28/09/2026
പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.
പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനനം ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം എം.എൽ.എ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു.
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. പോൾ അധ്യക്ഷത വഹിച്ചു.
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ഗീത കെ.വി. വിഷയാവതരണം നടത്തുകയും ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീവത്സൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും. പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫാരീസ് മുഹമ്മദ് സലാം സ്വാഗതം ആശംസിക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ അജീഷ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസൻ, മുനിസിപ്പൽ കൗൺസിലർമാരായ വിജയകുമാരി അനിലൻ, സുരഭി വിനോദ്, റമീല, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ശ്രീജ സി.എം., ഹെൽത്ത് സൂപ്പർവൈസർ എൻ. രമേഷ് എന്നിവർ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെമിനാറിൽ മൃഗങ്ങളുടെ കടിയേൽക്കുകയോ, മാന്തൽ, നക്കൽ എന്നിവ ഉണ്ടാവുകയോ ചെയ്താൽ 15 മിനിറ്റ് നേരം ഒഴുകുന്ന വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതിന്റെയും എത്രയും വേഗം ആരോഗ്യകേന്ദ്രത്തിലെത്തി വാക്സിനേഷൻ സ്വീകരിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ബോധവൽക്കരണ റാലി ടൗൺഹാളിൽ സമാപിച്ചു. കൂടാതെ മാപ്രാണം ലാൽ നഴ്സിംഗ് സ്കൂൾ, ഇരിഞ്ഞാലക്കുടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ മോഡൽ ബോയ്സ് സ്കൂൾ, ക്രൈസ്റ്റ് കോളേജ്, ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ്, നാഷണൽ സ്കൂൾ, സെൻറ് മേരിസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ബോധവൽക്കരണ ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ സംഘടിപ്പിച്ചു. പരിപാടികളിൽ ജനപ്രതിനിധികൾ, ആശ- ആരോഗ്യപ്രവർത്തകർ, എൻ.എസ്.എസ്. വളണ്ടിയർമാർ, സ്കൗട്ട് ആൻഡ് ഗൈഡ്, എൻ.സി.സി. കേഡറ്റുകൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രം, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലാതല ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചത്.