Sri K Kuttan Vaidyan Balachikitsalayam and Agastya Pharmacy

Sri K  Kuttan Vaidyan Balachikitsalayam and Agastya Pharmacy ayurvedic neonatalogy speciality clinic
A center for Bala visarpam ( karappan)
Expert in upper n lower respiratory problems

Neonatal Ayurvedic Speciality Since 1940
Centre For karappan
Leading ayurveda paediatric speciality clinic
Dr Anoop has a experience of 20 years as ayurveda paediatrician he's often termed as junior Kuttan Vaidyan.

ISD/ Cradle cap Early diagnosis and proper care leads to the best results. Never neglect skin issues in babies. Post nat...
09/09/2026

ISD/ Cradle cap

Early diagnosis and proper care leads to the best results. Never neglect skin issues in babies.

Post natal care of mother and baby are equally important ❤️

We are providing personalised care for every mother 👩 and baby 👶





ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസ്(HFMD) എല്ലാ വർഷവും കുട്ടികളിൽ  ഉണ്ടാകുന്ന ഒരു വൈറൽ (entero virus EV71 ) അസുഖം ആണ്.  ഇപ്പോൾ HF...
04/09/2026

ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസ്(HFMD) എല്ലാ വർഷവും കുട്ടികളിൽ ഉണ്ടാകുന്ന ഒരു വൈറൽ (entero virus EV71 ) അസുഖം ആണ്. ഇപ്പോൾ HFMD ( തക്കാളി പനി ) രോഗബാധിതർ ധാരാളം ഒ. പി യില് വരുന്നുണ്ട് ഫലപ്രദമായ ചികിത്സ നൽകി വരുന്നു .നിലവിൽ ധാരാളം കുട്ടികൾക്ക് ചികിത്സ നൽകി സുഖപ്പെടുത്തി കൊണ്ടിരിക്കുന്നു..

ഭയപ്പെടേണ്ട സാഹചര്യം ഇല്ല, പക്ഷെ തുടക്കത്തിൽ ശെരിയായ രോഗനിർണയവും ചികിത്സയും ശുചിത്വവും പാലിക്കേണ്ടതാണ്. ശെരിയായ ചികിത്സ നേടിയിലെങ്കിൽ ചിലരിൽ Post Viral Complications ആയിട് pustules and itching നീണ്ട നാൾ കണ്ട് വരുന്നു.. കൂടാതെ മിക്ക കുട്ടികളിൽ രോഗശമന ശേഷം കുട്ടികളുടെയും കൈകാൽ പൃഷ്ഠഭാഗം ,ഉള്ളംകൈ ഉള്ളംകാൽ, എന്നിവിടങ്ങളിലെ തൊലി പുറംചട്ട തോലിഞ്ഞ് ഇളകുന്നതായി കണ്ട് വരുന്നു(peeling off skin) ഇത് സാധാരണം ആണ്..

ആയുർവേദത്തിൽ ബാലവിസർപത്തിൽ വാതികമായ രേണുക വിസർപ്പം / പൊടി കരപ്പൻ എന്ന് സംഹിതകളിൽ വിവരിച്ചിട്ടുണ്ട്.

പൊടികരപ്പൻ/ രേണുക വിസർപം

ആദിയിൽ 3 ദിവസം മുഴുവൻ പനി ഉണ്ടാകും, പിന്നെ മേലാകെ പൊടി വിതറിയത് പോലെ ശരീരത്തിൽ കാണാം.പിന്നെ വളരെ ഉയർച്ച കൂടാതെ പൊടി നല്ലവണ്ണം വ്യാപിച്ചതായി തോന്നതക്ക വിധത്തിൽ ശരീരത്തിൽ അവിടെ ഇവിടെ നീര് ഉണ്ടാകുന്നു. നീര് ഉള്ളിടത്ത് തൊലി വിള്ളുകയും അവിടവിടെ ചണംപയർ പ്രമാണം ചില പുളകങ്ങൾ നടു കുഴിഞ്ഞ് കഠിനങ്ങളായ കറുപ്പും ചുവപ്പും കൂടി ചേർന്നാൽ ഉണ്ടാകുന്ന നിറം പോലെ ഉള്ള നിറത്തോട് കൂടിയതുമായി ഉടനെ കാണാം. അത് പഴുത്താലും ചലം കുറഞ്ഞിരിക്കുന്നു.വേദന കൊണ്ട് തൊട്ടുകൂടായ്മയും വരും.

# The Renuka visarpa can be diagnosed by the symptoms such as high fever in initial three days & Edematous swelling, The body is seen as covered by dusty particles, The boils that appear will be in the size of Masura seeds ( chanam payar) & also fissures over the affected part of the body .The boils will be hard & black n red coloured n shriveled internally, This will be dry in nature & less purulant n the patient will be feel excruciating pain while touching..
The child feel restlessness n averssion towards food n severe cry will be seen .

Ref :AKD chapter :10


Disease
#തക്കാളിപ്പനി






04/09/2026

.
#ശീതപിത്തം


പിത്ത കഫങ്ങൾ രണ്ടും കൂടെ കോപിച്ചു വൃത്താകാരങ്ങളായി രക്തവർണങ്ങളായി ചൊറിച്ചിലോട് കൂടിയ പുണ്ണുകളെ ഉണ്ടാകുന്നു. അവയ്ക്ക് ശീതപിത്തമെന്ന് പേരാകുന്നു. പുണ്ണുകൾ വളരെ പരപ്പോട് കൂടിയിരിക്കും...
Ref




Kuttan Vaidyan legacy wishes everyone an awesome janmastami ♥️🥳🥰
04/09/2026

Kuttan Vaidyan legacy wishes everyone an awesome janmastami ♥️🥳🥰

Onam holidays over, and our neonatal Ayurveda OPD is full again. ❤️ 😍 So inspiring to see new gen parents embracing holi...
30/08/2026

Onam holidays over, and our neonatal Ayurveda OPD is full again. ❤️ 😍
So inspiring to see new gen parents embracing holistic Ayurvedic Care for their babies healthy future.





Happy onam dear all
26/08/2026

Happy onam dear all

കേരളീയ ബാലചികിത്സയുടെ പ്രാധാന്യം......*ഗർഭ പോഷണം പൂർവ്വം, ജാത പോഷണം പശ്ചാത്ത്*  * *കുഞ്ഞിന്റെ ആരോഗ്യം ഗർഭകാലത്ത് തുടങ്ങു...
08/08/2026

കേരളീയ ബാലചികിത്സയുടെ പ്രാധാന്യം......
*ഗർഭ പോഷണം പൂർവ്വം, ജാത പോഷണം പശ്ചാത്ത്*
* *കുഞ്ഞിന്റെ ആരോഗ്യം ഗർഭകാലത്ത് തുടങ്ങുന്നു, ജനിച്ചിട്ട് മാത്രമല്ല*
ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുന്നേ തന്നെ കേരളത്തിൽ ഓരോ ഗ്രാമത്തിലും നിറസാന്നിധ്യമായിരുന്ന ബാലവൈദ്യ പാരമ്പര്യ കുടുംബങ്ങളിൽ പ്രഗൽഭരായ വൈദ്യശ്രേഷ്ഠന്മാർ ഉണ്ടായിരുന്നു. ആ വൈദ്യ പാരമ്പര്യങ്ങളാണ് കേരളത്തിലെ ആരോഗ്യനിലവാരം ലോകോത്തരമാകുന്നതിന് വേണ്ട അടിത്തറ പാകിയത്.

ഓരോ നാടുകളിലും അവിടത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ച് പ്രചാരത്തിലുള്ള രോഗങ്ങളും അവയുടെ ലക്ഷണങ്ങളും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും എന്നത് ബാല ചികിത്സയിൽ വളരെ പ്രധാനമാണ്.

കശ്യപ സംഹിത, രാവണന്റെ കൗമാര തന്ത്രം , ഭേള സംഹിത ,
ചരക സംഹിത , അഷ്ടാംഗഹൃദയം തുടങ്ങിയ പുസ്തകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തത്വവും പ്രയോഗവും കേരളത്തിൽ ഉണ്ടായിരുന്നു. അതിന് ഏറെക്കുറെ തമിഴ് ബാല ചികിത്സ സമ്പ്രദായവും ആയാണ് കൂടുതൽ അടുപ്പം ഉണ്ടായിരുന്നത്.

തിരുവിതാംകൂർ ഭാഗത്ത് അഗസ്ത്യർ മുനിയാൽ രചിക്കപ്പെട്ട സിദ്ധ ഗ്രന്ഥമായ (താളിയോല) അഗസ്ത്യ ബാലവാകടം എന്ന പുസ്തകത്തിൽ പ്രസവിച്ച അന്നു മുതലുള്ള കുഞ്ഞിൻറെ രോഗങ്ങളും ചികിത്സയും പറയുന്നു അതിൽ പ്രധാനം 18 വിധ ചുവപ്പ് രോഗം, വായു പിരളി,നാഭി രോഗം, പൂപ്പുരോഗം( അക്കരപ്പുണ്ണ്) ബാല ജ്വരം, ജന്നി, മാന്തം, കണ ,ഗ്രഹണി ബാലവാതം,,ഛർദി അതിസാരം ,മലബന്ധം ബാല ഗ്രഹ പീഡ ,പക്ഷി പീഡ നേത്ര രോഗങ്ങൾ,വാർപ്പ് പിടക തുടങ്ങി പലവിധ രോഗങ്ങളുടെ നിദാനവും ചികിത്സയും പരാമർശിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന് സ്പെഷ്യാലിറ്റികൾ ഒക്കെ തന്നെ വരും മുന്നേ കേരളത്തിലെ വിവിധ ഗ്രാമങ്ങളിലെ നാട്ടുരാജാക്കന്മാർ മുൻകൈയെടുത്ത് അതാത് ഗ്രാമങ്ങളിൽ പ്രഗൽഭരായ ബാല ചികിത്സ വൈദ്യന്മാരെ കൊട്ടാരം വൈദ്യന്മാരായും അവരുടെസ്തുത്യർഹ സേവനങ്ങളെ മുൻനിർത്തി വീരശൃംഖലയും ,പട്ടും, വളയും തങ്കപ്പതക്കങ്ങളും സമ്മാനിച്ച് ആദരിച്ചിരുന്നു .
തുടർന്ന് സർക്കാർ വൈദ്യന്മാർക്ക് രജിസ്ട്രേഷനും ഗ്രാൻഡും അനുവദിച്ചു പോന്നിരുന്നതും ശ്രദ്ധേയമാണ്.

1889 തിരുവിതാംകൂർ മഹാരാജാവ് മുൻകൈയെടുത്ത് റോയൽ കോളേജ് ഓഫ് ആയുർവേദ സ്ഥാപിക്കുകയും .
1956 ൽ ഗവൺമെൻറ് ആയുർവേദ കോളേജ് ആയി ബിരുദവും പിന്നീട് ബിരുദാന്തര ബിരുദങ്ങളുമായി ഇപ്പോഴും പ്രവർത്തിച്ചുവരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആയുർവേദത്തിലെ ബാല ചികിത്സാ ഗ്രന്ഥങ്ങൾ എല്ലാം തന്നെ അതാത് നാട്ടു ഭാഷയിൽ താളിയോല ഗ്രന്ഥത്തിൽ നിന്നും വിവർത്തനം ചെയ്തിട്ടുള്ളതാണ്.

കേരളത്തിൽ വിവിധ ബാല ചികിത്സ സമ്പ്രദായങ്ങൾ പ്രചാരത്തിൽ ഉണ്ടായിരുന്നു .കേരളത്തിലെ ബഹുഭൂരിപക്ഷം ഗ്രന്ഥങ്ങളും സംസ്കൃതം, കൊടും തമിഴ്, പഴയ മലയാളം ലിപികളിൽ ആണ്
സാഹിത്യ അഭിരുചിയുള്ള അപൂർവ്വം ചികിത്സകർക്ക് മാത്രമാണ് അതാത് കാലഘട്ടങ്ങളിലെ ചികിത്സയും സ്വന്തം അനുഭവങ്ങളും കണ്ടെത്തലുകളും രേഖപ്പെടുത്തിവെച്ച് ഗ്രന്ഥ രൂപത്തിലേക്ക് മാറ്റാൻ സാധിച്ചത്.

ബഹുമുഖ പ്രതിഭകൾ ആയിട്ടുള്ള കൈക്കുളങ്ങര രാമ വാര്യർ രചിച്ചിട്ടുള്ള ആരോഗ്യ കൽപ ദ്രുമം, വൈദ്യ കലാനിധി സി. എൻ .നാരായണൻ വൈദ്യൻ രചിച്ചിട്ടുള്ള വൈദ്യ താരകം, മഹാകവി വള്ളത്തോൾ നാരായണ മേനോൻ രചിച്ചിട്ടുള്ള ആരോഗ്യ ചിന്താമണി, തൃശ്ശൂർ കുന്നത്ത് മന ബാല ചികിത്സ ഗ്രന്ഥമാല ശേഖരത്തിലെ സാമ്പ്രദായിക ബാല ചികിത്സ തുടങ്ങിയ പുസ്തകങ്ങളിൽ ജനിച്ച നാൾ മുതൽ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന എച്ചിൽ പുണ്ണ് ( Neonatal Rashes, Newborn cervical abscess/ carbuncle), മണൽ (ErythemaToxicumNeonatorum),ചുവപ്പ് (Sebacious hyperplasia)അക്കാര പുണ്ണ് oral candidiasis/ oral Thrush) ക്ഷീരാലസകം ഛർദി, ശൂല (Infantile colic),ഗ്രഹണി അതിസാരം ,കൃമി, രോഗം കരപ്പൻ (Impetigo),തുടങ്ങി സാധ്യവും അസാധ്യവുമായ അനേകം രോഗങ്ങളും അതിൻറെ ചികിത്സയും പറഞ്ഞു പോകുന്നു.

ശിശുവിൻറെ സ്ഥായിയായ ആരോഗ്യത്തിനുള്ള ശാസ്ത്രീയമായ പരിചരണങ്ങളും രോഗപ്രതിരോധത്തിനും ഉള്ള ഔഷധ യോഗങ്ങളും ആരോഗ്യ കൽപ ദ്രുമത്തിലും, സമ്പ്രദായിക ബാല ചികിത്സ ,വൈദ്യ താരകം, അഷ്ടാംഗഹൃദയം ആരോഗ്യ ചിന്താമണി ,ബാല ചികിത്സ തുടങ്ങി ഗ്രന്ഥങ്ങളും അതാത് പാരമ്പര്യ വൈദ്യ കുടുംബത്തിലെ കയ്യെഴുത്ത് രേഖകളും ആയിയുണ്ട് ഇതിനൊക്കെ വിദഗ്ധ ചികിത്സ പണ്ടുകാലത്തെ ബാല ചികിത്സ വൈദ്യശ്രേഷ്ഠന്മാർ ചെയ്തു വന്നിരുന്നു.

ജനനം മുതൽ 16 വയസ്സു വരെ ബാല്യകാലമാണ് .രോഗം വരാതിരിക്കുവാനും വന്ന രോഗങ്ങൾ ശമിക്കുവാനും ആയി ബാല ചികിത്സ രണ്ട് വിഭാഗങ്ങൾ ഉണ്ട്. ചികിത്സകൾ ഒന്നും തന്നെ അവരുടെ ബലാബലം നന്നായി മനസ്സിലാക്കാതെ വൈദ്യൻ നൽകരുത്. രോഗസാധ്യതയുടെ പ്രായത്തിൽ രോഗഹേതുക്കളെ കരുതി ശീലിച്ചു വരുന്നവയാണ് രോഗമേശാതിരിക്കുവാനുള്ള ചികിത്സ എന്ന് പറയുന്നുണ്ട്.

ആയുർവേദത്തിലെ എല്ലാ ശാഖകളിലും ഉപശാഖകളിലും അസൂയ വഹമായ വളർച്ചയാണ് ആദ്യകാലം മുതൽക്കുതന്നെ കേരളത്തിലെ വൈദ്യന്മാർക്ക് ഉണ്ടായിട്ടുള്ളത്.അവ ഈ കാലഘട്ടത്തിലും നിലനിൽക്കുകയും ചെയ്യുന്നുണ്ട് .
ബാല ചികിത്സ, സ്ത്രീ രോഗ ചികിത്സ, വിഷ ചികിത്സ, മർമ്മ ചികിത്സ, നേത്ര ചികിത്സ, മാനസികരോഗ ചികിത്സ, പഞ്ചകർമ്മ ചികിത്സ തുടങ്ങിയ വിവിധ ശാഖകളിൽ ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്തത്ര വിധത്തിൽ വളർച്ച പണ്ടുകാലം മുതൽക്കേ നമുക്കുണ്ടായിരുന്നു.

അനേക തലമുറകളായി ചികിത്സ നടത്തി വന്നിട്ടുള്ളതും ഇന്നും ചികിത്സ തുടരുന്നതും ആയ ഒട്ടനവധി ബാലവൈദ്യ കുടുംബങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അതിൽ പലരും ആയുർവേദ ബിരുദവും ബിരുദാനന്തര ബിരുദവും ചുരുക്കം ചിലർ മോഡേൺ മെഡിസിനൽ ബിരുദവും ബിരുദാനന്തര ബിരുദവും പീഡിയാട്രിക് പ്രാക്ടീസും തുടർന്നു വരുന്നവർ ഉണ്ട് എന്നതാണ് വാസ്തവം.

ഗർഭധാരണം നൈസർഗികമായ ശരീര ശാസ്ത്രപരമായ ഒരു കാര്യമാണ്.
എന്നാൽ അതിനൊരു രോഗച്ഛായ വരുത്തി പോരുന്ന കാലഘട്ടമാണ് .
ആധുനിക കാര്യങ്ങളിലുള്ള നമ്മുടെ സമീപനമാണ് പ്രധാന കാരണം.
ആധുനിക കണ്ടുപിടിത്തങ്ങൾ നാൾക്കുനാൾ മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ പൈതൃകം മറക്കുന്നു .

ബാല ചികിത്സ കുടുംബങ്ങളിലെ അംഗീകൃത ബിരുദം നേടിയ പിൻതലമുറക്കാർ അത് വേണ്ടവിധം കണ്ട് അറിഞ്ഞ് ഇപ്പോഴും ചികിത്സിച്ച് പോരുന്നു.അതിന് മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നുമുണ്ട് .

കഴിഞ്ഞ 86 വർഷമായി തലസ്ഥാന നഗരിയിൽ വൈദ്യവൃത്തി കുലത്തൊഴിലായി സ്വീകരിച്ചുവന്ന കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ ആയി ബാല ചികിത്സാ ഗ്രന്ഥങ്ങളും കയ്യെഴുത്ത് പ്രതികളും വായിച്ചു പഠിച്ച് അംഗീകൃത ബിരുദവും നേടി കഴിഞ്ഞ 20 വർഷമായി ലക്ഷക്കണക്കിന് നവജാത ശിശുക്കളെ നേരിൽ കണ്ടറിഞ്ഞ് പരിശോധിച്ചു ചികിത്സ ചെയ്തു വരുന്ന അനുഭവത്തിൽ .പ്രസവിച്ച അന്നുമുതൽ കുഞ്ഞിന് കണ്ടുവരുന്ന രോഗലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ അടുത്തുള്ള ആയുർവേദ ഡോക്ടർമാരെ കാണിച്ചു കുഞ്ഞിന് കൃത്യമായ ആയുർവേദ ചികിത്സ നൽകിയാൽ ഭാവിയിൽ ബാല വിസർപ്പവും (Impetigo, Ecthyma )വിചർച്ചിക (Eczema,Atopic Dermatitis) വരാതെ സംരക്ഷിക്കാം.അങ്ങനെ ചികിത്സിച്ചു ഭേദമാക്കിയ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ ആയുർവേദത്തോടുള്ള വിശ്വാസം തന്നെയാണ് തെളിവ്

*WHO - ലോകാരോഗ്യ സംഘടന*
ജാംനഗറിൽ "WHO Global Centre for Traditional Medicine" തുടങ്ങി.
ബാലചികിത്സയിലെ പരമ്പരാഗത രീതികൾക്ക് ശാസ്ത്രീയ അംഗീകാരം നൽകുന്നു.

നൂറ്റാണ്ടുകളായി കേരളത്തിൽ ബാലചികിത്സ ജീവനോടെ നിലനിർത്തുന്നു.

കാശ്യപൻ തുടങ്ങി വെച്ചു, ചരക-സുശ്രുത-വാഗ്ഭടൻ സമ്പൂർണ്ണമാക്കി, കേരള അഷ്ടവൈദ്യ കുടുംബവും ,മറ്റു വൈദ്യ കുടുംബങ്ങളിലെ വൈദ്യശ്രേഷ്ഠന്മാരും സംരക്ഷിച്ചു,
ഇന്ന് കേന്ദ്ര ആയുഷ് മന്ത്രാലയവും,CCRAS - കേന്ദ്ര ആയുർവേദ ഗവേഷണ കൗൺസിൽ.
കുട്ടികളിലെ രോഗങ്ങൾക്ക് ആയുർവേദ ക്ലിനിക്കൽ ട്രയൽ നടത്തുന്നു. WHO, കേരള സർക്കാർ എന്നിവർ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.

മുത്തശ്ശന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹത്തോടെ ജനങ്ങളുടെ വിശ്വാസവും നേടി ചികിത്സ ചെയ്തു പാരമ്പര്യം കാത്തുകൊള്ളുന്നു...

വൃദ്ധവൈദ്യന്മാരുടെ അഭിപ്രായം അനുസരിച്ചതായ ഈ ബാല ചികിത്സ ,
അറിവ് കുറഞ്ഞവരുടെ ഉപകാരത്തിനായി വേർതിരിച്ച് വിസ്തരിച്ച് കാണിക്കുന്നു🙏🏻
05/08/2026
പഴവങ്ങാടി
Copy write @
Dr R .Anoop .BAMS
G/ son Late Pazhavangadi K Kuttan Vaidyan
(Pioneer in Balachikitsa Vaidya Registered under Travancore Cochin Medical council
:Reg .No .777)
Sri K Kuttan Vaidyan Balachikitsalayam
Central Theater Road, Pazhavangadi Thiruvananthapuram Kerala 695036
Legacy Since :1940
Newborn's First Care Generation's Trust Here
Center for Karappan & Neonatal speciality clinic





Address

Central Theatre Road, Pazhavangadi
Thiruvananthapuram

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm
Sunday 10am - 12:30pm

Telephone

+918289948690

Website

Alerts

Be the first to know and let us send you an email when Sri K Kuttan Vaidyan Balachikitsalayam and Agastya Pharmacy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sri K Kuttan Vaidyan Balachikitsalayam and Agastya Pharmacy:

Shortcuts

Share

Category