Moulana Hospital

Moulana Hospital 1st robotic surgery center in Malappuram Equipped with the most advanced diagnostic and Medical Care Facilities.

we have grown manifold and gained confidence of the people far and wide, especially the needy in the Malabar Region. Moulana Hospital has now been recognized as a Fully-Equipped Super Specialty Referral Hospital with Facilities and services to care for 450/Inpatients. Our Super Speciality Departments include Neurosurgery, Neurology, Urology, Cardiology, Cardiothoracic Surgery, Nephrology, Gastroen

terology, Pulmonology, Endocrinology and Rheumatology & Clinical Immunology. All the Departments are headed by Eminent Doctors with many years of Patient care experience.

This International Youth Day, choose health. A healthy lifestyle today builds a stronger tomorrow.Eat well, stay active,...
12/08/2026

This International Youth Day, choose health.
A healthy lifestyle today builds a stronger tomorrow.
Eat well, stay active, get enough sleep, manage stress, and don’t ignore warning signs.

Prioritise prevention. Embrace healthy habits. Invest in your health.

Because being young is not just about living longer it’s about living healthier.

സ്ത്രീകളിൽ  Iron കുറവ് വളരെ സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ്. എന്നാൽ പലപ്പോഴും അതിന്റെ ലക്ഷണങ്ങൾ അവഗണിക്കപ്പെടുന്നു. Iron ...
11/08/2026

സ്ത്രീകളിൽ Iron കുറവ് വളരെ സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ്. എന്നാൽ പലപ്പോഴും അതിന്റെ ലക്ഷണങ്ങൾ അവഗണിക്കപ്പെടുന്നു.



Iron കുറവിന്റെ പ്രധാന ലക്ഷണങ്ങൾ:

അമിത ക്ഷീണം

തലകറക്കം

വിളറിയ ചർമ്മം

ശ്വാസംമുട്ടൽ

ഹൃദയമിടിപ്പ് കൂടുക മുടികൊഴിച്ചിൽ, നഖങ്ങൾ ദുർബലമാകുക



ഈ ലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഡോക്ടറെ സമീപിക്കുക. ആവശ്യമായ പരിശോധനയിലൂടെ iron കുറവ് കണ്ടെത്തി സമയബന്ധിതമായി ചികിത്സ ആരംഭിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കും.



നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കൂ.

10/08/2026

വൈകിയുള്ള ഗർഭധാരണവും ഇൻഫെർട്ടിലിറ്റി ചികിത്സകളും -
Dr. Ashna Aziz, Consultant Reproductive Medicine.

Egg Freezing-ന്റെ സാധ്യതകൾ, PCOD യഥാസമയം തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, IVF സമയത്ത് ദമ്പതികൾക്ക് ആവശ്യമായ മാനസിക പിന്തുണ, കൃത്യസമയത്ത് ചികിത്സ തേടേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് Dr. Ashna Aziz സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനുമായി ഉടൻ തന്നെ ബന്ധപ്പെടൂ: 📞 +91 8714 797 444, 04933 262 300 📍 Moulana Hospital, Perinthalmanna.

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മൗലാന ഹോസ്പിറ്റലിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ശിശുരോഗ വിഭാഗത്തിന്റെ ...
08/08/2026

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മൗലാന ഹോസ്പിറ്റലിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ പോസ്റ്റർ പ്രദർശനം സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.കൊച്ചു നാരായണി ഉദ്ഘാടനം നിർവഹിച്ചു. പീഡിയാട്രിക്സ് ക്രിട്ടിക്കൽ കെയർ മേധാവി ഡോ.ദീപു സ്വാഗതം പറഞ്ഞ ചടങ്ങിൽ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ.ആശാ പ്രഭാകർ, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.പവിത്രാ മഹേഷ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹത്തിന്റെ വളർച്ച തുടങ്ങുന്നത് തന്നെ മുലപ്പാൽ ഊട്ടുന്നതിലൂടെയാണെന്നും, ഇത് കുഞ്ഞിന് മാത്രമല്ല അമ്മയ്ക്കും ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്ന് പ്രഭാഷണങ്ങൾ നിർവഹിച്ചവർ ഊന്നിപ്പറഞ്ഞു. മുലയുട്ടലുമായി ബന്ധപ്പെട്ട അജ്ഞതകൾ മാറ്റി അതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനായി മൗലാന ഫാർമസി കോളേജിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഘുലേഖകൾ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. കൊച്ചു നാരായണി മൗലാന ആശുപത്രി ചീഫ് ഓപ്പറേഷൻ ഓഫീസർ രാംദാസിന് കൈമാറി. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.ഹനീഫ, ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ. മുഹാസ് എന്നിവർ പങ്കെടുത്തു. മൗലാനാ നിയോബ്ലസ് മേധാവി ഡോ. ജയചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.പരിപാടികൾക്ക് മൗലാനാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ശ്രീ.വിനു കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ.ജാസിം മുഹമ്മദ് , ഡോ.അനീഷ, ഡോ.അജ്മി പർവീൻ, ഡോ. പാർവതി, ഡോ.വസീം വദൂദ്,
ഡോ. നജീനത്ത്,ഡോ. ഹർഷ സുനിൽ, ഡോ. മുഹമ്മദ് ഷഹീൻ എന്നിവർ നേതൃത്വം നൽകി.

07/08/2026

ലോക മുലയൂട്ടൽ വാരത്തിൽ (World Breastfeeding Week) മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് കുഞ്ഞിന്റെ ശാരീരിക-വൈകാരിക വളർച്ചയിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഡോ. ആശ പ്രഭാകരൻ (Consultant Paediatrician, Moulana Hospital) സംസാരിക്കുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണൂ! 🎥

📞 For Appointments: 04933 352 300 | 04933 262 262

Know Your Health NumbersGood health isn’t just about how you feel—it’s about understanding what your body is telling you...
06/08/2026

Know Your Health Numbers

Good health isn’t just about how you feel—it’s about understanding what your body is telling you.

Keep track of these five essential health indicators:



Regular monitoring can help detect health issues early, prevent complications, and support a healthier lifestyle.

Know your numbers today because prevention begins with awareness.



ഒരു ദിവസം പ്രായമായ കുഞ്ഞിന് അത്യപൂർവ്വമായ ശസ്ത്രക്രിയ - “മൗലാന ആശുപത്രിയിൽ ശ്രദ്ധേയമായ നേട്ടം.ഒരു ദിവസം മാത്രം പ്രായമായ ...
05/08/2026

ഒരു ദിവസം പ്രായമായ കുഞ്ഞിന് അത്യപൂർവ്വമായ
ശസ്ത്രക്രിയ - “മൗലാന ആശുപത്രിയിൽ ശ്രദ്ധേയമായ നേട്ടം.

ഒരു ദിവസം മാത്രം പ്രായമായ നവജാത ശിശുവിൽ അത്യപൂർവമായ തൊറാക്കോസ്കോപ്പിക് (താക്കോൽദ്വാര) ഡയഫ്രം ശസ്ത്രക്രിയ വിജയകരമായി നടത്തി മൗലാനയിലെ ശിശു ശസ്ത്രക്രിയ വിഭാഗം ശ്രദ്ധേയ നേട്ടം കൈവരിച്ചു.
ഗർഭകാല അൾട്രാസൗണ്ട് പരിശോധനയിൽ കുഞ്ഞിന് ജന്മനാ ഡയഫ്രഗ്മാറ്റിക് ഹെർണിയ (Congenital Diaphragmatic Hernia) ഉണ്ടെന്നായിരുന്നു സംശയം. തുടർന്ന് ഗർഭകാലം പൂർത്തിയായി ജനിച്ച ഉടൻ നവജാത ശിശുവിനെ നീയോനാറ്റോളജി വിഭാഗത്തിലെ ഡോ. ജയചന്ദ്രന്റെ കീഴിൽ ഐ. സി. യുവിൽ പ്രവേശിപ്പിക്കുകയും കുഞ്ഞിനെ വെന്റിലേറ്ററിനിന്റെ സഹായത്താൽ തുടർ പരിശോധനകളും, ചികിത്സകളും തുടർന്നു. ജനനാനന്തര പരിശോധനകളിൽ കുഞ്ഞിന് ഡയഫ്രമാറ്റിക് ഹെർണിയയല്ല, മറിച്ച് ജന്മനാ ഡയഫ്രമാറ്റിക് ഇവെന്ററേഷൻ ആണെന്ന് കണ്ടെത്തി. ഡയഫ്രം അസാധാരണമായി ഉയർന്ന നിലയിലായതിനാൽ ശ്വാസകോശത്തിന്റെ വികാസം തടസ്സപ്പെടുന്ന അവസ്ഥയാണിത്. ശിശു ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ഷിജുവിന്റെ നേതൃത്വത്തിൽകുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ തൊറാക്കോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഡയഫ്രം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിച്ചു. ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിൽ ഇത്തരമൊരു താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുന്നത് അത്യന്തം അപൂർവമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒൻപതാം ദിവസം കുഞ്ഞിനെ പൂർണ ആരോഗ്യത്തോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ശസ്ത്രക്രിയയിൽ അനസ്തറ്റിസ്റ്റ് ഡോ. ശശിധരൻ, തുടർ ചികിത്സയിൽ ഡോ. ജയചന്ദ്രൻ എന്നിവരുടെ ചികിത്സയും വൈദഗ്ദ്ധ്യവും ശിശു ശസ്ത്രക്രിയ, നവജാത ശിശു ചികിത്സ, അനസ്തീഷ്യ, നഴ്സിംഗ് വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനവും, അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ചേർന്നാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്. നവജാത ശിശുക്കളിലെ സങ്കീർണ ജന്മവൈകല്യങ്ങൾ പോലും വേഗത്തിൽ സുഖം പ്രാപിക്കാനുമുള്ള തൊറാക്കോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി ചികിത്സിക്കാനാകുമെന്ന് ഈ നേട്ടം തെളിയിക്കുന്നതായി മെഡിക്കൽ സൂപ്രണ്ട് ഡോ. K.A സീതി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. റിസ്‌വിൻ അഹമ്മദ്, ചീഫ് ഓപ്പറേഷൻ ഓഫീസർ രാംദാസ് എന്നിവർ അറിയിച്ചു

04/08/2026

ACL (Anterior Cruciate Ligament) എന്നത് മുട്ടിന് സ്ഥിരത നൽകുന്ന പ്രധാന ലിഗമെന്റാണ്. പെട്ടെന്നുള്ള തിരിവുകൾ, അല്ലെങ്കിൽ കായികപരിക്കുകൾ എന്നിവ മൂലം ഇത് കേടു സംഭവിക്കാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
• മുട്ടിൽ പെട്ടെന്നുള്ള ശക്തമായ വേദന
• “പോപ്പ്” പോലുള്ള ശബ്ദം അനുഭവപ്പെടുക
• മുട്ട് വീർക്കുക
• നടക്കാനോ ഭാരം വഹിക്കാനോ ബുദ്ധിമുട്ട്
• മുട്ട് അസ്ഥിരമായി തോന്നുക

സമയബന്ധിതമായ പരിശോധനയും ശരിയായ ചികിത്സയും ഭാവിയിലെ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും.

മുട്ടുവേദനയോ പരിക്കോ അവഗണിക്കാതെ ഓർത്തോപീഡിക് വിദഗ്ധനെ സമീപിക്കുക.
നിങ്ങളുടെ ചുവടുകൾ സുരക്ഷിതമാകട്ടെ

പരിക്കുകളെ നേരത്തെ തിരിച്ചറിയൂ, ശരിയായ ചികിത്സ സ്വീകരിക്കൂ.

പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ വന്ധ്യതാ നിവാരണ ചികിത്സാ വിഭാഗം  മൗലാന ഐ. വി. എഫിന്റെ 21-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ...
04/08/2026

പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ വന്ധ്യതാ നിവാരണ ചികിത്സാ വിഭാഗം മൗലാന ഐ. വി. എഫിന്റെ 21-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജൂലൈ 27 മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന സമ്പൂർണ്ണ വന്ധ്യതാ നിവാരണ ചികിത്സാ ക്യാമ്പ് ഒരുക്കിയിരിക്കുന്നു.
വന്ധ്യതാ ചികിത്സാ വിഭാഗം മേധാവികളായ ഡോ. ആഷ്‌ന അസീസ്, ഡോ. രേവതി മുരുഗവേൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നതാണ്. ക്യാമ്പിൽ ഡോക്ടറുടെ പരിശോധന, അൾട്രാസൗണ്ട് സ്കാനിങ് എന്നിവ തീർത്തും സൗജന്യമായിരിക്കും. എക്സറേ, ലബോറട്ടറി പരിശോധനകൾ പകുതി നിരക്കിലും, വന്ധ്യതാ നിവാരണ ചികിത്സകൾക്ക് മികച്ച ചികിത്സാ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൂടാതെ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ ദമ്പതികൾക്ക് “ഇക്സി” ചികിത്സകൾക്ക് മികച്ച ഇളവുകളോടെയുള്ള പ്രത്യേക ചികിത്സാ പാക്കേജുകളും ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിഗിംനും 04933 262149, 8714797444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

01/08/2026

Laparoscopic Urology: Faster Recovery, Less Pain & Minimal Scarring

Medical advancements in urology have transformed how complex surgeries are performed today. Laparoscopic techniques offer significant advantages over traditional open surgeries, including minimal blood loss, smaller incisions, reduced infection risk, and faster recovery time.

Watch Dr. Anil Mani & Dr. Shaheem N (Consultant Urologists at Moulana Hospital) discuss how laparoscopic and minimally invasive procedures are reshaping urologic care.

📞 For Appointments & enquiries: 04933 262 300 / 04933 262 262

Address

SH 39, Ootty Road
Perintalmanna
679322

Alerts

Be the first to know and let us send you an email when Moulana Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Moulana Hospital:

Shortcuts

Share

Category