15/12/2025
മെറ്റകോഗ്നിഷൻ
മനുഷ്യന്റെ ഏറ്റവും ശക്തമായ കഴിവുകളിൽ ഒന്ന് ആണ് സ്വന്തം ചിന്തകളെ തന്നെ ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യാനുള്ള കഴിവ് അഥവാ മെറ്റാകോഗ്നിഷൻ.
മനസ്സ് നിരന്തരമായ നെഗറ്റീവ് ചിന്തകളിലേക്കോ ക്ഷീണത്തിലേക്കോ വഴുതുമ്പോൾ, മെറ്റാകോഗ്നിഷൻ ഒരു ഇടവേള സൃഷ്ടിക്കുന്നു. ചിന്തകളോട് പോരാടുന്നതിനുപകരം, അവയെ ശ്രദ്ധിച്ച് തിരിച്ചറിയുകയും, ഏതാണ് ഇപ്പോൾ പ്രയോജനപ്പെടുന്നത്, ഏതാണ് വേണ്ടതല്ല എന്ന് തീരുമാനിക്കാനും ഇത് സഹായിക്കുന്നു. ഈ ചെറിയ ഇടവേള തന്നെ ചിന്തകളുടെ താഴേക്ക് പോകുന്ന പ്രവാഹം തടയാൻ സഹായിക്കാം.
മാറ്റം ലളിതമാണ്, പക്ഷേ ശക്തമാണ്:
“ഞാൻ എന്താണ് ചിന്തിക്കുന്നത്?” എന്നതിൽ നിന്ന്
“ഈ ചിന്ത ഇപ്പോൾ എനിക്ക് ഉപകാരപ്പെടുന്നുണ്ടോ?” എന്ന ചോദ്യത്തിലേക്ക്.
മെറ്റാകോഗ്നിഷൻ ഉപയോഗിക്കുന്നവർ ബുദ്ധിമുട്ടുള്ള ചിന്തകളെ ഇല്ലാതാക്കുന്നില്ല ചിന്തകൾ മനസ്സിൻ്റെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. മനസ്സ് പതുക്കെ യാഥാർത്ഥ്യ ലോകത്തിലെ പ്രവർത്തനങ്ങളിലേക്കും, ചെറിയ വെല്ലുവിളികളിലേക്കും, പഠനത്തിലേക്കും, സംഭാവനയിലേക്കും തിരിക്കുന്നു ശ്രമിക്കാം, തോറ്റേക്കാം, തിരുത്താം, മുന്നോട്ട് പോകാം എന്ന സ്വാതന്ത്ര്യമുള്ള ഇടങ്ങളിലേക്ക്.
നിങ്ങളുടെ പുതിയ ഉദ്ദേശ്യം അല്ലെങ്കിൽ ലക്ഷ്യം എല്ലായ്പ്പോഴും ഉത്തരങ്ങളിൽ നിന്ന് വരണമെന്നില്ല. പലപ്പോഴും അത് ഒരു പ്രവൃത്തിയിൽ ഏർപ്പെടലിലൂടെ മടങ്ങിവരുന്നു ശ്രദ്ധ പിടിച്ചു നിർത്തുന്ന, പക്ഷേ പൂർണ്ണത ആവശ്യപ്പെടാത്ത പ്രവർത്തനങ്ങളിലൂടെ.
മെറ്റാകോഗ്നിഷൻ ആർക്കും പരിശീലിക്കാവുന്നതാണ്.
ഇത് ആലോചനകളിൽ നിന്ന് ഒരു ചെറിയ ഇടവേള കിട്ടുന്നതിന് സഹായിക്കും.അങ്ങനെ കിട്ടുന്ന ഒരു ആക്ടീവ് ബൗദ്ധിക ജാലകത്തിലൂടെ ഒരു പുതിയ വലിയ ഉത്തരവാദിത്വമില്ലാത്ത ധാർമികമായ പ്രവർത്തനം തിരഞ്ഞെടുത്ത് അതിൽ വ്യാപൃതരകുന്നത് നിങ്ങളുടെ ഏജൻസിയെ അഥവാ തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയെ ശക്തമാക്കും.
ഇത് നിർബന്ധിതമായ പോസിറ്റിവിറ്റിയെക്കുറിച്ചല്ല.പോസിറ്റീവ് മാത്രമായ ഒരു ലോകമില്ല എന്ന് മനസ്സിലാക്കുന്നതിനെ പറ്റിയും നിയന്ത്രണം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചാണ്
ഒരു ചിന്ത, ഒരു തിരഞ്ഞെടുപ്പ്, ഒരു ചുവട് വീതം.
സാമൂഹിക അവബോധത്തിനായി ഒരു ഫാർമസിസ്റ്റ് ആൻഡ് ന്യൂറോ സൈക്യാട്രി തെറാപ്പി മാനേജർ എന്ന നിലയിൽ പങ്കുവെച്ചത്.
Declaration:I have written about it to the edges of my license scope, metacognition may not be recommended as a treatment or shouldn't be marketed as a tool for change by people out of health care community,it's a powerful tool but demands gradual agency can't write further as it crosses my practice area.
Will write deeper if I get permission and help of a psychiatrist to ratify.
അതുവരേക്കും വണക്കം ഒരു ഫാർമസിസ്റ്റ് അങ്ങേ അറ്റത്ത് കേറി എഴുതുമ്പോൾ പെർമിഷൻ കിട്ടുന്നത് വരെ കാത്തുനിൽക്കാൻ മൂന്നാം ലോകത്ത് ബാധ്യസ്ഥനാണ് പുറത്ത് അങ്ങനെ ഇല്ല കേട്ടോ എഴുതാം.🙂
Health Hub SigmundPromedica 🙏