Devagiri Psychology Association

Devagiri Psychology Association Established in 2014 with a broad objective of promoting positive mental health through various social extension activities.

" #സൈക്കോളജി_നമ്മൾ_ഉദ്ദേശിച്ച_ആളല്ല" എന്ന്‌ പറയാതിരിക്കാൻ പ്ലസ്‌2 കഴിഞ്ഞു സൈക്കോളജി യിലേക്ക് വണ്ടി കയറുന്നവർ അറിയാൻ...➰➰...
26/05/2019

" #സൈക്കോളജി_നമ്മൾ_ഉദ്ദേശിച്ച_ആളല്ല" എന്ന്‌ പറയാതിരിക്കാൻ പ്ലസ്‌2 കഴിഞ്ഞു സൈക്കോളജി യിലേക്ക് വണ്ടി കയറുന്നവർ അറിയാൻ...
➰➰➰➰➰➰➰➰➰➰➰➰➰➰➰

ആദ്യമേ പറയട്ടെ , ഇത് നിങ്ങളുടെ ആവേശം തളർത്താനല്ല , മറിച്ചു ഇപ്പൊ ഉള്ള ആവേശം ഡിഗ്രിയും പിജിയും പഠിക്കുമ്പോഴും തളരാതിരിക്കാൻ വേണ്ടിയാണ്.

ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവെന്നു പറഞ്ഞ SSLC യും , രണ്ടാമത്തെ വഴിതിരിവെന്നു പറഞ്ഞ പ്ലസ് 2 പരീക്ഷയും കഴിഞ്ഞ് അടുത്ത വഴി തിരിയാൻ വേണ്ടി ഡിഗ്രിക്ക് ചേരാൻ നിൽക്കുന്ന ഒരുപാട് കുട്ടികളുടെ പ്രിയപ്പെട്ട ഓപ്‌ഷൻ ആയി സൈക്കോളജി മാറി വരുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള കരിയർ ചോയ്സ് ശ്രദ്ധിച്ചാൽ മനസ്സിലാകും .
വളരെ നല്ലതും പ്രശംസനീയവുമാണ് കുട്ടികളുടെ ഈ മനോഭാവം .

മറ്റേതൊരു വിഷയത്തേക്കാളും ഒരുപക്ഷേ മറ്റുള്ളവരുടെ നന്മയ്ക്കും , സന്തോഷത്തിനും കാരണമാകുന്ന ഒരു പ്രൊഫെഷനും, ആത്മ സംതൃപ്തിയിലൂടെ ജോലി ചെയ്യാനും സാധിക്കുന്ന ഒരു തൊഴിൽ- സേവന മേഖല എന്ന നിലയിൽ സൈക്കോളജിയിലേക്ക് കടന്ന് വരുന്ന വിദ്യാർഥികളെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.

സൈക്കോളജി തിരഞ്ഞെടുക്കുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നാകും എന്ന്‌ തോന്നുന്നു, ഭാവിയിൽ നിരാശ ഇല്ലാതിരിക്കാൻ വേണ്ടി മാത്രം .

പ്രേതം സിനിമയിലെ ജയസൂര്യ ചെയ്ത ഡോൺ ബോസ്‌കോ എന്ന കഥാപാത്രം കണ്ടിട്ടോ , മെന്റലിസ്റ്റ് ആദിയുടെയോ മറ്റാരുടെയോ പ്രോഗ്രാം കണ്ടിട്ടോ , ജോസഫ് അന്നംകുട്ടിചായന്റെ പോലുളള കട്ട മോട്ടിവേഷൻ ക്‌ളാസ് കേട്ടിട്ടോ, യൂട്യൂബിലെ ഏതേലും മുഖം നോക്കി മനസ്സ് വായിക്കാം , കണ്ണിൽ നോക്കി കളവ് പറയുന്നത് കണ്ട് പിടിക്കാം, അതുമല്ലെങ്കിൽ ഹിപ്നോട്ടിസത്തിലൂടെ അബോധ മനസ്സിന്റെ അപാരമായ ശക്തി തിരിച്ചറിയാം , പാരാ സൈക്കോളജിയിലൂടെ ആളുകളുടെ ചിന്ത നിയന്ത്രിക്കാം , പ്രവചിക്കാം , ഓജോ ബോർഡ് വച്ച് ഗുഡ് സ്പിരിറ്റിനെ കൊണ്ട് വരാം , എല്ലാത്തിലുമുപരി ബാക്കിയുള്ളോരെ മനസ്സിലുള്ളത് വായിക്കാം എന്നൊക്കെ വിചാരിച്ചു സൈക്കോളജി പഠിക്കാൻ ആവേശം ബാക് പാക്കിലാക്കി ഇറങ്ങുന്നവർ അറിയുക , സാധാരണ നിലയിൽ മൂന്ന് വർഷത്തെ ഡിഗ്രിയിലും , രണ്ട് വർഷത്തെ പിജിയിലും , അത് കഴിഞ്ഞുള്ള എം.ഫില്ലിലും ഒന്നും മേൽപറഞ്ഞ അത്ഭുതങ്ങളോ, അമാനുഷിക മെന്ന് വിളിക്കപ്പെടുന്ന കാര്യങ്ങളോ അല്ല പഠിപ്പിക്കുന്നതും പടിക്കേണ്ടതും .

അതേപോലെ നിങ്ങൾ സൈക്കോളജിക്ക്‌ ചേർന്നു എന്നു മറ്റുള്ളവർ അറിഞ്ഞാൽ മിക്കവാറും "എന്റെ മനസ്സിലുള്ളത് പറയാമോ , എന്നെ കണ്ടിട്ട് എന്ത് തോന്നുന്നു , ഇനിയിപ്പോ നിന്റെ മുൻപിലൊന്നും നീക്കാൻ പറ്റില്ലല്ലോ, എന്നെ ഹിപ്നോട്ടിസം ചെയ്ത് മനസ്സിലുള്ളത് പുറത്തെടുക്കുമോ " എന്നൊക്കെ പല രീതിയിലുള്ള കമന്റുകളും കേൾക്കേണ്ടി വരും . ആദ്യമാദ്യം ഉൾപുളകിത രോമഞ്ച കുഞ്ചിതരാകും ചിലപ്പോ ഇത് കേൾക്കുമ്പോ , പിന്നീട് മിക്കവാറും ഈ പറച്ചിലുകൾ അസഹനീയവും മഹാ ചടപ്പിക്കലും ആയേക്കും .

കണക്കും ബയോളജിയും ഇഷ്ടമില്ലാത്തത് കൊണ്ട് ആണ് സൈക്കോളജി എടുക്കാം എന്ന്‌ വിചാരിക്കുന്നതെങ്കിൽ ശരിക്കും കണക്ക് അല്ലെങ്കിലും പഠിക്കുമ്പോൾ കണക്കെന്നു തോന്നിപ്പിക്കുന്ന സ്റ്റാറ്റിസ്റ്റിക്സും , ബയോളജിയുടെ തലമുറക്കാരിൽ പ്രധാനിയായ ഫിസിയോളജിയും പഠിക്കാനുണ്ട് ആദ്യത്തെ നാല് സെമസ്റ്ററുകളിലും .

അതേ പോലെ ആദ്യത്തെ 2 വർഷവും , അത്യാവശ്യം ഇംഗ്ളീഷും , മറ്റൊരു ഭാഷയും കൂടെ പേപ്പർ ആയി പടിക്കാനുണ്ടാകും .

ഇനി സൈക്കോളജി ആറ് സെമസ്റ്ററുകളിലും പഠിക്കാൻ ഉണ്ടാകും , മെമ്മറി , ലേർണിങ് , പേഴ്സണലിറ്റി , ഇന്റലിജൻസ് , മോട്ടിവേഷൻ , ഇമോഷൻ തുടങ്ങിയ വിഷയങ്ങൾ ആദ്യ വർഷത്തിലും പിന്നീട് സോഷ്യൽ സൈക്കോളജി , ഡെവലപ്മെന്റൽ സൈക്കോളജി , അബ്നോർമൽ സൈക്കോളജി , ലാബ് വർക്കുകൾ തുടങ്ങിയവയൊക്കെയാണ് രണ്ടും മൂന്നും വർഷത്തിൽ പഠിക്കാൻ ഉണ്ടാകുക .

മറ്റ് ഡിഗ്രി വിഷയങ്ങളെ പോലെ കേവലം ഒരു വിഷയം എന്ന രീതിയിൽ സൈക്കോളജിയെ കാണുകയോ , പരീക്ഷയുടെ തലേന്ന് ആരോ ഉണ്ടാക്കിയ നോട്സ് വച്ച് പഠിച്ചു പരീക്ഷക്ക് പോയി , പരീക്ഷാ ഹാളിൽ വച്ച് സ്വന്തമായി പുതിയ തിയറികൾ കൂടെ ഉണ്ടാക്കി അഡീഷണൽ പേപ്പറും വാങ്ങി പരീക്ഷ പാസായത് കൊണ്ടോ , ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചു തരുന്നത് വച്ചു മാത്രം പഠിചാലോ , ഇതൊക്കെ നിങ്ങൾ പിജിക്കും എം.ഫിലിനും പടിച്ചോളും എന്ന ഏതേലും ടീച്ചറുടെ വാക്കുകൾ കേട്ടോ , അല്ലേൽ ഏതേലും കുട്ടി അര മണിക്കൂർ കൊണ്ട് തട്ടിക്കൂട്ടിയ സെമിനാർ അവതരിപ്പിച്ചത് മാത്രം വച്ചിട്ടോ ആണ് നമ്മൾ സൈക്കോളജി എന്ന വിഷയത്തെ വിലയിരുത്താൻ പോകുന്നത് എങ്കിൽ ലൂസിഫർ സിനിമയിൽ " സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല " എന്ന ഷാജോണിന്റെ ഡയലോഗ് അടിക്കേണ്ടി വരും അല്പം കഴിഞ്ഞാൽ .

അതുപോലെ ഏതെങ്കിലും ടീച്ചറോടുള്ള ഇഷ്ടം കാരണം സൈക്കോളജിയോട് താല്പര്യം ഉണ്ടാക്കിയാൽ ചിലപ്പോൾ ( ചിലപ്പോൾ ആകട്ടെ ) മൊത്തം സെമസ്റ്ററിന്റെ എണ്ണതിനേക്കാൾ കൂടുതൽ ടീച്ചർമാർക്ക് വേണ്ടി ഫെയർവൽ പാർട്ടികൾ നടത്താൻ സൈക്കോളജി കുട്ടികൾക്ക് ഭാഗ്യം ലഭിക്കാറുണ്ട് , അതിനാൽ സബ്ജക്ടിനെ ഇഷ്ടപ്പെടുക എന്നതാണ് സ്ഥിര പരിഹാരം .

പല ചാപ്ടറുകളും , തിയറികളും പഠിക്കുമ്പോൾ ഇതൊക്കെ എന്തിനാ പഠിക്കുന്നത് , ഇതൊക്കെ എവിടെ ഉപയോഗിക്കാനാണ് എന്ന് ചിന്തിച്ചു പോയാൽ അതിശയമില്ല , പക്ഷെ ഒരു കാര്യം ഗ്യാരണ്ടിയാണ് നിങ്ങൾ പഠിക്കുന്ന ഒരു അറിവ് പോലും വെറുതെ ആകില്ല.

പഠിക്കുന്നതിന്റെ കൂടെ തിയറികളുടെയും അറിവിന്റെയും പ്രായോഗിക തലത്തിൽ കൂടെ ചിന്തിക്കാനും , പരമാവധി അവസരങ്ങൾ കിട്ടുന്നത് ഉപയോഗിക്കുകയും ചെയ്താൽ സൈക്കോളജി എന്ന വിഷയം പഠിച്ചത് കൊണ്ട് ജീവിതത്തിൽ ഒരുപാട് ഉപകാരം ഉണ്ടാകും എന്നതിൽ ഒരു സംശയവും വേണ്ട . അല്ലാതെ കേവലം ഒരു ഡിഗ്രി എന്ന നിലയിൽ , പരീക്ഷക്ക് മാർക്ക് കിട്ടാൻ വേണ്ടി , തട്ടിക്കൂട്ടി മുന്നോട്ട് പോയാൽ നിങ്ങൾ റാങ്ക് ഹോൾഡർ ആണെങ്കിൽ പോലും ഭാവിയിൽ ചിലപ്പോൾ stuck ആയിപ്പോയേക്കും .

ആരുടെയും മനസ്സിലുള്ളത് അവരെ നോക്കി കണ്ടു പിടിക്കാൻ പഠിക്കുന്ന വിഷയമല്ല സൈക്കോളജി , മറിച്ച് നമ്മളെയും മറ്റുള്ളവരെയും പൂർണ്ണമായും മനസ്സിലാക്കാനും , ഉൾക്കൊള്ളാനും , എന്ത് കൊണ്ട് ഞാൻ ഇങ്ങനെ , അവർ അങ്ങനെ എന്ന് അറിയാനും , എന്നെ മനസ്സിലാക്കാൻ ആർക്കും സാധിക്കില്ല എന്ന സമൂഹത്തിൽ ഏറ്റവും കൂടുതലുള്ള നിരാശയുടെ കാരണത്തെ വേരോടെ പിഴുതെറിയാനും " എനിക്ക് നിങ്ങളെ മനസ്സിലാക്കാൻ സാധിക്കും " എന്ന് ആത്മാർത്ഥമായി പറയാനും , മറ്റുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പിടിവള്ളിയാകാനും , ജീവിതത്തിലേക്കും സന്തോഷത്തിലേക്കും കൈപിടിച്ചു കയറ്റാനും സാധിക്കുന്ന , മനസ്സിനെയും ചിന്തകളെയും പെരുമാറ്റത്തെയും അതിന്റെ വ്യത്യസ്ത കൈവഴികളെയും കുറിച്ചുള്ള പഠനമാണ് സൈക്കോളജി എന്ന തിരിച്ചറിവോടെ , ഞാൻ അതിന് തയ്യാറാണ് എന്ന ഉത്തമ ബോധ്യത്തോടെ മാത്രം നിങ്ങൾ സൈക്കോളജിയുടെ പടികൾ കയറുക .

ഒരു പുതിയ ലോകത്തേക്ക് സ്വാഗതം .

🖋 സയ്യിദ് ഷഹീർ 🖋
സൈക്കോളജിസ്റ്റ്

28/12/2018

ജോലി കഴിഞ്ഞു ചുമ്മാ ഒന്ന് ചായ കുടിക്കാനിറങ്ങിയപ്പോഴാണ് സുഹൃത്തിന്റെ ഫോൺകാൾ. "നീ ഒന്ന് ക്ലിനിക് വരെ വാ ഒരു കൂട്ടരെ കാണാനുണ്ട് അവർക്കിപ്പോഴാണ് എത്താൻ കഴിഞ്ഞത് " ഞാൻ ഇതാ വരുന്നെന്നും പറഞ്ഞു ചായക്കടയിലേക്കുള്ള നടത്തം ക്ലിനിക്കിലേക്ക് തിരിച്ചു വിട്ടു

ഗേറ്റ് കടന്നപ്പോൾ തന്നെ ഒരു ടാക്സി കാർ മുന്നിൽ നിർത്തിയിട്ടു ഡ്രൈവർ ഉള്ളിലിരിപ്പുണ്ട്. ആരായിരിക്കും ഈ നേരം ചെന്ന സമയത്തെന്ന സന്ദേഹത്തോടെ ഉള്ളിലേക്കു കയറി കൺസൾട്ടിങ് റൂമിന്റെ മുന്നിലെത്തിയപ്പോൾ രണ്ടു മുഖങ്ങൾ എന്റെ കാലൊച്ച
കേട്ടിട്ടെന്നോണം തിരിഞ്ഞു നോക്കി. പ്രായം ചെന്നവരാണ്. അവർക്കഭിമുഖമായി നിൽക്കുന്ന എന്റെ സുഹൃത്ത് എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു.

അപ്പോഴാണ് അവർക്കരികിൽ വീൽ ചെയറിൽ ഒരു മുഖം കൂടെ എന്റെ ശ്രദ്ധയിൽ പെട്ടത്. മൂന്ന് വയസിന്റെ മാത്രം വളർച്ച തോന്നിക്കുന്ന ഒരു കുട്ടി. ചലന ശേഷിയില്ലെന്ന് ഒറ്റ നോട്ടത്തിലെ മനസിലാക്കാം

ആ വൃദ്ധ ദമ്പതികളോട് സംസാരിക്കാൻ ആരംഭിച്ചപ്പോഴാണ് കുട്ടി എന്ന് മനസ്സിലാക്കിയതിന്റെ അനൗചിത്യം മനസിലാവുന്നത്. മുപ്പത്തിയാറ് വയസ്സായിരുന്നു അവരുടെ പ്രായം. സെറിബ്രൽ പാൾസി ( തലച്ചോറിനെ ബാധിക്കുന്ന തളര്‍വാതം) ആയിരുന്നു അവരുടെ അവസ്ഥയ്ക്ക് വിളിച്ചിരുന്ന പേര്. ശാരീരിക വളർച്ചയില്ലാതാവുകയും പേശികളുടെ പ്രവർത്തനത്തെയും ചലനശേഷിയെയും തകരാറിലാക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അങ്ങനെയുള്ളവരിൽ ചുരുക്കം ചിലരിൽ മാത്രമാണ് ബുദ്ധി മാന്ദ്യം കണ്ടു വരുന്നത്, ശാരീരിക ബുദ്ധിമുട്ടുകൾ എത്ര കൂടുന്നോ അത്രത്തോളം ബുദ്ധിമാന്ദ്യത്തിന് ഉള്ള സാധ്യത കുറയും. ചുരുക്കി പറഞ്ഞാൽ അനങ്ങാൻ കഴിയാതാവുന്നിടത്തോളം ചുറ്റുമുള്ളത് അറിയാനും മനസിലാക്കാനും അതിൽ വേദനിക്കാനുമുള്ള കഴിവ് കൂടുമെന്നർത്ഥം. ഒരിക്കൽ പോലും ഉള്ളിലെ സങ്കടങ്ങൾ പ്രകടിപ്പിക്കാനോ പറയാനോ കഴിയാത്തവർക്കായിരിക്കാം ഏറ്റവും നന്നായി കാര്യങ്ങളെ മനസിലാക്കാനും സങ്കടപെടാനും കഴിയുന്നത്

ആ വൃദ്ധ ദമ്പതികളിൽ സ്ത്രീക്ക് 63 വയസും ഭർത്താവിനു 70 വയസും പ്രായമുണ്ട് അവരുടെ രണ്ടു മക്കളിൽ ഇളയവളാണ് വീൽ ചെയറിൽ കിടക്കുന്നത്
ആ ശരീരത്തിൽ ചലിക്കുന്നതായി ആകെ ഉണ്ടായിരുന്നത് കൺപോളകളും ചുണ്ടും മാത്രമായിരുന്നു. ഒരു വശത്തേക്കായി ചരിച്ചു വച്ചിരിക്കുന്ന ആ മുഖത്ത് പ്രകടമാവുന്ന ഒരേ ഒരു ഭാവ വിത്യാസം മനസ്സിന്റെ കോണിലെവിടെയോ ഏതോ ഒരു ചിന്തയോ വേദനയോ സൃഷ്ടിക്കുന്ന, കണ്ണിൽ ഇടക്കിടക്കു തളം കെട്ടി ഒഴുകിയിറങ്ങുന്ന കണ്ണുനീർ മാത്രമായിരുന്നു ...

പറഞ്ഞോളൂ എന്ന ഭാവത്തോടെ ഞാനാ ഉമ്മയിലേക്കു തിരിഞ്ഞു നോക്കണ്ട താമസം തന്നെ അവർ തന്റെ മകളെ പറ്റി പറഞ്ഞു തുടങ്ങി. അതിലൂടെ ഞാൻ കേട്ടത് ആ മകളുടെ മനസ്സും ശരീരവുമായി ഒരു ആയുഷ്കാലം ജീവിച്ചു തീർത്ത ആ അമ്മയെന്ന അത്ഭുതത്തെ കൂടെയായിരുന്നു....

മുപ്പത്തിയാറു കൊല്ലമായിട്ടു ആ ഉമ്മ തന്റെ മകളുടെ കട്ടിലിനരികിൽ നിന്നും മാറിയിട്ടില്ല. അവർ ഒരിക്കൽ പോലും മാറി നിൽക്കാൻ ആഗ്രഹിച്ചില്ല എന്നതാണ് സത്യം.

വിശപ്പിന്റെ ബുദ്ധിമുട്ടിനെ പോലും തിരിച്ചറിയാൻ കഴിയാത്ത ആ മകളുടെ വയറിലെ വിശപ്പ് ആ ഉമ്മ അറിയും. ഓരോ ദിവസവും കിടന്ന കിടപ്പിൽ തന്നെ നടത്തികൊടുക്കേണ്ടി വരുന്ന പ്രാഥമിക കാര്യങ്ങൾക്ക് ഒരിക്കൽ പ്പോലും മുടക്കം വരുത്താതെ , രോഗ പ്രതിരോധ ശേഷി ഒട്ടുമില്ലാത്ത മകളെ ഒരസുഖത്തിനും ഇടവരുത്താതെ കയ്യും മെയ്യുമായി മുപ്പത്താറു വർഷം. ഒരിക്കൽ പോലും വേറെ ഒരാളെ ആ ജോലിയേല്പിച്ചിട്ട് വിട്ടു നിന്നിട്ടില്ലത്രെ. തന്റെ മകളോടുള്ള ശ്രദ്ധ തന്റെ അത്ര വേറൊരാൾക്കും ഉണ്ടാവില്ലെന്ന തികഞ്ഞ ബോധ്യമാവാം കാരണം

നമുക്കിവിടെ നമ്മുടെ സ്വാതന്ത്ര്യമില്ലായ്മയെ പറ്റി ഒന്നു ചിന്തിക്കാം. നമ്മൾ പലരും ചില താത്കാലിക ബന്ധനങ്ങളിൽ പലപ്പോഴും അസ്വസ്ഥരായിരുന്നില്ലേ.. നമ്മുടെ ആജ്ഞക്കനുസരിച് ചലിക്കുന്ന കൈകാലുകൾ ഉണ്ടായിരിക്കെ, പുറം ലോകത്തെ വെളിച്ചവും ഇരുട്ടും അനുഭവിക്കാൻ ഒരാളുടെയും സമ്മതം വേണ്ടെന്നിരിക്കെ നമുക്ക് ഇല്ലാത്ത കുറെ സ്വാതന്ത്ര്യത്തെ പറ്റിയും അവകാശ ലംഘനത്തെ പറ്റിയും എത്രത്തോളം നമ്മൾ നമുക്ക് വേണ്ടപ്പെട്ട ചിലരെ പഴിച്ചിട്ടുണ്ടെന്നാലോചിക്കാം.
എത്രയായാലും നമ്മളുടെ ഈ പ്രസ്തുത 'ചെറിയ' ലോകത്തിന് ആ ഉമ്മയുടെയും മകളുടെയും മുറിയെക്കാൾ വലിപ്പമില്ലേ..?

ആ ഉമ്മയുടെയും മകളുടെയും ദിനചര്യകളെ പറ്റി ഓരൊന്നായിട് ചോദിച്ചറിഞ്ഞപ്പോഴും ഒരിക്കൽ പോലും തന്റെ ജീവിതം റൂമിനുള്ളിൽ ഒതുങ്ങിപ്പോയെന്ന നിരാശയോ , തനിക്ക് താങ്ങാൻ കഴിയുന്നതിലധികം ജോലി ഉണ്ടെന്ന പരാതിയോ പറഞ്ഞതായി കണ്ടില്ല. ഒരിക്കലും 'ഉമ്മ' എന്ന വിളി പോലും തനിക്ക് പകരമായി വിധിച്ചിട്ടില്ലെന്നിരിക്കിലും അവർക്ക് ആ മകൾ ദൈവം തങ്ങളെ ഏല്പിച്ച നിധിയായിരുന്നു എന്നത് പലപ്പോഴും മകളെ പറ്റി ഓരോന്ന് പറയുമ്പോഴും പ്രകടമായിരുന്നു ...

ചിലർ ജന്മം കൊണ്ട് കാലാകാലം നമ്മളെ സ്നേഹിക്കാൻ വിധിക്കപ്പെട്ടതാണെന്ന ധൈര്യത്തിൽ, നമ്മുടെ ഏതൊരവസ്ഥയിലും നമ്മളെ സ്നേഹിക്കുന്നവരെ അറിയാൻ ശ്രമിക്കാതെ നമ്മൾ എത്ര, എന്തൊക്കെ ചെയ്തിട്ടും നമ്മളെ മനസിലാകാത്ത പല ബന്ധങ്ങളെ പറ്റിയും അനാവശ്യമായി വിലപിക്കാറില്ലേ എന്നു പോലും ഒരു പക്ഷെ ഞാൻ ചിന്തിക്കാൻ തുടങ്ങിയത് ഈ ഒരനുഭവത്തിനു ശേഷമാണ് ...

ഈ കുട്ടിക്കും സഹോദരൻ ഒരാളുണ്ട് അദ്ദേഹത്തെ പറ്റിയും ഇവരോടെങ്ങനെയാണെന്നും ചോദിച്ചപ്പോൾ കല്യാണം കഴിഞ്ഞപ്പോൾ സഹോദരന് വേറൊരു വീടെടുത്തു മാറി താമസിക്കേണ്ടി വന്നത്രെ.
കാരണം രക്തബന്ധത്തിന്റെ കെട്ട് പാടില്ലാത്ത അദേഹത്തിന്റെ ഭാര്യക്ക് ഒരിക്കലും ഇങ്ങനൊരാൾക്കു വേണ്ടി ജീവിതത്തിൽ ഒരു നല്ല സമയം മാറ്റിവെക്കേണ്ടതില്ലലോ

എന്ത് രക്തബന്ധത്തിന്റെ പേര് പറഞ്ഞാലും അച്ഛൻ അമ്മ എന്നതിൽ കവിഞ്ഞു ആരെങ്കിലും നമ്മളെ സ്നേഹിക്കണമെങ്കിൽ നമ്മൾക്കു തിരിച്ചും നമ്മുടെ ജീവിതം കൊണ്ട് എന്തൊക്കെയോ കൊടുക്കാൻ കഴിയണം എന്നു വരുന്നു.
ആദ്യത്തിൽ ഒക്കെ രക്തബന്ധത്തിന്റെ പേരിലും കടമയിലും നിന്നു കൊണ്ട് സ്നേഹിക്കാമെങ്കിലും ഈ വൃദ്ധ ദമ്പതികൾക്കു തന്റെയി മകളെന്ന പോലെ തന്റെ മക്കളാണ് തന്റെ ലോകം എന്നു വരുന്നിടത്തു ആ സഹോദര സ്നേഹത്തിനും കരുതലിനും കോട്ടം പറ്റുമത്രേ..
സഹോദരങ്ങൾ കൊണ്ടും കൊടുത്തും പങ്കുവച്ചും തന്നെ വളരണമെന്ന ഒരു നിയമം എവിടെയോ ഉണ്ടെന്നു തോന്നുന്നു.

കാര്യമായിട്ടൊരു മാറ്റം ഇനി ചികിത്സയിലൂടെ ഉണ്ടാവില്ല എങ്കിലും കുറച്ചൊക്കെ എന്തെങ്കിലും മാറ്റം വരുത്താൻ വേണ്ട സഹായങ്ങളും തെറാപ്പികൾ ചെയ്യാനുള്ള നിർദ്ദേശങ്ങളും പറഞ്ഞു കൊടുത്തെങ്കിലും അതിലൊന്നും തൃപ്തരാവാത്ത പോലെ വേറെന്തോ ഒന്നുകൂടെ അവരെ ബുദ്ധിമുട്ടിക്കുന്ന പോലെ എനിക്ക് തോന്നി.
ഞാൻ ഉമ്മ എന്ത് തന്നെയാണേലും പറഞ്ഞോളൂ എന്ന് ധൈര്യം കൊടുത്തപ്പോൾ ആ കണ്ണു നിറയുന്നതെനിക്ക് കാണാമായിരുന്നു.

ഒറ്റ ചോദ്യമായിരുന്നു ഉത്തരം ഇല്ലെന്ന പൂർണ ധാരണയുണ്ടായിട്ടും അവർക്ക് അവസാനമായി ചോദിക്കാൻ ഉണ്ടായിരുന്നത് ...

"ഞങ്ങളുടെ കാലം കഴിയാറായി എന്ന് ഞങ്ങൾക്കറിയാം അതിനു ശേഷം എന്റെ മോളെ ആരാണ് നോക്കാനുണ്ടാവുക സാറെ..? "

അതിനൊരുത്തരം എന്റെയോ എന്റെ സുഹൃത്തിന്റെയോ അനുഭവ സമ്പത്തിൽ നിന്നോ, പഠിച്ച തിയറികളിൽ നിന്നോ തിരഞ്ഞെടുക്കാവുന്നതായിരുന്നില്ല. സൈക്കോളജിസ്റ് എന്ന പ്രൊഫെഷനലിന്റെ ഉള്ളിലെവിടെയോ ഉള്ള ഞാനെന്ന മനുഷ്യന്റെ കണ്ണിൽ പൊടിഞ്ഞു വന്ന കണ്ണുനീരിനെ പുറത്തു കൊണ്ട് വരാതിരിക്കാൻ നന്നേ പണി പെട്ടു കൊണ്ട് നിശബ്ദനായി ആ മുഖത്ത് നോക്കിയിരിക്കുകയല്ലാതെ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു

ആകെ കിട്ടിയ ജീവിതത്തിൽ എന്തൊക്കയോ ചെയ്തില്ലേൽ ജീവിതത്തിനു അർത്ഥം നഷ്ടപ്പെടുമെന്നും, ഉള്ളതിന്റെ ഒന്നും വലിപ്പം കാണാതെ വലുതായിട്ടെന്ത്, വിത്യസ്തമായിട്ടെന്ത് ചെയ്യാം എന്ന് നമ്മളെ ഓരോരുത്തരേം ചിന്തിപ്പിക്കുന്ന അതേ ജീവിതാവസരം മാത്രമാണ് ആ ഉമ്മയ്ക്കും ഉണ്ടായിരുന്നത്.

ആ ഒരേ ഒരു ജീവിതം ഒരൊറ്റ മുറിയിൽ തീർത്തിട്ടും ആ ഉമ്മയ്ക്കുണ്ടായിരുന്ന ഒറ്റ പ്രാർത്ഥന തന്റെ മകളെ ഈ ലോകത്തിൽ ഒറ്റക്കാക്കി പോവാനുള്ള വിധി വരുത്താതെ ഇതേ ജീവിതം കുറച്ചും കൂടെ നീട്ടി തരണേ എന്നായിരുന്നു...

ജസീദ് പി. ബീരാൻ

Mental Health Day 2018
09/10/2018

Mental Health Day 2018

Inviting your Entries....
22/09/2018

Inviting your Entries....

26/02/2018

- The Psyche Expo
An Introduction to General Psychology

Department of psychology is conducting a psychological exhibition AMINOVA : an introduction to General Psychology .
24/02/2018

Department of psychology is conducting a psychological exhibition AMINOVA : an introduction to General Psychology .

Second day of two day workshop on understanding & managing developmental disabilities.The talk was conducted by Sarath S...
30/01/2018

Second day of two day workshop on understanding & managing developmental disabilities.The talk was conducted by Sarath Sundar ( clinical psychologist )on behaviour modification.

29/01/2018
Day 1: Talk on TEACCH approach for training children with AUTISM .
29/01/2018

Day 1: Talk on TEACCH approach for training children with AUTISM .

  1
29/01/2018

1

Two day workshop on understanding and managing developmental disabilities,  jointly organized by CRC &devagiri psycholog...
29/01/2018

Two day workshop on understanding and managing developmental disabilities, jointly organized by CRC &devagiri psychology department Calicut.

 Devagiri Psychology Association ന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മനഃശാസ്ത്രജ്ഞൻ ശ്രീ. ഷിജു ജോസഫ് ഉദ്‌ഘാടനം ...
17/01/2018



Devagiri Psychology Association ന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
മനഃശാസ്ത്രജ്ഞൻ ശ്രീ. ഷിജു ജോസഫ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

| Ferin Mujeeb | Deepa Mary |

Address

Devagiri Autonomous College
Kozhikode
673008

Website

Alerts

Be the first to know and let us send you an email when Devagiri Psychology Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share