21/02/2020
*പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട ചില അഡ്മിഷൻ നോട്ടിഫിക്കേഷനുകൾ*
🎓🌏🎓🌏🎓🌏🎓🌏🎓
*1️⃣ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിൽ നിയമം പഠിക്കാം*
ന്യൂഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി ഓഗസ്റ്റിൽ ആരംഭിക്കുന്ന ബി.എ. എൽഎൽ.ബി., എൽഎൽ.എം., പി.എച്ച്.ഡി., പ്രോഗ്രാമുകളിലെക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷ ഓൺലൈനായി https://nludelhi.ac.in-ലെ ബന്ധപ്പെട്ട ലിങ്കിൽ ഏപ്രിൽ എട്ടുവരെ നൽകാം.
*2️⃣ പ്ലസ്ടുക്കാര്‍ക്ക് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം*
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) ഇൻഡോർ പ്ലസ് ടു വിജയിച്ചവർക്ക് നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐ.പി.എം.) പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ 2020 ഏപ്രിൽ 30ന് നടത്തും.
www.iimidr.ac.in വഴി ഫെബ്രുവരി 17 മുതൽ, മാർച്ച് 30 വരെ, നൽകാം.
*3️⃣ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം: മാര്‍ച്ച് ആറ് വരെ അപേക്ഷിക്കാം*
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തെ വിവിധ കാമ്പസുകളിലെ യു.ജി., പി.ജി., പി.ജി. ഡിപ്ലോമ, റിസേർച്ച് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.സ്റ്റാറ്റ്, ബി.മാത്സ്, എം.എസ്., എം.ടെക്, കോഴ്സുകളിലുൾപ്പെടെയാണ് പ്രവേശനം. മേയ് 10നാണ് പ്രവേശനപരീക്ഷ.
അപേക്ഷ:www.isical.ac.in/~admissionഎന്ന ലിങ്ക് വഴി മാർച്ച് ആറ് വരെ അപേക്ഷിക്കാം
*4️⃣ ഹോസ്പിറ്റാലിറ്റി ജെ.ഇ.ഇ. ഏപ്രിൽ 25-ന്; മാര്‍ച്ച് 20 വരെ അപേക്ഷിക്കാം*
വിനോദസഞ്ചാര, അതിഥിസത്കാര മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) നടത്തുന്ന ത്രിവത്സര ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
https://nchmjee.nta.nic.inവഴി മാർച്ച് 20-നകം നൽകണം.
*5️⃣ ജിപ്മറില്‍ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം*
പുതുച്ചേരി ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) 2020-ലെ പ്രവേശനത്തിനായി നടത്തുന്ന ഓൺലൈൻ പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റിൽ ആരംഭിക്കുന്ന ബി.എസ്സി. കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂൺ 21-നാണ്.
വിശദാംശങ്ങൾക്ക് www.jipmer.edu.in -ൽ അനൗൺസ്മെന്റ്സ് ലിങ്കിലെ അറിയിപ്പ് കാണുക.
*6️⃣ ജെഇഇ മെയിന്‍ 2020: രജിസ്‌ട്രേഷന്‍ ആരംഭിച്ചു*
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ 2020 ഏപ്രിലിലെ പരീക്ഷയ്ക്ക് പരീക്ഷയ്ക്ക് മാർച്ച് 7 വരെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും https://jeemain.nic.inസന്ദർശിക്കുക
*7️⃣ നിയമ പഠനത്തിന് ക്ലാറ്റ് 2020: മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാം*
രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ നിയമ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റി(ക്ലാറ്റ്)ന് ഇന്നുമുതൽ അപേക്ഷിക്കാം
സിലബസിനും ക്ലാറ്റ് രജിസ്ട്രേഷനും consortiumofnlus.ac.inസന്ദർശിക്കുക.
*8️⃣ കീം 2020 അപേക്ഷ: 4 ദിവസംകൂടി*
2020–-21 അധ്യയനവർഷത്തെ എൻജിനിയറിങ് ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഇനി നാലുദിവസം കൂടി.
പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25 ആണ്
*9️⃣ നാറ്റ: ഇപ്പോള്‍ അപേക്ഷിക്കാം*
ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി ആർക്ക്) കോഴ്‌സ് പ്രവേശനത്തിന് ആർകിടെക്‌ചർ കൗൺസിൽ ദേശീയതലത്തിൽ നടത്തുന്ന അഭിരുചിപരീക്ഷയായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിന് (നാറ്റ) അപേക്ഷ ക്ഷണിച്ചു.
http://nata.in
Birla Institute of Technology & Science (BITS), Pilani a leading Institute of Higher Education and a deemed University under section 3 of the UGC act offering degree programmes in Engineering, Sciences, Technology, Pharmacy, Management and Humanities. This web site describes the admission modalities...