02/12/2023
ലോക എയ്ഡ്സ് ദിനാചരണം നടത്തി
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയും ഇ.എം.സ് നേഴ്സിംഗ് കോളേജും സംയുക്തമായി എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിഭാഗം ഡോ. ഹബീബ് അധ്യക്ഷത വഹിച്ചു. ഐ.സി.ടി.സി കൗൺസിലർ മുഹമ്മദ് ഷഫീഖ് ബോധവൽകരണ ക്ലാസ്സ് നൽകി. ജില്ലാ ആശുപത്രി ഇ.എൻ.ടി വിഭാഗം ഡോ. രാജു, ഫിസിഷ്യൻ ഡോ. നസ്റുദ്ധീൻ, ലേ സെക്രട്ടറി അബ്ദുൾ റഷീദ്, നേഴ്സിംഗ് സൂപ്രണ്ട് അജിത, ഫാർമസി സ്റ്റോർ കീപ്പർ ബിജു, ജൂ.ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദീഖ്, പി.ആർ.ഒ നിധീഷ്, ഇ.എം.സ് നേഴ്സിംഗ് കോളേജ് റെഡ് റിബൺ ക്ലബ് കോർഡിനേറ്റർ റാം ശങ്കർ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ഐ.സി.ടി.സി കൗൺസിലർ മുഹമ്മദ് ഷഫീഖ് സ്വാഗതവും ജൂ. ഹെൽത്ത് ഇൻസ്പെക്ടർ സെൻ്റിൽ കുമാർ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി റെഡ് റിബൺ കാമ്പയിൻ, ബോധവൽകരണ ക്ലാസ്സ്, എയ്ഡ്സ് ദിന പ്രതിജ്ഞ, ഇ.എം.സ് നേഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മൊബ്, എക്സിബിഷൻ, മൈമിങ് എന്നിവയും നടന്നു.