25/04/2026
1. പ്രസവം enjoy ചെയ്യാൻ പറ്റുന്ന ഒന്ന് ആണോ??
2.ഗർഭകാലത്തും പ്രസവസമയത്തും ഒരു സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, ആ സ്ത്രീ സഹിക്കുന്നു എന്നതുകൊണ്ട് വേദനയും ബുദ്ധിമുട്ടും ഇല്ലാതാകുന്നുണ്ടോ?
3. സുഖപ്രസവം എന്നുള്ള പേര് ശരിയാണോ? നോർമൽ delivery എന്ന് പറഞ്ഞാൽ പോരെ?
4. caesarean ആണെങ്കിൽ വേദന ഇല്ലെന്ന തെറ്റിദ്ധാരണ പലർക്കും ഉണ്ടോ?
5. അമ്മ ആയി എന്ന സന്തോഷം , അല്ലെങ്കിൽ ഒരു കുഞ്ഞിനെ സ്വന്തമായി കിട്ടി എന്ന സന്തോഷംകൊണ്ട് എല്ലാ ബുദ്ധിമുട്ടും വേദനയും മറക്കുകയല്ലേ, അല്ലെങ്കിൽ മറന്നു എന്ന് സ്വയം വിശ്വസിപ്പിക്കുകയല്ലേ എല്ലാ സ്ത്രീകളും ചെയ്യുന്നത്?
6. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ഭർത്താക്കന്മാരും ഭാര്യമാരോട് അനുകമ്പയോടെ പെരുമാറുന്നവരും ഗർഭകാലത്തും പ്രസവസമയത്തും ആവശ്യത്തിന് കരുതൽ നൽകുന്നവരുമാണ്. അവർക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നത് ഈ process എത്രത്തോളം painful ആണെന്ന് നേരിട്ടും videos, സോഷ്യൽ മീഡിയ കണ്ടു മനസ്സിലാക്കിയിട്ടാണ്. അങ്ങനെ ഒരു experience ഉള്ള ഒരു ആണും പറയില്ല പ്രസവം എൻജോയബിൾ ആണെന്ന്.
7. പ്രസവം എന്ജോയ് ചെയ്യാൻ പറ്റും- സ്വന്തം ഭർത്താവും മാതാപിതാക്കളും hospital ഉം ഡോക്ടർസ് ഉം സ്റ്റാഫ് ഉം വിചാരിച്ചാൽ വേദന experience ചെയ്യുന്നത് കുറയ്ക്കാൻ പറ്റും . ഉദാഹരണത്തിന് പ്രസവസമയത്ത് അല്ലെങ്കിൽ പ്രസവവേദനയുടെ തുടക്കം മുതൽ ഭർത്താവിന്റെ സാമീപ്യവും care ,labour room staff ,gynecologist എന്നിവരുടെ പെരുമാറ്റം ഇതൊക്കെ പ്രസവസമയത്തെ stress കുറയാൻ ഒരു പരിധിവരെ സഹായിക്കുന്ന കാര്യങ്ങൾ ആണ്. അല്ലാതെ, physically and emotionally weak ആയിരിക്കുമ്പോ നെല്ല് കുത്തുന്നതും അരി ആട്ടുന്നതും വിറക് വെട്ടുന്നതുമൊന്നുമല്ല ഒരു സ്ത്രീ enjoy ചെയ്യുന്നത്.