Nithin A.F.

Nithin A.F. I am a Christian, Conservative, Husband, Father, Psychologist, Author and Speaker. Faith, Family and Freedom. Truth Shall Set You Free.

MM Church is MM Church, a Biblical Reflection Read below without any favor or partiality.Most MM Church members are very...
04/06/2026

MM Church is MM Church, a Biblical Reflection 

Read below without any favor or partiality.

Most MM Church members are very much emotionally depressive, resentment, and bitterness about ongoing issues in our church. It's very reasonable to react like that. Its their church in many ways. I have no doubt about ownership of land and property as well as the congregational tradition of MM Church members. But, I urge you to think beyond that identity and comfort. So, current events are not a Biblical way of dealing with this matter. Whatever the case, eventually, this situation will evolve in 4 scenarios in future.

MM Church will be Cathedral

MM Church will be MM Church by legal fight

MM Church will be MM Church by force and confrontation

MM Church will be MM Church by reconciliation 

Here, option 4 is almost dead. If any door is still open, explore it at any cost till last breath, because it is the most important among the above options. Now, option 2 and 3 are playing at a high stage. Critically, scenario 3 is playing in various forms among those fighting for MM Church. It’s immature and unwise. One such occasion has happened recently regarding choir, earlier public protests, some kind of mass public movements, demonstrations, forceful entry to church or related etc. All these amounts to causing violence, hatred and highly stressful; more than that unbiblical. So, stick only on scenario 2, legal fight. Sometimes, never win; sometimes win in future: so wait patiently without making it more complicated. In waiting, there are options to go nominally to MM Church or seek other fellowship. 

The problem with people who fight for MM Church is that they are super emotional with obsession and compulsion for MM Church, which is clearly unbiblical. Also, considering it as a personal and prestigious issue for some people and prone to start provocation from the other side. As per my understanding, God never asked us to force or compel anything from God or for God or other people. That's not Christian Biblical way. Due to all these development results.

Read full article
www.NithinAF.blogspot.com

ആർത്തവ അവധി: വിനാശ സഹാനുഭൂതികേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ 'പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി'യുടെ ഭാഗമായി സ്കൂൾ പെൺകുട്ടി...
31/05/2026

ആർത്തവ അവധി: വിനാശ സഹാനുഭൂതി

കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ 'പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി'യുടെ ഭാഗമായി സ്കൂൾ പെൺകുട്ടികൾക്ക് മാസം മൂന്ന് ദിവസത്തെ മെൻസ്ട്രൽ ലീവ് പ്രഖ്യാപിച്ചിരിക്കുന്നു. ഈ നയം യാഥാർത്ഥ്യബോധമുള്ള മനോവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ, വിനാശ സഹാനുഭൂതിയുടെ (toxic empathy) ക്ലാസിക് ഉദാഹരണമായി മാറുന്നു. സ്ത്രീകളുടെ ശാക്തീകരണത്തിന്റെ പേരിൽ ജീവശാസ്ത്രപരമായ യാഥാർത്ഥ്യങ്ങളെ അവഗണിക്കുകയും, ദീർഘകാലത്തേക്ക് ദോഷകരമായ മാനസിക-സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ തീരുമാനം.

മെൻസ്ട്രുവേഷൻ ഒരു സാധാരണ ജീവശാസ്ത്ര പ്രക്രിയയാണ്. ലോകാരോഗ്യ സംഘടനയുടെ ഡാറ്റ പ്രകാരം, ഭൂരിഭാഗം യുവതികളിലും (70-80%) ലഘു മുതൽ മിതമായ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ. കടുത്ത വേദന (dysmenorrhea) ഉള്ളവരിൽ പോലും ശരിയായ പോഷണം, വ്യായാമം, ആവശ്യമെങ്കിൽ മെഡിക്കൽ ഇടപെടൽ എന്നിവയിലൂടെ ഭൂരിഭാഗവും മാനേജ് ചെയ്യാവുന്നതാണ്. സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ 'രോഗികളായി' മുദ്രകുത്തി പ്രത്യേക ലീവ് നൽകുന്നത് അവരുടെ മാനസിക ശേഷിയെ ദുർബലപ്പെടുത്തുന്നു. റെസിലിയൻസ് (പ്രതിരോധശേഷി) വികസിപ്പിക്കേണ്ട പ്രായത്തിൽ ദുർബലതയെ പ്രോത്സാഹിപ്പിക്കുന്നത് മാനസികാരോഗ്യത്തിന് ഹാനികരമാണ്.

സൈക്കോളജിക്കൽ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്, അമിതമായ അക്കോമഡേഷൻ ദീർഘകാലത്തേക്ക് സെൽഫ്-എഫിക്കസി കുറയ്ക്കുമെന്നാണ്. ലീവ് എടുക്കുന്ന കുട്ടികൾ അക്കാദമിക് മത്സരത്തിൽ പിന്നോട്ട് പോകും. ഒരു വർഷം 30-36 ദിവസം വരെ നഷ്ടപ്പെടുന്നത് പഠനപ്രകടനത്തെയും ഭാവി കരിയർ റെഡിനസിനെയും ബാധിക്കും. ക്ലാസ്‌റൂമിൽ പെൺകുട്ടികളെ 'കുറച്ച് കഴിവുള്ളവരായി' കാണുന്ന സാമൂഹിക ധാരണ ശക്തിപ്പെടുകയും ചെയ്യും. ഇത് സ്റ്റിഗ്മയെ കൂടുതൽ വർദ്ധിപ്പിക്കും.

ഈ നയത്തിന്റെ പിന്നിലെ യാഥാർത്ഥ്യം വോട്ട് ബാങ്ക് രാഷ്ട്രീയവും പോപ്പുലിസവുമാണ്. ഫെമിനിസ്റ്റ് വോട്ടുകളും യുവതി വിഭാഗത്തിന്റെ പിന്തുണയും ലക്ഷ്യമിട്ടുള്ള ഹ്രസ്വകാല പ്രചാരണത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ജനപ്രിയമായി തോന്നുന്ന 'സ്ത്രീ സൗഹൃദ' നയങ്ങൾ നടപ്പാക്കി ഭരണകൂടം നല്ലപിള്ള ചമയൽ ആണ് ഉദ്ദേശ്യം എന്ന് തോന്നുന്നു. എന്നാൽ ഫലം ദീർഘകാലത്തേക്ക് ദോഷകരമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം താഴുന്നത് സമൂഹത്തിന്റെ മൊത്തം മാനവ വിഭവ വികസനത്തെ ബാധിക്കും. പെണ്കുട്ടികളുടെ ഭാഗത്തുനിന്നോ സ്ത്രീകളുടെ ഭാഗത്തുനിന്നോ ഇങ്ങനെ ഒരു ആവിശ്യം ഉണ്ടായിട്ടില്ല. ഫെമിനിസ്റ്റ്കളുടെ അപ്രായോഗികമായ ആവശ്യങ്ങളിൽ ഒന്നാണ് ഇത്‌.

ഏറ്റവും ഗുരുതരമായ മാനസിക പ്രത്യാഘാതം വിക്ടിമ്ഹുഡ് മെന്റാലിറ്റിയുടെ വികാസമാണ്.

Continue Reading at:

www.NithinAF.blogspot.com

വേനൽ അവധി കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ്. പഠനത്തിന്റെ സമ്മർദ്ദമില്ലാതെ, സ്വതന്ത്രമായി ഓടിച്ചാടി കളിക്കാനും പു...
19/04/2026

വേനൽ അവധി കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ്. പഠനത്തിന്റെ സമ്മർദ്ദമില്ലാതെ, സ്വതന്ത്രമായി ഓടിച്ചാടി കളിക്കാനും പുതിയ അനുഭവങ്ങൾ നേടാനുമുള്ള അവസരം. എന്നാൽ ഈ അവധിക്കാലം വെറും വിനോദമായി മാത്രം ചെലവഴിക്കാതെ, കുട്ടികളുടെ മാനസിക-ശാരീരിക വികാസത്തിന് ഫലപ്രദമാക്കാൻ മാതാപിതാക്കൾക്ക് നല്ലൊരു പങ്കുണ്ട്. മനശാസ്ത്രപരമായി, ഈ സമയം ഉപയോഗിച്ച് കുട്ടികളിൽ ഉത്തരവാദിത്തബോധം, കുടുംബബന്ധങ്ങൾ, ജീവിത നൈപുണ്യം എന്നിവ വളർത്തിയെടുക്കാം. അതോടൊപ്പം നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വിശാലമാക്കാം.

ആദ്യം, വീട്ടിലെ ജോലികളിൽ കുട്ടികളെ ഏർപ്പെടുത്തുക. പരമ്പരാഗത ലിംഗഭേദ റോളുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ സ്വയംമതിപ്പും ഉത്തരവാദിത്തവും വളർത്തുന്നു. പെൺകുട്ടികൾക്ക് അടുക്കളയിലോ വീട് വൃത്തിയാക്കലിലോ സഹായിക്കാൻ പ്രോത്സാഹനം നൽകാം. അതേസമയം ആൺകുട്ടികൾക്ക് പുറത്തുള്ള ജോലികളോ, വീടിന്റെ അറ്റകുറ്റപ്പണികളോ ഏൽപ്പിക്കാം. ഇത് ലിംഗസമത്വത്തെ ബലപ്പെടുത്തുന്നതോടൊപ്പം, ഭാവിയിൽ കുടുംബജീവിതത്തിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കും. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, വീട്ടുജോലികൾ ചെയ്യുന്ന കുട്ടികൾക്ക് ആത്മവിശ്വാസം കൂടുതലും, പ്രശ്നങ്ങൾ നേരിടാനുള്ള കഴിവും വികസിക്കുമെന്നാണ്. ചെറിയ പ്രായം മുതൽ തുടങ്ങിയാൽ, ഇത് ശീലമാകും. ഉദാഹരണത്തിന്, രാവിലെ കിടക്ക ഒതുക്കുക, പച്ചക്കറികൾ വൃത്തിയാക്കുക, അലക്കിയ തുണികൾ മടക്കിവയ്ക്കുക തുടങ്ങിയവ. ഇത് കുട്ടികളിൽ സഹകരണബോധവും സ്വയംപര്യാപ്തതയും വളർത്തുന്നു.

രണ്ടാമതായി, കുടുംബം, ബന്ധുക്കൾ, അയൽവാസികൾ തമ്മിലുള്ള മുഖാമുഖ ഇടപെടലുകൾ വർദ്ധിപ്പിക്കുക. ഡിജിറ്റൽ ലോകത്ത് മുഴുകിയിരിക്കുന്ന ഇക്കാലത്ത്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക്, വാട്ട്‌സാപ്പ് എന്നിവയ്ക്കപ്പുറം യഥാർത്ഥ ബന്ധങ്ങൾ നിർമിക്കാൻ വേനൽ അവധി അനുയോജ്യമാണ്. കുടുംബയാത്രകൾ, ബന്ധുക്കളുടെ വീടുകളിലെ സന്ദർശനങ്ങൾ, അയൽപക്കത്തെ കുട്ടികളോടൊപ്പമുള്ള കളികൾ എന്നിവയിലൂടെ സാമൂഹിക കഴിവുകൾ വികസിക്കും. മുഖാമുഖ സംഭാഷണങ്ങൾ വഴി സഹാനുഭൂതി, ക്ഷമ, ആശയവിനിമയം എന്നിവ മെച്ചപ്പെടുന്നു. മനശാസ്ത്രപരമായി, ഇത്തരം ഇടപെടലുകൾ കുട്ടികളിലെ ഏകാന്തത കുറയ്ക്കുകയും, വൈകാരിക സുരക്ഷിതത്വം നൽകുകയും ചെയ്യും. വൈകുന്നേരം അയൽവാസികളോടൊപ്പം സംസാരിക്കുകയോ, ഗ്രാൻഡ് പാരന്റ്‌സിനൊപ്പം കഥകൾ കേൾക്കുകയോ ചെയ്യുന്നത് ലോകവീക്ഷണം വിശാലമാക്കാൻ സഹായിക്കും.

മൂന്നാമതായി, ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുക. വേനൽ അവധി ജീവിതത്തിന്റെ പ്രായോഗിക വശങ്ങൾ പഠിക്കാനുള്ള മികച്ച സമയമാണ്. പാചകം, തോട്ടപ്പണി, നീന്തൽ, ലളിതമായ അറ്റകുറ്റപ്പണികൾ, ബജറ്റിങ് തുടങ്ങിയവ. ഇവ കുട്ടികളെ സ്വതന്ത്രരാക്കുകയും, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ തയ്യാറാക്കു

സഭാ മേലധ്യക്ഷന്റെ ബൈബിൾ വിരുദ്ധവും മാർക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കുത്തിനിറച്ച ഈസ്റ്റർ സന്ദേശം പത്രത്തിൽ പലരും വ...
09/04/2026

സഭാ മേലധ്യക്ഷന്റെ ബൈബിൾ വിരുദ്ധവും മാർക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കുത്തിനിറച്ച ഈസ്റ്റർ സന്ദേശം പത്രത്തിൽ പലരും വായിച്ചിരിക്കും. ഇത്‌ സഭയെ നിശബ്ദമായി ബാധിക്കുന്ന കാൻസർ ആണ്. ആ ലേഖനം ബൈബിൾ സംഭവങ്ങളെ (സ്ത്രീകളുടെ സാക്ഷ്യം, പുനരുത്ഥാനം) ഉപയോഗിക്കുന്നുണ്ട്, പക്ഷേ അവയെ “നീതിക്കായുള്ള പോരാട്ടങ്ങൾക്കുള്ള പ്രേരണ” ആയി മാറ്റുന്നത് ബൈബിളിന്റെ നേരിട്ടുള്ള അർത്ഥമല്ല. അത് 20-ാം നൂറ്റാണ്ടിലെ സോഷ്യൽ ജസ്റ്റിസ് (social justice) ആശയധാരയുടെ (leftist/progressive) ഭാഷയാണ് — ക്ലാസ്/ലിംഗ/അടിച്ചമർത്തൽ പോരാട്ടങ്ങൾക്ക് വളച്ചൊടിച്ചു ക്രൈസ്തവ മുഖം നൽകുകയാണ് ചെയ്യുന്നത്.

ബൈബിൾ പുനരുത്ഥാനത്തെ വ്യക്തിപരമായ രക്ഷ, മരണത്തിന്മേൽ വിജയം, സുവിശേഷ പ്രസംഗം എന്നിങ്ങനെയാണ് കാണുന്നത്. നീതി ബൈബിളിലുണ്ട്, പക്ഷേ അത് പുനരുത്ഥാനത്തിന്റെ പ്രധാന സന്ദേശമല്ല. അതുകൊണ്ട് തന്നെ, ആ ലേഖനം ബൈബിളിനെക്കാൾ ആധുനിക ഇടതുപക്ഷ ആശയധാരയോട് (liberation-style reading) കൂടുതൽ ചേരുന്നു എന്ന് പറയാതെ വയ്യ. ബൈബിൾ നൽകുന്ന നീതി വ്യക്തിപരമാണ്, അല്ലാതെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ അല്ല.

ബൈബിൾ പ്രകാരം ഈസ്റ്റർ സന്ദേശം ഇതാണ്: “ക്രിസ്തു ഉയിർത്തെഴുന്നേറ്റു — നമ്മുടെ പാപങ്ങൾക്ക് പരിഹാരമായും നിത്യജീവനെ നൽകാനും വേണ്ടി”. മറ്റൊന്നുമല്ല. പാപ പരിഹാരം, നിത്യജീവൻ എന്നീ പ്രധാനപ്പെട്ട ആശയങ്ങൾ മനപ്പൂർവ്വം ഒഴിവാക്കിയതായി അതിൽ കാണാം. 

ഭൂരിഭാഗം ആഴത്തിൽ ചിന്തിക്കാത്ത സാധാരണക്കാരായ ക്രൈസ്തവ വായനക്കാർക്ക് ഈ ഗുരുതര പ്രശ്‌നം മനസ്സിൽ ആയിട്ടില്ല. സഭയെ സാവധാനം കൊല്ലുന്ന ആശയധാരയാണ് ഇത്‌. സ്നേഹവും കരുതലും പുറമെ കാണുമെങ്കിലും ഇത് സഭയുടെ അടിസ്ഥാന വേര് ഇളക്കുന്നത് ആണ്. 

സഭയുടെ ഈ പോക്ക് എങ്ങോട്ട് എന്ന് ചോദിച്ചാൽ യൂറോപ്പിലെ നിലവിലെ അവസ്ഥയിലേക്ക് ആണ്. വിമോചന ദൈവശാസ്ത്രവും, ഫെമിനിസ്റ്റ് ദൈവശാസ്ത്രവും കൂടി മുപ്പത് വർഷങ്ങൾക്കകം; സഭയെ നമ്മുടെ നാട്ടിലും അപ്രസക്തമാക്കും. ഇപ്പോൾ പള്ളിയിൽ വരുന്ന നാല്പത് വയസ്സിൽ താഴെയുള്ള എത്രപേർ ആണ് ആത്മാർഥമായി വരുന്നത്? അവരുടെ മക്കൾക്ക് അവർക്കില്ലാത്ത ആത്മാർഥത ഉണ്ടാകുമോ? കൃത്യമായും സത്യസന്ധമായും വിലയിരുത്തിയാൽ പള്ളികൾ ഒരു ക്ലബ്ബായി മാറിക്കൊണ്ടിരിക്കുന്നു. ഭൂരിഭാഗവും കഥയറിയാതെ അടുന്ന ഒരുകൂട്ടം ജനം. പരസ്പര വിരുദ്ധമാണ് എന്ന് അറിഞ്ഞിട്ടും ആട്ടികൊണ്ടിരിക്കുന്ന ഭൂരിഭാഗം വരുന്ന പൗരോഹിത്യ വർഗ്ഗം. ഈ പൗരോഹിത്യ വർഗ്ഗത്തോട്: നിങ്ങൾ പ്രസംഗിക്കുന്നത് ബൈബിളിനെക്കാൾ മറ്റ്‌ ആശയങ്ങൾക്കും പുസ്തങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നു എന്ന് പറയാതെ ചെയ്യുമ്പോൾ ഇത് അറിയാത്ത സാധാരണക്കാരായ വിശ്വാസികളെ നിങ്ങൾ വഞ്ചിക്കുകയാണ്. 
Conti www.NithinAF.blogspot.com

ജൂത വിരോധം ഭൂരിഭാഗവും തുടങ്ങുന്നത് ജൂത അസൂയയിൽനിന്നോ വ്യാജ വാർത്തകളിൽ നിന്നോ ആണ്. മനുഷ്യ ജീവിതത്തിൽ പല വിരോധവും തുടങ്ങുന...
29/03/2026

ജൂത വിരോധം ഭൂരിഭാഗവും തുടങ്ങുന്നത് ജൂത അസൂയയിൽനിന്നോ വ്യാജ വാർത്തകളിൽ നിന്നോ ആണ്. മനുഷ്യ ജീവിതത്തിൽ പല വിരോധവും തുടങ്ങുന്നത് അസൂയയിൽ നിന്നും ആണ്. ക്രിസ്ത്യാനികളും ജൂതന്മാരും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉള്ളത്. തെറ്റിദ്ധാരണ മൂലമോ തെറ്റായ ദൈവശാസ്ത്ര പഠനം (റീപ്ലേസ്‌മെന്റ് തിയോളജി) മൂലമോ ആണ് ചില ക്രിസ്ത്യാനികൾ ജൂതന്മാരെ ശത്രുക്കളായി കാണുന്നത്. ബൈബിളിൽ പഴയ നിയമം ഇല്ലങ്കിൽ പുതിയ നിയമത്തിന് നിലനിൽപ്പ് ഇല്ലാത്തതുപോലെ; സത്യത്തിൽ ജൂതന്മാരും അവരുടെ ചരിത്രവും സംഭാവനകളും ഇല്ലങ്കിൽ ക്രൈസ്തവ വിശ്വാസം ഇല്ല. 

നമ്മുടെ നാട്ടിൽ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും വിശ്വസിക്കുന്നത് യേശുവിനെ ജൂതന്മാർ ആണ് ക്രൂശിച്ചത് എന്നാണ്. പണ്ടും ഇപ്പോഴും ധാരാളം പ്രസംഗകരും അച്ചൻമാരും ജൂതവിരുദ്ധ ദൈവശാസ്ത്രം അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്നതിന്റെ ഫലമായിട്ടാണ് ഇത് സംഭവിച്ചത്. യഥാർത്ഥത്തിൽ ചരിത്രപരമായി ആഴത്തിൽ പഠിച്ചാൽ യേശുവിനെ റോമാക്കാരാണ് കുരിശിലേറ്റിയത് എന്നും ചില ജൂത നേതാക്കന്മാർക്ക് യേശുവിനോട് വിരോധം ഉണ്ടായിരുന്നു എന്നും കാണാൻ കഴിയും. അതിന് മുഴുവൻ ജൂതന്മാരുടെ സമൂഹത്തെ കുറ്റം പറയുന്നത് ന്യായം അല്ല.

പാശ്ചാത്യ സംസ്കാരത്തിന്റെ അടിസ്ഥാനമായ ജൂതക്രിസ്ത്യൻ മൂല്യങ്ങളുടെ ഉറവിടമായ ജെറുസലേമും ഇസ്രയേലും നില നിർത്താൻ വേണ്ടി ആണ് ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്റെ ഒരു പ്രധാനപ്പെട്ട കാരണം. ദുരന്തമാണെങ്കിലും യുദ്ധം, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിൽ അത്യാവശ്യം ആണ്. അല്ലങ്കിൽ തിന്മ ശക്തിയോടെ നന്മയെ കീഴ്പ്പെടുത്താൻ കാരണം ആകും. സ്വാതന്ത്ര്യം ഒരിക്കലും സൗജന്യം അല്ല; അതുകൊണ്ട് നന്മയും സംസ്കാരവും സ്വാതന്ത്ര്യവും വ്യക്തി സമത്വവും അന്തസും സംരക്ഷിക്കേണ്ടതായിട്ടുണ്ട്. പാശ്ചാത്യ സംസ്കാരത്തിൽ ഉടെലെടുത്ത ഈ മൂല്യങ്ങൾ ആണ് ലോകരാഷ്ട്രങ്ങളെ ആധുനികതയിലേക്ക് നയിച്ചത്. ആയതിനാൽ ജൂതക്രിസ്ത്യൻ മൂല്യങ്ങളിൽ ഊന്നിയുള്ള പാശ്ചാത്യ സംസ്കാരം ലോകത്തിൽ ശക്തമായി നിലനില്കേണ്ടതായിട്ടുണ്ട്. ജൂതരാഷ്ട്രവും ജൂതന്മാരും നശിക്കുന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ അടിവേരു നശിക്കുന്നതിന് കാരണമാകും. 

ജൂതക്രിസ്ത്യൻ വിഭാഗങ്ങളുടെ ഇടയിൽ ഉള്ള അഭിപ്രായ വ്യത്യാസം പ്രധാനമായും യേശു ‘മിശിഹാ’ ആണോ അല്ലയോ എന്ന വിഷയവുമായി ബന്ധപ്പെട്ടാണ്. ബൈബിളിലെ പഴയനിയമ പ്രവചനങ്ങളിൽ യേശു കർത്താവിന്റെ ഒന്നാം വരവിൽ പ്രത്യക്ഷമായി നിറവേറാത്ത ഒന്നാണ് രാജകീയത്വം. ക്രിസ്ത്യാനികൾക്ക് യേശു കർത്താവ് രണ്ടാമത് വരുമ്പോൾ; ജൂതന്മാർക്ക് ആദ്യമായും വരും: ഇനി വരുമ്പോൾ എല്ലാ പ്രവചനവും പൂർണമാകും. ചേരേണ്ടതെല്ലാം കൂട്ടിച്ചേർക്കുകയും കളയേണ്ടതെല്ലാം തള്ളി കളയുകയും ചെയ്യും. അതാണ് യഥാർത്ഥ ക്ലൈമാക്സുകളുടെ ക്ലൈമാക്സ്.

ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളെ സ്വയംപര്യാപ്‌തമാക്കുന്നതിന് പകരം താൽകാലിക കൺകെട്ട് വിദ്യകളിൽ ആണ് ഇ...
28/03/2026

ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളെ സ്വയംപര്യാപ്‌തമാക്കുന്നതിന് പകരം താൽകാലിക കൺകെട്ട് വിദ്യകളിൽ ആണ് ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ചിന്തിക്കാനുള്ള പക്വത ഭൂരിഭാഗം ജനങ്ങൾക്കും വന്നിട്ടില്ല എന്നതിന്റെ തെളിവാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ പറയുന്ന വാഗ്ദാനങ്ങൾ.

ഒരു ജനാധിപത്യ സംവിധാനം ശരിയായി പ്രവർത്തിക്കണം എങ്കിൽ വളരെ അത്യന്താപേക്ഷിതമായ ചില കാര്യങ്ങൾ ഉണ്ട്. ഒന്ന്, വോട്ടർമാർ പൂർണ്ണമായ വിവരം ഉള്ളവർ ആകണം, രണ്ട്, വോട്ടർമാർക്ക് ഉയർന്ന ധാർമീക മൂല്യങ്ങൾ ഉണ്ടാവണം, മൂന്ന്, താൽകാലിക നേട്ടങ്ങളെക്കാൾ ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ വിലയിരുത്താനുള്ള കഴിവ്. ഇവ വോട്ടർമാർക്ക് ഇല്ലങ്കിൽ ജനാധിപത്യം ഒരു സർക്കസ്സ് പോലെ ആണ്.

ഭൂരിഭാഗം രാഷ്ട്രീയ പാർട്ടി നേതാക്കളും ജനങ്ങളും ആഴത്തിൽ ചിന്തിക്കുകയോ വിമർശനാത്മകമായി വിലയിരുത്തുകയോ ദീർഘവീക്ഷണത്തോടെ കാണുകയോ ചെയ്യുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണവും ചർച്ചകളും അഭിമുഖങ്ങളും ശ്രദ്ധിച്ചാൽ കാണുന്ന പ്രധാന വാക്കുകൾ ഇവയാണ്. ഒന്ന്, വികസനം, രണ്ട്, സൗജന്യം, മൂന്ന്, പെൻഷൻ, നാല്, സ്ത്രീ. ഇവയെല്ലാം മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളെ വൈകാരികമായി മാത്രം പരിഹാരം കാണാൻ ശ്രമിക്കുന്നവ ആണ്. മാത്രമല്ല യഥാർത്ഥ അടിസ്ഥാന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് പകരം, അല്ലങ്കിൽ പരിഹരിക്കാൻ കഴിയില്ല എന്ന് യാഥാർഥ്യം അംഗീകരിക്കുന്നതിന് പകരം; ഇപ്പൊ ശരിയാക്കാം… ഇപ്പൊ ശരിയാക്കാം… എന്ന പാഴ് വാഗ്ദാനം നൽകലാണ് നമുക്ക് ചുറ്റും കാണുന്നത്. ഇവയെല്ലാം മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങൾ പ്രോത്സാഹിപ്പിച്ചു രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നവയാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ, നയപരമായ ചർച്ചകളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഇടത് ലിബറൽ ആശയങ്ങൾക്കാണ് എപ്പോഴും പ്രാധാന്യം കൊടുക്കുന്നത്. ജനങ്ങളെ യഥാർത്ഥമായ പുരോഗതിയിലേക്ക് നയിക്കാൻ അമേരിക്കയിൽ ഉള്ളത് പോലെ യാഥാസ്ഥിതിക ആശങ്ങളും ലിബറൽ ആശയങ്ങളും ഒരു പോലെ പ്രധിനിധീകരിക്കയും ചർച്ചചെയ്യേണ്ടതായിട്ടുമുണ്ട്. അതായത് രാഷ്ട്രീയ പ്രത്യേയ ശാസ്ത്ര സ്പെക്ട്രം പൂർണമായും ഉൾപ്പെട്ട ചർച്ച ഇന്ത്യയിൽ വളരെ അത്യാവശ്യമാണ്. അല്ലാത്തപക്ഷം, ഇപ്പോൾ ഉള്ളതുപോലെ പോയാൽ ഇന്ത്യൻ രാഷ്ട്രീയ നയരൂപീകരണ ചർച്ചകൾ വാചക കസർത്ത് മാത്രമായി ഒതുങ്ങും. മാത്രമല്ല അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയേറിഞ്ഞും കുറ്റം പറഞ്ഞും വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയം ഒതുങ്ങിപ്പോകും. കൂടാതെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ കാര്യമായ വ്യത്യസം ഇല്ലാത്ത അവസ്‌ഥ കൂടുതൽ സങ്കീർണമാകുകയും, ശക്തമായ പ്രത്യേയശാസ്ത്രത്തിന്റെ അഭാവത്തിൽ നട്ടം തിരിയുകയും ചെയ്യും.

പുതുവർഷം ആഗമിക്കുമ്പോൾ, പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാറുണ്ട്. എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഏറ്റവും വലിയ വെല്ലുവ...
02/01/2026

പുതുവർഷം ആഗമിക്കുമ്പോൾ, പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാറുണ്ട്. എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ ശ്രദ്ധാസ്പാനിന്റെ (attention span) കുറവാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഷോർട്ട് വീഡിയോകൾ, തുടർച്ചയായ നോട്ടിഫിക്കേഷനുകൾ എന്നിവ മനസ്സിനെ വഴിതിരിച്ചുവിടുന്നു. 

മനശാസ്ത്രപരമായി നോക്കിയാൽ, ഇതിന്റെ അടിസ്ഥാനം ഡോപ്പമിൻ റിവാർഡ് സിസ്റ്റമാണ്. ഓരോ ലൈക്ക്, കമന്റ്, നോട്ടിഫിക്കേഷനും താൽക്കാലിക സുഖം നൽകി മനസ്സിനെ അടിമയാക്കുന്നു. ഫലമോ? ദീർഘകാല ഏകാഗ്രതയുടെ കുറവ്, ഉത്കണ്ഠ വർധനവ്, ഡിപ്രഷൻ ലക്ഷണങ്ങൾ, ഉൽപാദനക്ഷമതയുടെ ഇടിവ്. കുട്ടികളിലും മുതിർന്നവരിലും ഈ പ്രശ്നം വ്യാപകമാണ്.

ഇതിനൊപ്പം എഐ ആപ്ലിക്കേഷനുകളുടെ അമിത ഉപയോഗവും ഒരു ആശങ്കയാണ്. ചാറ്റ്ജിപിടി, ഗ്രോക്, ജെമിനൈ തുടങ്ങിയവ ജോലികൾ എളുപ്പമാക്കുന്നു. എന്നാൽ അവയെ ആശ്രയിച്ച് സ്വന്തം ചിന്താശേഷി ഉപയോഗിക്കാതിരുന്നാൽ ക്രിയേറ്റിവിറ്റി കുറയുകയും വിമർശനാത്മക ചിന്ത തടസ്സപ്പെടുകയും ചെയ്യും. എഐ നമ്മുടെ ടൂൾ ആകുന്നതിൽ തെറ്റില്ല, പക്ഷേ മനുഷ്യ ചിന്തയുടെ പകരക്കാരനല്ല.

2026-ലെ ന്യൂ ഇയർ റസല്യൂഷനുകൾ ഇങ്ങനെ ആകാം:

ഡിജിറ്റൽ ഡിറ്റോക്സ്: ദിവസവും ഒരു മണിക്കൂർ സ്ക്രീൻ-ഫ്രീ സമയം. മൈൻഡ്ഫുൾനെസ് അല്ലെങ്കിൽ ധ്യാനം പരിശീലിക്കുക. ഇത് ഏകാഗ്രത വർധിപ്പിക്കുന്നതിന് സഹായിക്കും.

ഫോക്കസ് ട്രെയിനിങ്: പോമോഡോറോ ടെക്നിക് (25 മിനിറ്റ് ജോലി + 5 മിനിറ്റ് ഇടവേള) ഉപയോഗിക്കുക. നോട്ടിഫിക്കേഷനുകൾ ഓഫാക്കി ഡിസ്ട്രാക്ഷൻസ് കുറയ്ക്കുക.

എഐയെ ബുദ്ധിപൂർവം ഉപയോഗിക്കുക: എഐയിൽ നിന്ന് ഐഡിയകൾ എടുക്കുക, പക്ഷേ സ്വന്തം വിശകലനം ചേർത്ത് പരിഷ്കരിക്കുക. ആഴ്ചയിൽ രണ്ട് ദിവസം എഐ-ഫ്രീ ദിനങ്ങൾ നിശ്ചയിക്കുക.

ഡീപ് റീഡിങ്: ദിവസവും 20-30 മിനിറ്റ് പുസ്തകം വായിക്കുക. എഐ സംഗ്രഹങ്ങൾക്ക് പകരം പൂർണ്ണ ടെക്സ്റ്റ് ആസ്വദിക്കുക. ഇത് ശ്രദ്ധയും ഭാവനയും വർധിപ്പിക്കും.

യഥാർത്ഥ സാമൂഹിക ബന്ധങ്ങൾ: എഐ ചാറ്റ്ബോട്ടുകൾക്ക് പകരം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നേരിട്ട് സംസാരിക്കുക.

ഈ മാറ്റങ്ങൾ ഒരുമിച്ച് വരുത്താൻ ശ്രമിക്കരുത്; ചെറിയ ലക്ഷ്യങ്ങളായി തുടങ്ങുക. ഒരു ജേർണൽ വെച്ച് പ്രോഗ്രസ് രേഖപ്പെടുത്തുക. മനശാസ്ത്രപരമായി, പുതിയ ശീലങ്ങൾ രൂപപ്പെടാൻ ശരാശരി രണ്ടു മാസത്തിൽ കൂടുതൽ എടുത്തേക്കാം. ക്ഷമയോടെ പരിശ്രമം തുടരുക. 

പുതുവർഷം നിങ്ങളുടെ മനസ്സിനെ വീണ്ടെടുക്കാനുള്ള അവസരമാണ്. ശ്രദ്ധാപ്രതിസന്ധി മറികടന്ന്, എഐയെ സന്തുലിതമായി ഉപയോഗിച്ച്, കൂടുതൽ സന്തോഷകരവും അർത്ഥവത്തായ ജീവിതം നയിക്കൂ.

ഹാപ്പി ന്യൂ ഇയർ 2026!

Nithin A.F.

Consultant Psychologist 

SUT Hospital, Pattom, Trivandrum.

Mob: 9496341841

18/12/2025

വിവാഹം ഒരു ബാധ്യത ആണോ? News 18 Kerala Live Debate

Address

Pattom
Thiruvananthapuram
695004

Website

Alerts

Be the first to know and let us send you an email when Nithin A.F. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category