13/09/2026
പുനർചികിത്സ ചെയ്ത ശേഷം 8 മാസത്തിനു ശേഷമുള്ള ദ്രവിച്ചുപോയ എല്ലിന്റെ പുനർരൂപീകരണം
( 0% pain 100% quality )
---------------------------------------
മുൻപേ റൂട്ട് കനാൽ ചെയ്തു പരാജയപ്പെട്ട കേസാണിത്. ( ഇടതുഭാഗത്തെ താഴത്തെ ആദ്യത്തെ അണപ്പല്ല് )
ഈ പല്ലിലെ എല്ല് ദ്രവിച്ചിട്ടുണ്ടായിരുന്ന( ചിത്രത്തിൽ ഇടതുവശത്തെ എക്സ് റേ) ഭാഗത്തുകൂടി വലിയ തോതിൽ പഴുപ്പ് പുറത്തേക്ക് വന്നിരുന്നു.
വെർട്ടിക്കൽ ഫ്രാക്ചർ ഒഴിവാക്കുന്നതിനായി CBCT സ്കാൻ എടുത്തു പരിശോധിച്ച ശേഷം
ഒന്നുകൂടി തുറന്നു ചികിത്സ നടത്തി, ആവർത്തിച്ച് aqueous-based കാൽസ്യം ഹൈഡ്രോക്സൈഡ് ഡ്രസ്സിംഗ് ചെയ്തുനോക്കിയെങ്കിലും പഴുപ്പ് വരുന്നതിൽ യാതൊരു ശമനവും ഉണ്ടായില്ല.പൂർണ്ണമായും ഉണ്ടായിരുന്ന ഫില്ലിംഗ് നീക്കം ചെയ്യാൻ കഴിഞ്ഞില്ല.
ലീക്കേജിന് കുറച്ച് പ്രതിരോധം ഉണ്ടാക്കുന്ന രീതിയിൽ ഡ്രൈ കാൽസ്യം ഹൈഡ്രോക്സൈഡ് പൗഡർ വേരിന്റെ അറ്റത്ത് നന്നായി പാക്ക് ചെയ്തു വച്ചു. പൗഡർ പഴുപ്പുമായി കലർന്നതിനെ തുടർന്ന്
വേരിന്റെ അഗ്രഭാഗത്ത് കൂടുതൽ കട്ടിയുള്ള ഒരു മാസ്സ് ആയി മാറി.
മൂന്നാം ദിവസം, പഴുപ്പ് വന്നുകൊണ്ടിരുന്ന ഭാഗത്തുനിന്നുള്ള വരവ് പൂർണ്ണമായും നിന്നു.
തുടർന്ന് താൽക്കാലികമായി ക്രൗൺ സ്ഥാപിച്ചു.
8 മാസത്തിനുശേഷം എക്സ്-റേ( ചിത്രത്തിൽ വലതുവശത്തെ എക്സ് റേ) എടുത്തു നോക്കിയതിൽ വളരെ നല്ല രീതിയിൽ തന്നെ എല്ല് രൂപപ്പെട്ടതായി കാണുവാൻ കഴിഞ്ഞു.