21/08/2026
സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം നടത്തി.
പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ ജില്ലാ തല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം 2026 ഓഗസ്റ്റ് 19ന് വൈകിട്ട് 3.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു.
ബഹു.ഡെപ്യൂട്ടി കളക്ടർ ശ്രീമതി.മിനി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ശ്രീമതി ആതിര സി. ഡി സ്വാഗതം ആശംസിച്ചു.
വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ
കുടുംബംശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി അനുപ പി. ആർ., സ്നേഹിത ഉദ്യോഗസ്ഥർ ശ്രീമതി ഗായത്രിദേവി എസ്., ശ്രീമതി റസിയ കെ. എം., കുമാരി ട്രീസ എസ് ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.
സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സ്നേഹിതയുടെ പ്രവർത്തനങ്ങൾ, FNHW പ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ വിലയിരുത്തി. തുടർപ്രവർത്തനങ്ങൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.