21/05/2026
മനഃശാസ്ത്ര സല്ലാപം - 29
മൊബൈൽ സ്ക്രീനും കുട്ടികളുടെ മാനസിക വികാസവും ...
കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനെ സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നു. കുഞ്ഞ് മുഖത്തുനോക്കുന്നില്ല. ചോദിക്കുന്നതിനൊന്നും മറുപടി പറയുന്നുമില്ല. ചിരിയില്ല. ഭാവഭേദങ്ങൾ ഒന്നുമില്ല. എന്നു മാത്രമല്ല നമുക്ക് മനസ്സിലാകാത്ത എന്തൊക്കയോ പറയുന്നുമുണ്ട്. രക്ഷിതാക്കളോട് ചോദിച്ചപ്പോൾ അവർ പരസ്പരം നോക്കി അസ്വസ്ഥരാകുന്നു. കുഞ്ഞ് പറയുന്നതൊക്കെ അവൻ മൊബൈലിൽ കാണുന്ന കാർട്ടൂണുകളിലെ ശബ്ദങ്ങളാണ്. അവന് അതേ അറിയാവൂ... ആരുടെയും മുഖത്തു നോക്കത്തില്ല. ഒന്നിനോടും പ്രതികരിക്കത്തില്ല. മൊബൈൽ എപ്പോഴും കൈയ്യിൽ വേണം. കൊടുത്തില്ലെങ്കിൽ കരച്ചിലും, തറയിൽ കിടന്നുരുളുകയും, മുടി പിടിച്ചു പറിക്കുകയും എന്നുവേണ്ട ആകെ പ്രശ്നമാകും. കുട്ടിയുടെ അമ്മ ഇത്രയും പറഞ്ഞപ്പോൾ അച്ഛൻ: എല്ലാത്തിനും ഉത്തരവാദി ഇവൾ തന്നെയാണ്. മോൻ കരയാതിരിക്കാനും ഭക്ഷണം കഴിപ്പിക്കാനും എന്തിന് ഉറക്കാൻ പോലും ഇവൾ കുഞ്ഞിന് മൊബൈലാണ് കൊടുക്കുന്നത്.
ഭക്ഷണം കഴിപ്പിക്കാനും, കരച്ചിൽ മാറ്റാനും, മുതിർന്നവരുടെ തിരക്കിൽ നിന്ന് കുട്ടിയെ “manage” ചെയ്യാനും സ്ക്രീൻ ഇന്ന് പല വീടുകളിലും ഒരു digital pacifier ആയി മാറിക്കൊണ്ടിരിക്കുകയാണ്.
മൊബൈലിന്റെ ചലനാത്മകത കുട്ടികളെ ആകർഷിക്കും. അതുകൊണ്ടാണ് കുട്ടികൾ മൊബൈൽ കിട്ടിയാൽ സന്തോഷമുള്ളവരാകുന്നത്. അവർ എല്ലാം മറക്കും. ചുറ്റുപാടും എന്താണന്നോ, വിശപ്പും ദാഹവും പോലുമോ അറിയണമെന്നില്ല. കരയുകയോ നിർബന്ധം പിടിക്കുകയോ ഒന്നുമില്ല. അമ്മമാർക്ക് വളരെ സൗകര്യം. അവർക്ക് അവരുടെ ജോലികൾ കൃത്യമായി ചെയ്യാം. കാര്യം ശരിയാണ്. എന്നാൽ കുട്ടികൾ മൊബൈൽ ഫോണിന് അഡിക്ട് ആയാൽ വളർച്ചയെ പ്രതികൂലമായി ബാധിക്കും. ബുദ്ധിപരമായ കഴിവുകൾ കുറയുന്നതായി ബോധ്യപ്പെടും. ഭാഷാ വികസകുറവും പെരുമാറ്റ വൈകല്യവും ശ്രദ്ധയിൽ പെടാം. ആരുടെയും മുഖത്ത് നോക്കാതിരിക്കുക. അർത്ഥവത്തായി വാക്കുകൾ പറയാതിരിക്കുക, നിരർത്ഥകമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുക, മറ്റൊരു കളിയിലും പ്രവർത്തികളിലും താത്പര്യമില്ലാത്ത ഒരവസ്ഥയിൽ കുട്ടി ഏത്തപ്പെടും. പല മനഃശാസ്ത്രജ്ഞരും ഈ അവസ്ഥയെ virctual autism എന്ന് വിളിക്കാറുണ്ട്. ഓട്ടിസം ബാധിച്ച ഒരു കുട്ടി പെരുമാറുന്നതുപോലെ മൊബൈൽ ഫോൺ നിരന്തരം ഉപയോഗിക്കുന്ന കുട്ടിപെരുമാറുന്നത് കൊണ്ടാണ് vertual autism എന്ന് ഈ അവസ്ഥയെ പറയുന്നത്. മസ്‌തിഷ്ക്ക വികസന തകലാറുകൊണ്ടുണ്ടാകുന്ന എല്ലാ ലക്ഷണങ്ങളും virtual ഓട്ടിസം ബാധിച്ച കുട്ടികളും പ്രകടമാക്കുന്നതായാണ് നിരീക്ഷണം. എങ്കിലും യൂണിവേഴ്സൽ അംഗീകാരമുള്ള diagnosis ആയി ഇത് നിലവിൽ കണക്കാക്കപ്പെടുന്നില്ല.
Virtual autism എന്ന തരത്തിലേക്ക് മൊബൈൽ ഉപയോഗം മാറുന്നതെന്തുകൊണ്ട് എന്ന് കുട്ടികളെ പരിപാലിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.
കുട്ടികളിൽ മാനസിക വികാസം സംഭവിക്കുന്നത്
ജീവിതാനുഭവങ്ങളിലൂടെയാണ്. എല്ലാം കണ്ടും കേട്ടും എല്ലാത്തിനോടും ഇടപെട്ടുമാണ് കുഞ്ഞുങ്ങൾ വളരേണ്ടത്. വൈവിധ്യമാർന്ന ഉദ്ദീപനങ്ങളാണ് സ്വഭാവികമായ വളർച്ചയും വികാസവുമുണ്ടാക്കുന്നത്. കാണുന്നതിനോടും കേൾക്കുന്നതിനോടും
പ്രതികരിക്കുക,
സ്പർശം അനുഭവിക്കുക,
സംസാരങ്ങൾ കേൾക്കുക,
കളിക്കുക,
ഓടുക,
വീഴുക,
ചുറ്റുപാടുകളുമായി ഇടപഴകുക ഇവയൊക്കെയാണ് കുഞ്ഞുങ്ങളുടെ വികാസത്തിന് വേണ്ടത്.
കുട്ടികൾ ലോകത്തെ പഠിക്കുന്നത് sensory experiences ലൂടെയാണ്.
സ്ക്രീൻ കുട്ടികളെ ഇതിൽ നിന്നെല്ലാം പിന്തിരിപ്പിക്കുന്നു. കണ്ണും നട്ടിരിക്കുന്നതുകൊണ്ട് മറ്റൊരു സെൻസ് ഓർഗ്ഗനും ആക്റ്റീവ് ആകുന്നില്ല.
വേഗത്തിൽ മാറുന്ന ദൃശ്യങ്ങൾ, തുടർച്ചയായ ശബ്ദങ്ങൾ, instant excitement…
ഇവ കുട്ടിയുടെ മസ്‌തിഷ്ക്കത്തെ സ്വഭാവികമല്ലാത്ത രീതിയിൽ കണ്ടീഷൻ ചെയ്യാം.
അത് ശ്രദ്ധക്കുറവ്, താത്പര്യക്കുറവ്, മുഷിവ്,
restlessness,
ക്ഷമയില്ലായ്മ, ദേഷ്യം,
emotional irritability എന്നിങ്ങനെ പല പ്രശ്നങ്ങൾക്കും കാരണമാകാം.
മറ്റൊരു പ്രധാന കാര്യം ഭാഷാ വികസനമാണ്.
കുട്ടികൾ ഭാഷ പഠിക്കുന്നത് മനുഷ്യരുമായുള്ള interaction ലൂടെയാണ്.
screen നോക്കിയാൽ words കേൾക്കാം.
പക്ഷേ അത് നിർജ്ജീവ ശബ്ദങ്ങളാണ്. അത് കുട്ടികളിൽ ആശയ വിനിമയം ഉണ്ടാക്കണമെന്നില്ല. ആശയ വിനിമയത്തിന് മുഖത്ത് നോക്കി ഭാവങ്ങൾ ഉൾക്കൊള്ളണം. മൊബൈലിൽ സന്തോഷം കണ്ടെത്തുന്നതുകൊണ്ട് കുഞ്ഞുങ്ങൾക്ക് സ്വഭാവികമായ കളികളിൽ താത്പര്യം കുറയുന്നു. ഒന്നിലധികം കുട്ടികൾ ഒരുമിച്ചുചേർന്നാണ് കളിക്കുന്നത്. അങ്ങനെയുള്ള കളികളിൽ പരസ്പരം ധാരണയുണ്ട്. വൈകാരികമായ ഇടപെടലുകളുണ്ട്, വിട്ടിടുവീഴ്ചകളുണ്ട്... കുട്ടികളുടെ സോഷ്യൽ സ്കിൽ, ഇമോഷണൽ ഡെവലപ്പ്മെന്റ് തുടങ്ങിയ ഒട്ടൊരുപാട് കാര്യങ്ങൾ സാമൂഹികമായ ഇടപെടലുകളിലൂടെ കുട്ടികൾ അറിയാതെ തന്നെ സംഭവിക്കുന്നുണ്ട്.എന്നാൽ മൊബൈലിൽ സന്തോഷം കണ്ടെത്തുന്ന കുട്ടിക്ക് സമപ്രായത്തിലുള്ള കുട്ടികളുമായി യാതൊരു ബന്ധവുമില്ല. അവരും അവരുടെ മൊബൈലും. അതാണ് അവരുടെ ലോകം. അവരുടെ ലോകത്ത് മറ്റൊന്നിനും ഒരു ഇടവുമില്ല. അതാണ് അപകടം.
കുട്ടികൾ മറ്റുള്ളവരുമായി ഇടപെട്ടും കളിച്ചും വളരട്ടെ. അവരുടെ ചുറ്റുപാടുകളെ നിരീക്ഷിച്ചും സവേദിച്ചും തന്നെ വളരണം. അതിനുള്ള സാഹചര്യമാണ് pixels ന്റെ ലോകം ഇല്ലാതാകുന്നത്. ഇത് മനസ്സിലാക്കി കുഞ്ഞുങ്ങളുടെ കരച്ചിൽ ഒഴിവാക്കാനും, ഭക്ഷണം കഴിപ്പിക്കാനും, ഉറക്കാനും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. ഈ മൂന്ന് സന്ദർഭങ്ങളിലുള്ള മൊബൈൽ ഉപയോഗം അഡിക്ഷൻ ഉണ്ടാക്കാം.