06/03/2025
പ്രമേഹ രോഗികള്‍ നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
https://chat.whatsapp.com/6FjaRot3Tr0D79AEfR59fi
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെയുള്ള ഉപവാസം അനുഷ്ഠിക്കുന്ന പുണ്യമാസം ആരംഭിച്ചുകഴിഞ്ഞു.
കേരളത്തിലുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇക്കുറി വേനല്‍ച്ചൂട് അതികഠിനമാണ്. അതുകൊണ്ടുതന്നെ പ്രായമുള്ളവരും വെയിലില്‍ ജോലിചെയ്യുന്നവരും വൃക്ക തകരാറുള്ളവരും പ്രമേഹരോഗമുള്ളവരുമെല്ലാം ശ്രദ്ധാപൂർവമായ ആസൂത്രണത്തോടെ വേണം ഉപവാസം അനുഷ്ഠിക്കാൻ.
പ്രമേഹരോഗക്കാരിലെ അപകട സാധ്യതകളും അവയുടെ പ്രതിരോധ മാർഗങ്ങളും പരിശോധിക്കാം.
1 .ഹൈപ്പോഗ്ലൈസീമിയ
പ്രമേഹത്തിന് മരുന്നുകള്‍ കഴിക്കുന്നവരിലും ദീർഘനേരം ശരീരത്തില്‍ തങ്ങിനില്‍ക്കുന്ന ഇൻസുലിനുകള്‍ എടുക്കുന്നവരിലും ദീർഘനേരത്തെ ഉപവാസം ശരീരത്തിലെ ഷുഗർനില അപകടകരമായ നിലയിലേക്ക് താഴുന്നതിന് കാരണമായേക്കാം. ഉപവാസമെടുത്തുകൊണ്ടുള്ള ശാരീരിക അധ്വാനവും ഷുഗർനില കുറയുന്നതിന് കാരണമാകാം.
2 ഹൈപ്പർ ഗ്ലൈസീമിയ
ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണിത്. പ്രമേഹ മരുന്നുകള്‍ കുറക്കുന്നതിനാലും നിർത്തുന്നതിനാലും ഇത് സംഭവിക്കാം. കൂടാതെ അധികം മധുരമുള്ള പലഹാരങ്ങളും പഴച്ചാറുകളും കഴിക്കുന്നതും ഷുഗർനില വളരെ ഉയരുന്നതിന് കാരണമാകാം.
3.നിർജലീകരണം
കഠിനമായ ചൂടും നീണ്ടുനില്‍ക്കുന്ന ഉപവാസവും പ്രായമുള്ളവരില്‍ ചിലപ്പോള്‍ ശരീരത്തിലെ ജലാംശം വളരെ കുറഞ്ഞ് നിർജലീകരണത്തിന് കാരണമായേക്കാം. ചിലപ്പോള്‍ ശരീരത്തില്‍ ലവണങ്ങളുടെ (ഇലക്‌ട്രോലൈറ്റ്) ഏറ്റക്കുറച്ചിലുമുണ്ടാവാം. വൃക്ക തകരാറുള്ളവരിലും ഹൃദയ തകരാറുള്ളവരിലും ഇതിന്റെ സാധ്യത കൂടുതലാണ്.
4 ഡയബറ്റിക് കിറ്റോ അസിഡോനിസ് (DKA)
ടൈപ്പ് 1 പ്രമേഹരോഗികളിലാണ് ഈ അസുഖസാധ്യത കൂടുതല്‍. ഇൻസുലിന്റെ അളവ് കുറക്കുന്നതും നിർത്തുന്നതും ശരീരത്തില്‍ ചില അണുബാധകള്‍ ഉണ്ടാകുന്നതുമാണ് പ്രധാനമായും ഗുരുതരമായ ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാം.
ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വർധിച്ച് നിർജലീകരണം നടക്കുകയും ഒപ്പം ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥയും രക്തം കൂടുതല്‍ അമ്ലസ്വഭാവം കൈവരുകയും ചെയ്യുന്നു. ചിലപ്പോള്‍ അണുബാധയും കണ്ടേക്കാം.
5 ത്രോംബോസിസ്(രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ)
ശരീരത്തിലുണ്ടാകുന്ന നിർജലീകരണം, രക്തം കട്ടിയാകുന്നതിന് ചിലപ്പോള്‍ കാരണമായേക്കാം. ഹൃദ്രോഗികളിലും മറ്റും ഇത് ഹൃദയാഘാതം, പക്ഷാഘാതം മുതലായവക്കും കാരണമാകാം.
ചൂടുള്ള കാലാവസ്ഥയില്‍ സുരക്ഷിതമായി നോമമ്പെടുക്കാൻ ചില മുൻകരുതലുകള്‍ നല്ലതാണ്.
ഉപവാസം അനുഷ്ഠിക്കാനുള്ള ആരോഗ്യസ്ഥിതിയുണ്ടോ എന്നത് ചികിത്സിക്കുന്ന ഡോക്ടറുമായി കൂടിയാലോചിച്ച് ഉറപ്പുവരുത്തുക. വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ മുതലായവയുടെ നിജസ്ഥിതി തിട്ടപ്പെടുത്തുക. ഒപ്പം ഇലക്‌ട്രോലൈറ്റ്സ്, ഷുഗർനിലയിലെ ചാഞ്ചാട്ടങ്ങള്‍ മുതലായവയും കൃത്യമായി പരിശോധിക്കണം.
നോമ്പ് തുറക്കുന്ന സമയത്തും (ഇഫ്താറിലും) അത്താഴസമയത്തും പെട്ടെന്ന് ദഹിക്കാത്ത, അധികം നാരുകളുള്ള ഭക്ഷണപദാർഥങ്ങള്‍ ഉള്‍പ്പെടുത്തുക. ധാന്യങ്ങള്‍, ഓട്സ്, തവിട് കളയാത്ത അരി, പയറുവർഗങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തുക. ഊർജം നിലനിർത്താനായി അവക്കാഡോ, ഒലിവെണ്ണ, നട്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ കഴിക്കുക.
വിശപ്പ് കുറക്കാൻ മുട്ട, തൈര്, കൊഴുപ്പ് കുറഞ്ഞ മാംസങ്ങള്‍ തുടങ്ങിയ പ്രോട്ടീൻ സ്രോതസ്സുകള്‍ ഉള്‍പ്പെടുത്തുക.
ഉപ്പിലിട്ടതും എരിവ് അധികമുള്ളതുമായ ഭക്ഷണവസ്തുക്കള്‍ ഒഴിവാക്കുക. രാത്രിസമയങ്ങളില്‍ 2-3 ലിറ്റർ വെള്ളം കുടിക്കുക. വെള്ളരിക്ക പോലുള്ള ജലാംശം കൂടിയ പച്ചക്കറികളും നല്ലതാണ്.
ആഹാരത്തില്‍ കാർബോ ഹൈഡ്രേറ്റുകള്‍ (അന്നജം അടങ്ങിയവ) കുറക്കുകയും പ്രോട്ടീന്റെ അളവ് കൂട്ടുകയും ചെയ്യുക. ആഹാരത്തിന്റെ പകുതിയും പച്ചക്കറികളാകുന്നത് ആരോഗ്യ സംരക്ഷണത്തിനും ഷുഗർനില ഉയരാതിരിക്കുന്നതിനും സഹായിക്കും.
പഞ്ചസാര ചേർത്ത പാനീയങ്ങള്‍, ജ്യൂസുകള്‍, ഷേക്കുകള്‍ മുതലായവ പൂർണമായും ഒഴിവാക്കുക. പഴങ്ങള്‍ നേരിട്ടു കഴിക്കുന്നതാണ് ഉത്തമം. കഫീൻ അടങ്ങിയ പാനീയങ്ങള്‍ (കാപ്പി മുതലായവ) ഒഴിവാക്കുന്നത് നിർജലീകരണം കുറക്കുന്നതിന് സഹായിക്കും.
വാഴപ്പഴം, തൈര്, നട്സ് തുടങ്ങിയവ ലവണങ്ങളുടെ സ്വാഭാവിക ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ശരീരത്തില്‍ ജലാംശം കുറഞ്ഞ് തലകറക്കം, ക്ഷീണം, വായ് വരള്‍ച്ച, മനോവിഭ്രമം (Confusion) മുതലായ രോഗലക്ഷണങ്ങള്‍ ഉണ്ടായാലുടൻ വൈദ്യസഹായം തേടുക.
ഇടക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക. ഷുഗർ നോക്കുന്നതുകൊണ്ട് നോമ്ബ് മുറിയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് 75ന് താഴെയാണെങ്കിലും 300 mg/dlന് മുകളിലാണെങ്കിലും ഉപവാസം നിർത്തണം.
ദീർഘനേരം പ്രവർത്തിക്കുന്ന മരുന്നുകള്‍, മൂത്രം ധാരാളം ഉണ്ടാകുന്ന മരുന്നുകള്‍ മുതലായവ മാറ്റി ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാത്ത മരുന്നുകളിലേക്ക് മാറാവുന്നതാണ്.
🔵അമിത കായികാധ്വാനം ഒഴിവാക്കുക
കടുത്ത ക്ഷീണം, ബോധക്ഷയം, നെഞ്ചുവേദന, ഛർദി, വയറിളക്കം മുതലായവയുണ്ടായാല്‍ ഉടൻ വൈദ്യസഹായം തേടുക.
പ്രായാധിക്യമുള്ളവരും ഒന്നിലധികം രോഗസങ്കീർണതകളുള്ള രോഗികളും ഉപവസിക്കുന്നുവെങ്കില്‍ കർശനമായ മെഡിക്കല്‍ മേല്‍നോട്ടത്തിലായിരിക്കണം. കാരണം, നിർജലീകരണം വൃക്കരോഗങ്ങളെ വഷളാക്കും.
രോഗാവസ്ഥയിലുള്ളവർക്കുമേല്‍ നോമ്പ് നിർബന്ധമാക്കപ്പെട്ടിട്ടില്ലല്ലോ. വ്രതമെടുക്കുന്നതുമൂലം ആരോഗ്യത്തിന് ക്ഷയം സംഭവിച്ചേക്കാവുന്നവർക്ക് ഇളവുകൾ നൽകപ്പെട്ടിട്ടുണ്ടല്ലോ.
🔵മരുന്നുകളില്‍ മാറ്റം അനിവാര്യം
സ്ഥിരമായി കഴിക്കുന്ന മരുന്നുകളുടെ സമയങ്ങളില്‍ ചില മാറ്റങ്ങള്‍ അനിവാര്യമായി വന്നേക്കാം. രാവിലെ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളും ഇൻസുലിനും ചിലപ്പോള്‍ നോമ്ബു തുറക്കുന്ന സമയത്തേക്കും രാത്രി കഴിക്കുന്ന ചില മരുന്നുകള്‍ രാവിലെ അത്താഴ സമയത്തുമായി ക്രമീകരിക്കാൻ കഴിയും.
ഉച്ച സമയത്ത് കഴിച്ചുകൊണ്ടിരുന്ന മരുന്നുകള്‍ രാത്രി ഉറങ്ങാൻ നേരത്തേക്കും മാറ്റി ക്രമീകരിക്കാം. എന്നാല്‍, ഇതെല്ലാം ചികിത്സിക്കുന്ന ഡോക്ടറുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ ചെയ്യാവൂ.
🔵അവരെയും പരിഗണിക്കണം
വിശ്വാസികളുടെ ഒരു വികാരമാണ് വർഷത്തിലൊരിക്കല്‍ വരുന്ന റമദാൻ വ്രതം. എന്നാല്‍, മധുരപലഹാരങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കാവുന്നതല്ല, പകല്‍ മുഴുവൻ നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തില്‍, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. പ്രമേഹം പോലെയുള്ള രോഗങ്ങളുള്ളവർ വീട്ടിലുണ്ടെങ്കില്‍ അവർക്കുകൂടി കഴിക്കാവുന്ന ഭക്ഷണസാധനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാവും ഉത്തമം. മറ്റുള്ളവർക്കും ആരോഗ്യദായകം തന്നെയാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ട ഭക്ഷണം. ഇഫ്താർ പാർട്ടികള്‍ ഒരുക്കുമ്ബോഴും പ്രമേഹ രോഗികള്‍ക്കുവേണ്ടി ഭക്ഷണസാധനങ്ങള്‍ പ്രത്യേകം കരുതാൻ മറക്കരുത്.
ഹോമിയോപ്പതിയിൽ പ്രമേഹത്തിന് വളരെ ഫലപ്രദമായ പാർശ്വഫലങ്ങൾ ഇല്ലാത്ത ചികിത്സ ലഭ്യമാണ്.
ഹോമിയോപ്പതി-ശാസ്ത്രീയം - പ്രകൃതിദത്തം- പാർശ്വഫല രഹിതം
~~~~~~
≈≈≈≈≈≈≈≈≈≈≈
🏥🏥🏥🏥
DIVINE Homoeopathy Speciality clinic
കെല്ലൂർ, മാനന്തവാടി, വയനാട്. Mob: 7907407963
DIVINE Homoeopathy Speciality clinic:🏥🏥
കാടാമ്പുഴ P.O, പിലാത്തറ, മലപ്പുറം. Mob: 9207674674
🩺🩺OUR DOCTORS:👨⚕️👩⚕️🧑⚕️
ഡോ: തൗഫീഖ് BHMS
ഡോ: ജുമാന സിറാജ BHMS
ഡോ: അനുഷ വേണുഗോപാൽ BHMS
🔵പ്രത്യേക ചികിത്സകൾ:-
»ഓർത്തോ വിഭാഗം
മൈഗ്രേൻ/തലവേദന
»ഗ്യാസ്ട്രോ എൻ്റെറോളജി
»വന്ധ്യതാ ക്ലിനിക്
»ചർമരോഗ വിഭാഗം
»അലർജി-തുമ്മൽ ചുമ
»ജീവിതശൈലീ രോഗങ്ങൾ
»ജനറൽ മെഡിസിൻ
»നാഡീസംബന്ധ രോഗങ്ങൾ
»ലൈംഗിക രോഗങ്ങൾ
»സ്ത്രീരോഗങ്ങൾ
കൂടുതൽ ആരോഗ്യപരമായ അറിവുകൾ നേടാനായി ഈ ചാനൽ follow ചെയ്യുക
👇🏻👇🏻👇🏻👇🏻👇🏻
WhatsApp channel -👇🏻👇🏻
https://whatsapp.com/channel/0029VaADtno6LwHhoTdM5O0n
Join this WhatsApp group 👇🏻👇🏻
https://chat.whatsapp.com/6FjaRot3Tr0D79AEfR59fi
𝐎𝐧𝐥𝐢𝐧𝐞 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐜𝐨𝐧𝐬𝐮𝐥𝐭𝐚𝐭𝐢𝐨𝐧-👇🏻👇🏻
https://wa.me/918129538428
𝐅𝐚𝐜𝐞𝐛𝐨𝐨𝐤 𝐩𝐚𝐠𝐞:--
👇🏻👇🏻
https://m.facebook.com/Divinehomeopathyclinic
Our Website--
👇🏻👇🏻
https://divinehomeo.in
ഈ അറിവ് മറ്റുള്ളവർക്കായി share ചെയ്യൂ...ആരോഗ്യമുള്ള സമൂഹം വളർത്തിയെടുക്കാം
#പ്രമേഹം 🩸
#പ്രമേഹസംരക്ഷണം 💉
#പ്രമേഹചികിത്സ 🌿
#പ്രമേഹപരിചരണം 🏥
#നൈസർഗികചികിത്സ 🌱
#ഹോമിയോപ്രമേഹചികിത്സ ✅
#പ്രമേഹകൂട്ടുകാരൻ 🩺
#ആരോഗ്യജീവിതം 💚
#നിറമായാരോഗ്യം 🥗
#പ്രമേഹനിയന്ത്രണം 🚶♂️
#ചക്കയുംപ്രമേഹവും 🍲
#പ്രമേഹബോധവത്കരണം 📢
#ആരോഗ്യസംരക്ഷണം 💊
#പ്രമേഹത്തിന്ഹോമിയോ