ്ത്രീ രക്തദാതാക്കളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു "

രാവിലെ 11:00 ഡി .സി. എച്ച്. ഓഡിറ്റോറിയത്തിൽ വച്ച് ഡോ. സാം ക്രിസ്റ്റി മാമൻ ആർ എം ഒ മെഡിക്കൽ കോളേജിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡോ.ചിത്ര ജെയിംസ് സ്വാഗതം അറിയിക്കുകയും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, ഉദ്ഘാടനം ചെയ്തു കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ മുഖ്യപ്രഭാഷണം നടത്തി. എൻ എച്ച് എം ജില്ല പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജയചന്ദ്രൻ കേറ്റി ഫെഡറൽ ബാങ്ക് റീജനൽ ഹെഡ് കോട്ടയം ആശംസകൾ അറിയിച്ചു. ഡോ. ജ്യോതിസ് പി. ഡോ. അഞ്ജന മോഹൻ ഡോക്ടർ മിലി എസ്. എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പ്രസംഗിച്ചു.

തുടർന്ന് നിരവധി തവണ സന്നദ്ധ രക്തദാന ക്യാമ്പുകൾ നടത്തിയ കോളേജുകളായ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് ചേർപ്പുങ്കൽ, സെൻ്റ് ബർക്മാൻസ് കോളേജ് ചങ്ങനാശ്ശേരി, കുര്യാക്കോസ് ഏലിയാസ് കോളേജ് മാന്നാനം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ് പാമ്പാടി. എന്നിവർക്കും. അതുപോലെ നിരവധി തവണ സന്നദ്ധ രക്തദാനം നടത്തിയ സ്ത്രീ രക്തദാതാക്കൾ ആയ മഞ്ജു പി ആർ. ശ്രീലത കെ., ജയ് ജോസഫ്, പ്രസീത ഗോപകുമാർ, ജിസ് എബ്രഹാം, അബിത ബി അഭിലാഷ് എന്നിവരെയും ആദരിക്കുകയുണ്ടായി.
സയൻറിഫിക് ഓഫീസർ ശ്രീകല ടി എസ്, ഡിനു സി പി
കൗൺസിലർമാരായ അനൂപ് പി ജെ പ്രവീൺ പി രാജ്. എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
നഴ്സിംഗ് ഓഫീസർമാരായ ഷീബ വർഗീസ് , സുമിൻ മുരളീധരൻ അതുപോലെ
ബ്ലഡ് ബാങ്ക് ടെക്നീഷ്യന്മാരായ ദീപക് ഓമനകുട്ടൻ , രാജേഷ്, ഗോകുൽ, ഗിരിജ എന്നിവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ഡോക്ടർ മിലി എസ് നന്ദി അറിയിച്ചു.

🩸ഒക്ടോബർ 1 - ദേശീയ സന്നദ്ധ രക്ത ദാന ദിനം 🩸എല്ലാ രക്ത ദാതാക്കൾക്കും, രക്തദാന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കു...
01/10/2025

🩸ഒക്ടോബർ 1 - ദേശീയ സന്നദ്ധ രക്ത ദാന ദിനം 🩸
എല്ലാ രക്ത ദാതാക്കൾക്കും, രക്തദാന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കും കോട്ടയം മെഡിക്കൽ കോളേജിന്റെ ആശംസകൾ നേരുന്നു. 🌹

സന്ദേശം :- 🩸"രക്തം നൽകൂ, പ്രതീക്ഷ നൽകൂ, നമുക്ക് ഒന്നിച്ചു ജീവൻ രക്ഷിക്കാം "🩸

Address

Kottayam

Telephone

+914812592287

Website

Alerts

Be the first to know and let us send you an email when Blood bank , Govt medical college, kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Blood bank , Govt medical college, kottayam:

Shortcuts

Share

Category