Dr Anju s kumar

Directions Contact the practice

Dr Anju s kumar Dr.Anju S Kumar
BAMS,PGDAC,ISRA,YIC
consultant Ayurveda Physician

14/02/2026

Avoid these 5 things if you have dandruff 🚫

16/01/2026

Disc bulge can have many causes,expert diagnosis and holistic care at Santhimandiram make the path to recovery clearer🌿

📍Santhimandiram Ayurveda, Kottayam

ഇന്നത്തെ ആഹാരമാണ്; നാളത്തെ ശരീരം🧑‍🍳🍚🥗🥣🧑‍🍳വിശപ്പ് അടക്കുവാൻ രുചിയുള്ളതും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുക എന്നതിൽ നിന്നും ആഘ...
07/06/2024

ഇന്നത്തെ ആഹാരമാണ്; നാളത്തെ ശരീരം

🧑‍🍳🍚🥗🥣🧑‍🍳

വിശപ്പ് അടക്കുവാൻ രുചിയുള്ളതും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുക എന്നതിൽ നിന്നും ആഘോഷസമാനമായ ഭക്ഷണം കഴിക്കുക. എന്നതിലേക്ക് നമ്മളിങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. അനാരോഗ്യകരമായ മറുവശമുള്ള ഭക്ഷണ ശീലത്തെക്കുറിച്ച് ധാരണയുണ്ടെങ്കിലും പല വിധ കാരണങ്ങളാൽ പാലിക്കാൻ പറ്റാത്ത സ്ഥിതിയാണ് പലർക്കുമുള്ളത്.
കൃത്യമായി പാചകം ചെയ്യാത്ത ഭക്ഷണം,
പഴകിയ ഭക്ഷണം,
വീണ്ടും ചൂടാക്കി കഴിക്കുന്നത്,
വൃത്തിഹീനമായ സാഹചര്യത്തിലുള്ള റോഡരികിലെ ഭക്ഷണങ്ങൾ തുടങ്ങിയവ സമീപകാലത്ത് ജീവനൊടുങ്ങുന്ന വാർത്തകളിലേക്ക് വരെ എത്തിച്ചിട്ടുണ്ട്.

നാം കഴിക്കുന്ന ആഹാരമാണ് ശരീരത്തിൻ്റ ബിൽഡിങ്ങ് ബ്ലോക്സ് എന്നർത്ഥം വരുന്ന ആയുർവേദ സമീപനമുണ്ട്.
അതിനാൽ തന്നെ ആഹാരത്തിലെ തകരാറ് ശരീരമെന്ന ബിൽഡിങ്ങിനെ കാര്യമായി ബാധിച്ചേക്കാം.

സുരക്ഷിതമായ ഭക്ഷ്യശീലം ഔചിത്യത്തോടെ
പിന്തുടരുക..





സൂര്യാഘാതം സൂക്ഷിക്കാം
03/05/2024

സൂര്യാഘാതം സൂക്ഷിക്കാം

ആരോഗ്യജാഗ്രത
21/04/2024

ആരോഗ്യജാഗ്രത

☘️ എള്ളോളം വരുമോ, എല്ലിനുള്ളത്.. ☘️ ചുക്കിലിരട്ട്യാദി, ആയുർവേദത്തിൽ പറയുന്ന ഔഷധക്കൂട്ടാണ് ; മുൻ കാലങ്ങളിൽആഹാരമായി ശീലിച്...
21/10/2023

☘️ എള്ളോളം വരുമോ, എല്ലിനുള്ളത്.. ☘️

ചുക്കിലിരട്ട്യാദി, ആയുർവേദത്തിൽ പറയുന്ന ഔഷധക്കൂട്ടാണ് ; മുൻ കാലങ്ങളിൽ
ആഹാരമായി ശീലിച്ചു പോന്ന പ്രയോഗവുമാണ്.

ചുക്ക്, ശർക്കര,വറുത്ത എള്ള് എന്നിവ
1: 2: 4 എന്ന അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന ഔഷധാഹാരം ...

ഉരുളകളാക്കിയോ, വട്ടത്തിൽ പരത്തി വച്ചോ ഉണ്ടാക്കാവുന്നതാണ്.

കുട്ടികൾക്കും വൃദ്ധർക്കുമുള്ള പോഷകാഹാരമാക്കാം. പ്രത്യേകിച്ച് അസ്ഥിയുടെ പോഷണത്തിന് ഉത്തമാഹാരമാണ്. സ്വാഭാവികമാവും
പല്ലിനും മുടിക്കും കരുത്തുണ്ടാക്കാൻ സഹായിക്കും...

☘️☘️☘️☘️☘️☘️





ഓലനുണ്ടേൽ ഓണമെന്നും.. ☘️☘️☘️(ജീവിത ശൈലി രോഗങ്ങൾക്ക് ഭക്ഷണം കൊണ്ടൊരു പ്രതിരോധം)മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെ ഭക്ഷണ രീത...
31/08/2023

ഓലനുണ്ടേൽ ഓണമെന്നും.. ☘️☘️☘️
(ജീവിത ശൈലി രോഗങ്ങൾക്ക് ഭക്ഷണം കൊണ്ടൊരു പ്രതിരോധം)

മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെ ഭക്ഷണ രീതിയിൽ ഇന്ന് നമ്മൾ സദ്യയിൽ മാത്രം കണ്ടു വരുന്ന ഒരു ആരോഗ്യകരമായ കറി കൂട്ടാണ് ഓലൻ...

ഇളവൻ (കുമ്പളം), പയറ്, തേങ്ങാപ്പാൽ, പച്ചമുളക്, വെളിച്ചെണ്ണ, ഉപ്പ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്നു.

രക്തത്തിൽ കൊഴുപ്പ് കൂടുതലുള്ളവരും, പ്രമേഹ രോഗികളും, അമിത വണ്ണമുള്ളവരും, രക്തസമ്മർദ്ദമുള്ളവരും ഭക്ഷണത്തിൽ പറ്റാവുന്നത്ര ഉൾപ്പെടുത്തേണ്ടുന്ന ഒരു കറിക്കൂട്ടാണ് ഓലൻ..

സദ്യകളിൽ മാത്രം മിതപ്പെടുത്താതെ ദൈനം ദിന ഭക്ഷണത്തിൽ ഓലൻ കൂടെ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഒരു ഭക്ഷണരീതി പിന്തുടരാൻ നമ്മളെ സഹായിക്കുന്നു..





തിരുവോണം - താമരസൂര്യന്റെ പ്രണയിനിയായ താമര പൂവ് തിരുവോണ പൂക്കളത്തിൽ ഉദിച്ച് നില്ക്കുന്നു.ഔഷധ ഗുണങ്ങൾഉദര രോഗങ്ങൾ, ത്വക് രോ...
28/08/2023

തിരുവോണം - താമര

സൂര്യന്റെ പ്രണയിനിയായ താമര പൂവ് തിരുവോണ പൂക്കളത്തിൽ ഉദിച്ച് നില്ക്കുന്നു.

ഔഷധ ഗുണങ്ങൾ

ഉദര രോഗങ്ങൾ, ത്വക് രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ എന്നിവയിൽ ഫലപ്രദം.

താമര ചേർന്ന പ്രധാന ഔഷധങ്ങൾ

അണു തൈലം, അരവിന്ദാസവം, അരിമേദാദി തൈലം, ബലാധാത്ര്യാദി തൈലം, ബലാശ്വഗന്ധാദി തൈലം, ദ്രാക്ഷാദി കഷായം, കുങ്കുമാദി തൈലം, ലോധ്രാദി ചൂർണ്ണം, മാനസമിത്രം ഗുളിക , സരസിജമകരന്ദനാദി ചൂർണ്ണം, വലിയ ചന്ദനാദി തൈലം, വസ്ത്യാമയാന്തക ഘൃതം

നയനാനന്ദകരമായ ഈ ഔഷധ സസ്യത്തിന്റെ നിലനില്പിന് ശുദ്ധമായ ജല സ്രോതസ്സുകൾ അനിവാര്യമാണ്. അതാണ് മുന്നോട്ടുള്ള വെല്ലുവിളിയും.

ഉത്രാടം - കണ്ണാന്തളി ( ഓണപ്പൂവ് )  ഓണക്കാലത്ത്  വിരിയുന്ന തിനാലാകണം, ഇതിന് ഓണപ്പൂവ് എന്ന പേര് ലഭിച്ചത്.  ഔഷധ ഗുണങ്ങൾ ജ്വ...
28/08/2023

ഉത്രാടം - കണ്ണാന്തളി ( ഓണപ്പൂവ് )

ഓണക്കാലത്ത് വിരിയുന്ന തിനാലാകണം, ഇതിന് ഓണപ്പൂവ് എന്ന പേര് ലഭിച്ചത്.

ഔഷധ ഗുണങ്ങൾ

ജ്വര ഹരം, അഗ്നി വർദ്ധനം

മനുഷ്യന്റെ യുക്തിസഹമല്ലാത്ത വികസനം, ഈ ചെടിയുടെ നിലനില്പിന് ഭീഷണിയാണ്.

പൂരാടംശുഭ്ര വസ്ത്രം ധരിച്ച് ശുഭസൂചകമായി പൂരാടം നാളിൽ നന്ദ്യാർവട്ടം.ഔഷധ ഗുണങ്ങൾവ്രണ രോപണം, ത്വക് രോഗങ്ങൾ, നേത്ര രോഗങ്ങൾ ....
26/08/2023

പൂരാടം
ശുഭ്ര വസ്ത്രം ധരിച്ച് ശുഭസൂചകമായി പൂരാടം നാളിൽ നന്ദ്യാർവട്ടം.

ഔഷധ ഗുണങ്ങൾ

വ്രണ രോപണം, ത്വക് രോഗങ്ങൾ, നേത്ര രോഗങ്ങൾ .

ചെങ്കണ്ണ്, നേത്രാഭിഘാതം എന്നിവയിൽ വൈദ്യ നിർദേശപ്രകാരം ഉപയോഗിക്കാം. നന്ദ്യാർവട്ട പൂക്കൾ ഇട്ട വെള്ളം കൊണ്ട് കണ്ണുകൾ കഴുകുന്നത് ക്ഷീണം മാറ്റാൻ നല്ലതാണ്.

വർഷം മുഴുവൻ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കൊണ്ട് പൂന്തോട്ടത്തിൽ വളർത്താം.

മൂലംപൂക്കളത്തിൽ ഏഴാം നാൾ മുക്കുറ്റി ഔഷധ ഗുണങ്ങൾവ്രണ രോപണം, രക്ത സ്തഭനം, വിഷ ഹരംഅർശസ്സ്, വെരിക്കോസ് വെയ്ൻ എന്നിവയിൽ വൈദ്യ...
25/08/2023

മൂലം
പൂക്കളത്തിൽ ഏഴാം നാൾ മുക്കുറ്റി

ഔഷധ ഗുണങ്ങൾ

വ്രണ രോപണം, രക്ത സ്തഭനം, വിഷ ഹരം

അർശസ്സ്, വെരിക്കോസ് വെയ്ൻ എന്നിവയിൽ വൈദ്യ നിർദേശപ്രകാരം ഉപയോഗിക്കാം.

അനിഴംഇന്ന് മുതൽ പൂക്കളത്തിൽ മഹാവ്യാധികളുടെ അന്തകനായ നറു ഗന്ധമുള്ള മന്ദാര പുഷ്പം സ്ഥാനം പിടിക്കുന്നു.ഔഷധ പ്രയോഗങ്ങൾത്വക് ...
23/08/2023

അനിഴം

ഇന്ന് മുതൽ പൂക്കളത്തിൽ മഹാവ്യാധികളുടെ അന്തകനായ നറു ഗന്ധമുള്ള മന്ദാര പുഷ്പം സ്ഥാനം പിടിക്കുന്നു.

ഔഷധ പ്രയോഗങ്ങൾ

ത്വക് രോഗങ്ങൾ, ദഹന പ്രശ്നങ്ങൾ, തൊണ്ട വേദന, തൈറോയ്ഡ് രോഗങ്ങൾ, നീർക്കെട്ട്, അർബുദം ഇവയിൽ ഫലപ്രദം.

മന്ദാരം ചേർന്നിട്ടുള്ള പ്രധാന ഔഷധങ്ങൾ

ചന്ദനാസവം
കാഞ്ചനാര ഗുൽഗുലു ഗുളിക
മഹാസ്നേഹ ഘൃതം

വിത്തിൽ നിന്നും മുളയ്ക്കുന്ന തൈകൾ, പൂന്തോട്ടത്തിൽ വളർത്താം. മനോഹരമായ പൂക്കൾ ശലഭങ്ങളെ ആകർഷിക്കും.

Address

Punalur
691322

Website

Alerts

Be the first to know and let us send you an email when Dr Anju s kumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Anju s kumar:

Shortcuts

Share

Category