Regional Cancer Centre Thiruvananthapuram

Regional Cancer Centre Thiruvananthapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Regional Cancer Centre Thiruvananthapuram, Medical Service, rcc medical college campus, Thiruvananthapuram.

Established in 1981 by the Government of Kerala and Government of India, the Regional Cancer Centre (RCC) is a comprehensive cancer centre providing state-of-the-art facilities for cancer prevention, diagnosis, treatment,rehabilitation and palliation .

16/02/2026







രോഗീ സൗഹൃദ സേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി, സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി, 242 കോടി രൂപ ചെലവിൽ നിർമ്...
14/02/2026

രോഗീ സൗഹൃദ സേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി, സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി, 242 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെയും മറ്റു അനുബന്ധ ഉപകരണങ്ങളുടെയും ഉദ്ഘാടനം 2026 ഫെബ്രുവരി 23-ാം
തീയതി വൈകുന്നേരം 4.30ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുകയാണ്. ബഹു. ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, സർവ്വശ്രീ വി. ശിവൻകുട്ടി (പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി), ജി. ആർ. അനിൽ (ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി), കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., ഡോ. ശശി തരൂർ എം. പി., മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, സാമൂഹിക സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.

പ്രസ്തുത ചടങ്ങിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.

Happy Republic Day
26/01/2026

Happy Republic Day

പ്രിയപ്പെട്ടവരേ ഫെബ്രുവരി 23ന് മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഈ കുറിപ്പിനാധാരം. തിരുവനന്തപുരം ആർസി...
01/03/2025

പ്രിയപ്പെട്ടവരേ

ഫെബ്രുവരി 23ന് മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഈ കുറിപ്പിനാധാരം. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ള തിരുവനന്തപുരം സ്വദേശികളായ അമ്മയും മകനും ചികിത്സാ സഹായം തേടുന്നുവെന്നതായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തയിൽ പറയുന്ന അമ്മയും മകനും ആർസിസിയിലെ രോഗികളല്ല. ചികിത്സാ സഹായം തേടുന്നതിന് അവർ നൽകിയിരിക്കുന്ന റിപ്പോർട്ടുകളത്രയും വ്യാജമായി ചമച്ചതാണ്. പ്രസ്തുത വാർത്തയിലൂടെ അവർ നിരവധിപേരിൽ നിന്നും പണംകൈപ്പറ്റിയെന്നാണ് അറിയാൻ കഴിഞ്ഞത്. ആശുപത്രിയിലേക്ക് നേരിട്ടും വാർത്തയുടെ നിജസ്ഥിതി അന്വേഷിച്ച് നിരവധി കോളുകളാണ് വരുന്നത്. പ്രമുഖ മാധ്യമ സ്ഥാപനമായിട്ടു കൂടി ഇത്തരമൊരു കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്താനായില്ല എന്നത് നിർഭാഗ്യകരമാണ്. യഥാർത്ഥത്തിൽ സഹായമാവശ്യമുള്ളവരോട് പോലും പൊതുജനം മുഖം തിരിക്കാൻ ഇത്തരം പ്രവർത്തികൾ കാരണമാകും. പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സയാണ് ആർസിസിയിൽ നൽകിവരുന്നത്. ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആർസിസിയിലെ രോഗികളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള റിപ്പോർ‌ട്ടുകൾ നൽകുന്നതിന് മുൻപ് ആർസിസിയുമായി ബന്ധപ്പെടുകയോ ചികിത്സാ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
(കുറിപ്പിനാധാരമായ വാർത്ത ഒപ്പം ചേർക്കുന്നു)

Address

Rcc Medical College Campus
Thiruvananthapuram
695011

Alerts

Be the first to know and let us send you an email when Regional Cancer Centre Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Regional Cancer Centre Thiruvananthapuram:

Shortcuts

Share