Accident Rescue helping & Reporting

Accident Rescue helping & Reporting Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Accident Rescue helping & Reporting, Safety & first aid service, Malappuram.

ഇത് ഒരു ആക്‌സിഡന്റ് റിപ്പോർട്ട് ചാനൽ മാത്രം ആണ്.....

സഘടനയിൽ അണി ചേരാൻ ഒരുമിച്ചു നിന്ന് മറ്റുള്ളവർക്ക് ഒരു കൈ താങ്ങാവാൻ നിങ്ങൾക്കും താല്പര്യമില്ലേ....
കൂടുതൽ അറിയുവാൻ ഞങളുടെ വാട്സ്ആപ്പ് നമ്പർ 9526222277

26/05/2026

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്തി; ചരിത്ര നേട്ടവുമായി വനിതാ സ്കൂബ ഡൈവർ ഗീതുമോൾ

​കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് വാർഡ് 11-ൽ കല്ലുമട പാലത്തിനു സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിനെ കോട്ടയം ഫയർ ആൻഡ് റെസ്ക്യൂ സംഘം കണ്ടെടുത്തു. ശക്തമായ ഒഴുക്കുള്ള പുഴയുടെ അടിത്തട്ടിൽ നിന്ന് വെറും 10 മിനിറ്റിനുള്ളിലാണ് അഗ്നിരക്ഷാ സേനയിലെ വനിതാ സ്കൂബ ഡൈവർ ഒഴുക്കിൽപ്പെട്ട യുവാവിനെ പുറത്തെടുത്തത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ ചരിത്രത്തിൽ സ്കൂബ ഡൈവിംഗിലൂടെ ഇത്തരമൊരു ദൗത്യം വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ വനിതാ സ്കൂബ ഡൈവർ ഓഫീസറെന്ന അഭിമാന നേട്ടം ഇതോടെ ഫയർ വുമൺ ഗീതുമോൾ കെ.എം സ്വന്തമാക്കി.
​കല്ലുമട പാലത്തിന് സമീപം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളിൽ ഒരാളായ കോട്ടയം സ്വദേശി ശ്രീ. അഭിഷേക് പി.പി (24) ആണ് ഒഴുക്കിൽപ്പെട്ടത്. അപകടവിവരമറിഞ്ഞ് കോട്ടയം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വിഷ്ണു മധുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
​ഏകദേശം 20 അടിയോളം താഴ്ചയുള്ള, ശക്തമായ ഒഴുക്കുള്ള ഭാഗത്താണ് നിലയത്തിലെ സ്കൂബ ഡൈവറായ ഗീതുമോൾ കെ.എം സ്കൂബ സെറ്റ് ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങിയത്. അതീവ ദുഷ്കരമായ സാഹചര്യത്തിലും കൃത്യമായ പരിശീലന മികവോടെ തിരച്ചിൽ നടത്തിയ ഗീതുമോൾ, വെറും 10 മിനിറ്റിനുള്ളിൽ തന്നെ യുവാവിനെ പുഴയുടെ അടിത്തട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കരയ്ക്കെത്തിച്ച യുവാവിനെ ആംബുലൻസ് മാർഗ്ഗം ആശുപത്രിയിലേക്ക് മാറ്റി.
​കോട്ടയം സ്റ്റേഷൻ ഓഫീസർ വിഷ്ണു മധുവിനൊപ്പം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺ രാജൻ, നിഷാദ് എം.എസ്, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ അനീഷ് ശങ്കർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുവിൻ എസ്.എസ്, ഷിനു എസ്, സജീഷ് കുമാർ എൻ, ഗീതുമോൾ കെ.എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനി അർജുൻ എം.എസ് എന്നിവരടങ്ങിയ സംഘമാണ് ഈ അതിവേഗ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
​ജീവൻ പണയം വെച്ചുള്ള ദുരന്തമുഖങ്ങളിൽ പുരുഷന്മാർക്കൊപ്പം തന്നെ തോളോടുതോൾ ചേർന്ന്, സ്കൂബ ഡൈവിംഗ് പോലെയുള്ള അതീവ സങ്കീർണ്ണമായ മേഖലകളിൽ വനിതകൾക്കും വിസ്മയങ്ങൾ തീർക്കാനാകുമെന്ന് തെളിയിച്ച ഗീതുമോൾ കെ.എമ്മിനും കോട്ടയം ഫയർ ആൻഡ് റെസ്ക്യൂ ടീമിനും നാടിന്റെ നാനാഭാഗത്തുനിന്നും വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

26/05/2026

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും ബൈക്കിലും ഇടിച്ചു മറിഞ്ഞു; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

26-05-2026 ചൊവ്വ

താമരശ്ശേരി: ചുരം റോഡിൽ വീണ്ടും അപകടം. താമരശ്ശേരി ചുരം എട്ടാം വളവിന് മുകളിൽ വെച്ച് നിയന്ത്രണം വിട്ട ലോറി കാറിലും ബൈക്കിലും ഇടിച്ച ശേഷം അഴുക്കുചാലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

നിയന്ത്രണം വിട്ട ലോറി മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ സിസിടിവി (CCTV) ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തുകയും ഗതാഗതം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. നിലവിൽ ചുരത്തിലൂടെയുള്ള വാഹന ഗതാഗതം �

25/05/2026

വർക്കലയിൽ മുന്നോട്ട് നീങ്ങിയ ബസിൽ നിന്ന് വയോധിക തെറിച്ചുവീണു

25/05/2026

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

​കോഴിക്കോട്: ജില്ലയിലെ കാക്കാടംപുഴ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിലാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ സമയത്തുതന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
​റോഡിൽ വെച്ച് കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് മുക്കത്തുനിന്നും ഫയർഫോഴ്സ് സംഘം ഉടനടി സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ പടരുന്നത് തടയാൻ സാധിച്ചു.
​അപകടത്തെത്തുടർന്ന് ഈ റൂട്ടിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

24/05/2026

ഹൗസ് ബോട്ട് മറിഞ്ഞ് അപകടം

കുണ്ടറ: മൺട്രോതുരുത്തിൽ കാക്കട്ട് കടവിൽ
ഹൗസ് ബോട്ട് മറിഞ്ഞു അപകടം.
ഇന്ന്‌ വൈകുന്നേരം 4.40 ന് ആയിരുന്നു സംഭവം. വിനോദസഞ്ചാരികളുമായി വന്ന ഹൗസ് ബോട്ട് പാറയിൽ തട്ടി പലക ഇളകിയതിനാൽ അതിലൂടെ വെള്ളം കയറിയാണ് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
27 ഓളം സഞ്ചാരികൾ ബോർഡിനകത്ത് ഉണ്ടായിരുന്നു ഇത് ബോട്ടിന്റെ കപ്പാസിറ്റിയിൽ കൂടുതലാണെന്നും പറയപ്പെടുന്നു.
കായലിൽ കറങ്ങിയശേഷം കൊച്ച് ആറിലേക്ക് കടന്ന് പോളാണ് വെള്ളം കയറി ബോട്ട് മറിഞ്ഞത്
സമീപപ്രദേശത്തുണ്ടായിരുന്ന മറ്റ് ബോട്ടുകാരും മീൻപിടുത്തക്കാരും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ
ഹൗസ് ബോട്ടിന് ഉള്ളിൽ ഉള്ളവരെല്ലാം നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
ബോട്ട് മറിഞ്ഞത് കമിഴ്ന്നു വീണിരുന്നെങ്കിൽ ഒരു ദുരന്തം ഉണ്ടായേനെ എന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
പൂർണ്ണമായ പ്രവർത്തി പരിചയം ഇല്ലാത്ത സ്രാങ്ക് ആയിരുന്നതിനാലാണ് അപകടം നടന്നതെന�

24/05/2026

ബസ്സിനെ മറികടക്കുന്നതിനിടെ ബൈക്കിൽ ടോറസ് ലോറി ഇടിച്ച് അപകടം

ACCIDENTRESCUE 24×7
Helping &Reporting
24/05/2026

മലപ്പുറം കൊണ്ടോട്ടി തലേക്കരയിൽ ഒരേ ദിശയിൽ പോവുകയായിരുന്ന ബസ്സിനെ മറികടക്കുന്നതിനിടെ ബൈക്കിൽ ടോറസ് ലോറി ഇടിച്ച് അപകടം. ലോറിക്കടിയിലേക്ക് വീണ ബൈക്ക് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആണ് അപകടം

24/05/2026

പൊന്മളയിൽ കാറുകൾ നേർക്കുനേർ കൂട്ടി ഇടിച്ച് അപകടം

ACCIDENTRESCUE 24×7
Helping & Reporting
24/05/2026

കോട്ടക്കൽ :പൊന്മള പള്ളിപ്പടിയിൽ കാറുകൾ നേർക്കുനേർ കൂട്ടി ഇടിച്ച് അപകടം. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ കാർ യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി. ആരുടേയും പേര് വിവരങ്ങൾ അറിവായിട്ടില്ല. ഇന്ന് ഉച്ചയോടെ ആണ് അപകടം.

23/05/2026

രാമപുരത്ത് കെഎസ്ആർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്

കോട്ടയം : രാമപുരത്ത് കെഎസ്ആർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ശേഷം രാമപുരം–പാലാ റോഡിൽ ബോയ്സ് സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലെത്തിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

23/05/2026

റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനി പിക്കപ്പ് ഇടിച്ച് കാൽ നടയാത്രക്കാരന് പരിക്ക്. ഇന്ന് മലപ്പുറം ജില്ലയിലെ ചെമ്മാട് കോഴിക്കോട് റോഡിൽ നടന്ന അപകടത്തിന്റെ CCTV ദൃശ്യം

22/05/2026

കയറ്റത്തിൽ റോഡിലെ കുഴിയിൽ വീണ് കുടിവെള്ള ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : തൃശൂർ എരുമപ്പെട്ടിയിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

22/05/2026

സമയക്രമത്തെച്ചൊല്ലി തർക്കം; കോഴിക്കോട്ട് നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു, ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: നഗരത്തിൽ സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നടുറോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിപ്പിച്ച് ജീവനക്കാരുടെ അനാസ്ഥ. കോഴിക്കോട് കോട്ടൂളിയിലാണ് കെഎസ്ആർടിസി ബസുകളെയും മറ്റ് യാത്രക്കാരെയും സാക്ഷിനിർത്തി സ്വകാര്യ ബസ് ജീവനക്കാർ അക്രമം അഴിച്ചുവിട്ടത്.

മുക്കം - അരീക്കോട് ഭാഗത്തേക്ക് സർവീസ് നടത്തുന്ന 'വടക്കേടൻ' എന്ന ബസിലെ ജീവനക്കാരും, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന 'ഹസ്ബി' ബസിലെ ജീവനക്കാരും തമ്മിലാണ് റോഡിൽ പരസ്യമായ തർക്കമുണ്ടായത്. കോട്ടൂളി സ്റ്റോപ്പിൽ വെച്ച് ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും, തുടർന്ന് മുന്നിലുണ്ടായിരുന്ന ഹസ്ബി ബസ് മനഃപൂർവ്വം പിന്നോട്ടെടുത്ത് വടക്കേടൻ ബസിന്റെ മുൻഭാഗത്തേക്ക് ഇടിപ്പിക്കുകയുമായിരുന്നു.

ബസുകൾക്കിടയിൽ പ�

Address

Malappuram
676306

Alerts

Be the first to know and let us send you an email when Accident Rescue helping & Reporting posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share