Sivoham Astro _guide

Call Directions Contact the practice

Sivoham Astro _guide Sivoham astroguide official

04/09/2026
26/06/2026

*ഹനുമാൻ മന്ത്രം
ധൈര്യവും ആത്മവിശ്വാസവും പ്രധാനം ചെയ്യുന്ന ഹനുമാൻ മന്ത്രം
ജീവിതത്തിൽ പലപ്പോഴും ഭയവും ഉത്കണ്ഠയും നമ്മെ തളർത്താറുണ്ട്. അത്തരം സന്ദർഭങ്ങളിൽ മനസ്സിൽ ധൈര്യവും ആത്മവിശ്വാസവും വീണ്ടെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ശ്രീ ഹനുമാൻ സ്വാമിയുടെ നാമജപം. ഭക്തിയുടെയും ശക്തിയുടെയും വിനയത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഹനുമാൻ സ്വാമി. ഭഗവാനെ ധ്യാനിച്ചുകൊണ്ട് ജപിക്കുന്ന ഏറ്റവും ലളിതവും ശക്തവുമായ ഒരു ശ്ലോകമാണ് താഴെ നൽകുന്നത്.
മന്ത്രം:
"മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ"
ഈ മന്ത്രത്തിന്റെ അർത്ഥം:
മനോജവം: മനസ്സിനെപ്പോലെ അതിവേഗമുള്ളവനും,
മാരുതതുല്യവേഗം: കാറ്റിന് തുല്യമായ വേഗതയുള്ളവനും,
ജിതേന്ദ്രിയം: സ്വന്തം ഇന്ദ്രിയങ്ങളെ പൂർണ്ണമായും നിയന്ത്രിച്ചവനും,
ബുദ്ധിമതാം വരിഷ്ഠം: ബുദ്ധിമാന്മാരിൽ വെച്ച് ഏറ്റവും ശ്രേഷ്ഠനായവനും,
വാതാത്മജം: വായുദേവന്റെ പുത്രനായവനും,
വാനരയൂഥമുഖ്യം: വാനരസേനയുടെ നായകനായവനും,
ശ്രീരാമദൂതം: ശ്രീരാമചന്ദ്രന്റെ ദൂതനുമായ ഹനുമാൻ സ്വാമിയെ ഞാൻ ശരണം പ്രാപിക്കുന്നു.
ചുരുക്കരൂപം: മനസ്സിനെപ്പോലെയും കാറ്റിനെപ്പോലെയും വേഗത്തിൽ സഞ്ചരിക്കുന്ന, ഇന്ദ്രിയ നിഗ്രഹം നടത്തിയ, ബുദ്ധിമാന്മാരിൽ ശ്രേഷ്ഠനായ വായുപുത്രനും ശ്രീരാമദൂതനുമായ ഹനുമാൻ സ്വാമിയുടെ കാരുണ്യത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.
എന്തിനാണ് ഈ മന്ത്രം ജപിക്കുന്നത്?
പരീക്ഷാപേടി, അനാവശ്യമായ ഭയങ്ങൾ, ആത്മവിശ്വാസക്കുറവ് എന്നിവ അനുഭവപ്പെടുമ്പോൾ മനസ്സിൽ ധൈര്യം നിറയ്ക്കാനും, പ്രതിസന്ധികളെ നേരിടാനുള്ള ആത്മബലം ലഭിക്കാനും വേണ്ടിയാണ് ഈ മന്ത്രം ജപിക്കുന്നത്.
എങ്ങനെ ജപിക്കണം?
ദിവസവും രാവിലെയോ വൈകുന്നേരമോ വൃത്തിയുള്ള അന്തരീക്ഷത്തിൽ ഇരുന്ന് ജപിക്കാം.
ചൊവ്വ, ശനി ദിവസങ്ങളിൽ ഹനുമാൻ സ്വാമിയുടെ നടയിൽ വച്ചോ വീട്ടിൽ വിളക്ക് കൊളുത്തി വച്ചോ ജപിക്കുന്നത് കൂടുതൽ ഉത്തമമായി കരുതപ്പെടുന്നു.
എത്ര തവണ ജപിക്കണം?
സാധാരണയായി 3, 11 അല്ലെങ്കിൽ 21 തവണ ജപിക്കുന്നത് ശീലമാക്കാം. ഭയമോ ആശങ്കയോ തോന്നുന്ന സന്ദർഭങ്ങളിൽ മനസ്സിനെ ശാന്തമാക്കാൻ ഇത് ഭക്തിപൂർവ്വം ജപിക്കാവുന്നതാണ്.
ഈ മന്ത്രം കൊണ്ടുള്ള ഗുണഫലങ്ങൾ:
ഭയം ഇല്ലാതാകുന്നു: മനസ്സിനെ അലട്ടുന്ന അനാവശ്യ ഭയങ്ങളെയും ഉത്കണ്ഠകളെയും അകറ്റി ശാന്തത നൽകുന്നു.
ആത്മവിശ്വാസം വർദ്ധിക്കുന്നു: ലക്ഷ്യബോധത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള മാനസിക കരുത്ത് നൽകുന്നു.
നന്മയും വിനയവും: ഹനുമാൻ സ്വാമിയുടെ ഗുണങ്ങളായ വിനയവും ബുദ്ധിശക്തിയും സ്വന്തം ജീവിതത്തിൽ പകർത്താൻ ഈ ധ്യാനം സഹായിക്കുന്നു*.

കടപ്പാട് 🙏

13/04/2026

Celebrating my 4th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

02/01/2026

*ധനുമാസത്തിലെ തിരുവാതിര*
*ജനുവരി 3, 2026*

*ഭഗവാൻ ശ്രീപരമശ്വരന്റെ ജന്മനക്ഷത്രമാണ്. തിരുവാതിര നാളിൽ പാർവതീ പരമേശ്വരന്മാരുടെ അനുഗ്രഹത്തിനായി ഭക്തർ വ്രതവും മറ്റ് ചടങ്ങുകളും അനുഷ്ഠിക്കുന്നു*. *വിവാഹിതകൾ ദീർഘമംഗല്യ ത്തിനും പെൺകുട്ടികൾ ഉത്തമപങ്കാളിയെ ലഭിക്കാനുള്ള പ്രാർഥനയോടുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്*. *ധനുമാസത്തിലെ തിരുവാതിര നാൾ തുടങ്ങുന്നതു മുതൽ അവസാനിക്കുന്നത് വരെ അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകതയുമുണ്ട്*
*ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി* *തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ ദേവിയായിരുന്നു*. *കൂടാതെ ശ്രീപരമേശ്വരനും പാർവതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു*.

*മകയിരം, തിരുവാതിര എന്നീ രണ്ടു ദിനങ്ങളിലും വ്രതമാചരിക്കുന്നത് ഉത്തമമാണ്. മകയിരം നോയമ്പ് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയാണ്. മകയിരം നോയമ്പ് ഒരിക്കലോടെയാണ് അനുഷ്ഠിക്കേണ്ടത്. മകയിരദിനത്തിൽ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവു കാച്ചി, നാളികേരവും, പഴവും, വൻപയർ വേവിച്ചത്,കരിമ്പും മറ്റും ചേർത്താണ് എട്ടങ്ങാടി വിഭവം തയാറാക്കുന്നത്. ഗണപതിക്കും ശിവനും പാർവതിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവർക്കും ഭക്ഷിക്കാം*.

*തിരുവാതിര വ്രതാനുഷ്ഠാനം ഇങ്ങനെ*

*തിരുവാതിരദിനത്തിൽ പുലർച്ചെ ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് നന്ന്. അതിനുശേഷം വാലിട്ട് കണ്ണെഴുതുകയും മഞ്ഞളും ചന്ദനവും ചേർത്ത് കുറി തൊടുകയും സീമന്തരേഖയിൽ പാർവതീ ദേവിയെ സ്മരിച്ചുകൊണ്ട് സിന്ദൂരം അണിയുകയും ചെയ്യുക*.

*സിന്ദൂരം അണിയുമ്പോൾ*

" *ലളിതേ സുഭഗേ ദേവി*

*സുഖസൗഭാഗ്യദായിനി*

*അനന്തം ദേവി സൗഭാഗ്യം*

*മഹ്യം തുഭ്യം നമോ നമഃ" എന്ന മന്ത്രം മൂന്നുതവണ ജപിക്കുക*.

*അന്നേദിവസം അരിയാഹാരം ഒഴിവാക്കി തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങൾ, കരിക്കിൻ വെളളം എന്നിവ കഴിക്കാം*.

*പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ശിവപ്രീതിക്ക് എളുപ്പ മാർഗമാണത്രേ. അന്നേ ദിവസം ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നതും കൂവളമാല സമർപ്പിക്കുന്നതും ഉത്തമം* .

*ഭാര്യാഭർതൃഐക്യം വർധിപ്പിക്കാൻ നൂറ്റെട്ട് തവണ "ഓം ശിവശക്‌തി ഐക്യരൂപിണ്യൈ നമഃ" എന്ന് ജപിക്കണം. കൂടാതെ ഉമാമഹേശ്വരനെ ഒന്നിച്ചു ധ്യാനിച്ചുകൊണ്ട് " ഓം നമഃ ശിവായ ശിവായ നമഃ " എന്ന് വ്രതാനുഷ്ഠാനത്തിലുടനീളം ജപിക്കുന്നത് അത്യുത്തമമാണ്*.

*തിരുവാതിര രാത്രിയിലാണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തു കൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടൽ ചടങ്ങുകൾ ആരംഭിക്കും*. *ചടങ്ങിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാനു സമർപ്പിക്കാൻ യാത്ര തിരിക്കുന്നു. ഏറ്റവും മുൻനിരയിൽ നിൽക്കുന്നവരാണ് കത്തിച്ച വിളക്ക്, ദശപുഷ്പങ്ങൾ, അഷ്ടമംഗല്യം, കിണ്ടിയിൽ ശുദ്ധ ജലം എന്നിവ പിടിക്കേണ്ടത് മറ്റുളളവർ‌ ഇവ‌രെ അനുഗമിച്ചുകൊണ്ട് ‘‘ഒന്നാകും മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി....’’ എന്നു തുടങ്ങുന്ന പാട്ട് കൈകൊട്ടി ഉച്ചത്തിൽ പാടും*.

*വ്രതദിനത്തിൽ ഭക്തിയോടെ ദശപുഷ്പം ചൂടണം എന്നാണ് ചിട്ട . ദശപുഷ്പത്തിലെ ഓരോ പൂവ് ചൂടുന്നതിനും ഓരോരോ ഫലങ്ങളാണ്*.
1. *കയ്യോന്നി - ശിവനാണു ദേവൻ. പഞ്ചപാപങ്ങളും തീരുമെന്നാണ് വിശ്വാസം*.

2. *മുക്കുറ്റി - പാർ‌വതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും*.

3. *കൃഷ്ണക്രാന്തി- മഹാവിഷ്ണുവാണു ദേവൻ. കൃഷ്ണക്രാന്തി ചൂടിയാൽ വിഷ്ണുപ്രീതി ലഭിക്കും*.

4. *തിരുതാളി- മഹാലക്ഷ്മിയാണു ദേവത. ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുന്നു*.

5. *കറുക- ആദിത്യനാണു ദേവൻ. കറുക ചൂടിയാൽ ആധികളും വ്യാധികളും ഒഴിയും*.

6. *പൂവാംകുരുന്നില- ബ്രഹ്മാവാണു ദേവൻ. ദാരിദ്ര്യദുഃഖം തീരാനാണു പൂവാംകുരുന്നില ചൂടുന്നത്*.

7. *മുയല്‍ചെവിയന്‍ -കാമൻ ദേവത. മംഗല്യസിദ്ധിക്കാണ് മുയല്‍ചെവിയന്‍ ചൂടാറുള്ളത്*.

8. *ഉഴിഞ്ഞ- ഇന്ദ്രാണിയാണു ദേവത.‌ അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാൽ ഫലം*.

9. *ചെറൂള - യമദേവനാണു ദേവൻ. ആയുസ്സു വർ‌ധിക്കുമെന്നാണു വിശ്വാസം*.

10. *നിലപ്പന- ഭൂമിദേവിയാണു ദേ‌വത. പാപങ്ങൾ ‌അകന്നുപോകും*.

*തിരുവാതിരനാൾ‌ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ ശിവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം*.

കടപ്പാട് 🙏👍

02/01/2026

*ജനുവരി 2 ന് മകിയിരം.ജനവരി3 ന് തിരുവാതിര*

തിരുവാതിര ആഘോഷം തുടക്കം
എട്ടങ്ങാടി- 2026 ജനുവരി 2 മകീര്യം വെള്ളിയാഴ്ച (സന്ധ്യാസമയം )
ഉറക്കമൊഴിക്കൽ, തിരുവാതിര കളി പാതിരാപ്പൂച്ചൂടൽ.
2026ജനുവരി 3 ശനിയാഴ്ച തിരുവാ തിര വ്രതം,ശിവക്ഷേത്ര ദർശനം
വൈകുന്നേരം 5.28 ന് തിരുവാതിര നക്ഷത്രം അവസാനിക്കുന്നു

ഭഗവാൻ ശ്രീപരമശ്വരന്റെ ജന്മനക്ഷ ത്രമാണ്. തിരുവാതിര നാളിൽ പാർ വതീ പരമേശ്വരന്മാരുടെ അനുഗ്രഹ ത്തിനായി ഭക്തർ വ്രതവും മറ്റ് ചടങ്ങുകളും അനുഷ്ഠിക്കുന്നു. വിവാഹിതകൾ ദീർഘമംഗല്യ ത്തിനും പെൺകുട്ടികൾ ഉത്തമപങ്കാളിയെ ലഭിക്കാനുള്ള പ്രാർഥനയോടുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര നാൾ തുടങ്ങുന്നതു മുതൽ അവസാനി ക്കുന്നത് വരെ അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകതയുമുണ്ട്. ശിവഭഗ വാന്റെ ആയുരാരോഗ്യ സൗഖ്യത്തി നായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ ദേവിയായിരുന്നു.കൂടാതെ ശ്രീപരമേ ശ്വരനും പാർവതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളി ലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാ തിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകു മെന്നാണ് വിശ്വാസം.വിവാഹം കഴി ഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു.
മകയിരം, തിരുവാതിര എന്ന രണ്ടു ദിനങ്ങളിലും വ്രതമാചരിക്കുന്നത് ഉത്തമമാണ്. മകയിരം നോയമ്പ് മക്ക ളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ ത്തിനും വേണ്ടിയാണ്. മകയിരം നോയ മ്പ് ഒരിക്കലോടെയാണ് അനുഷ്ഠിക്കേ ണ്ടത്. മകയിരദിനത്തിൽ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴ ങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവു കാച്ചി, നാളികേരവും, പഴവും, വൻപ യർ വേവിച്ചത്,കരിമ്പും മറ്റും ചേർ ത്താണ് എട്ടങ്ങാടി വിഭവം തയാറാക്കു ന്നത്. ഗണപതിക്കും ശിവനും പാർവ തിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവർക്കും ഭക്ഷിക്കാം.
തിരുവാതിരദിനത്തിൽ പുലർച്ചെ ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് നന്ന്. അതിനു ശേഷം വാലിട്ട് കണ്ണെഴുതുകയും മഞ്ഞളും ചന്ദനവും ചേർത്ത് കുറി തൊടുകയും സീമന്തരേഖയിൽ പാർ വതീ ദേവിയെ സ്മരിച്ചുകൊണ്ട് സിന്ദൂരം അണിയുകയും ചെയ്യുക.
സിന്ദൂരം അണിയുമ്പോൾ
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേവി സൗഭാഗ്യം*
മഹ്യം തുഭ്യം നമോ നമഃ
എന്ന മന്ത്രം മൂന്നുതവണ ജപിക്കുക.

അന്നേദിവസം അരിയാഹാരം ഒഴി വാക്കി തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങൾ, കരിക്കിൻ വെളളം എന്നിവ കഴിക്കാം.
പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹ സ്രനാമം എന്നിവ പാരായണം ചെയ്യു ന്നത് ശിവപ്രീതിക്ക് എളുപ്പ മാർഗമാ ണത്രേ. അന്നേ ദിവസം ശിവക്ഷേത്ര ത്തിൽ ജലധാര നടത്തുന്നതും കൂവള മാല സമർപ്പിക്കുന്നതും ഉത്തമം.
ഭാര്യാഭർതൃഐക്യം വർധിപ്പിക്കാൻ നൂറ്റെട്ട് തവണ "ഓം ശിവശക്‌തി ഐക്യരൂപിണ്യൈ നമഃ" എന്ന് ജപിക്കണം. കൂടാതെ ഉമാമഹേശ്വ രനെ ഒന്നിച്ചു ധ്യാനിച്ചുകൊണ്ട് ഓം നമഃ ശിവായ ശിവായ നമഃ " എന്ന് വ്രതാനുഷ്ഠാനത്തിലുടനീളം ജപിക്കു ന്നത് അത്യുത്തമമാണ്.
തിരുവാതിര രാത്രിയിലാണ് പാതിരാ പ്പൂചൂടൽ. സ്ത്രീകൾ ഒത്തു കൂടി തിരു വാതിര കളിച്ചതിനു ശേഷം പാതിരാപ്പൂ ചൂടൽ ചടങ്ങുകൾ ആരംഭിക്കും.
തിരുവാതിരനാൾ‌ കഴിഞ്ഞ് അരിഭ ക്ഷണം കഴിച്ചോ ശിവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം.

കടപ്പാട് 🙏

31/12/2025

പറയിപെറ്റ പന്തിരുകുലം
പിതാവ് : വരരുചി
മാതാവ് : പഞ്ചമി
മക്കള്‍
1. മേഴത്തോൾ അഗ്നിഹോത്രി
2. രജകന്‍
3. ഉളിയന്നൂര്‍ തച്ചന്‍
4. വള്ളോന്‍
5. വടുതലനായര്‍
6. കാരയ്ക്കല്‍ മാതാ
7. ഉപ്പുകൊറ്റന്‍
8. തിരുവരങ്കം പാണനാര്‍
9. നാറാണത്തുഭ്രാന്തന്‍
10. അകവൂര്‍ ചാത്തന്‍
11. പാക്കനാര്‍ ,
12. വായില്ലാക്കുന്നിലപ്പന്‍.
ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ
മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നതു്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.
കഥ
ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ
സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി “രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?” എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി.
നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ,
അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുന്ന് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ കൂട്ടുകാർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ട് ഇരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ
വന്നിരുന്നു വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ
പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമഅർ പറഞ്ഞത്‌. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ
“ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം ”
എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.
അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾകഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.
വളരെ ബുദ്ധിമതിയായ ആ യുവതിക്ക്‌ വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും യുവതി അച്ഛനു വിവരിച്ചുകൊടുത്തു.
യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കു പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.
ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു “വായില്ലാക്കുന്നിലപ്പൻ” എന്ന് അറിയപ്പെടുകയും ചെയ്തു.
ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണ്‌ പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌.

കടപ്പാട് 👍🙏

24/12/2025

*സർപ്പ ശാപം*
*എങ്ങനെ അകറ്റാം ?*
🐍🐍🐍🐍🐍🐍🐍🐍

ശാപങ്ങൾ പലതുണ്ട്, ഒരു പഴയ ശ്ലോകത്തിൽ ഇങ്ങിനെ പറയുന്നു,
ഗുരു ദേവ ദ്വിജഃ അത്യുഗ്ര
സർപ്പശാപാപിചാരത
ജാതകം ഭിദ്യതേ ന്യൂനം
നോ ചേതത്തൽ പ്രതിക്രിയാ
ഗുരു, ദേവൻ, ബ്രാഹ്മണൻ, ആഭിചാരം, സർപ്പശാപം മുതലായവ ഉള്ളവർക്ക് ജാതകത്തിൽ എത്ര യോഗങ്ങളുണ്ടായാലും എത്ര നല്ല ദശ വന്നാലും അനുഭവയോഗ്യമാവുകയില്ല. ഈ പഞ്ച വിധ ദോഷങ്ങളിൽ വെച്ച് ഏറ്റവും പ്രാധാന്യം ഉള്ളത് സർപ്പശാപ ദുരിതമാണ്.
സർപ്പങ്ങൾ ഭാരതീയ പാരമ്പര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നു, മനുഷ്യർ ജീവിതത്തിൽ ഉയർന്ന നിലയിലെത്താൻ ആഗ്രഹിക്കുന്നു. ആഗ്രഹത്തെയാണ് സർപ്പത്തോട് ഉപമിക്കുന്നത്. സർപ്പം ജീവശക്തി മുകളിലേക്ക് സഞ്ചരിച്ചു സഹസ്രഹാര ചക്രത്തെ ഉദ്യമിപ്പിക്കുന്ന കുണ്ഡലിനീ ശക്തിയുടെ പ്രതീകം സർപ്പമാണ്.
പാശ്ചാത്യര്‍ സര്‍പ്പങ്ങളെ ശത്രുക്കളായി കരുതുന്നു. കാരണം പ്രപഞ്ചത്തിലെ ആദ്യത്തെ സ്‌ത്രീയായ ഹവ്വയെ തിന്മയുടെ കനിയായ ആപ്പിള്‍ കഴിക്കാന്‍ പ്രേരിപ്പിച്ചത്‌ സര്‍പ്പമാണെന്ന്‍ അവര്‍ വിശ്വസിക്കുന്നു. ആദാമിനും ഹവ്വക്കും ഇടയില്‍ ദാമ്പത്യ ജീവിതം ഉണ്ടായിരുന്നില്ല. സര്‍പ്പം ബുദ്ധിശാലിയായ ഹവ്വയെ ആപ്പിള്‍ കഴിക്കാന്‍ പ്രേരിപ്പിച്ചു. മനുഷ്യവര്‍ഗത്തിന്‌ വിത്തുപാകിയത്‌ അപ്പോഴാണ്‌. അതുകൊണ്ട്‌ ഭൂമിയില്‍ ജീവന്‍ ഉണ്ടാക്കിയത്‌ ഈശ്വരനാണെന്നു സമ്മതിക്കുന്നുവെങ്കില്‍ അതു വര്‍ദ്ധിക്കുവാന്‍ സഹായിച്ചത്‌ സര്‍പ്പമാണ്‌ എന്നു സമ്മതിക്കണമല്ലോ. ഈ രീതിയില്‍ നോക്കുമ്പോള്‍ സര്‍പ്പം ഈശ്വരന്‍റെ ദൂതനാണ്‌ എന്നു വേണം കരുതാന്‍. ജീവിതത്തിന്‍റെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാത്തവര്‍ സര്‍പ്പത്തെ ചെകുത്താന്‍റെ ആളായിട്ടു കരുതുന്നു. സര്‍പ്പത്തെ വിശുദ്ധ ജീവിയായി കരുതുന്നത്‌ ഭാരത പാരമ്പര്യമാണ്‌. അതുകൊണ്ടാണ്‌ ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ സര്‍പ്പ ശില്‍പങ്ങളുള്ളത്‌. മനുഷ്യവര്‍ഗത്തിന്‍റെ പരിണാമ വളര്‍ച്ചയില്‍ സര്‍പ്പത്തിനു മുഖ്യപങ്കുണ്ട്‌. അതുകൊണ്ട്‌ പാമ്പുകളെ ചെകുത്താന്‍റെ ദൂതന്മാര്‍ എന്നു പറയുന്നത്‌ അജ്ഞാനമാണ്‌. മനുഷ്യ വംശത്തില്‍ വര്‍ദ്ധനവുണ്ടാകണമെന്ന്‍ ഈശ്വരന്‍ കരുതിയിരുന്നില്ലെങ്കില്‍ സര്‍പ്പത്തെക്കൊണ്ട്‌ ഹവ്വയെ ആപ്പിള്‍ കഴിക്കാന്‍ പ്രേരിപ്പിക്കില്ലായിരുന്നു. അങ്ങനെ, ജീവിതം തന്നെ ഈശ്വരന്‍റെ സൃഷ്‌ടിയാണെങ്കില്‍ സര്‍പ്പം ഈശ്വരന്‍റെ ദൂതനാണ്‌”.
ഈ ദൂതന്മാർ അധിവസിക്കുന്ന ഭൂമി പരശുരാമന്റെ അപേക്ഷപ്രകാരം തങ്ങളുടെ ഭൂമി മനുഷ്യർക്കധിവാസിക്കാനായി ചില നിബന്ധനകളോടെ വിട്ടുനല്കിയത്. അത് നമ്മുടെ മുത്തശ്ശന്മാരുടെ കാലഘട്ടം വരെ സർപ്പക്കാവുകളായും സർപ്പകുളങ്ങളായും സർപ്പാതറയായും പല രൂപങ്ങളിൽ നിലനിന്നു പോന്നിരുന്നു. അതവർക്ക് തലമുറകൾ നിലനിർത്താൻ ഊർജ്ജശ്രോതസ്സായി പരിണമിച്ചിരുന്നു. സന്താനദുരിതത്തിന്റെ ദുരിതം പേറുന്നവരുടെ കുടുംബങ്ങൾ സർപ്പക്കാവുകൾ ഉപേക്ഷിച്ചവരോ നശിപ്പിച്ചവരോ ആയിരിക്കുമെന്നത് തീർച്ചയാണ്.
സര്‍പ്പങ്ങള്‍ എങ്ങനെ ശപിക്കും?
ശാപം എന്നാല്‍ ഒരു തരം പ്രതി പ്രവര്‍ത്തനം ആണ് . മനുഷ്യ൯ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും, ഈ പ്രതി പ്രവര്‍ത്തനം ഉണ്ട്. നമ്മുടെ മനസ്സിനെ നിരന്തരമായി വിഷമിപ്പിക്കുന്ന ഒരാള്‍ക്കെതിരെ, നമ്മുടെ മനസ്സിലുണ്ടാകുന്ന, വിദ്വേഷം ഒരു നെഗറ്റിവ്വ് ഊര്‍ജ്ജമായി രൂപപ്പെടുകയും, അത് മറ്റേ വ്യക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മനുഷ്യന് മനസ്സുള്ളതുപോലെ സര്‍പ്പങ്ങള്‍ക്ക് മനസ്സുണ്ടോ ? സത്യത്തില്‍ എനിക്ക് ഉത്തരം അറിയില്ല. എന്റെ നാട്ടില്‍ കാവുകള്‍ ഏറെയുണ്ട്. അതിലേറെ നാഗങ്ങളും. അവിടെ നടക്കുന്ന, ആരാധന സമ്പ്രദായങ്ങളില്‍, ഒരിക്കല്‍ പോലും, നാഗങ്ങളുടെ സാന്നിധ്യം തടസ്സമായിട്ടില്ല. വളരെ ആഗ്രഹിച്ചു നോക്കിയാല്‍ എവിടെയും നാഗത്തെ കാണുകയും ചെയ്യാം .
ഭൂമിയുടെ ആധിപത്യം തന്നെ നാഗങ്ങള്‍ക്കാണ് എന്ന് വിവിധ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെയാവും, വാസ്തുശാസ്ത്രത്തില്‍ മുഹൂര്‍ത്തക്കുറ്റി, സ്ഥാപിക്കുമ്പോള്‍ പോലും നാഗ ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത്. മറ്റു ദൈവങ്ങളെ ആരാധിക്കുന്ന രീതിയില്‍ നിന്നും ഏറെ വിഭിന്നമാണ് നാഗാരാധന. പുണ്യം ചെയ്ത്‌ പല കുടുംബങ്ങളിലും, ധര്‍മ്മ ദൈവമായി സര്‍പ്പ ദൈവങ്ങള്‍ എത്താറുണ്ട്. ഒരു കാര്യം ഉറപ്പാണ്, ധര്‍മ്മദൈവങ്ങളായ നാഗങ്ങളെ, ആരാധിക്കുന്നതില്‍ പിഴവുപറ്റിയ പല കുടുംബങ്ങളിലേയും, പി൯ തലമുറക്കാരുടെ ജാതകങ്ങളില്‍ സര്‍പ്പദോഷം ഞാ൯ കണ്ടിട്ടുണ്ട്.
പലരും ചോദിക്കാറുണ്ട് ഞങ്ങൾ പ്രതിഷ്ഠിച്ച സർപ്പങ്ങലല്ല ഭൂമിയിലുള്ളത്.പണ്ടവിടം ഉപേക്ഷിച്ചുപോയ ബ്രാഹ്മണന്മാരുടെയോ 68ലെ ഭൂനിയമം വന്നപ്പോൾ കുടികിടപ്പായി കിട്ടിയ ഭൂമിയിലെ സർപ്പക്കാവുകളെ പരിപാലിക്കേണ്ടതുണ്ടോ?
ഇതിന്റെ ഉത്തരം ഏതെന്നാൽ സർപ്പം പൂച്ച പട്ടി ആന ഇവർ നാലുപേരും വീട്ടിൽ ഓമനിച്ചു വളർത്തുന്നുണ്ടെന്നു വിചാരിക്കുക, യജമാനൻ ഭൂമി ഉപേക്ഷിച്ചു പോയാൽ മേല്പറഞ്ഞ പട്ടിയും ആനയും വ്യക്തിബന്ധികൾ ആയതിനാൽ അവർ കൂടെ പോകുകയും സ്ഥല ബന്ധികളായ സർപ്പവും പൂച്ചയും അവിടെ തുടരുകയും ചെയ്യും. അതിനാൽ ആ സ്ഥലത്തു വന്നു പാർക്കുന്നവർ അവരെ നോക്കാൻ ബാധ്യസ്ഥരാണ്. കൂടാതെ ശപിക്കാനുള്ള കഴിവ് ദൈവങ്ങൾ ഇവർക്ക് നൽകിയിട്ടുണ്ട്, ആഗ്രഹങ്ങളുടെയും ദേഷ്യത്തിന്റെയും പ്രതീകങ്ങളായതിനാലാണ് ഇവർക്ക് ആ കഴിവ് ലഭിച്ചത്.
ജാതകങ്ങളിലെ, സര്‍പ്പ സ്ഥിതി - പലപ്പോഴും അവിശ്വസനീയമായ ഒരു മു൯കാല ആരാധന ക്രമത്തിലേക്ക് നമുക്കറിയാ൯ പറ്റാത്ത ഒരു കാലത്തിലേക്ക് പലപ്പോഴും എന്നെ കൂട്ടി കൊണ്ടു പോയിട്ടുണ്ട്. മനസ്സിന്റെ ജിജ്ഞാസ കൊണ്ടു പലപ്പോഴും ഞാ൯ ഒരു ജാതകത്തിലെ സര്‍പ്പ സ്ഥിതിയുടെ പുറകെ പോയപ്പോഴൊക്കെയും പണ്ട് എപ്പഴോ പ്രതാപത്തിലായിരുന്ന ഒരു കാവിന്റെ ശുഷ്കിച്ച അവസ്ഥ കാണാനായിട്ടുണ്ട്. അങ്ങോട്ടേയ്ക്ക് എന്നെ നയിച്ച ശക്തി ഏതാണ് എന്ന് ചിന്തിച്ചതില്‍ രണ്ടഭിപ്രായമെനിക്കില്ല നാഗ ദൈവങ്ങള്‍ തന്നെ.
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എനിക്കറിയില്ല അതെന്നെ വിഷമിപ്പിക്കാറുമില്ല. അതുകൊണ്ടു തന്നെ പറയാം നാഗ ദൈവങ്ങള്‍ സത്യങ്ങളാണ്. നിത്യമായ സത്യം. അതുകൊണ്ട് സര്‍പ്പം നമ്മോടു കാര്യങ്ങള്‍ പറയും. അതിനുള്ള തെളിവും തരും സത്യം. പക്ഷെ ആ അടുപ്പത്തിന് നമ്മുടെ ഭക്തിയുടെ ആഴം ഒരു ഘടകം ആണ്. നല്ല ഭക്തി അതായത്‌ ഭഗവനോട് എത്ര മാത്രം താദ്ദാമ്യം പ്രാപിക്കുന്നുവോ അതനുസരിച്ച് ഈ സത്യങ്ങള്‍ ബോധ്യപ്പെടും.
ജാതകത്തിലെ 6,8,12 ഭാവങ്ങളെ അനിഷ്ട ഭാവങ്ങള്‍ എന്ന്‍ പറയും.
ഇതില്‍ 6 ലോ 12 ലോ നില്‍ക്കുന്ന സര്‍പ്പം, സര്‍പ്പശാപത്തെ കാണിക്കുന്നു. ആ ശാപ കാരണം കണ്ടു പിടിക്കുകയും, പരിഹാരങ്ങള്‍ ചെയ്യേണ്ടതും അത്യാവശ്യമാണ്. അതിന് , പ്രശ്നമാര്‍ഗ്ഗത്തേയും കവിടിയേയും ആശ്രയിക്കണം.
രാഹു ദോഷമുള്ളവര്‍ക്ക്‌, പൊതുവെ, ചര്‍മ്മ സംബന്ധ രോഗങ്ങള്‍ ഉണ്ടാവും. മരുന്നു കൊണ്ടു മാറിയില്ലെങ്കില്‍, ജാതകം പരിശോധിച്ച്, പ്രായശ്ചിത്തങ്ങള്‍ ചെയ്തതിനു ശേഷം ചികിത്സിക്കുന്നതാവും ഉത്തമം. സര്‍പ്പദോഷമുള്ളവര്‍ക്ക്‌ സന്താന ക്ലേശം ഉണ്ടാവുമെന്നതില്‍ തര്‍ക്കം ഇല്ല. നല്ലൊരു ജ്യോതിഷിയെക്കണ്ടു പരിഹാരങ്ങള്‍ ചെയ്യണം. ഗര്‍ഭ വിഷയത്തില്‍ ബീജ ദോഷവും, ക്ഷേത്ര ദോഷവും, പ്രധാനമാണല്ലോ. ഈ രണ്ടു ദോഷങ്ങളും പരിശോധിക്കുന്ന വേളയില്‍ അദൃശ്യമായ സര്‍പ്പ സാന്നിധ്യം നമ്മുക്ക് കാണാം. സര്‍പ്പ ദോഷമുള്ള, സ്ത്രീകളില്‍ ഉദരരോഗം, മാസമുറയിലെ കൃത്യതയില്ലായ്മ , യൂട്രസ് പ്രശ്നങ്ങള്‍ എന്നിവ നിരന്തരം ശല്യപ്പെടുത്തുന്നത് കാണാം.
മേല്പ്പറഞ്ഞ രോഗങ്ങള്‍ എല്ലാം വായിക്കുമ്പോള്‍ തന്നെ സര്‍പ്പദോഷത്തിന്റെ ഗൌരവം, അഥവാ സര്‍പ്പശാപം എത്ര ഗൌരവമായാണ് മനുഷ്യനില്‍ പതിക്കുന്നത് എന്ന് മനസ്സിലാക്കാം.
4 ഭാവത്തിലെ രാഹു, ഉന്നത വിദ്യാഭ്യാസം മുടക്കുക മാത്രമല്ല സ്വാഭാവത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു. മനസ്സിന്റെ കാരകനാണ് ചന്ദ്ര൯ . ആ ചന്ദ്രനുമായി സര്‍പ്പം അടുത്താല്‍ ജാതക൯ വളഞ്ഞ വഴിയില്‍ മാത്രം ചിന്തിക്കും. പ്രസ്തുതയോഗം മനസ്സിന്റെ താളം തെറ്റിക്കും. തല തിരിഞ്ഞ ചിന്തകള്‍ എന്നു വിശേഷിപ്പിക്കാവുന്നവ , യുക്തി വിരുദ്ധ തീരുമാനങ്ങള്‍ , വിഘടനവാദം എന്നിവ ജാതകന്റെ സ്വാഭാവത്തില്‍ രൂപപ്പെടും. അങ്ങനെയുള്ള ഒരു വ്യക്തി സ്വയം നശിക്കുകയും, തന്നോടു കൂടുന്നവരെ കൂടി നശിപ്പിക്കുകയും ചെയ്യും .അങ്ങനെ ഒരാളെ ജീവിത പങ്കാളിയായിക്കിട്ടിയാലോ ?
ദേവ പ്രതിഷ്ഠയുടെ ഇന്ന ദിശകളില്‍ വീടു വരരുത് എന്നു പറയുമ്പോള്‍, സര്‍പ്പങ്ങളുടെ നാലു ഭാഗത്തും ഒരു പ്രത്യേക അകലം വരെ വീടുകള്‍ വരരുത് . കാരണം നാഗത്തിന്‍ നാലുപാടും ദൃഷ്ടിയുണ്ട്.
പരിശുദ്ധിയുടെ പ്രതീകമാണ് സര്‍പ്പം. അതുകൊണ്ട്- തന്നെയാണ് ദേവാദിദേവനായ മഹാദേവന്റെ കഴുത്തിലെ ആഭരണമായി സര്‍പ്പം വിളങ്ങുന്നതും. ഈ പരിശുദ്ധിക്ക് കോട്ടം വരുന്ന ഒരു പ്രവര്‍ത്തനങ്ങളും, അറിഞ്ഞോ, അറിയാതെയോ ചെയ്യാനിട വന്നാല്‍ സര്‍പ്പ കോപം ഭവിക്കും.
നിഷ്ഠയില്‍ അടിസ്ഥിതമാണ് ജീവിതം. ആ നിഷ്ഠയില്‍, സര്‍പ്പത്തിന്റെ പങ്ക് വളരെ വലുതും. ആയതിനാല്‍ സര്‍പ്പ കോപം വരാതിരിക്കാ൯ ഈശ്വരനോട് പ്രാര്‍ത്ഥിക്കുക. കാരണം തലമുറകളിലൂടെ പകരുന്ന ശാപമാണ് ഫലം. ജാതകത്തില്‍ 7 ആം ഭാവത്തില്‍ നില്‍ക്കുന്ന സര്‍പ്പം സൂചിപ്പിക്കുന്നത്, ആ വ്യക്തിയുടെ കഴിഞ്ഞ ജന്മത്തിലെ മരണം അസ്വാഭാവികം ആയിരുന്നു എന്നത്രേ.രാഹു ബാധാ സ്ഥാനത്ത് നിന്നാല്‍ സര്‍പ്പദോഷം പറയാം.
ഒരു ജാതകത്തിലെ 5 ആം ഭാവം കൊണ്ടാണ്, പൂര്‍വ്വ ജന്മത്തെയും,സന്താനങ്ങളെയും പറ്റി ചിന്തിക്കുന്നത്. ഈ ഭാവത്തില്‍ സര്‍പ്പ സ്ഥിതി വന്നാല്‍ പൂര്‍വ്വ ജന്മത്തില്‍ സര്‍പ്പം ലഗ്നത്തിലായിരുന്നു എന്നു മനസ്സിലാക്കണം. ആ സര്‍പ്പത്തിന്റെ അവസ്ഥയറിഞ്ഞു വേണം പരിഹാരങ്ങള്‍ നിശ്ചയിക്കാൻ. സര്‍പ്പത്തിന്റെ അവസ്ഥ എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്, പ്രസ്തുത സര്‍പ്പത്തിന് വ്യാഴബന്ധം വന്നാല്‍ ഉത്തമ സര്‍പ്പം (മണി നാഗം) എന്നും ചന്ദ്രബന്ധം വന്നാല്‍ അധമ സര്‍പ്പം (കരിനാഗം) എന്നും, രാഹുവിന്‌ ശനിബന്ധം വന്നാൽ കല്ലുരുട്ടി സർപ്പമെന്നും, ശുക്രബന്ധം വന്നാൽ പുള്ളുവസർപ്പമെന്നും, രാഹുവിന്‌ രവിബന്ധം വന്നാൽ നാഗരാജാവും, രാഹുവിന്‌ ചന്ദ്ര ശുക്രന്മാരുടെ പൂർണ്ണ ബന്ധം വന്നാൽ നാഗയക്ഷിയും രാഹുവിൽ ചന്ദ്ര കുജന്മാരുടെ ബന്ധംവന്നാൽ നാഗാചാമുണ്ടിയും എന്നീ വ്യത്യസ്ത ശാപങ്ങളാണെന്നു മനസ്സിലാക്കി വ്യത്യസ്ത വഴിപാകുടുകളിൽ പെട്ട സർപ്പബലി, പാൽപ്പായസ ഹോമം, രാഹുവിന്റെ നമസ്കാര വേദമന്ത്രം ഓം കയാനശ്ചിത്ര ആ ഭുവ ഭൂതി സദാവൃധ എന്ന് തുടങ്ങുന്ന ഋക്ക്‌ രാഹുവിന്റെ ദിക്കായ തെക്കു പടിഞ്ഞാറ് ദിക്കു നോക്കി എട്ടുത്തവണ ചൊല്ലി സാഷ്ടാംഗം നമസ്ക്കരിക്കുക. ഉത്തമ സര്‍പ്പദോഷത്തിന് സ്വര്‍ണ്ണ നാഗ രൂപവും, അധമ സര്‍പ്പ കോപത്തിന് വെള്ളി, ചെമ്പ്‌ എന്നീ ലോഹത്തിലുള്ള നാഗരൂപവും, മുട്ടകളുമാണ് പരിഹാരം. അവ എത്ര എണ്ണം വേണം എന്നത്‌ ഒരു ദൈവജ്ജനെക്കണ്ട് തീരുമാനിക്കുന്നതാണ് ഉത്തമം.
രാഹു 4-ല്‍ നിന്നാല്‍ ചിത്ര കുടം കെട്ടിച്ച്, പ്രതിഷ്ഠ കര്‍മ്മങ്ങള്‍ നടത്തേണ്ടതായി വരും. രാഹു ലഗ്നത്തിലോ 7 ലോ നിന്നാല്‍ നൂറും പാലും വഴിപാട് നടത്തണം. 12-ലെ സര്‍പ്പദോഷത്തിന് പുള്ളുവ൯ പാട്ട്, കളം വരച്ച് സര്‍പ്പം തുള്ളല്‍ മുതലായവ ചെയ്യിക്കണം.
സര്‍പ്പക്കാവ് നശിപ്പിക്കുക, അശുദ്ധിയാക്കുക, കാവിലെ മരങ്ങള്‍ മുറിക്കുക, പുറ്റ് നശിപ്പിക്കുക, മുട്ട നശിപ്പിക്കുക, സര്‍പ്പകുഞ്ഞുങ്ങള്‍ക്ക് നാശം വരുത്തുക എന്നിവയാണ് പ്രധാനമായ സര്‍പ്പകോപകാരണങ്ങള്‍ . ഇവയിലേത് ദോഷമാണ് എന്ന്, മനസ്സിലാക്കാ൯ ഉത്തമനായ ഒരു ദൈവജ്ജന് മാത്രമേ കഴിയൂ. അങ്ങനെയുള്ള ദൈവജ്ജ൯ ദോഷങ്ങള്‍ കണ്ടുപിടിക്കുകയും, അതിനുള്ള പരിഹാരങ്ങള്‍ നിശ്ചയിക്കുകയും ചെയ്യും. ശാസ്ത്രത്തില്‍ ഓരോ ദോഷത്തിനും, പ്രത്യേകം പരിഹാരങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ജാതകത്തില്‍ എല്ലാ പാപഗ്രഹങ്ങളും കേന്ദ്രത്തില്‍ നില്‍ക്കുന്നതിനെ സര്‍പ്പയോഗം എന്നു പറയുന്നു. ജാതക൯ നിര്‍ധനനും, ദിനനും,സ്വാഭാവ ശുദ്ധിയില്ലാത്തവനുമായി ഭവിക്കും. വീടുവയ്ക്കുവാനായി ഉദ്ദേശിച്ച പുരയിടത്തിനെ 9 വീഥിയായി തിരിച്ചാല്‍, അഞ്ചാമത്തെ വീഥിയെ സര്‍പ്പവീഥിയെന്നു പറയുന്നു. ഗൃഹം ഈ വീഥിയില്‍ കയറിയാല്‍ സര്‍പ്പഭയം ആണ് ഫലം.
സര്‍പ്പ ദ്രേക്കാണങ്ങളില്‍ ജനിച്ചവരെ, സൂഷ്മമായി നിരീക്ഷിച്ചാല്‍, അത്ഭുതകരമായ ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. (സര്‍പ്പ ദ്രേക്കാണം - വൃശ്ചികം -1 , കര്‍ക്കിടകം - 2, മീനം - 3 ആം ദ്രേക്കാണം)
ഒരു കാര്യം ദയവായി മനസ്സിലാക്കുക. ഉണ്ട് എന്ന് പറയുന്ന ഒരു കാര്യം തെളിയിക്കേണ്ടുന്നതായ ആവശ്യം ഇല്ല. എന്നാല്‍ ഇല്ല എന്നു പറയുന്ന കാര്യം തെളിയിക്കേണ്ടതായി വരുന്നു. പലപ്പോഴും, അതു പറഞ്ഞ ആളിനായിരിക്കും ആ ബാധ്യത.

സര്‍പ്പതാപം മ൯ ജന്മം ഇവയെല്ലാം തന്നെ ബോധ്യപ്പെടാവുന്ന കാര്യങ്ങളാണ്. പക്ഷെ അതിനും ഒരു ഈശ്വരേശ്ച വേണം. തലമുറകള്‍ക്ക്‌ ശേഷവും നമ്മെത്തേടിയെത്തുന്ന സര്‍പ്പം പോലെ -സര്‍പ്പഃ സീരിതേ" എന്നാല്‍ സര്‍പ്പം ഇഴയുന്നതെന്നും പറക്കുന്നുവെന്നും അര്‍ത്ഥം. ആയിരം തലയുള്ള അനന്തന്‍റെ തലയില്‍ ഭൂമി ഇരിയ്ക്കുന്നുവെന്ന് വിശ്വസിക്കുന്നു. അനന്തന്‍ അന്തമില്ലാത്ത ശക്തിയാകുന്നു. സര്‍വ്വശക്തിയായ അനന്തമായ ശക്തിയാണത്. എല്ലായിടത്തും നിറഞ്ഞ് ശക്തിതരംഗങ്ങളായി ഇളകികൊണ്ടിരിയ്ക്കുന്നതാണ് അനന്തന്‍.
ഗോളങ്ങളുടെ അനോന്യമുള്ള ആകര്‍ഷണശക്തി, പ്രകൃതിയുടെ ശക്തി, മനുഷ്യന്‍റെ ശക്തി, ശബ്ദശക്തി, ഊര്‍ജ്ജ ശക്തി, വായു ശക്തി, ഈശ്വരനില ശക്തി, ദേവ ബിംബങ്ങളില്‍ നിന്നുള്ള ശക്തി ഈ മഹാശക്തികളെല്ലാം തരംഗമാലകളായാണ് പ്രവഹിക്കുന്നത്. ദേവബിംബത്തിലെ ശക്തിതരംഗം അനുഗ്രഹകലകളായി ഭക്തനിലേയ്ക്ക് എത്തുന്നത് ഇഴയുന്ന സര്‍പ്പത്തെപ്പോലെയാകുന്നു.
പ്രപഞ്ചത്തില്‍ അലമാലകളെപ്പോലെ ശക്തിതരംഗങ്ങള്‍ അലയിളകിമറിയുന്നു. ആകാശഗോളങ്ങളേയും പ്രകൃതിയെ ആകെയും മനുഷ്യരെ ആകെയും സമസ്ത ജീവജാലങ്ങളേയും നേരിട്ട് ദര്‍ശിയ്ക്കുവാന്‍ ആകാത്ത ശക്തിതരംഗങ്ങളാല്‍ അന്യോന്യം ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. ചിതറി വീഴുന്നവിധം പ്രപഞ്ചശക്തിയായ തരംഗമാലകളില്‍ തങ്ങി ആകാശഗോളങ്ങളോടൊപ്പം ഭൂഗോളവും നിലകൊള്ളുന്നു. ശക്തിതരംഗങ്ങളുടെ എണ്ണവും ബലവും ഒരുകാലത്തും നിര്‍ണ്ണയിക്കുവാനാകുന്നതല്ല.
ദേവന്മാരിലെല്ലാം നാഗബന്ധം കാണുന്നുണ്ട്. അത് ദേവനോടുള്ള പ്രപഞ്ചശക്തി ബന്ധത്തെ സൂചിപ്പിയ്ക്കുന്നതാണ്. ആയിരമായിരം പത്തികള്‍ വിരിച്ചു നില്‍ക്കുന്ന നാഗത്തെപ്പോലെ ഇളകിപുളഞ്ഞ് മറിയുന്ന പ്രപഞ്ചമഹാശക്തിയില്‍ തങ്ങിനില്‍ക്കുന്നു ആകാശഗോളങ്ങളും നക്ഷത്രജാലകങ്ങളും. അവയെ പ്രപഞ്ചത്തിലെ അപാരമായ ശക്തിബന്ധത്താല്‍ അന്ന്യോന്ന്യം ആകര്‍ഷിച്ചുനിര്‍ത്തിയിരിക്കുന്നു. തരംഗമാലകളുടെ ശിരസ്സില്‍ തങ്ങി ആകര്‍ഷണത്തില്‍പ്പെട്ട് ഭൂഗോളവും നിലകൊള്ളുകയാണ്. സങ്കല്പാതീതമായ ആകര്‍ഷണശക്തികൊണ്ട് ഈ പ്രപഞ്ചം നിത്യമായിതീരുന്നു. ഇളകിമറിയുന്ന ശക്തി തരംഗങ്ങളില്ലെങ്കില്‍ ബ്രഹ്മാണ്ഡം ഉണ്ടാകുന്നതല്ല, നിലനില്‍ക്കുകയുമില്ല. ഭാരതത്തിലെ ഋഷിമാര്‍ മുന്‍കൂട്ടി ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നു.
ഈ ശക്തി വിശേഷത്തെ മനുഷ്യര്‍ ദേവനായി ആരാധിയ്ക്കുന്നു. നാഗരൂപത്തില്‍ ദേവാലയങ്ങളുടെ അതിര്‍ത്തിയ്ക്ക് പുറത്ത് കാവും നാഗദേവനും ഒക്കെയുണ്ട്. പഴയ തറവാടുകളിലും പ്രകൃതിയ്ക്കിണങ്ങിയ കാവുകളും കുളങ്ങളും ഉണ്ടായിരുന്നു. കേരളത്തനിമയും മണ്ണിന്‍റെ മണവും മനോഹരമാക്കിത്തീര്‍ക്കുന്ന സര്‍പ്പത്താന്‍പ്പാട്ടു സര്‍പ്പംതുള്ളലും ഇന്ന് പഴംകഥകള്‍. അപൂര്‍വ്വമായി മാത്രം ഏതെങ്കിലും നാട്ടിന്‍പുറങ്ങളില്‍ പാരമ്പര്യം തുടിയ്ക്കുന്നുണ്ടാകാം. പ്രകൃതിയുടെ നിലനില്‍പ്പിന് കാവും കുളവുമൊക്കെ അനിവാര്യമാണ്. അത് സൗന്ദര്യമാകുന്നു.
ഭാവനകളിലൂടെയും സങ്കല്പങ്ങളിലൂടെയും വിശ്വാസത്തിന്‍റെ മണം പുരട്ടിയ ഈശ്വര സങ്കല്പങ്ങള്‍ കേരളത്തിനും ഭാരതത്തിനും അഴകൊഴുക്കിയിട്ടുണ്ട്. നമ്മുടെ പൂര്‍വ്വികന്മാരായ ഗുരുക്കന്മാര്‍ മണ്ണിനെ മാത്രമല്ല പ്രകൃതിയേയും സ്നേഹിച്ചു. ആരാധിച്ചു, ഈശ്വരനായി കണ്ടു.

, കടപ്പാട് 🙏

ശിവരൂപം: മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ശിവൻ. ശിവന്റെകയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടു...
22/12/2025

ശിവരൂപം: മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ശിവൻ. ശിവന്റെകയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടുന്നു. കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ശിവന്റെ രൂപം.
തൃക്കണ്ണ് : ശിവന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും അറിയപ്പെടുന്നു
ചന്ദ്രക്കല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽതന്നെ ചന്ദ്രശേഖരൻ , ചന്ദ്രമൗലി, കലാധരൻ, തിങ്കൾ മന്നൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
ഭസ്മം :ശിവന്റെ ശരീരത്തിൽ ഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
ജട : ശിവന്റെ കേശം ജടപിടിച്ചതും കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
നീലകണ്ഠം : പാലാഴി മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു
കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.
ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗ രാജാവിനെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു. അഷ്ട നാഗങ്ങളും ശിവനെ സേവിക്കുന്നു.
മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.
തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം നടരാജൻ എന്നറിയപ്പെടുന്നു.
നന്ദികേശ്വരൻ : ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്.

കടപ്പാട് 🙏

Address

Ottappalam

Telephone

+919605930695

Website

Alerts

Be the first to know and let us send you an email when Sivoham Astro _guide posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sivoham Astro _guide:

Shortcuts

Share