Dr. Shankar's Homoeopathy

Dr. Shankar's Homoeopathy Healthcare Administrator

At Dr. Shankar's Homoeopathy established in 1982, we offer expert, personalized care for all ages, treating lifestyle diseases, chronic conditions, mental health, pediatric concerns, and skin issues with high-quality medicines and personalized care

04/06/2026

"ഹോമിയോ ആണോ, എങ്കിൽ സമയമെടുക്കും." ഇതല്ലേ നമ്മുടെ നാട്ടിലെ വലിയൊരു പൊതുധാരണ. എന്നാൽ തീവ്രമായ രോഗാവസ്ഥകളിൽ പോലും ഹോമിയോപ്പതി എത്ര വേഗത്തിലാണ് ഫലം നൽകുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു അനുഭവം കഴിഞ്ഞ ദിവസം ക്ലിനിക്കിൽ ഉണ്ടായി

​അലർജി രോഗത്തിന് കുറച്ചു നാളുകളായി എന്നെ കാണിച്ചുകൊണ്ടിരിക്കുന്ന ഒരു പേഷ്യൻ്റ് ആണത്. അവർക്ക് കുറച്ചു ദിവസം മുൻപ് അപ്രതീക്ഷിതമായി പുറത്ത് കഠിനമായ വേദനയോടും വിങ്ങലോടും കൂടി ഒരു വലിയ കുരു (Abscess) രൂപപ്പെട്ടു. വേദന സഹിക്കാൻ വയ്യാതെ മറ്റൊരു ആശുപത്രിയിൽ കാണിച്ചപ്പോൾ അത് ചെറിയൊരു ശസ്ത്രക്രിയയിലൂടെ കീറി പഴുപ്പ് കളയേണ്ടി വരും എന്നാണ് നിർദ്ദേശിച്ചത്. എന്നാൽ സർജറിയോടുള്ള ഭയം കാരണം അവർ വീണ്ടും ഹോമിയോപ്പതി ചികിത്സ തന്നെ മതിയെന്ന തീരുമാനത്തോടെ ക്ലിനിക്കിലേക്ക് എത്തി.

അവരുടെ ശാരീരിക ലക്ഷണങ്ങൾ കൃത്യമായി വിലയിരുത്തി ഉള്ളിലേക്ക് കഴിക്കാനുള്ള ഹോമിയോപ്പതി മരുന്നുകൾ നൽകി. ഒരാഴ്ച കഴിഞ്ഞ് മാറ്റങ്ങ

06/05/2026
03/05/2026

രാവിലെ കണ്ണ് തുറന്ന പാടെ അലാറം ഓഫ് ചെയ്യാൻ വേണ്ടിയാണ് ഫോൺ കയ്യിലെടുത്തത്. പിന്നെ എപ്പോഴാണ് ആ ഫോൺ താഴെ വെച്ചതെന്ന് എനിക്ക് തന്നെ ഓർമ്മയില്ല. ഇതിപ്പോ എന്റെ മാത്രം കഥയല്ല, നമ്മളിൽ ഭൂരിഭാഗം പേരുടെയും അവസ്ഥ ഇതാണ്.

​ജോലിക്കിടയിൽ ഒന്ന് റിലാക്സ് ചെയ്യാൻ ഒരു രണ്ട് മിനിറ്റ് ബ്രേക്ക് കിട്ടിയാൽ മതി, കയ്യിലുള്ള ചായക്കപ്പ് പോലും അറിയാതെ നമ്മുടെ വിരലുകൾ ഫോണിലെ ആ ചതുരപ്പലകയിൽ പരതാൻ തുടങ്ങും. "ഒരൊറ്റ റീൽ മാത്രം കണ്ടിട്ട് നിർത്താം" എന്ന് കരുതി തുടങ്ങുന്ന നമ്മൾ, അരമണിക്കൂർ കഴിഞ്ഞ് ബോധം വരുമ്പോൾ ചിന്തിക്കാറില്ലേ— "ഞാൻ ഈ സമയം കൊണ്ട് എന്താണ് നേടിയത്?" എന്ന്.

സത്യത്തിൽ, വിശ്രമം എന്ന് നമ്മൾ വിളിക്കുന്ന ഈ ശീലം നമ്മുടെ തലച്ചോറിന് കൊടുക്കുന്ന ഏറ്റവും വലിയ പണിയാണ്.

​നമ്മുടെ തലച്ചോറിന് ശരിക്കും വിശ്രമം വേണ്ട സമയത്ത് നമ്മൾ റീൽസ് കാണുമ്പോൾ അവിടെ ഒരു 'ഡോപമിൻ പ്രളയം' തന്നെ നടക്കുന്നുണ്ട്. "അടുത്ത വീഡിയോയിൽ എന്തിരിക്കും?" എന്ന ആകാംക്ഷ തല

01/05/2026

പ്ലാന്റാർ വാർട്സിനെ (Plantar Warts) കുറിച്ച് മുൻപ് എഴുതിയ പോസ്റ്റ് കണ്ടാണ് അദ്ദേഹം ക്ലിനിക്കിൽ എത്തിയത്. കാല്പാദത്തിൽ ചെറിയ രീതിയിലുള്ള അരിമ്പാറകൾ കണ്ടുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വേദനയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കൂടുതൽ ബുദ്ധിമുട്ടാകുമോ എന്നൊരു പേടി അദ്ദേഹത്തിനുണ്ടായിരുന്നു.

ജോലി സംബന്ധമായി ഒരുപാട് നേരം നിൽക്കേണ്ടി വരുന്നതും, ഇടയ്ക്കിടെയുള്ള ബൈക്ക് യാത്രകളും ഒക്കെയായി തിരക്കുള്ള ഒരാളാണ് അദ്ദേഹം. രണ്ടാഴ്ചത്തെ മരുന്ന് നൽകി കൃത്യം രണ്ടാഴ്ച കഴിഞ്ഞ് കാണാൻ പറഞ്ഞിരുന്നെങ്കിലും, എനിക്ക് ചില വ്യക്തിപരമായ തിരക്കുകൾ വന്നതുകൊണ്ട് നിശ്ചയിച്ച സമയത്ത് ക്ലിനിക്കിൽ പോകാൻ പറ്റിയില്ല.

ഏകദേശം ഒരു മാസം കഴിഞ്ഞാണ് അദ്ദേഹത്തെ വീണ്ടും കാണുന്നത്. മരുന്ന് എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം കാല്പാദം കാണിച്ചു തന്നു. മരുന്ന് കൃത്യമായി കഴിച്ചതുകൊണ്ട് അരിമ്പാറകൾ എല്ലാം മാറി കാല്പാദം പഴയപോലെ ക്ലീൻ ആയിരിക്കുന്നു.

അരിമ്പാറകൾ തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഇതുപോലെ വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. പ്രത്യേകിച്ച് യാത്രകളും ദീർഘനേരത്തെ നടത്തവും ഒക്കെയുള്ളവർ ഇത്തരം കാര്യങ്ങളിൽ ചെറിയൊരു ശ്രദ്ധ നൽകുന്നത് എപ്പോഴും നല്ലതാണ്.

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെ കമന്റ് ചെയ്യുകയോ മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.

28/04/2026

രോഗിയുടെ മനസ്സ് വായിക്കാതെ രോഗത്തെ പൂർണ്ണമായി ചികിത്സിക്കാൻ കഴിയില്ല എന്ന് വീണ്ടും ഓർമ്മിപ്പിച്ച ഒരു കേസായിരുന്നു ഇത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വെള്ളപ്പാണ്ടിന് ഇവിടെ നല്ല ചികിത്സയുണ്ടെന്ന് ആരോ പറഞ്ഞ് അദ്ദേഹം ക്ലിനിക്കിൽ എത്തുന്നത്. പതിവുപോലെ കേസ് എടുത്തു. അസുഖം എങ്ങനെ തുടങ്ങി എന്നതിനെപ്പറ്റി പലവട്ടം പല രീതിയിൽ ചോദിച്ചിട്ടും ഒഴുക്കൻമട്ടിലുള്ള മറുപടിയാണ് ലഭിച്ചത്. അതിനാൽ അവസാനം സാധാരണ പ്രോട്ടോക്കോൾ പ്രകാരം ചികിത്സ തുടങ്ങാൻ തീരുമാനിച്ചു. പാണ്ടിന് പൊതുവെ ഒരു മാസത്തേക്കുള്ള മരുന്ന് കൊടുത്ത് വിടുകയാണ് പതിവ്. വളരെ പതുക്കെ മാറ്റങ്ങൾ വരുന്ന ഒരു അസുഖം ആയതുകൊണ്ടുതന്നെ ഫോട്ടോകൾ എടുത്ത് രേഖപ്പെടുത്തുക എന്നത് പ്രധാനമാണ്. അല്ലെങ്കിൽ മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാകും, മാത്രമല്ല ഒരു മാറ്റവുമില്ല ഡോക്ടർ എന്ന് അവർ പറയുകയും ചെയ്യും.

നവംബറിൽ അദ്ദേഹം ഫോളോ അപ്പിന് വന്നപ്പോൾ കയ്യിലെ പാണ്ടുള്ള ഭാഗത്ത് സ്വാഭാവിക നിറത്തിലുള്ള ചെറിയ പാടുകൾ വന്നിട്ടുണ്ടായിരുന്നു. പക്ഷെ ഇത്തവണ കേസിന് ഒരു പുതിയ വഴിത്തിരിവ് കൂടെ ഉണ്ടായി. അന്ന് അദ്ദേഹം ഒറ്റയ്ക്കല്ല വന്നത്, കൂടെ ഭാര്യയും ഉണ്ടായിരുന്നു. ആദ്യത്തെ തവണ തുറന്ന് പറയാതിരുന്ന കാര്യങ്ങൾ ഒന്നുകൂടി ചോദിച്ചപ്പോൾ ഇത്തവണ ഭാര്യയാണ് മറുപടി പറഞ്ഞത്. ആൾ വളരെ സെൻസിറ്റീവ് ആണ്, അമ്മയുടെ മരണം നന്നായി ബാധിച്ചിട്ടുണ്ട്, അതിനുശേഷമാണ് അസുഖങ്ങൾ തുടങ്ങിയത് എന്നൊക്കെ അവർ പറഞ്ഞു. അതോടുകൂടി അസുഖത്തിനുള്ള സാധാരണ മരുന്നുകൾ മാറ്റി പൂർണ്ണമായും കോൺസ്റ്റിറ്റ്യൂഷണൽ ചികിത്സയിലേക്ക് കടന്നു.

വീണ്ടും ഒരു മാസം കൂടി കഴിഞ്ഞു. ഇത്തവണ സ്വാഭാവിക നിറം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ കഴിഞ്ഞ മാർച്ച് വരെ കൃത്യമായ മരുന്നും മറ്റു കാര്യങ്ങളുമായി കയ്യിലെ അസുഖം ഏതാണ്ട് മാറിത്തുടങ്ങി. കഴിഞ്ഞ ദിവസം വീണ്ടും വന്നപ്പോൾ കാലിലുള്ള ഭാഗങ്ങളിൽ കൂടി സ്വാഭാവിക നിറം വരാൻ തുടങ്ങിയിരിക്കുന്നു. അതോടൊപ്പം വെള്ള നിറമുള്ള ഭാഗങ്ങളിൽ പിങ്ക് നിറം വ്യാപിക്കുന്നു. ചികിത്സയുടെ വളരെ നല്ല ലക്ഷണങ്ങൾ തന്നെയാണ് ഇവയെല്ലാം.

ശരീരത്തിൽ കാണുന്ന ലക്ഷണങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഇത്തരം യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുമ്പോഴാണ് ഹോമിയോപ്പതി ചികിത്സ അതിന്റെ പൂർണ്ണതയിൽ എത്തുന്നത്. ശരിയായ കോൺസ്റ്റിറ്റ്യൂഷണൽ മരുന്നുകൾ എത്രത്തോളം ആഴത്തിൽ പ്രവർത്തിക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. അസുഖത്തിന്റെ വേരുകൾ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തി ചികിത്സിക്കുമ്പോൾ, എത്ര സാവധാനത്തിൽ മാറുന്ന രോഗമാണെങ്കിലും ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഈ അനുഭവം തെളിയിക്കുന്നു.

13/02/2026

Vitiligo treatment changes in 3 months

സംസാരിക്കാൻ ആഞ്ഞുശ്രമിക്കുമ്പോൾ പുറത്തേക്ക് വരുന്നത് പാമ്പ് ചീറ്റുന്നതുപോലെ വെറും കാറ്റ് മാത്രം! കേൾക്കുമ്പോൾ അല്പം പേടി...
12/02/2026

സംസാരിക്കാൻ ആഞ്ഞുശ്രമിക്കുമ്പോൾ പുറത്തേക്ക് വരുന്നത് പാമ്പ് ചീറ്റുന്നതുപോലെ വെറും കാറ്റ് മാത്രം! കേൾക്കുമ്പോൾ അല്പം പേടി തോന്നുമെങ്കിലും വൈറൽ പനിക്ക് പിന്നാലെ ഇന്ന് പലരെയും വേട്ടയാടുന്ന ഒരു പ്രധാന അവസ്ഥയാണിത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് സമാനമായ ബുദ്ധിമുട്ടുകളുമായി എന്റെ ഒരു സുഹൃത്ത് ക്ലിനിക്കിലെത്തിയത്. കഠിനമായ ചുമയോടൊപ്പം ശബ്ദം പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം. സംസാരിക്കാൻ ശ്രമിക്കുമ്പോൾ തൊണ്ടയിൽ നിന്ന് ശബ്ദത്തിന് പകരം വായു മാത്രം പുറത്തേക്ക് വരിക. എന്നാൽ അദ്ദേഹത്തിന്റെ ശാരീരിക ലക്ഷണങ്ങൾ കൃത്യമായി വിലയിരുത്തി നൽകിയ ഹോമിയോപ്പതി ചികിത്സയിലൂടെ വളരെ പെട്ടന്ന് തന്നെ വലിയ മാറ്റമുണ്ടാവുകയും ശബ്ദം സാധാരണ നിലയിലാവുകയും ചെയ്തു.

സംസ്ഥാനത്ത് ഇപ്പോൾ പടരുന്ന വൈറസ് ബാധയ്ക്ക് ശേഷം മാസങ്ങളോളം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, ശബ്ദതടസ്സം എന്നിവയ്ക്ക് ഹോമിയോപ്പതി ചികിത്സ ഏറെ ഫലപ്രദമാണെന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്ത് കേരള സംസ്ഥാന കമ്മിറ്റിയും ഈ കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഓരോ വ്യക്തിയുടെയും ലക്ഷണങ്ങൾക്കനുസരിച്ച് നൽകുന്ന ചികിത്സ ഈ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് വേഗത്തിൽ മോചനം നൽകും.

പനി മാറിയാലും മാറാതെ നിൽക്കുന്ന ചുമയും ശബ്ദത്തിലെ മാറ്റങ്ങളും അവഗണിക്കരുത്. സ്വയം ചികിത്സകൾ പരീക്ഷിച്ച് സമയം കളയാതെ എത്രയും വേഗം ഒരു ഡോക്ടറെ നേരിൽ കണ്ട് കൃത്യമായ ചികിത്സ ഉറപ്പാക്കുക.

26/01/2026

Vitiligo

Address

Dr. Shankar's Homoeopathy, Near Kerlala Bank. Asha Complex
Periya
671320

Opening Hours

Monday 9am - 1pm
3:30pm - 7:30pm
Tuesday 9am - 1pm
3:30pm - 7:30pm
Wednesday 9am - 1pm
3:30pm - 7:30pm
Thursday 9am - 1pm
3:30pm - 7:30pm
Friday 9am - 1pm
2pm - 7:30pm
Saturday 9am - 1pm
3:30pm - 7:30pm
Sunday 10am - 1pm

Telephone

+919400459569

Alerts

Be the first to know and let us send you an email when Dr. Shankar's Homoeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Shankar's Homoeopathy:

Share

Category