Medinfo malayalam

Medinfo malayalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Medinfo malayalam, Calicut, Koyilandy.

We at HCS India provide 360 – degree expertise to ensure that the proper set of clinical principles and guidelines are strictly followed in every aspect, right from the stage of facility planning.

03/05/2026

Starcare Hospital,is hiring a Chief Nursing Officer with strong clinical expertise and proven leadership experience to drive excellence in patient care and nursing operations.
If you have 25+ years of experience, including leadership roles in nursing, this is your opportunity to make a meaningful impact in a growing healthcare environment.
📩 Submit your CV: [email protected]

📱 WhatsApp: 8606 94 55 33
Join us in delivering compassionate, high-quality care.

03/05/2026
കുരുവട്ടൂര്‍ പഞ്ചായത്തിന്റെ ആരോഗ്യരംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ശ്രീ. എന്‍. സുബ്രഹ്‌മണ്യന്റെ നേതൃത്വത്ത...
03/05/2026

കുരുവട്ടൂര്‍ പഞ്ചായത്തിന്റെ ആരോഗ്യരംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ശ്രീ. എന്‍. സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലുള്ള ചെറുവറ്റ നീതി ക്ലിനിക്. ജനറല്‍ ഫിസിഷ്യന് വെറും 70 രൂപ മാത്രമാണ് കണ്‍സള്‍ട്ടേഷന്‍ ഫീസ്. ലാബ്, ഫാര്‍മസി, ഇ സി ജി, എക്‌സ്-റെ, യു എസ് ജി സ്‌കാനിംഗ് തുടങ്ങിയവയെല്ലാം ഏറ്റവും കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

> കുടുംബ ഡോക്ടര്‍ ചെറുവറ്റയിലുണ്ട്.

👨‍⚕️*എന്താണ് കുടുംബ ഡോക്ടറുടെ പ്രാധാന്യം?*👨‍⚕️

രോഗത്തിന്റെ ലക്ഷണത്തിന് മാത്രമുള്ള ചികിത്സയല്ല, മറിച്ച് രോഗിയെ അറിഞ്ഞ് രോഗത്തിന്റെ യഥാര്‍ത്ഥ കാരണമറിഞ്ഞ് ചികിത്സ നല്‍കുക🩺 എന്നതാണ് ഫാമിലി ഫിസിഷ്യന്റെ യഥാര്‍ത്ഥ ധര്‍മ്മം. ചികിത്സതേടിയെത്തുന്ന വ്യക്തിയെ സംബന്ധിച്ച് ഒരു കുടുംബ സുഹൃത്തിനെ പോലെ സമീപിക്കാന്‍ സാധിക്കുന്ന വ്യക്തിയായിരിക്കണം ഫാമിലി ഡോക്ടര്‍.

🩺ഏതൊക്കെ രോഗങ്ങള്‍ക്ക് ഫാമിലി ഫിസിഷ്യനെ കാണാം?

പൊതുവായ എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സ ഫാമിലി ഫിസിഷ്യന്‍ നല്‍കും. പ്രമേഹം, ബിപി, കൊളസ്‌ട്രോള്‍, അലര്‍ജികള്‍, അണുബാധകള്‍, മൂത്രാശയത്തിലെ അണുബാധ, തൈറോയിഡ്, ആസ്തമ, ഉദരരോഗങ്ങള്‍, പനി, ഛര്‍ദ്ദി തുടങ്ങിയവയ്‌ക്കെല്ലാം ഫാമിലി ഫിസഷ്യന്റെ സേവനം തേടാവുന്നതാണ്. അതിന് പുറമെ രോഗപ്രതിരോധസംബന്ധമായ കാര്യങ്ങളിലും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം.

🙋‍♀️ *ഏതൊക്കെ ദിവസങ്ങളിലാണ് സേവനം ലഭ്യമാവുക.?*

എല്ലാ ആഴ്ചയിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8 മണിമുതല്‍ ഉച്ച 12 മണിവരെ ഡോക്ടറുടെ സേവനം ലഭ്യമാകും.

> എങ്ങിനെ ബുക്ക് ചെയ്യാം?
> 9037954017 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

കോഴിക്കോട് പറമ്പില്‍ ബസാറിനടുത്ത് ചെറുവറ്റയില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന പോളി ക്ലിനിക്കിലേക്ക് നഴ്‌സിങ്ങ്, ലാ...
23/12/2025

കോഴിക്കോട് പറമ്പില്‍ ബസാറിനടുത്ത് ചെറുവറ്റയില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന പോളി ക്ലിനിക്കിലേക്ക് നഴ്‌സിങ്ങ്, ലാബ്‌ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍, ക്ലിനിക്ക് ഇന്‍ ചാര്‍ജ്ജ്, റിസപ്ഷനിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് പോസ്റ്റുകളിലേക്ക് ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക.

02/06/2025

സാമൂഹിക പ്രാധാന്യമുള്ള വിഷയം. നന്ദി ഡോക്ടര്‍.

29/05/2025

എം ഡി എം എ എന്ന രാസലഹരിയുടെ ഉപയോഗവും അത് എങ്ങിനെയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ചും വിശദീകരിക്കുന്ന എന്റ വീഡിയോ. സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശമാണ് എന്ന് തോന്നുകയാണെങ്കില്‍ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം ഫോളോ കൂടി ചെയ്താല്‍ നന്നായി. ഇതുപോലുള്ള വിഷയങ്ങളില്‍ പൊതുസമൂഹത്തിന് ഉപകാരപ്രദമാകുന്ന സന്ദേശം നല്‍കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത്തരം വിഷയങ്ങള്‍ വീഡിയോക്ക് താഴെ കമന്റായി പങ്കുവെക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ ഫിസിയോതെറാപ്പി സെന്ററുകളില്‍ ഒന്ന് പ്രവര്‍ത്തിക്കുന്നത് നമ്മുടെ കൊയിലാണ്ടിയിലാണ്, അറിയാമോ?
28/05/2025

കേരളത്തിലെ ഏറ്റവും വലിയ ഫിസിയോതെറാപ്പി സെന്ററുകളില്‍ ഒന്ന് പ്രവര്‍ത്തിക്കുന്നത് നമ്മുടെ കൊയിലാണ്ടിയിലാണ്, അറിയാമോ?

വിട്ടുമാറാത്ത ശരീരവേദ ഉള്‍പ്പെടെയുള്ള അവസ്ഥകള്‍ക്ക് ഏറ്റവും ഫലപ്രദം ഫിസിയോതെറാപ്പിയാണ്. ഓരോ അവസ്ഥയെയും കൃത്യമായി തിരിച്ചറിഞ്ഞ് മരുന്നുകളില്ലാതെ ശാസ്ത്രീയമായ വ്യായാമങ്ങളിലൂടെയും അതിനൂതനമായ ഉപകരണങ്ങളുടെ സഹായത്തോടെയും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുന്നതില്‍ പരിചയ സമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ മലബാറിലെ ഏറ്റവും മികച്ച ഫിസിയോതെറാപ്പി സെന്ററുകളിലൊന്ന് കൊയിലാണ്ടിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വിളിക്കൂ: 9778469992, 9778469993.

**ഐ പി (താമസ സൗകര്യം ലഭ്യമാണ്).

അസുഖമുണ്ടെങ്കില്‍ ഡോക്ടറെ തന്നെ കാണണം. പനിയാണെങ്കില്‍ ജനറല്‍ മെഡിസിനും, മാനസികരോഗമാണെങ്കില്‍ സൈക്യാട്രിയും....മടിക്കുന്ന...
07/05/2025

അസുഖമുണ്ടെങ്കില്‍ ഡോക്ടറെ തന്നെ കാണണം. പനിയാണെങ്കില്‍ ജനറല്‍ മെഡിസിനും, മാനസികരോഗമാണെങ്കില്‍ സൈക്യാട്രിയും....മടിക്കുന്നതെന്തിന്?

നമ്മുടെ ചിന്തയും, അനുഭവവും, ജീവിതവുമെല്ലാം നിയന്ത്രിക്കുന്നതില്‍ മാനസികാരോഗ്യത്തിന് വലിയ പങ്കുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും കൂടി ഉറപ്പ് വരുത്തുമ്പോഴാണ് ഒരു വ്യക്തി പൂര്‍ണ്ണ ആരോഗ്യവാനായി മാറുന്നത്. ഓര്‍ക്കുക, മറ്റേത് അസുഖത്തിനും ഡോക്ടറെ കാണുന്നത് പോലെ തന്നെയാണ് മാനസിക ആരോഗ്യത്തിന് ഡോക്ടറെ സന്ദര്‍ശിക്കുന്നതും. അതിന് മടിക്കുന്നത് ഒരു പക്ഷെ ജീവിതം തന്നെ നശിപ്പിക്കുന്നതിന് തുല്യമാകും.
മാനസിക ആരോഗ്യത്തിന് ഡോക്ടറെ സന്ദര്‍ശിക്കണമെന്ന് തോന്നിയാല്‍ ഒട്ടും മടികാണിക്കരുത്. ഉടന്‍ വിളിക്കൂ: 9288014004

02/05/2025

ഭ്രാന്തനെന്ന് വിളിച്ച് ഒറ്റപ്പെടുത്തുന്ന അനേകം പേരുണ്ട് നമുക്കിടയില്‍. ഇവരില്‍ ഭൂരിപക്ഷം പേരും ബൈപ്പോളാര്‍ ഡിസീസ് എന്ന മാനസികരോഗാവസ്ഥയിലൂടെ കടന്ന് പോകുന്നവരായിരിക്കും. നമ്മള്‍ ഒന്ന് ശ്രദ്ധിച്ചാല്‍, ചികിത്സിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്താല്‍ ആരോഗ്യമുള്ള ജീവിതത്തിലേക്ക് ഇവരെയും കൊണ്ടുവരാന്‍ സാധിക്കും. ഓര്‍ക്കുക, ഒറ്റപ്പെടുത്താനും മാറിപ്പോകുവാനും എളുപ്പമാണ്, എന്നാല്‍ ഒന്ന് ചേര്‍ത്ത് പിടിച്ചാല്‍ ഒരു മനുഷ്യായുസ്സില്‍ ചെയ്യാവുന്ന ഏറ്റവും നന്മയുള്ള കാര്യമായിരിക്കും അത്.

ബൈപ്പോളാര്‍ രോഗാവസ്ഥയെ കുറിച്ചറിയാന്‍ ഈ വീഡിയോ കാണുക. ചികിത്സ ആവശ്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ബുക്കിങ്ങിന് 9288014004 എന്ന നമ്പറില്‍ വിളിക്കുക.

കഴിഞ്ഞ ദിവസം അവള്‍ മരണത്തില്‍ അഭയം പ്രാപിച്ചു. മൂന്ന് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂര.... പക്ഷെ, ബോധപ...
16/04/2025

കഴിഞ്ഞ ദിവസം അവള്‍ മരണത്തില്‍ അഭയം പ്രാപിച്ചു. മൂന്ന് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂര.... പക്ഷെ, ബോധപൂര്‍വ്വമായിരുന്നില്ല. അതൊരു അസുഖമാണ്, പ്രസവം കഴിഞ്ഞ മഹാഭൂരിഭാഗം സ്ത്രീകളും അനുഭവിക്കുന്ന അസുഖം. നമ്മള്‍ അവരെ കുറ്റപ്പെടുത്തും. പക്ഷെ യാഥാര്‍ത്ഥ്യംതിരിച്ചറിഞ്ഞ് ചികിത്സ നല്‍കാന്‍ എത്രപേര്‍ ശ്രമിക്കുന്നു.

എത്രഭീകരമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എ്ന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം.

ഡോ. സാബു റഹ്‌മാന്റെ ഈ ലേഖനം നിര്‍ബന്ധമായും വായിക്കണം. പുതിയതായി വിവാഹം കഴിഞ്ഞവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഷെയര്‍ ചെയ്ത് നല്‍കണം. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

അവളെയും നമ്മള്‍ മരണത്തിന് വിട്ടുകൊടുത്തു. മൂന്നരമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കളഞ്ഞ ക്രൂരയായ അമ്മ എന്നായിരുന്നു അന്ന് കേരളം അവരെ വിധിയെഴുതിയത്. പിന്നീടവര്‍ എല്ലാം തുറന്ന് പറഞ്ഞപ്പോഴാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് കേരളം തിരിച്ചറിഞ്ഞത്. കുറ്റബോധവും, നഷ്ടബോധവും മനസ്സില്‍ പേറി, ഒടുക്കം കഴിഞ്ഞ ദിവസം അവര്‍ മരണത്തില്‍ അഭയം തേടി....

എത്രഭീകരമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എ്ന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം.

നമുക്കിടയില്‍ ഇനിയും ദിവ്യമാര്‍ ഉണ്ടാകരുത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് എല്ലാവരും തിരിച്ചറിയണം. സാധിക്കുമെങ്കില്‍ എന്റെ ഈ ലേഖനം പരമാവധി പങ്കുവെക്കണം. ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. https://grihalakshmi.mathrubhumi.com/wellness/support-and-solutions-for-postpartum-depression-1.9954581?fbclid=IwY2xjawJsIA1leHRuA2FlbQIxMQABHjg2xj0lvvgeJi4cwKb-7uJEgFIxl2GaJNiwoBQGV_5LYzuCnLX2gdChF2SH_aem_L9OWvKlcOWixl9-pRbnLTg
.saburahman

Address

Calicut
Koyilandy
673305

Alerts

Be the first to know and let us send you an email when Medinfo malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Medinfo malayalam:

Share