Dr. Misab

Dr. Misab ഞാൻ ഡോ :മിസ്അബ്.. കഴിഞ്ഞ 10 വർഷമായി യൂനാ?

20/08/2023

ജീവിത ശൈലീ രോഗങ്ങൾ :-
ജീവിതത്തിന്റെ തെറ്റായ രീതികൾ കൊണ്ട് ഉണ്ടാവുന്ന അസുഖങ്ങൾ ആണ് ജീവിത ശൈലീ രോഗങ്ങൾ...life style disease എന്നും ഇവയെ വിളിക്കുന്നു... ആരോഗ്യം നിലനിർത്താനും രോഗങ്ങളെ തടുക്കാനും നമ്മുടെ ശരീരം സ്വയമേവ ഒരു പ്രതിരോധം നിർമ്മിക്കുന്നുണ്ട്... എന്നാൽ ഇത്തരം അസുഖങ്ങൾ ഇതിനെ ഇല്ലത്താക്കുന്നു... അതിനാൽ തന്നെ പല അസുഖങ്ങളും മാരക വിപത്താണ് ശരീരത്തിനുണ്ടാവുക... ഈ കാലഘട്ടത്തിൽ പ്രായം കുറഞ്ഞ ആൾകാരിൽ പോലും ഇത്തരം അസുഖങ്ങൾ കാണുന്നുണ്ട്... ജീവിത ചര്യയിലുള്ള മാറ്റം മൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്... ഇത് മൂലം ഉണ്ടാവുന്ന പ്രധാന അസുഖങ്ങളാണ് പ്രമേഹം, കൊളെസ്ട്രോൾ ആധിക്യം, രക്തസമ്മർദ്ദം, അമിത ഭാരം, കാൻസർ, ഹൃദ്രോഗം, പക്ഷഘാതം, വൃക്ക രോഗം,അൽഷിമേഴ്‌സ്, പി സി ഓ ഡി, സി ഓ പി ഡി, കരൾ രോഗങ്ങൾ, വിഷാദ രോഗം, തുടങ്ങിയവ.. ചിലപ്പോൾ വന്ധ്യത മുതൽ ഉദ്ധാരണ കുറവ് പോലെയുള്ള ലൈംഗീക ശേഷി കുറവ് പോലും തെറ്റായ ജീവിത ശൈലീ മൂലം ഉണ്ടാവാറുണ്ട്

ഇതിന്റെ കാരണങ്ങൾ പലതാണ്
1. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗക്കുറവ്
2. അമിതമായ കാർബൊ, കാലറി, അടങ്ങിയ ഭക്ഷണ രീതി
3.അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം
4.പഞ്ചസാര, ഉപ്പ്, മൈദ, എന്നിവയുടെ അമിതമായ ഉപയോഗം
5.ജോലിതിരക്കിനിടയിൽ ഭക്ഷണം ഒഴിവാക്കുക
6. ബേക്കറി പലഹാരങ്ങളുടെ അമിതമായ ഉപയോഗം
7. പുകവലി, മദ്യപാനം
8. കടൽ മത്സ്യങ്ങളുടെ ഉപയോഗക്കുറവ്
9. അമിതാഹാരം

വ്യായാമം ഇല്ലായ്മ :

ഈ കാലത്ത് തിരക്കേറിയ ജീവിതത്തിനിടയിൽ ഒരു 5 മിനിറ്റ് പോലും വ്യായാമം ചെയ്യാം നമുക്ക് സമയം ഇല്ലാതായി... യഥാർത്ഥത്തിൽ 7 മണിക്കൂർ ഉറക്കം 8 മണിക്കൂർ ജോലി,അര മണിക്കൂർ വ്യായാമം എന്നാ രീതിയിൽ നമ്മുടെ ജീവിതത്തെ കെട്ടിപടുക്കാൻ നമുക്ക് സാധിക്കണം

മാനസിക സമ്മർദ്ദം ഇതിന്റെ പ്രധാനം കാരണം ആണ്... നേരത്തെ പറഞ്ഞു വെച്ചത് പോലെ 3 മണിക്കൂർ നേരം നമ്മുടെ മാനസിക ഉല്ലാസത്തിന് നാം സമയം കണ്ടെത്തണം കുടുംബമായും കൂടാനും നമുക്ക് സാധിക്കണം

നല്ലത് പോലെ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപെടുത്തുക
കടൽ മത്സ്യം കഴിക്കുക
നിത്യേന ഒരു മുട്ട പുഴുങ്ങി കഴിക്കുക
പഞ്ചസാര, ഉപ്പ് എന്നിവ കുറക്കുക

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കുറെ ഏറെ ജീവിത ശൈലീ രോഗങ്ങളെ തടയാൻ സാധിക്കും...

ഡോ:മിസ്അബ്
Live healthy unani clinic and wellness centre
Kanhangad&Kannur
086060 16263

For vitiligo consultation and to clear doubts please message on whatsapp
02/07/2023

For vitiligo consultation and to clear doubts please message on whatsapp

18/11/2022

പല ആളുകളും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് ലൈംഗീക പരമായ പ്രശ്നങ്ങൾ.. പലരും പുറത്തേക്ക് പറയാൻ മടിക്കുന്നു എന്നുള്ളതാണ് സ...
15/12/2021

പല ആളുകളും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് ലൈംഗീക പരമായ പ്രശ്നങ്ങൾ.. പലരും പുറത്തേക്ക് പറയാൻ മടിക്കുന്നു എന്നുള്ളതാണ് സത്യം... ഇന്ന് ഏകദേശം എല്ലാ പ്രായക്കാരിലും പ്രശ്നങ്ങൾ കാണാറുണ്ട്... അതിൽ പ്രധാനമാണ് സമയദൈർഗ്യം ഇല്ലായ്മ.. മാനസിക പിരിമുറുക്കം, ജോലി ഭാരം, മറ്റുപല വിധ അസുഖങ്ങൾ ഇവയൊക്കെ കാരണം ഇത് വരാം...30 വയസ്സ് മുതൽ ഈ പ്രശ്നം കാണുന്നുണ്ട്... യൂനാനി വഴി ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കുന്നു..

17/11/2021

കാൽ മുട്ട് വേദന, കൈ മുട്ട് വേദന ഇവയൊക്കെ അനുഭവിക്കാത്തവർ വളരെ വിരളമായിരിക്കും... ഒരുപക്ഷെ, ഇന്ന് നമ്മുടെ നാട്ടിൽ 90% പ്രായമായവരിലും ഇത്തരത്തിലുള്ള പ്രശ്നം കണ്ടു വരുന്നുണ്ട്... ഒരു പരിധി വരെ ഈ പ്രശ്നം മുട്ട് മടക്കാത്തത് കൊണ്ട് ഉണ്ടാവുന്നതാണ്... മുട്ട് മടക്കാതെ ആയി വന്നാൽ ആ ഭാഗത്തു നീര് വരാനുള്ള സാധ്യത ഉണ്ട്... നീർക്കട്ടിന്റെ ഫലമായി ആ ഭാഗം മടക്കാൻ പ്രയാസപ്പെടുന്നു... ഇത്തരത്തിലുള്ള ആളുകൾ പൊതുവെ കസേര, അല്ലെങ്കിൽ താങ്ങാവുന്ന ഏതേലും ഉപകരണം വെച്ചാണ് ഇരിക്കാറുള്ളത്... ഈ ഇരുത്തം കൂടുതൽ പ്രയാസം സൃഷ്ടിക്കും.. പിന്നീട് മുട്ട് തീരെ മടങ്ങാത്ത അവസ്ഥയിലേക്ക് മാറും... പകരം കസേര ശീലമാക്കാതെ സാധാരണ പോലെ ഇരുന്നാൽ ഇത്തരത്തിലുള്ള പ്രയാസങ്ങളെ ഒരുപരിധി വരെ നമുക്ക് ഒഴിവാക്കാം... യൂനാനി മരുന്ന് കഴിക്കുന്നതിലൂടെ വേദനകൾ ഇല്ലാതാവുകയും ചെയ്യും

ഡോ :മിസ്അബ്
8606016263
എം എം ഹോസ്പിറ്റൽ

വെള്ളപ്പാണ്ട് : ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ കണ്ടു വരുന്ന ഒന്നാണ് വെള്ളപ്പാണ്ട്... വെളുത്ത നിറത്തോട് കൂടി കാണാൻ സാധി...
05/10/2021

വെള്ളപ്പാണ്ട് :
ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ കണ്ടു വരുന്ന ഒന്നാണ് വെള്ളപ്പാണ്ട്... വെളുത്ത നിറത്തോട് കൂടി കാണാൻ സാധിക്കുന്നു... ഇതിന്റെ ഓരോ ഭാഗവും വളരെ അധികം ഷാർപ് ആയതായിരിക്കും... ആയതിനാൽ തന്നെ നമുക്ക് പെട്ടെന്ന് തിരിച്ചറിയുവാൻ സാധിക്കും... ഇത് വളരെ സാവധാനം ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു... ഇത് ഒരാളുടെ ശരീരത്തിൽ നിന്ന് മറ്റുള്ളവരുടെ ശരീരത്തിലേക് പകരുന്നതല്ല... പകർച്ച എന്നത് മിഥ്യ ധാരണയാണ്... ഇത്തരം പല മിഥ്യ ധാരണകൾ പലരെയും പല വിധത്തിൽ ബാധിച്ചിട്ടുണ്ട്... ഇത് കേവലം സൗന്ദര്യ പ്രശ്നം മാത്രമാണ്... ഇത്തരത്തിലുള്ള അസുഖങ്ങൾ നമുക്ക് ചികിൽസിച്ചു ഭേദമാക്കാവുന്നതാണ്... തീർച്ചയായും മരുന്ന് ലഭ്യമുള്ള അസുഖമാണ്... ഇത്തരത്തിലുള്ള അസുഖം ഉള്ളവർ പുളി, തണുത്ത സാധനങ്ങൾ എല്ലാം ഒഴിവാക്കേണ്ടതാണ്...ഈ അസുഖം ബാധിച്ചവരിൽ അധികപേരിലും ഒരു ഭാഗത്തു നിന്ന് മറ്റു ഭാഗങ്ങളിലേക്ക് പകരാനുള്ള ത്വര കാണിക്കാറുണ്ട്....കൃത്യമായ മരുന്ന് കഴിക്കുകയും അതനുസരിച്ചുള്ള ഭക്ഷണ ക്രമീകരണവും ഉണ്ടെങ്കിൽ മാറ്റാവുന്ന അസുഖമാണ് ഈ അസുഖം...

Dr. Misab
8606016263

Sciatica :ഒരുപാട് പേര് ഈ രോഗവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്നവരാണ്... ചിലപ്പോഴൊക്കെ മതിയായ ചികിത്സ ലഭ്യമാവാത്തത് കാരണം...
14/09/2021

Sciatica :

ഒരുപാട് പേര് ഈ രോഗവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്നവരാണ്... ചിലപ്പോഴൊക്കെ മതിയായ ചികിത്സ ലഭ്യമാവാത്തത് കാരണം ഈ അസുഖം പൂർണമായി ഭേദമാവാത്ത അവസ്ഥ ഉണ്ടാവാറുണ്ട്... ഈ അസുഖവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് കാര്യങ്ങൾ ഉണർത്താം... അതിനു മുമ്പ് അസുഖത്തെ കുറിച്ച് ചെറിയൊരു വിവരണം നൽകാം... ചിലപ്പോഴൊക്കെ അതിഭീകരമായ നടുവേദന ആയാണ് ഇത് കാണപ്പെടുന്നത്...നടുവേദന പിന്നീട് കാലിന്റെ താഴെ വരെ എത്താറുണ്ട്... ഇതിന്റെ പ്രധാന കാരണം നട്ടെല്ലിന്റെ ഭാഗത്തു നിന്ന് താഴേക് നീങ്ങുന്ന sciatic എന്ന nerve (നാഡി ) ൽ സംഭവിക്കുന്ന compression ആണ്... ശരീരത്തിലെ തന്നെ ഏറ്റവും വലിയ nerve ആണ് sciatica...ഇനി കാരണങ്ങളിലേക്ക് വരുമ്പോൾ എന്ത് കാരണം കൊണ്ടാണ് ഈ അസുഖം കൂടുതലായി കാണുന്നത് എന്നാണ്...സ്വതവേ കാണപ്പെടുന്നത് വീഴ്ചകളിൽ സംഭവിക്കുന്ന പരിക്കുകളാണ്... പിന്നീട് കാണുന്നത് കൂടുതൽ ഭാരമുള്ള വസ്തുക്കൾ കൈകൾ കൊണ്ട് ഉയർത്തുമ്പോൾ നടുവിന്റെ ഭാഗത്തു സംഭവിക്കുന്ന പരിക്കുകൾ... ഇതൊക്കെ പ്രധാന കാരണങ്ങൾ ആണ്... ചില ആളുകളിൽ കാണുന്നത് നിരന്തരമായി അവർ ഉപയോഗിക്കുന്ന wallet പ്രശ്നം കാരണമാണ്... പിറകിലെ പോക്കറ്റിൽ നിരന്തരമായി wallet ഉപയോഗിക്കുന്ന ആൾക്കാർക്ക് ഒരുപാട് നാളുകൾക്കു ശേഷം നട്ടെല്ലിന്റെ സ്ഥാന മാറ്റം കാരണം ഈ അസുഖം കണ്ടേക്കാം... ഈ അസുഖവുമായി പ്രയാസം അനുഭവിക്കുന്നവർ തീർച്ചയായും ചെയ്തിരിക്കേണ്ട ഒരു കാര്യമാണ് wallet വളരെ ശ്രദ്ധയോടെ സ്ഥാനം മാറ്റുക എന്നത്... അസുഖം മാറ്റാവുന്നതാണ്... കൃത്യമായ മരുന്ന് കഴിക്കലും തെറാപ്പി വഴിയും വളരെ പെട്ടെന്ന് തന്നെ മാറ്റി എടുക്കാവുന്നതാണ്

Dr. Misab
8606016263

കോവിഡ് സാഹചര്യത്തിൽ പലവിധത്തിലും ക്ലിനിക്, ഹോസ്പിറ്റൽ പോലുള്ള ആതുരാലയങ്ങളിലേക്ക് പലർക്കും പോവാൻ സാധിക്കുന്നില്ല... ഈ അവസ...
04/08/2021

കോവിഡ് സാഹചര്യത്തിൽ പലവിധത്തിലും ക്ലിനിക്, ഹോസ്പിറ്റൽ പോലുള്ള ആതുരാലയങ്ങളിലേക്ക് പലർക്കും പോവാൻ സാധിക്കുന്നില്ല... ഈ അവസരത്തിൽ സാധ്യമാവുന്ന രോഗങ്ങൾക്ക് സാധ്യമാവുന്ന രീതിയിൽ ഓൺലൈൻ വഴി ചികിത്സ ആരംഭിക്കാം എന്ന് ആലോചിക്കുന്നു... ആവശ്യമുള്ളവർക്ക് ഇത്തരം സേവനം ഉപയോഗപ്പെടുത്താവുന്നതാണ്... മരുന്നുകൾ പരമാവധി വേഗത്തിൽ ഡെലിവറി ചെയ്യാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്... ഏത് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും മരുന്ന് എത്തിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്...

05/06/2021

മൈഗ്രൈൻ... പേര് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും അറിയാവുന്ന സുപരിചിതമായ രോഗ നാമം ആണ് മൈഗ്രൈൻ അഥവാ ചെന്നികുത്ത്...
ശക്തമായ തലവേദനയായാണ് മൈഗ്രൈൻ കാണപ്പെടുന്നത്.. പല തരത്തിലാണ് തലവേദന അനുഭവപ്പെടാറുള്ളത്, പക്ഷെ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏതെങ്കിലും ഒരു വശത്തോ കണ്ണിനോട് ചേർന്ന ഭാഗം എന്നിങ്ങനെ ഒക്കെ ആണ്... തലവേദന അനുഭവിക്കുന്നവർക്ക് ആ സമയങ്ങളിൽ വല്ലാത്തൊരു ദേഷ്യവും ആസ്വസ്ഥതയും ഒക്കെ ഉണ്ടാവാറുണ്ട്... ചെറിയൊരു ശബ്ദം കേട്ടാൽ പോലും അതിഭീകരം എന്ന് അനുഭവപ്പെടും...പല ആളുകളിലും ഛർദി കാണാറുണ്ട്... ഛർദി കഴിഞ്ഞാൽ ഉടനെ വേദനക്ക് ആശ്വാസം ലഭ്യമാവുന്നു... ഇത്തരത്തിലുള്ള തലവേദന ഒട്ടുമിക്ക ആളുകളിലും ഇന്ന് കണ്ടു വരുന്നുണ്ട്...

ഇതിന്റെ പ്രധാന കാരണം ആഹാരചിട്ട പാലിക്കുന്നില്ല എന്നതാണ്.. ശ്രദ്ധിച്ചാൽ മനസ്സിലാവും മൈഗ്രൈൻ കൊണ്ട് പ്രയാസപ്പെടുന്നവർ ഒട്ടുമിക്ക ആളുകളും ഇപ്പോഴോ ഇല്ലെങ്കിൽ ഇതിന് മുമ്പുള്ള കാലങ്ങളിലൊ പ്രാതൽ എന്നതിനെ അവഗണിച്ചവരാവും... പ്രാതൽ കഴിക്കാതെ ജോലി അല്ലെങ്കിൽ കോളേജ് ഇവിടങ്ങളിലേക്ക് പോകുന്നവര്ക്ക് മിക്കവര്ക്കും മൈഗ്രൈൻ അനുഭവപ്പെടാറുണ്ട്... യഥാർത്ഥത്തിൽ മൈഗ്രൈൻ എന്നത് വയറുമായി അഭേദ്യമായ ബന്ധമുള്ള അസുഖമാണ്... അതിനാൽ തന്നെയാണ് ആഹാര ചിട്ടയിൽ കാണിക്കുന്ന അലംഭാവം പിന്നീട് മൈഗ്രൈൻ ആയി മാറുന്നത്.. മൈഗ്രൈൻ മാറാ രോഗമല്ല.. കൃത്യമായ ചികിത്സയും ആഹാരത്തിൽ കൃത്യത പാലിക്കുകയും ചെയ്താൽ മൈഗ്രൈൻ മാറ്റി എടുക്കാവുന്നതാണ്

Tip :മൈഗ്രൈൻ അനുഭവിക്കുമ്പോൾ ശക്തമായ തലവേദന കൊണ്ട് പ്രയാസപ്പെടുന്നെങ്കിൽ ആ സമയത്തു ഒരു ചെറുനാരങ്ങാ മുഴുവൻ പിഴിഞ്ഞ് അതിന്റെ നീര് മറ്റുള്ളതൊന്നും ചേർക്കാതെ കഴിച്ചാൽ ഒരു പരിധി വരെ വേദനക്ക് ശമനം ലഭിക്കുന്നതാണ്

ഡോ :മിസ്അബ്
+918606016263

28/05/2021

എത്ര ശ്രമിച്ചാലും നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാൻ സാധ്യമല്ലാത്ത ഏറ്റവും മൂല്യമുള്ള നിങ്ങളുടെ കയ്യിലുള്ള വസ്തുവാണ് സമയം.. ഒരു കാരണവശാലും അതിനെ പാഴാക്കരുത്...
ചിലവ് ഒട്ടുമില്ലാത്ത ലോകത്തെ മുഴുവൻ പ്രകാശ പൂരിതമാക്കാൻ സാധ്യമാവുന്ന, ഏവർക്കും നേടിയെടുക്കാൻ സാധ്യമാവുന്ന മഹത്തായ വസ്തുവാണ് ജ്ഞാനം..

ജ്ഞാനം ഉള്ളവന് പണമോ അധികാരമോ അല്ല.. അവന്റെ അറിവാണ് ലോകത്ത് ഏറ്റവും വിലപ്പെട്ട വസ്തു ആയി മാറുന്നത്...

ചിലവൊന്നും ഇല്ലാത് മൂല്യവത്തായ വസ്തു അറിവിനെ മരണം വരെ പുൽകാൻ ശ്രമിക്കുക... ഒരു തിരി നാളം പ്രകാശ ഗോപുരമായി മാറട്ടെ

20/05/2021
കോവിഡ് മഹാമാരി വളരെ വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ എന്റെ എല്ലാ സുഹൃത്തുക്കളോടും സ്നേഹിതന്മാരോടും പറയാനുള്ള കാര്യങ്ങ...
15/05/2021

കോവിഡ് മഹാമാരി വളരെ വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ എന്റെ എല്ലാ സുഹൃത്തുക്കളോടും സ്നേഹിതന്മാരോടും പറയാനുള്ള കാര്യങ്ങളാണ്...
ആദ്യമായി നാം മനസ്സിലാക്കേണ്ടത് സർക്കാർ നിർദേശങ്ങൾ വളരെ കൃത്യമായി പാലിക്കുക
അകലം പാലിക്കുക, കൈ വൃത്തിയായി കഴുകുക, ശരീരവും നാം താമസിക്കുന്ന പരിസരവും വളരെ വൃത്തിയായി പരിപാലിക്കുക.. നല്ല ആഹാരം കഴിക്കുക, നല്ലത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യം നിലനിർത്തുന്ന പോഷക സമൃദ്ധമായ ആഹാരങ്ങളാണ്... സന്തോഷമുള്ള അന്തരീക്ഷം നിലനിർത്തുക, അനാവശ്യമായ മാനസിക സംഘർഷങ്ങളും ഭയവും ഇല്ലാതാക്കുക

ഞാൻ ഇവിടെ പങ്കുവെച്ചത് യൂനാനിയിലെ വളരെ ഫലപ്രദമായ ഔഷധമാണ്.. ഈ കാലത്ത് മഹാമാരിയിൽ നിന്നും പ്രതിരോധം സാധ്യമാകാൻ ഈ ഔഷധം നിങ്ങളെ സഹായിക്കും.. എല്ലാവരും ഉപയോഗിക്കാൻ ശ്രമിക്കുക... ഭയപ്പെടേണ്ട, ജാഗ്രത മതി...

അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്ന വേറൊരു കാര്യം, ഈ ഔഷധം നിങ്ങൾ ധരിക്കുന്ന മാസ്കിൽ 2,3 തുള്ളി മിക്സ്‌ ചെയ്തു ഉപയോഗിക്കുകയാണെങ്കിൽ ഒരുപാട് ഉപകാരം ഉണ്ടാവും...

ചെറു ചൂട് വെള്ളത്തിൽ ഒരു ഗ്ലാസ്‌ വെള്ളത്തിനു 4 തുള്ളി വീതം എന്നതാണ് അകത്തേക്ക് കഴിക്കാനുള്ള മിതമായ അളവ്.. പ്രായത്തിന് അനുസരിച്ചു മാറും.. നന്നായി ആവി കൊള്ളുന്ന രീതി തുടർന്നാൽ ഒരു പരിധി വരെ ഒരുപാട് പ്രയാസങ്ങളെ തടഞ്ഞു നിർത്താം

ഡോ :മിസ്അബ്
8606016263

ഭയപ്പെടണ്ട.. ജാഗ്രത മതി

Address

Pappinisseri
670561

Telephone

+918606016263

Website

Alerts

Be the first to know and let us send you an email when Dr. Misab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Misab:

Share

Category