UNA Baby memorial hospital unit calicut

UNA Baby memorial hospital unit calicut Official page of united nurses association ,baby memorial hospital unit, calicut.

14/03/2026
10/03/2026

1333 രൂപ ദിവസ വേതനം കൊടുക്കാൻ കഴിയില്ല എന്ന് പറയുന്ന BMH (KKR) കുത്തക കോർപ്പറേറ്റ് സമരം പൊളിക്കാൻ ദിവസ വേതന അടിസ്ഥാനത്തിൽ 2000 രൂപ കൊടുക്കാൻ തയ്യാറായിരിക്കുന്നു.

എന്തായാലും 2000 രൂപ കൊടുത്താലും ആശുപത്രികൾക്ക് നഷ്ടമില്ല എന്നത് പറയാതെ പറഞ്ഞല്ലോ? സന്തോഷം.

Jasminsha Manthadathil Jasmin Sha

04/03/2026

സുഹൃത്തുക്കളെ, 04-03-2026 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് എല്ലാവർക്കും അഭിവാദ്യങ്ങൾ..

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രകടനം തുടങ്ങുന്നത്. എല്ലാവരും രാവിലെ 9 മണിക്ക് ഉള്ളിൽ പ്രകടനം തുടങ്ങുന്ന സ്ഥലത്ത് എതിചെരണമെന്നു അറിയിക്കുന്നു..

> വാഹനങ്ങൾ റോഡ് സൈഡ് ഇൽ പാർക്ക്‌ ചെയ്യാതിരിക്കുക.

> ഓരോ യൂണിറ്റിൽ നിന്നും ഉള്ള അംഗങ്ങൾ വളണ്ടിയർ മാർ ആകുകയും നാളത്തെ പരിപാടി വിജയിപ്പിക്കാൻ സഹകരിക്കണമെന്ന് അറിയിക്കുന്നു.

> പ്രകടനവും സെക്രട്ടേറിയറ്റിന് മുന്നിൽ ഉള്ള ഉപരോധവും കൃത്യമായ രീതിയിൽ വളണ്ടിയർമാർ നിയന്ത്രിക്കുക.

> ഒരു കാരണവശാലും സെക്രട്ടേറിറ്റിനു മുന്നിൽ നിന്നും ഉപരോധ സമയത്ത് ഒരാളും ഉപരോധം കഴിയുന്ന വരെ എഴുന്നേൽക്കാൻ പാടില്ല.വളണ്ടിയർമാർ കർശനമായി നിയന്ത്രിച്ചിരിക്കണം.

> കെയർ ഹാൻഡ്‌സ് & കൈരളി എന്നീ 2 സ്പോൺസർമാർ മാരുടേതല്ലാതെ മറ്റൊരാളുടെയും നോട്ടീസ് നൽകാൻ അനുവദിക്കരുത്.. വളണ്ടിയർമാർ പ്രത്യേകം ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു..

> സെക്രട്ടേറിയറ്റ് ഉപരോധത്തിന് ശേഷം പൊതുസമ്മേളനം മനവീയം വീഥിയിൽ വൈകുന്നേരം 4 മണിക്ക് നടക്കും.

> കുടിവെള്ളത്തിന്റെ ബോട്ടിൽ ആരും റോഡിൽ അലക്ഷ്യമായി വലിച്ചെറിയരുത്.. വളണ്ടിയർമാർ ശ്രദ്ധിക്കുക.

> പ്രകടനത്തിന് പങ്കെടുക്കുന്നവർ കൃത്യമായി അകലം പാലിച്ചു നടക്കുക.. കൂടിച്ചേർന്നു നടക്കാതിരിക്കുക..

> പ്രകടനതിനിടയിലോ, ഉപരോധതിനിടയിലോ ആർകെങ്കിലും ദേഹസ്വാസ്ത്യമുണ്ടായാൽ വളണ്ടിയർമാരെ ഉടൻ തന്നെ അറിയിക്കുക.


അജയ് വിശ്വംഭരൻ
യു എൻ എ

09/11/2020

നന്ദി സാജൻ പള്ളുരുത്തി....

താങ്ങളെപ്പോലുള്ളവരാണ് എന്നും ഞങ്ങളോടൊപ്പം ഉണ്ടാകൂവെന്നറിയാം. പിന്തുണക്ക് നന്ദി.



പങ്കെടുക്കുക, വിജയിപ്പിക്കുക ✌️
05/11/2020

പങ്കെടുക്കുക, വിജയിപ്പിക്കുക ✌️

പ്രക്ഷോപങ്ങൾക്ക്‌ തുടക്കം കുറിച്ച് കോഴിക്കോട് pvs ഹോസ്പിറ്റലിലെ നഴ്സുമാർ.     കൊറോണ കാലത്തും നഴ്സുമാരെ ചുഷണം ചെയ്യുന്ന P...
02/11/2020

പ്രക്ഷോപങ്ങൾക്ക്‌ തുടക്കം കുറിച്ച് കോഴിക്കോട് pvs ഹോസ്പിറ്റലിലെ നഴ്സുമാർ.
കൊറോണ കാലത്തും നഴ്സുമാരെ ചുഷണം ചെയ്യുന്ന PVS ഹോസ്പിറ്റലിന്റെ നടപടിയിൽ പ്രതിഷേധിച്ച് pvs നഴ്സിംഗ് ജീവനക്കാർ...
കോവിഡ് പോസിറ്റീവ് ആയ നഴ്സിന് വേണ്ട ചികിത്സ കൊടുത്തില്ല എന്ന് മാത്രമല്ല, ജീവനക്കാരിയോട് ആലപ്പുഴ ഉള്ള വീട്ടിലേക് പോകുകയോ അല്ലെങ്കിൽ ആശുപത്രിയിൽ പകുതി പൈസ കൊടുത്തു അഡ്മിറ്റ്‌ ആയിക്കൊള്ളാൻ...
ഇവിടെ ജീവൻകാർക്ക് വേണ്ട സുരക്ഷാ മുൻകരുതലുകൾ പോലും ഇല്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.. കോവിഡിന്റെ പേരു പറഞ് ജീവനക്കാരെ കൊള്ളചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം... ജീവനക്കാരുടെ സാലറി പല ഗഡുകളായി രണ്ട് മൂന്ന് മാസം കൂടുമ്പോൾ ആണ് കൊടുക്കുന്നത്, പല മാസത്തെ ശമ്പളം ഇപ്പോളും കുടിശികയാണ്. സാലറിയിൽ നിന്നും പിടിക്കുന്ന പിഎഫ് തുക പോലും നാൾ ഇതു വരെ മാനേജ്മെന്റ് അടച്ചിട്ടില്ല... ഈ വിഷയങ്ങളിൽ തീരുമാനം ആവാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുൻപോട്ട് പോകാനാണ് സംഘടനാ തീരുമാനം.

  സമര പ്രഖ്യാപന കൺവെൻഷൻ  #നവംബർ 16, വൈകുന്നേരം 5 മണിക്ക്..പങ്കെടുക്കുക...വിജയിപ്പിക്കുക...
20/10/2020

സമര പ്രഖ്യാപന കൺവെൻഷൻ #നവംബർ 16, വൈകുന്നേരം 5 മണിക്ക്..

പങ്കെടുക്കുക...
വിജയിപ്പിക്കുക...



അനീതിക്കെതിരെ നേഴ്സുമാർ പ്രക്ഷോഭത്തിലേക്ക്....മാലാഖമാരല്ല... മനുഷ്യരാണ്....കോവിഡ് കാലത്ത് ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ...
30/09/2020

അനീതിക്കെതിരെ നേഴ്സുമാർ പ്രക്ഷോഭത്തിലേക്ക്....

മാലാഖമാരല്ല... മനുഷ്യരാണ്....
കോവിഡ് കാലത്ത് ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവന് കാവൽ നിൽക്കുന്ന നേഴ്സുമാരടക്കമുളള ആരോഗ്യ പ്രവർത്തകരുടെ ശംബളം കട്ട് ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല.

Heartfelt Condolences 😢പ്രാർത്ഥനകൾ വിഫലമായി.. ആതിര യാത്രയായി.. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ സ്റ്റാഫ്‌ നേഴ്സായിരുന്ന ...
18/09/2020

Heartfelt Condolences 😢
പ്രാർത്ഥനകൾ വിഫലമായി..
ആതിര യാത്രയായി..

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ സ്റ്റാഫ്‌ നേഴ്സായിരുന്ന ആതിര അർബുദത്തിന് ചികിത്സയിലായിരുന്നു.

യുഎൻഎ കുടുംബം അനുശോചിക്കുന്നു...

Heartfelt Condolences 😢കോവിഡ് രകതസാക്ഷിയായി മറ്റൊരു മലയാളി നേഴ്സ് കൂടി നഴ്സിംഗ് സമൂഹത്തിൻ്റെ നൊമ്പരമാകുന്നു.ഒമാനിൽ SINAW...
15/09/2020

Heartfelt Condolences 😢

കോവിഡ് രകതസാക്ഷിയായി മറ്റൊരു മലയാളി നേഴ്സ് കൂടി നഴ്സിംഗ് സമൂഹത്തിൻ്റെ നൊമ്പരമാകുന്നു.ഒമാനിൽ SINAW എം.ഒ.എച്ച് സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന ബ്ലെസ്സി സാം രാജ്യത്തെ കോവിഡ് അടിയന്തിരാവസ്ഥയെ തുടർന്ന് റോയൽ ആശുപത്രിയിൽ കോവിഡ് മുൻനിര പോരാളികളിൽ ഒരാളായിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും പഴയ ആശുപത്രിയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. പിന്നീട് എം.ഒ.എച്ച് കോവിഡ് രോഗികളെ പരിചരിക്കുന്നതിന് വേണ്ടി IBRA ആശുപത്രിയിലേക്ക് നിയോഗിച്ചു. അവിടെ വെച്ചാണ് ബ്ലെസ്സിക്ക് കോവിഡ് രോഗം ബാധിക്കുന്നത്. രോഗാവസ്ഥ മോശമായതിനെ തുടർന്ന് റോയൽ ആശുപത്രിയിലെ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ബ്ലെസ്സി ലോകത്തോട് വിട പറഞ്ഞത്..ഭർത്താവ് സാം ജോർജ്ജ് .രണ്ട് പിഞ്ചു മക്കൾക്കും, കുടുംബത്തിനും ഈ വിയോഗം താങ്ങാനുള്ള കരുത്ത് സർവ്വേശ്വരൻ നൽകട്ടെ...

ബ്ലെസ്സിയുടെ വിയോഗത്തിൽ യുഎൻഎ കുടുംബം അനുശോചിക്കുന്നു.



Address

Indira Gandhi Road
Kozhikode
673004

Website

Alerts

Be the first to know and let us send you an email when UNA Baby memorial hospital unit calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category