Thanal Muvattupuzha തണൽ പാലിയേറ്റീവ് കെയർ

Thanal Muvattupuzha തണൽ  പാലിയേറ്റീവ് കെയർ Thanal Palliative Care Society. Initiative by Thanal Charitable Trust (Reg. No. 122/IV/12)

ഒരിക്കൽ നമ്മേപോലെ സാധാരണ ജീവിതം നയിച്ച നിരവധി മനുഷ്യർ മാരകമായ രോഗങ്ങൾ ബാധിച്ചും, അപകടങ്ങൾ മൂലവും വാർദ്ധക്യം മൂലവും സമൂഹത്തിൽ നിന്നും പലപ്പോഴും സ്വന്തം കുടുംബത്തിൽ നിന്ന് പോലും ഒറ്റപ്പെട്ട് ഇന്ന് നമുക്ക് ചുറ്റും ജീവിച്ച് കൊണ്ടിരിക്കുന്നു

ആരോഗ്യ മേഖലയിലെ ചൂഷണവും സാമ്പത്തിക പിന്നോക്കാവസ്ഥയും യാന്ത്രികമായികൊണ്ടിരിക്കുന്ന സാമൂഹിക ബന്ധങ്ങളും ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയാണ്

ശാരീരികമായും മാനസികമായും അവശതയനുഭവിക്കുന്ന നമ്മുടെ ഈ സഹോദരങ്ങൾക്ക് സന്ത്വനമേകുക എന്ന ലക്ഷ്യത്തോടെ മുവാറ്റുപുഴ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് Thanal Charitable Trust Reg. No. 122/4/12. നിസ്വാർത്ഥമതികളും സേവന സന്നദ്ധരുമായ ഒരു സംഘത്തിന്റെ ശ്രമഫലമായി പിറവിയെടുത്ത ഈ സംരംഭം വിദഗ്ധ ഡോക്ടർമാരുടെയും പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ സാന്ത്വന പരിചരണ രംഗത്ത് തണൽ വിരിച്ച് നില്ക്കുന്നു .

06/07/2026

തണലിലെ രോഗികൾക്കായി ആവശ്യമായ ഉപകരണങ്ങൾ കൈമാറി. നന്മയുടെ പാതയിൽ ഇനിയും ഒരുമിച്ച് മുന്നോട്ട്.

🛑 കാരുണ്യത്തിന്റെ അമരക്കാർ; സ്നേഹയാത്രയിലെ ഡ്രൈവർമാരുടെ സംഗമം  🚗❤️വേദന അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ, രോഗശയ്യയിലായവരുട...
07/06/2026

🛑 കാരുണ്യത്തിന്റെ അമരക്കാർ; സ്നേഹയാത്രയിലെ ഡ്രൈവർമാരുടെ സംഗമം 🚗❤️

വേദന അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ, രോഗശയ്യയിലായവരുടെ അരികിലേക്ക് പാലിയേറ്റീവ് ഹോം കെയർ ടീമിനെ സുരക്ഷിതമായി എത്തിക്കുന്ന നമ്മുടെ പ്രിയപ്പെട്ട വോളന്റിയർ ഡ്രൈവർമാരുടെ ഒരു ഒത്തുചേരൽ (Meetup) തണലിൽ നടന്നു.

​നമ്മുടെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളുടെ നട്ടെല്ലാണ് നിശബ്ദ സേവകരായ ഈ ഡ്രൈവർമാർ.

വെറുമൊരു യാത്ര എന്നതിനപ്പുറം, ഓരോ വീട്ടിലേക്കും പ്രത്യാശയും സ്നേഹവും എത്തിക്കുന്നതിൽ തണൽ വളണ്ടിയർമാർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്.

​"മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ പോകുന്ന വണ്ടിക്ക് ഇന്ധനത്തേക്കാൾ ആവശ്യം ഡ്രൈവറുടെ മനസ്സിലെ കരുണയാണ്." ഈ വരികളെ അന്വർത്ഥമാക്കുന്നതായിരുന്നു ഇന്നത്തെ ഒത്തുചേരൽ.

📝 കാരുണ്യത്തിന്റെ കരുതൽ; പുഞ്ചിരിയോടെ പുതുഅധ്യയനവർഷത്തിലേക്ക്... 🎒✏️​ആസ്റ്റർ വളങ്ങിയർസ്  പീസ് വാലിയിൽ വെച്ച് സംഘടിപിച്ച ...
31/05/2026

📝 കാരുണ്യത്തിന്റെ കരുതൽ; പുഞ്ചിരിയോടെ പുതുഅധ്യയനവർഷത്തിലേക്ക്... 🎒✏️

​ആസ്റ്റർ വളങ്ങിയർസ് പീസ് വാലിയിൽ വെച്ച് സംഘടിപിച്ച തണലിൻ്റെ പരിഗണനയിലുള്ള കിടപ്പുരോഗികളുടെ മക്കൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു

Eid Mubarak
19/03/2026

Eid Mubarak

06/03/2026
*ജന പ്രതിനിധികൾക്ക് സ്വീകരണവും സൗഹൃദ സംഗമവും നടത്തി* മുവാറ്റുപുഴ :തണൽ പാലിയേറ്റീവ് മുവാറ്റുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തി...
16/02/2026

*ജന പ്രതിനിധികൾക്ക് സ്വീകരണവും സൗഹൃദ സംഗമവും നടത്തി*
മുവാറ്റുപുഴ :തണൽ പാലിയേറ്റീവ് മുവാറ്റുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾക്ക് സ്വീകരണവും സൗഹൃദ സംഗമവും നടത്തി. പെഴക്കാപ്പിള്ളി എസ് വളവ് തണൽ വില്ലേജിൽ നടന്ന പരിപാടി മുവാറ്റുപുഴ എം.എൽ. എ. ഡോക്ടർ മാത്യു കുഴല്നാടൻ ഉദ്ഘാടനം ചെയ്തു. തണൽ പാലിയേറ്റീവിന്റെ പ്രധാനപ്പെട്ട സേവനമായ ഹോം കെയർ വിസിറ്റിനെ ശാസ്ത്രീയമായി ഏകീകരിക്കാനും സേവനങ്ങൾ കൃത്യമായി രേഖ പ്പെടുത്തുവാനും കൂടുതൽ മെച്ചപ്പെട്ട പാലി യേറ്റീവ് സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനും വേണ്ടി സജ്ജീകരിച്ച സോഫ്റ്റ്‌ വെ യ റിന്റെ ലോഞ്ചിങ് മുവാറ്റുപുഴ മുനിസിപ്പൽ ചെയർ പേഴ്സൺ ജോയ്സ് മേരി ആന്റണി നിർവ്വഹിച്ചു. നാളിതുവരെ യുള്ള തണലിന്റെ വിവിധങ്ങളായ സേവനങ്ങളുടെ റിപ്പോർട്ട് അടങ്ങിയ ബ്രോഷർ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ നെജി ഷാനവാസ്‌ പ്രകാശനം ചെയ്തു. സോഷ്യൽ മീഡിയ വീഡിയോ പ്രസന്റെഷൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ മാത്യൂസ് വർക്കി നിർവ്വഹിച്ചു. വാർഷിക ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം മുവാറ്റുപുഴ മുനിസിപ്പൽ വൈസ് ചെയർ മാൻ അബ്ദുൽ സലാം പി. വി. എം നിർവ്വഹിച്ചു. തണൽ ചെയർമാൻ സി. എ. ബാവ സാഹിബിന്റെ ആദ്യക്ഷ തയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഹാരിസ് മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. സീനത് അസീസ് (പായിപ്ര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ), കെ.പി. ജോയ് (വൈസ് പ്രസിഡണ്ട്‌ പായിപ്ര പഞ്ചായത്ത്‌ ),കെ. കെ സുബൈർ (മുവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ), ഫൈസൽ വടക്കനെത്ത്‌ (ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ), സുലൈഖ മക്കാർ (ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ), ഷീജ സലാം (വികസന കാര്യ കമ്മിറ്റി ചെയർ പേഴ്സൺ, പായിപ്ര പഞ്ചായത്ത് ), മിനി എൽദോ (വാർഡ് മെമ്പർ പായിപ്ര പഞ്ചായത്ത്‌ ), റംല കബീർ (വാർഡ് മെമ്പർ പായിപ്ര പഞ്ചായത്ത്‌ ), ബൈജു പായിപ്ര (I N L, ജില്ലാ പ്രസിഡണ്ട്‌ ), ഡോക്ടർ ജേക്കബ്, തുടങ്ങിയവർ സംസാരിച്ചു. പി. ഇ ഈസ നന്ദി പറഞ്ഞു

14/02/2026

"കൈകോർക്കാം
കരുണയുടെ ലോകത്തിനായി..."

പ്രിയ സുഹൃത്തേ,

തണൽ പാലിയേറ്റീവ് മൂവാറ്റുപുഴ യൂണിറ്റിൻ്റെ ആഭിമു ഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകൾക്കുള്ള സ്വീകരണവും സൗഹൃദസംഗമവും 2026 ഫെബ്രുവരി 15 ഞായർ വൈകിട്ട് 3 മണിക്ക് പേഴക്കാപ്പിള്ളി എസ് വളവ് (തണൽ വില്ലേജ്) വച്ച് നടത്തപ്പെടുകയാണ്.

ഈ പരിപാടിയിലേക്ക് ഏവരുടേയും കുടുംബസമേതം മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.

സി.എ.ബാവ (ചെയർമാൻ)

കാര്യപരിപാടി

പ്രാർത്ഥന,

സ്വാഗതം:
ഹാരിസ് മുഹമ്മദ് (സെക്രട്ടറി, തണൽ ചാരിറ്റബിൾ ട്രസ്റ്റ്)

അധ്യക്ഷൻ:
സി.എ.ബാവ (ചെയർമാൻ)

പൊതുസമ്മേളനം ഉദ്ഘാടനം:
*ഡോ. മാത്യു കുഴൽനാടൻ MLA*

തണൽ സോഫ്റ്റ്വെയർ & മൊബൈൽ ആപ്പ് ലോഞ്ചിങ് :
*ജോയിസ് മേരി ആൻ്റണി* (ചെയർപേഴ്സൺ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി)

ബ്രോഷർ പ്രകാശനം:
*നെജി ഷാനവാസ്* (പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത്)

സോഷ്യൽമീഡിയ വീഡിയോ പ്രസൻ്റേഷൻ:
*സീനത്ത് അസീസ്* (പ്രസിഡന്റ്, പായിപ്ര ഗ്രാമപഞ്ചായത്ത്)

വാർഷിക കളക്ഷൻ ഉദ്ഘാടനം:
*അബ്‌ദുൾ സലാം പി.വി.എം* (വൈസ് ചെയർമാൻ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി)

ആശംസകൾ:

ക്ഷണിക്കപ്പെട്ട ജനപ്രതിനിധികൾ.

കൃതജ്ഞത:

പി.ഇ. ഈസ (ജോ. സെക്രട്ടറി, തണൽ)

11/02/2026

like & share

ഏവർക്കും സ്വാഗതം
11/02/2026

ഏവർക്കും സ്വാഗതം

Address

Pezhakkapilly
686673

Opening Hours

Monday 9:30am - 4pm
Tuesday 9:30am - 4pm
Wednesday 9:30am - 4pm
Thursday 9:30am - 4pm
Saturday 9:30am - 4pm

Alerts

Be the first to know and let us send you an email when Thanal Muvattupuzha തണൽ പാലിയേറ്റീവ് കെയർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Thanal Muvattupuzha തണൽ പാലിയേറ്റീവ് കെയർ:

Shortcuts

Share